Secular Matrimony Karnataka

Secular Matrimony Karnataka ಜಾತಿ,ಮತ,ಲಿಂಗ,ಲೈಂಗಿಕತೆ,ವಯಸ್ಸು ಹಾಗೂ ಇತರ
(1)

01/08/2023

എന്റെ പേര് അനഘ. എറണാകുളം സ്വദേശിനിയാണ്. വയസ് 26 (28/12/1996). നിലവിൽ ഞാൻ മാനേജ്മെന്റ് ആൻഡ് ബിസിനസ്‌ സ്റ്റഡീസ് ഗവേഷണ വിദ്യാർത്ഥിനിയാണ്. വിദ്യാഭ്യാസയോഗ്യത: M.Com(Finance), M.Phil (Business studies ), NET (Commerce ). കൂടാതെ ഡിസ്റ്റൻസ് ആയി M. A (History) കൂടി ചെയ്തു വരുന്നു.

തുറന്നു പറയട്ടെ ചെറുപ്പം മുതൽ വീട്ടിലെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നതിനാൽ തന്നെ തൻ്റേടി എന്നൊരു വയ്പ്പ് ഉണ്ട് എന്നെ കുറിച്ച്. സ്വന്തമായി അഭിപ്രായങ്ങളും, തീരുമാനങ്ങളും ഉള്ള ഒരു വ്യക്തിയാണ് ഞാൻ.

ഞാൻ ആഗ്രഹിക്കുന്നതാകട്ടെ ഒരു ജീവിത പങ്കാളി എന്നതിനേക്കാൾ ഉപരി നല്ലൊരു സുഹൃത്തിനെ ആണ്. തുല്യതയിൽ വിശ്വസിക്കുന്ന, സെൽഫ് റെസ്‌പെക്ട് ഉള്ള, വ്യക്തി സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന ഏതു കാര്യവും തുറന്നു പറയാൻ കഴിയുന്ന ഒരു വ്യക്തിയെ ആണ്. സമാനചിന്തഗതിയും, വിദ്യാഭ്യാസവും ആണ് മുൻഗണന നൽകുന്നത്.

സ്ത്രീധനം കൊടുക്കുന്നതിലോ, വാങ്ങുന്നതിലോ താല്പര്യമില്ല, മതം ജാതി എന്നിവയിലും വിശ്വസിക്കുന്നില്ല. ബാഹ്യമായ സൗന്ദര്യത്തിലും വിശ്വസിക്കുന്നില്ല..

യാത്രകൾ, വായന, ഡാൻസ് എന്നിവയൊക്കെ ആണ് ഇഷ്ടങ്ങൾ.

പരസ്പരം സംസാരിച്ച് ഒത്തുപോകാൻ സാധിക്കുമെങ്കിൽ മാത്രം വിവാഹത്തിലേക്ക് കടക്കാൻ താല്പര്യപ്പെടുന്നുള്ളൂ.

For Contact Details Text Your Details on our Official WhatsApp: +918547517297 (WhatsApp Only, Not for Normal Calling)

More Photos available in YouTube Channel. Subscribe & Support our YouTube Channel:

Search on YouTube -

Channel 13.8 New Releaseഅവരവരുടെ ജീവിതപങ്കാളിയെ അവരവർ കണ്ടെത്തണം | മനു മനുഷ്യജാതി | Secular Fest'23 | Nastik Nation | Se...
28/07/2023

Channel 13.8 New Release
അവരവരുടെ ജീവിതപങ്കാളിയെ അവരവർ കണ്ടെത്തണം | മനു മനുഷ്യജാതി | Secular Fest'23 | Nastik Nation | Secular Matrimony

https://youtu.be/kpt-8XXqPB0

24/07/2023

ആഗ്ര, കോട്ടയം. Age 30. പാർട്ണർക്ക് ഗവണ്മെന്റ് ജോബ് വേണം എന്നില്ല. സ്വന്തമായി വീട് വേണം എന്ന് നിർബന്ധം ഇല്ല. 42 വയസ്സ് വരെ ഉള്ളവർ ആകാം. പറയുന്ന കാര്യങ്ങൾ മനസിലാക്കാൻ കഴിവ് ഉണ്ടായാൽ മതി.

എനിക്ക് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം കല്യാണം കഴിക്കാൻ ആണ് ഇഷ്ടം.

Height: 145 cm, Weight: 42kg. ബ്ലഡ്‌ ഗ്രൂപ്പ്‌ Ab-, വീട്ടിൽ അച്ഛൻ, അമ്മ. 3 പേർ അടങ്ങുന്ന ഫാമിലി.

