13/05/2026
പ്രിയപ്പെട്ട അംഗങ്ങളെ,
VPKയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി താഴെ പറയുന്ന സ്ഥാനങ്ങളിലേക്ക് യോഗ്യരായ അംഗങ്ങളെ ക്ഷണിക്കുന്നു:
🔹 *വൈസ് പ്രസിഡൻ്റ്*
(ചുമതല: പ്രസിഡന്റിനെ വിവിധ പ്രവർത്തനങ്ങളിൽ സഹായിക്കുക)
🔹 *ജോയിൻ്റ് സെക്രട്ടറി*
(ചുമതല: സെക്രട്ടറിയെ ഭരണ-സംഘടന കാര്യങ്ങളിൽ സഹായിക്കുക)
മുകളിൽ പറയുന്ന സ്ഥാനങ്ങൾ വ്യക്തിയെ കൂടുതൽ ആത്മവിശ്വാസവും ഉത്തരവാദിത്തവും നല്ല നേതൃഗുണങ്ങളുമുള്ള വ്യക്തിയായി വളർത്തുകയും ഭാവി ജീവിതത്തിന് നല്ല ഒരു അടിത്തറ ഒരുക്കുകയും ചെയ്യുന്നു.
സംഘടനയുടെ വളർച്ചയ്ക്കായി ആത്മാർത്ഥതയോടെ പ്രവർത്തിക്കാൻ താൽപര്യമുള്ള അംഗങ്ങൾ സ്വമേധയാ മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു.
📌 താൽപര്യമുള്ളവർ പ്രസിഡന്റിനെയോ സെക്രട്ടറിയെയോ നേരിട്ട് ബന്ധപ്പെടുയോ ഗ്രൂപ്പിൽ അറിയിക്കുകയോ ചെയ്യാവുന്നതാണ്.
VPK എക്സിക്യൂട്ടീവ് കമ്മിറ്റി