12/11/2025
പുണ്യാത്മൻ,
പരമപൂജനീയ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ നവതി ആഘോഷം ശ്രീരാമദാസമിഷൻ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നവതി വർഷമായി (2025-2026) ആഘോഷിക്കുകയാണ്.
അതിന്റെ ഭാഗമായി 2026 ജനുവരി 4 മുതൽ 25 വരെ കേരളത്തിൽ ഉടനീളം ഹിന്ദു കുടുംബസമീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാവരെയും സസന്തോഷം അറിയിക്കട്ടെ..
ഈ കാലഘട്ടത്തിൽ ഹിന്ദു കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികൾ സമാജത്തെ ബോധ്യപ്പെടുത്തിക്കൊണ്ട് അതിനുള്ള പരിഹാരങ്ങളെ നിർദ്ദേശിച്ചുകൊണ്ട് സ്നേഹം, ഐക്യം, ശക്തി, ശാന്തി എന്നീ ചതുർവിധ പദ്ധതികളിലൂടെ ഹിന്ദു കുടുംബങ്ങളെ ധർമ്മത്തിൽ അധിഷ്ഠിതമായ മാതൃകാകുടുംബങ്ങൾ ആക്കി മാറ്റുന്നതിന് വേണ്ടിയുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിനും അത് നടപ്പിൽ വരുത്തുന്നതിനും ആണ് കുടുംബസമിക്ഷകൾ എല്ലാ ജില്ലയിലും സംഘടിപ്പിക്കുന്നത്.
സമീക്ഷയിൽ ശ്രീരാമദാസമിഷൻ അധ്യക്ഷൻ സംപൂജ്യ ശ്രീശക്തി ശാന്താനന്ദ മഹർഷി സമാജത്തിന് മാർഗ്ഗദർശനം നൽകും.
പ്രസ്തുത പരിപാടി ഹിന്ദു കുടുംബത്തിന്റെ സർവ്വതോൻമുഖമായ വളർച്ചയ്ക്കും വ്യക്തികളുടെ വ്യക്തിത്വ വികാസത്തിനും ഉതകുന്ന രീതിയിൽ വിജയിപ്പിക്കേണ്ടത് സമാജസ്നേഹികളായ നമ്മൾ ഓരോരുത്തരുടെയും കടമയാണ് എന്ന ബോധ്യത്തോട് കൂടി എല്ലാവരും സർവാത്മനാ സഹകരിക്കണമെന്ന് അറിയിക്കുന്നു..
ഗുരുചരണങ്ങളിൽ പ്രണാമങ്ങളോടെ..........
ഹിന്ദു കുടുംബ സമീക്ഷ
ജില്ലകളിലെ തിയതികൾ
*--------------------*
2026 ജനുവരി 4 മുതൽ 25 വരെ
*-------------*
കാസറഗോഡ്
ജനുവരി 4 -ഞായർ
കണ്ണൂർ -ജനുവരി 5- തിങ്കൾ
വയനാട് - ജനുവരി 6- ചൊവ്വ
കോഴിക്കോട് - ജനുവരി 7- ബുധൻ
മലപ്പുറം - ജനുവരി 11- ഞായർ
പാലക്കാട് - ജനുവരി 12 - തിങ്കൾ
തൃശൂർ - ജനുവരി 16- വെള്ളി
എറണാകുളം - ജനുവരി 17- ശനി
കോട്ടയം - ജനുവരി 19- തിങ്കൾ
പത്തനംതിട്ട - ജനുവരി 20- ചൊവ്വ
ഇടുക്കി - ജനുവരി 21- ബുധൻ
ആലപ്പുഴ - ജനുവരി 22- വ്യാഴം
കൊല്ലം - ജനുവരി 24 - ശനി
തിരുവനന്തപുരം ജനുവരി 25- ഞായർ