02/09/2026
എല്ലാവരുടെയും പ്രാർത്ഥനകൾക്കും സഹായങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി... ❤️🙏
തൃശ്ശൂർ ജില്ലയിലെ വെങ്കിടങ്ങ് സ്വദേശിയായ നമ്മുടെ പ്രിയപ്പെട്ട റയാൻ മോന്റെ സർജറി ദൈവാനുഗ്രഹത്താൽ വിജയകരമായി പൂർത്തിയായിട്ടുണ്ട്. അവൻ ഇപ്പോൾ സുഖമായിരിക്കുന്നു.
റയാൻ മോന്റെ ചികിത്സയ്ക്കും തുടർചികിത്സയ്ക്കുമായി സോഷ്യൽ മീഡിയ വഴി 8,50,000 രൂപയോളമാണ് നമുക്ക് സമാഹരിക്കാൻ കഴിഞ്ഞത്. ഈ വലിയ തുക കണ്ടെത്തുവാൻ ഞങ്ങളെ സഹായിച്ച ഓരോരുത്തരോടും വാക്കുകൾക്ക് അപ്പുറമുള്ള കടപ്പാടുണ്ട്.
സാമ്പത്തികമായി സഹായിച്ചവർ, റയാന്റെ അവസ്ഥ മറ്റുള്ളവരിലേക്ക് എത്തിക്കാൻ വീഡിയോകളും പോസ്റ്റുകളും Facebook, Instagram തുടങ്ങിയ സോഷ്യൽ മീഡിയകളിലും വിവിധ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്തവർ... അങ്ങനെ ഈ ദൗത്യത്തിൽ ഞങ്ങളോടൊപ്പം നിന്ന എല്ലാവർക്കും എന്റെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു.
അവന്റെ പൂർണ്ണമായ തിരിച്ചുവരവിനായി നിങ്ങളുടെ ഏവരുടെയും വിലയേറിയ പ്രാർത്ഥനകൾ ഇനിയും റയാൻ മോനൊപ്പം ഉണ്ടാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
നന്ദി, സ്നേഹത്തോടെ...joshy poulose angamaly