Ayurveda Medical Association Of India - Ernakulam

Ayurveda Medical Association Of India - Ernakulam AYURVEDA MEDICAL ASSOCIATION OF INDIA IS AN ASSOCIATION WHICH INCLUDE ALL AYURVEDA GRADUATES IRRESPECTIVE OF THERE WORKING SECTOR

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന കമ്മിറ്റി അംഗവും സമുന്നത നേതാവുമായിരുന്ന ഡോ. ജോസിന്റെ അപ്രതീക്ഷിതമായ വ...
19/05/2026

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന കമ്മിറ്റി അംഗവും സമുന്നത നേതാവുമായിരുന്ന ഡോ. ജോസിന്റെ അപ്രതീക്ഷിതമായ വിയോഗം അതീവ ദുഃഖത്തോടെയും ഞെട്ടലോടെയും ആണ് സംഘടന ഏറ്റുവാങ്ങുന്നത്.

ദീർഘകാലം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും, തൃശ്ശൂർ സോൺ പ്രസിഡന്റായും, സീറോ ക്വാക്ക് കമ്മിറ്റിയുടെ ചെയർമാനായും പ്രവർത്തിച്ച അദ്ദേഹം സംഘടനയുടെ വളർച്ചയ്ക്കും ആശയപരമായ കരുത്തിനും നിർണായക സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു. സംഘടനാ പ്രവർത്തനങ്ങളിൽ ദീർഘദർശിത്വവും ആത്മാർത്ഥതയും കാട്ടിയ അദ്ദേഹം സഹപ്രവർത്തകർക്കെല്ലാം പ്രചോദനമായിരുന്നു.

നിലവിൽ ചാലക്കുടിയിലെ ആംബിക് സൊസൈറ്റിയുടെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചുകൊണ്ടിരുന്ന ഡോ. ജോസിന്റെ വേർപാട് ആയുർവേദ സമൂഹത്തിനും സംഘടനയ്ക്കും തീരാനഷ്ടമാണ്.

പ്രിയ സഹപ്രവർത്തകന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ സംഘടന പങ്കുചേരുന്നു.

ആദരാഞ്ജലികൾ 🙏

എറണാകുളം ജില്ലാ കമ്മിറ്റി പ്രവർത്തന ഉത്ഘാടനവും സംസ്ഥാന അവാർഡ് ജേതാക്കൾക്കുള്ള അനുമോദനവും 17/05/26 ന് അങ്കമാലി ആയുർവേദ ഭവ...
19/05/2026

എറണാകുളം ജില്ലാ കമ്മിറ്റി പ്രവർത്തന ഉത്ഘാടനവും സംസ്ഥാന അവാർഡ് ജേതാക്കൾക്കുള്ള അനുമോദനവും 17/05/26 ന് അങ്കമാലി ആയുർവേദ ഭവനിൽ നടന്നു.
മുൻ സംസ്ഥാന പ്രസിഡന്റ്‌ ഡോ. വിനോദ്കുമാർ പ്രവർത്തന ഉത്ഘടനവും, ഡോ. സാദത്ത് ദിനകർ, ഡോ. ഇട്ടൂപ്പ് ജെ അഞ്ചേരിൽ, ഡോ. ജോയ്‌സ് കെ ജോർജ്, ഡോ. ടിൻസി ടോം എന്നിവരുടെ സംഘടനയെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള സെഷനുകളും നടത്തപ്പെട്ടു. സംസ്ഥാന ജില്ലാ റിപ്പോർട്ടുകളും ചർച്ചയും നടത്തി.

AMAI ERNAKULAM DISTRICT Mother’s Day contest no:14"Mother AMAI Contest"സംഘടിപ്പിച്ച AMAI എറണാകുളം ജില്ലക്ക് അഭിനന്ദനങ്ങൾ...
18/05/2026

