20/10/2025
ബാംഗ്ലൂർ കേരളസമാജത്തിന്റെ വാർഷിക പൊതുയോഗം ഇന്നലെ നടന്നു. ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ സമാജം പ്രസിഡന്റ് സി പി രാധാകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റജി കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ പി വി എൻ ബാലകൃഷ്ണൻ വാർഷിക കണക്ക് അവതരിപ്പിച്ചു. തുടർന്ന്
കേരളസമാജത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് എം ഹനീഫ്, ജനറൽ സെക്രട്ടറിയായി റജികുമാർ, ട്രഷറർ ജോർജ് തോമസ്, വൈസ് പ്രസിഡന്റ് പി കെ സുധീഷ്, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ ഒ കെ, അസിസ്റ്റന്റ് സെക്രട്ടറി ഓർഗനൈസേഷൻ വിനു, അസിസ്റ്റന്റ് സെക്രട്ടറി കൾച്ചറൽ മുരളിധരൻ വി എന്നിവരെയും 10 സോൺ ചെയർമാൻമാർ, കൺവീനർമാർ, 20 അംഗ നിർവാഹക സമിതി അംഗങ്ങളേയും തിരഞ്ഞടുത്തു.