19/09/2022
കേരളത്തിലെ സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകളുമായി ബന്ധപ്പെട്ട് ABVP പ്രതിനിധി സംഘം ഗവർണ്ണറുമായി ചർച്ച നടത്തി.
അക്കാദമികമായും ഭരണപരമായും സ്വാതന്ത്രമായിരിക്കേണ്ട സർവ്വകലാശാലകളില്‍ സർക്കാരിന്റെ രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നുവെന്നു മാത്രമല്ല, സര്‍വകലാശാലകളില്‍ ഇന്നുള്ളതില്‍ ഭൂരിപക്ഷവും രാഷ്ട്രീയനോമിനികളുമാണ്. അക്കാദമിക് ആയിട്ടുള്ളവര്‍ അതില്‍ നിന്നും പിന്തള്ളപ്പെടുന്നു. അധികാരത്തില്‍ ഇരിക്കുന്ന പാര്‍ട്ടിയുടെ ആളുകള്‍ കൂടുതലായി സര്‍വകലാശാലകളുടെ അധികാരകേന്ദ്രങ്ങളില്‍ സ്ഥാപിക്കപ്പെടുകയും അവര്‍ അവരുടെ രാഷ്ട്രീയ താത്പര്യങ്ങളുടെ പുറത്ത് വളരെ സങ്കുചിതമായ നീക്കങ്ങള്‍ നടത്തുകയും ചെയ്യുന്നു. സർവകലാശാലകളിലെ അനധികൃത നിയമനങ്ങളുമായി ബന്ധപ്പെട്ട് ഗവർണർ കൈക്കൊണ്ട നടപടികൾക്ക് ABVP പൂർണ്ണ പിന്തുണ അറിയിച്ചു.
ABVP 75-ാം വർഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ "ധ്യേയയാത്ര" പുസ്തകം അദ്ദേഹത്തിന് സമ്മാനിച്ചു. എബിവിപി ക്ഷേത്രീയ സംഘടനാ സെക്രട്ടറി ആർ കുമരേഷ്, സംസ്ഥാന പ്രസിഡന്റ് ബി.ആർ അരുൺ, സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി, സംസ്ഥാന സംഘടനാ സെക്രട്ടറി കെ.എം രവിശങ്കർ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്റ്റെഫിൻ സ്റ്റീഫൻ, ജിജ്ഞാസ ജോ കൺവീനർ ഡോ.സുബിൻ എന്നിവരടങ്ങിയ സംഘമാണ് ഗവർണറെ സന്ദർശിച്ചത്..