AADI Attappady

AADI Attappady Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AADI Attappady, Community Organization, mattathukadu, Attappadi.

26/04/2023

മൂറൽ പെയിന്റിംഗ് പരിശീലനം സംഘടിപ്പിച്ച് ആദി.

മൂന്ന് ദിവസങ്ങളിലായി നടന്ന പരിശീലനത്തിൽ വിവിധ ആദിവാസി ഊരുകളിൽ നിന്നുള്ള 29 കുട്ടികൾ പങ്കെടുത്തു. വിവിധ തരം ചിത്രകലാ രൂപങ്ങളെ ക്യാമ്പിൽ പരിചയപ്പെടുത്തുകയുണ്ടായി. വാൾ പെയിന്റിംഗ്, പെൻസിൽ ഡ്രോയിംഗ്, പോർട്രൈറ്റ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകിയത്. പരിശീലനങ്ങൾക്ക് ആദിയുടെ അസിസ്റ്റന്റ് ഡയറക്ടറും കലാകാരനുമായ ഫാ. റെഫിൽ കമൽ നേതൃത്വം നൽകി.

ത്രിദിന സഹവാസ പരിശീലന ക്യാമ്പിൻ്റെ ഉദ്ഘാടനം കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ ജില്ലാ റിസോഴ്സ് പേഴ്സൺ പി.എ. അനിത നിർവ്വഹിച്ചു. പരിപാടിയിൽ ആദി ഡയറക്ടർ ഫാ. ഡോ. മാത്യു എർത്തയിൽ, ആദിവാസി കുറുമ്പ ഡെവലപ്മെന്റ് സൊസൈറ്റി ഡയറക്ടർ അജിത് കുമാർ, എസ്.എം.എസ്.എസ്.എസ്. കപ്പാസിറ്റി ബിൽഡർ സിജി ജോസഫ്, ആദി കോർഡിനേറ്റർ പി. വിപിൻ ലാൽ, ആദി കൗൺസിലർ പി. ദിവ്യ എന്നിവർ സംസാരിച്ചു.

Address

Mattathukadu
Attappadi

Website

Alerts

Be the first to know and let us send you an email when AADI Attappady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share