അച്ഛൻ പോസ്റ്റൽ ഡിപ്പാർട്മെന്റിൽ ആയിരുന്നു. മെഡിക്കൽ invalidation എടുത്തു. അമ്മ റിട്ടേർഡ് നഴ്സിംഗ് അസിസ്റ്റന്റ്. ഞാൻ അച്ഛന്റെ ജോബ് ചെയുന്നു. ഡിപ്പാർട്മെന്റ് ജോലി ഇത് വരെ തന്നിട്ടില്ല, 13 ഇയർ ആയി. 7 വർഷമായി ഡിപ്പാർട്മെന്റിനോട് കേസ് നടക്കുന്നു.

എനിക്ക് യാത്രയും വായനയും ഇഷ്ടം, സംസാരിക്കാൻ ഇഷ്ടം ആണ്. എന്റെ സ്വാതന്ത്ര്യത്തിന് കൂടെ വില കൽപ്പിക്കുന്ന ഒരു പാട്ണർ ആവണം. അത്യാവശ്യം വിദ്യാഭ്യാസം ഉള്ളവരാണെങ്കിൽ നല്ലത്. യാത്ര ചെയ്യുന്നവർ ആണെങ്കിൽ അതിലും നല്ലത്.

എന്റെ പോരായ്മകൾ ഉൾക്കൊള്ളുന്ന ഒരാൾ, എന്റെ അച്ഛനേം അമ്മയേം സ്നേഹിക്കുന്ന ഒരാൾ. അതിനാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നത്.

സ്വന്തമായി നിലപാട് ഉള്ളവർ, സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ പറ്റുന്നവർ മാത്രം ബന്ധപ്പെടുമല്ലോ.

For Contact Details Text Your Details on our Official WhatsApp: +918547517297 (WhatsApp Only, Not for Normal Calling)

Subscribe & Support our YouTube Channels:

https://youtube.com/

https://youtube.com/

21/07/2023

ചിഞ്ചു, DOB 10-02-1991 (32 വയസ്സ്), രക്തഗ്രൂപ്പ് B+, 157 cm, Weight: 48 kg. വെജിറ്റേറിയൻ ആണ്. അധ്യാപികയാണ്. DIPLOMA IN LANGUAGE EDUCATION -HINDI (DBHPS MADRAS). K-TET ഉണ്ട്. നിലവിൽ ഒരു സർക്കാർ സ്കൂളിൽ ഗസ്റ്റ് ടീച്ചർ ആയി ജോലി നോക്കുന്നു. പത്തനംതിട്ട സ്വദേശിനിയാണ്.

സാധാരണ കുടുംബം. അച്ഛൻ, അമ്മ, സഹോദരി, സഹോദരൻ (രണ്ടുപേരും വിവാഹിതർ).

യാത്ര, സംഗീതം, വായന, ഫാഷൻ ഫോട്ടോഗ്രഫി എന്നിവയിൽ താൽപര്യം. വളർത്തുമൃഗങ്ങളെ വളരെ അധികം ഇഷ്ടപെടുന്നു.

തുറന്ന പെരുമാറ്റവും സംസാരവും ആണ് ഇഷ്ടം. വിവാഹത്തിന് യാതൊരുവിധ ആർഭാടവും ആഗ്രഹിക്കുന്നില്ല. നല്ല സുഹൃത്തിനെ പോലെ പെരുമാറാൻ കഴിവ് ഉള്ള ഒരാളെയാണ് താൽപര്യം.

അഭിപ്രായ സ്വാതന്ത്രത്തിനു വില കൽപ്പിക്കുന്ന ആളാണ്. പുരോഗമന ചിന്താഗതിയുള്ള, സ്ത്രീ പുരുഷ തുല്യതയിൽ വിശ്വസിക്കുന്ന, വിദ്യാഭ്യാസ യോഗ്യതയുള്ളവരോ, ജോലി ഉള്ളവരോ ആയ പങ്കാളിയെ തേടുന്നു.

സമാന ചിന്താഗതിയുള്ള പ്രായം കുറഞ്ഞവർ ആയാലും വിരോധമില്ല.

