30/09/2026
സുഹൃത്തേ..
സമൂഹം, കുടുംബം, ലിംഗസമത്വം, മാനസികാരോഗ്യം, വിദ്യാഭ്യാസം, രാഷ്ട്രീയം തുടങ്ങി നിരവധി വിഷയങ്ങളിൽ വ്യക്തമായ നിലപാടുകൾ അവതരിപ്പിച്ചിട്ടുള്ള മൈത്രേയനെ ഇന്ന് കേരള സമൂഹത്തിന് സുപരിചിതനാണല്ലോ.
കേരളത്തിലെ 941 പഞ്ചായത്തുകളിലും മറ്റ് മുഴുവൻ മുനിസിപ്പാലിറ്റി, കോർപ്പഷനുകളിലും നേരിട്ടെത്തി ജനങ്ങളുമായി മുഖാമുഖം തുറന്ന സംവാദം നടത്തുക എന്ന ആഗ്രഹപ്രകാരം അദ്ദേഹം ആരംഭിച്ച പരിപാടിയാണ് " *പഞ്ചായത്തിൽ ഒരു ദിനം ഒന്നിച്ച്* " എന്നത്.
2026 ജൂലൈ 1-ന് വയനാട് ജില്ലയിൽ ആരംഭം കുറിച്ച ഈ ബൗദ്ധിക സംരംഭം, കേരളത്തിലെ വിവിധ ജില്ലകളിൽ നടന്നുകൊണ്ടിരിക്കുന്നു.
അതിന്റെ ഭാഗമായി *ഒക്ടോബർ 1* ന് അദ്ദേഹം *മഞ്ഞപ്രയിലും* വരുന്നു.
കേരളത്തിന്റെ സാമൂഹിക ചരിത്രത്തിൽ ശ്രദ്ധേയമായ ഒരു പരീക്ഷണമായി മാറാൻ സാധ്യതയുള്ള ഈ പരിപാടിക്ക്,
*മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയും, ഗ്ലോബൽ സൊസൈറ്റി ഓഫ് മഞ്ഞപ്രയും* സംയുക്തമായിട്ടാണ് വേദിയൊരുക്കുന്നത്.
ഇത് ഒരു പ്രഭാഷണപരമ്പരയല്ല...
ഇത് ഒരു രാഷ്ട്രീയ പരിപാടിയല്ല...
ഇത് പ്രചാരണമല്ല...
ചോദ്യങ്ങൾക്കും, അഭിപ്രായങ്ങൾക്കും, വിയോജിപ്പുകൾക്കും, സ്വതന്ത്ര ചിന്തയ്ക്കും തുറന്ന ഒരു സംവാദവേദിയാണ് ഇത്....
*ചരിത്രത്തിൽ ദൃക്സാക്ഷികൾക്ക് പങ്കില്ല*.
*പങ്കാളികളാകുന്നവരാണ് ചരിത്രം, സൃഷ്ടിക്കുന്നത്.*
*പഞ്ചായത്തിൽ ഒരു ദിനം ഒന്നിച്ച്* എന്ന ജനാധിപത്യ കൂട്ടായ്മയുടെ ഭാഗമായി ആ ചരിത്ര നിർമ്മിതിയിൽ പങ്കാളിയാകാൻ താങ്കളേയും സാദരം ക്ഷണിക്കുന്നു
സ്ഥലം : *മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറി ഹാൾ.*
തീയതി : *ഒക്ടോബർ 1 വ്യാഴം.*
സമയം *രാവിലെ 10:30 മുതൽ വൈകീട്ട് 6:30 വരെ.*
പ്രോഗ്രാം ചാർട്ട്.
*10:30 am to 1.00 pm* : പങ്കെടുക്കുന്നവരുടെ ചോദ്യങ്ങൾക്ക് മൈത്രേയൻ മറുപടി പറയുന്നു.
*1 pm to 2.pm Lunch Break.*
*2 pm to 6:30 pm* : തുറന്ന സംവാദം.
വിഷയം : *ജീവിതം, കുടുംബം, ജനാധിപത്യം. അഭിലഷിണീയമായ ഇതര വിഷയങ്ങളും*
സ്നേഹാദരങ്ങളോടെ :
പ്രസിഡന്റ് & സെക്രട്ടറി
മഞ്ഞപ്ര ഗ്രാമക്ഷേമം വായനശാല
&
ഗ്ലോബൽ സൊസൈറ്റി ഓഫ് മഞ്ഞപ്ര