For Contact Details Text Your Details on our Official WhatsApp: +918547517297 (WhatsApp Only, Not for Normal Calling)

Subscribe & Support our YouTube Channel:

https://youtube.com/

https://youtube.com/

18/07/2023

ഹായ്‌, എന്റെ പേര് വിജയലക്ഷ്മി. അച്ഛന്റെ ആദ്യത്തെ കണ്മണി ആയതുകൊണ്ടാകാം അച്ഛന്റെ പേരിന്റെ ഫസ്റ്റ് ഹാഫ് എനിക്ക് തന്നത് ( വിജയകുമാർ ) നിങ്ങൾക്കു എന്നെ ലക്ഷ്മി എന്ന് വിളിക്കാം. വയസ്സ് - 33, വീട് - തിരുവനന്തപുരം. Education: B.Sc Nursing.

വീട്ടിൽ - അച്ഛൻ, അമ്മ, അനുജൻ (മാരീഡ്).

ഇനി എന്നെ പറ്റി : ഞാൻ റിയാദ് (സൗദി അറേബ്യ ) ഇൽ സ്റ്റാഫ്‌ നേഴ്സ് ആയി കഴിഞ്ഞ 4 വർഷമായി വർക്ക്‌ ചെയ്യുന്നു. സെപ്പറേറ്റഡ് ആണ്, 8 വയസായ ഒരു മോന്റെ അമ്മയും കൂടി ആണ്.

കുറെ നാളായി ഒറ്റക്ക് ജീവിക്കുന്നതുകൊണ്ടാകാം ഇപ്പൊ ഒരു കൂട്ടു വേണം എന്ന് തോന്നി തുടങ്ങി അതുകൊണ്ട് ഈ പോസ്റ്റ്‌ ഇടുന്നു.

ഒരു പാർട്ണർ എന്നതിലുപരി എന്തും ഷെയർ ചെയ്യാൻ കഴിയുന്ന ഒരു നല്ല ഫ്രണ്ടിനെ ആണ് എനിക്ക് വേണ്ടത്, പിന്നെ എന്റെ കുഞ്ഞിനെ അംഗീകരിക്കാൻ ഉള്ള മനസ്സും.

ലൈഫിൽ എപ്പോഴും ഹാപ്പി ആയി ഇരിക്കണം, അത്രെ ഉള്ളു ജാതി മതഭേദം ഒന്നും എനിക്ക് ഇല്ല. സംസാരിച്ചു ഇരു കൂട്ടർക്കും ഒരേ വൈബ് ആണെന്ന് തോന്നിയാൽ തോന്നിയാൽ മാത്രം മുന്നോട്ടു പോകാം.

Interested in: Travelling, cooking, music.

For Contact Details Text Your Details on our Official WhatsApp: +918547517297 (WhatsApp Only, Not for Normal Calling)

Subscribe & Support our YouTube Channel:

https://youtube.com/

16/07/2023

എൻ്റെ പേര് ശ്രുതി. കൊല്ലം സ്വദേശം. ഞാനിപ്പോൾ പൈലറ്റ് ട്രെയിനിംഗ് ചെയ്യുന്നു. ഞാനൊരു Tomboy or Le***an വ്യക്തിയെ ആണ് പാർട്ണർ ആയി ആഗ്രഹിക്കുന്നത്.

Drawing, Painting, Art, Craft ഇതൊക്കെ എനിക്ക് ഇഷ്ടമാണ്.

ഞാൻ കുഞ്ഞിലെ മുതൽ നിരീശ്വരവാദിയാണ്. നല്ല മനസ്സുള്ള ഒരു വ്യക്തിയെയാണ് ഞാൻ നോക്കുന്നത്. വയസ്സ് 30 വരെ പോകാം.

+

For Contact Details Text Your Details on our Official WhatsApp: 085475 17297 (WhatsApp Only, Not for Normal Calling)

Subscribe & Support our YouTube Channels:

https://youtube.com/

https://youtube.com/

15/07/2023

ഞാൻ ശ്രുതി, സൈക്കോളജിസ്റ്റാണ്. വിദ്യാഭ്യാസം : B.Sc, M.Sc Psychology, M.Phil Learning Disabilities. സ്വദേശം : കൊല്ലം, DOB : 24.10.1995

വീട്ടിൽ അച്ഛൻ, അമ്മ. അച്ഛൻ പ്രവാസ ജീവിതത്തിനു ശേഷം, നിലവിൽ നാട്ടിൽ തുടരുന്നു. അമ്മ, സർക്കാർ സർവീസ്സിൽ, അധ്യാപിക.

മതേതര ചിന്താഗതിയും, വ്യക്തി സ്വാതന്ത്ര്യവും, വളരെയധികം പ്രാധാന്യത്തോടെ കാണുന്ന ഒരാളാണ് ഞാൻ. തെളിഞ്ഞ ഇടതുപക്ഷ ചിന്തകയാണ് . ഇടതാണ് എന്റെ ആശയം. ഒരു വ്യക്തി പിൻതുടരുന്ന ആശയം തന്നെ ആണല്ലോ ആ വ്യക്തിയെ നിർണയിക്കുന്ന പ്രധാന ഘടകം.

എത്ര തന്നെ അഭിപ്രായ വ്യത്യാസങ്ങൾ 2 വ്യക്തികൾക്ക് ഇടയിൽ ഉണ്ടായാലും അവ ആരോഗ്യത്തോടെ ചർച്ച ചെയ്യാൻ കഴിയുന്ന സ്പെയ്സ് ആണ് പ്രധാനം. അത്തരമൊരു സ്പെയ്സ് രണ്ടു വ്യക്തികൾക്ക് ഇടയിൽ ഉണ്ടാവണം എങ്കിൽ, അവിടെ പരസ്പര ബഹുമാനവും, മനസിലാക്കലും, സ്നേഹവും പരമപ്രധാനമാണ്.

രണ്ട് വ്യക്തികൾ ചേർന്നുള്ള ഒരുമിച്ചുള്ള യാത്ര സമാന്തരമായ് നീണ്ടു കിടക്കുന്ന, റെയിൽവേ ട്രാക്ക് പോലെ ആണ്. ഏതേലും ഒരു ട്രാക്കിൽ വിള്ളൽ വീണാൽ ഒരുമിച്ചുള്ള മനോഹരമായ, ആ യാത്ര കയ്പ്പുനിറഞ്ഞതായി മാറും. പേഴ്സണലി & പ്രൊഫഷണലി ഒരുമിച്ചുള്ള ഒരു വളർച്ചയാണ് ആ യാത്രയെ മനോഹരം ആകുന്നത്.

ഇത്തരത്തിൽ ഉള്ള വളർച്ചയക്ക് പരസ്പരപൂരകങ്ങൾ ആയി വർത്തിക്കാൻ കഴിയണം.
ചുരുക്കി പറഞ്ഞാൽ സ്വതന്ത്രചിന്തകൻ ആയ നല്ലൊരു മനുഷ്യനെ ആണ് ഞാൻ പ്രതീക്ഷിക്കുന്നത്.

എനിക്ക് ഇടത് വശത്ത്, ഫേഷ്യൽ പാരെലിസിസ്സ് ഉണ്ട്, ഒപ്പം ഇടത് ചെവി ഇല്ല (Microtia plus congenital facial palsy). ഞാൻ വളരെ least important ആയി കാണുന്ന ഒരു ഘടകം ആണിത്. ചുറ്റും ഉള്ള വ്യക്തികൾ ഇതൊരു കുറവാണു എന്ന രീതിയിൽ inject ചെയ്യാൻ ശ്രമിക്കുന്നതിനു മുന്നേ വരെ എന്റെ ചിന്തയിൽ പോലും വരാത്ത ഒരു ഘടകം ആയിരുന്നു ഇത്.

ഈ ഒരു ഘടകം ഒരു കുറവായി കാണുന്ന വ്യക്തികളുടെ നിഴലിനോട് പോലും അടുപ്പം സ്ഥാപിക്കാൻ ഒട്ടും താല്പര്യം ഇല്ല. അവരുടെ വൈജ്ഞാനിക വികാസം തന്നെ ആണലോ അവിടെ വ്യക്തമാകുന്നത്.

ഭക്ഷണം, യാത്ര, പുസ്തകങ്ങൾ, സിനിമ തുടങ്ങിയ ഇഷ്ടങ്ങളും ഉണ്ട്.

എന്നെ ഞാൻ ആയി ഉൾക്കൊണ്ട്‌, വ്യക്തി സ്വാതന്ത്ര്യത്തെ ബഹുമാനിച്ചു കൊണ്ട് മുന്നോട്ട് പോകുന്ന ഒരു പങ്കാളിയെ ആണ് ഞാൻ അന്വേഷിക്കുന്നത്.

രണ്ട് പേർ ഒരുമിച്ചു ജീവിക്കാൻ എടുക്കുന്ന ഒരു തീരുമാനത്തെ, ആർഭാടമാക്കി തീർക്കുന്നതിനോട് ഒട്ടും തന്നെ താല്പര്യം ഇല്ല. രജിസ്റ്റർ വിവാഹത്തിൽ താല്പര്യപ്പെടുന്നു, തുടർന്ന്, വളരെ അടുത്ത ബന്ധുക്കൾക്കും, സഹൃദയർക്കും ഒപ്പം സന്തോഷം പങ്കിടാനുമേ ആഗ്രഹം ഉള്ളു.

എന്റെ പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള ഒരു ജീവിത പങ്കാളിയെ ഇവിടെ ലഭിക്കും എന്ന് വിശ്വസിക്കുന്നു.

For Contact Details Text Your Details on our Official WhatsApp: +918547517297 (WhatsApp Only, Not for Normal Calling)

Subscribe & Support our YouTube Channel:

https://youtube.com/

09/07/2023

ഞാൻ സ്നേഹ, 27 വയസ്സ്, ആയുർവേദ ഡോക്ടർ ആണ് (bams). കണ്ണൂർ ജില്ല. ജാതകം, നക്ഷത്രം, ദൈവവിശ്വാസം ഇതൊന്നും ഇന്നോളം ഇല്ല.

അച്ഛൻ ഗവണ്മെന്റ് സർവീസിൽ അദ്ധ്യാപകൻ ആണ്. അമ്മ കുടുംബനാഥ. മാതാപിതാക്കളും രണ്ടു പെൺമക്കളും അടങ്ങുന്നതാണ് കുടുംബം. മൂത്തയാൾ വിവാഹിതയാണ്. BDS ഡോക്ടർ ആണ്.

സമാന ചിന്താഗതിയും നല്ല വിദ്യാഭ്യാസ യോഗ്യതയുമുള്ള യുവാക്കളിൽ നിന്ന് വിവാഹ ആലോചനകൾ പ്രതീക്ഷിക്കുന്നു.

മതരഹിത, ആചാരരഹിത, ആർഭാടരഹിത വിവാഹത്തിന് താല്പര്യം. കണ്ണൂർ ജില്ലയിലോ അയൽപക്ക ജില്ലകളിലോ ഉള്ള വിവാഹ ആലോചനക്ക് മുൻഗണന.

For Contact Details Text Your Details on our Official WhatsApp: +918547517297 (WhatsApp Only, Not for Normal Calling)

Subscribe & Support our YouTube Channel:

https://youtube.com/

25/06/2023

എന്റെ പേര് ഐശ്വര്യ. വയസ്സ് 31, സ്ഥലം: തൃശൂർ , ഡിവോഴ്സ് ആണ്. രണ്ടു കുട്ടികൾ. ജാതിയിലോ മതത്തിലോ വിശ്വസിക്കുന്നില്ല.

അച്ഛനും അമ്മയ്ക്കും ഒരു മകൾ ആണ്. അത്യാവശ്യം കൃഷിയും സ്വന്തം ആയി വീടും സ്ഥലവും ഉണ്ട്.

ആദ്യ ബന്ധം തീരെ പൊരുത്തപ്പെടാൻ പറ്റാത്ത ഒന്നായിരുന്നു.

ഇടതു രാഷ്രീയ പ്രവർത്തനം ഉണ്ടായിരുന്നു. Dyfi unit president ആണ്. ഭ്രാന്ത് പിടിച്ച രാഷ്ട്രീയപ്രവർത്തനം ഒന്നും അല്ല.

സിഗരറ്റ് സ്‌മോക്കിങ്, മറ്റു ശീലങ്ങൾ താല്പര്യം ഇല്ല.

എന്റെ ഹോബി : മ്യൂസിക്, യാത്രകൾ, ടെന്നീസ്, walking, reading, ഫുഡ്‌ കൂടുതൽ വെജിറ്റേറിയൻ ആണ്. occationaly നോൺ വെജ് കഴിക്കും.

വിവാഹശേഷം നല്ല സുഹൃത്തുക്കൾ ആയി, പരസ്പരം തുറന്നു സംസാരിക്കുന്ന നന്നായി മനസ്സിലാക്കി മുന്നോട്ട് പോവുന്നത് ആണ് നല്ലൊരു ബന്ധത്തിന്റെ തുടക്കം എന്ന് വിശ്വസിക്കുന്നു. ഈ പ്ലാറ്റ്ഫോമിൽ നിന്നും നല്ലൊരു ആളെ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു.

For Contact Details Text Your Details on our Official WhatsApp: +918547517297 (WhatsApp Only, Not for Normal Calling)

Subscribe & Support our YouTube Channel:

https://youtube.com/

Address

HSR
Bangalore

Website

Alerts

Be the first to know and let us send you an email when Secular Matrimony Karnataka posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share