AMAI ERNAKULAM DISTRICT Mother’s Day contest no:14

"Mother AMAI Contest"സംഘടിപ്പിച്ച AMAI എറണാകുളം ജില്ലക്ക് അഭിനന്ദനങ്ങൾ.
AMAI കുടുംബത്തിലെ അംഗമാകുവാൻ കഴിഞ്ഞതിൽ ദൈവത്തിനും സംഘടനയുടെ അണിയറ പ്രവർത്തകർക്കും നന്ദി പറഞ്ഞുകഴിഞ്ഞാൽ നന്ദിയും കടപ്പാടും അർപ്പിക്കുന്ന വ്യക്തി എല്ലാവർക്കും സുപരിചിതയായ Dr. C. D. Leena ആണ്.
1999 മുതൽ AMAI അംഗമാണെങ്കിലും സാഹചര്യ പ്രതികൂലത കാരണം കാര്യക്ഷമമായി പ്രവർത്തിക്കുവാൻ കഴിഞ്ഞിരുന്നില്ല.2009 മുതൽ എന്നെ കാര്യക്ഷമമായി പ്രവർത്തിക്കുവാൻ പ്രേരിപ്പിച്ചതും പ്രചോദനം തന്നതും ലീന ചേച്ചിയാണ്.
പിന്നീടുള്ള എന്റെ ജീവിതത്തിൽ മരണതുല്യമായ പ്രതിസന്ധി ഘട്ടങ്ങളിൽ എനിക്ക് താങ്ങും തണലുമായി ഒരമ്മയുടെ സ്നേഹവും ശാസനയും കൊണ്ട് തളരാതെ പിടിച്ചു നിർത്തിയ ലീനച്ചേച്ചിയെ എന്റെ അമ്മയ്ക്ക് തുല്യ എന്നു പറയുന്നതിലും എന്റെ അമ്മ തന്നെയാണ് എന്നു പറഞ്ഞു പരിചയപ്പെടുത്തുവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. അതിന് അവസരം തന്ന എറണാകുളം ജില്ല AMAI യോട് നന്ദി അറിയിക്കുന്നു.
Dr. Sandhya Kumary. K.G. Attingal Area. Thiruvananthapuram.
Phone. 9895576553.

AMAI ERNAKULAM DISTRICT Mother’s Day contest no: 13 മാതൃത്വപരമായ സ്നേഹവും കരുതലും നൽകുന്ന ഒരു ഡോക്ടറെ നമ്മുടെ സംഘടനയുടെ ...
16/05/2026

AMAI ERNAKULAM DISTRICT Mother’s Day contest no: 13

മാതൃത്വപരമായ സ്നേഹവും കരുതലും നൽകുന്ന ഒരു ഡോക്ടറെ നമ്മുടെ സംഘടനയുടെ വാർഷികാഘോഷങ്ങളിൽ എനിയ്ക്ക് കണ്ടെത്താൻ കഴിഞ്ഞു.
ഞങ്ങളുടെ യാത്ര ആരംഭിച്ചത് അട്പൂർ നിന്നായിരുന്നു. യാത്ര ആരംഭം മുതൽ ഡോ. ജ്യോതിശാലിനി എന്നോടൊപ്പം ഉണ്ടായിരുന്നു. എന്നെ 'Bestie' എന്ന് വിളിക്കുന്ന ഡോക്ടറുടെ രണ്ടു മക്കളും ഉണ്ടായിരുന്നു എന്നത് എന്നെ വളരെ സന്തോഷവാനാക്കി. പതിനാറു പേർക്ക് യാത്ര ചെയ്യാവുന്ന ഒരു മിനി ബസ്സിലായിരുന്നു ഞങ്ങളുടെ യാത്ര. സ്വാഭാവികമായും ഞങ്ങൾ മുൻ സീറ്റിൽ ഇരിക്കാമെന്നുവെച്ചു; പക്ഷേ ഞങ്ങൾ ഇരുന്നത് ഏറ്റവും പിന്നിലെ സീറ്റിലാണ്. ഏറ്റവും പിന്നിൽ ജ്യോതിശാലിനിയും മക്കളും തൊട്ടു മുന്നിൽ ഇടതുവശത്തെ സിംഗിൾ സീറ്റിൽ ഞാനും.
​ദൂരം പോകും തോറും ഡോക്ടർമാർ കേറികൊണ്ടേയിരുന്നു . ചങ്ങനാശ്ശേരി ഒറ്റക്കും കുടുംബമായും എത്തിയപ്പോഴേക്കും എല്ലാവർക്കും ക്ഷീണം ആയി. കുട്ടികളെല്ലാം കാന്തമാകർഷിക്കും പോലെ ബസ്സിന്റെ പിൻ സീറ്റിൽ കിടന്നു.
​സിന്ദൂര സന്ധ്യ ഇരുട്ടിലേക്ക് വഴിമാറിയപ്പോൾ കുട്ടികൾ അമ്മയെ വിശക്കുന്നു, ദാഹിക്കുന്നു എന്നൊക്കെ ബഹളം വെക്കാൻ തുടങ്ങി. ബാഗിൽ കരുതിയ ചിപ്സ് കഷണങ്ങളും, ബിസ്ക്കറ്റുകളും, മിഠായിയും വെള്ളവുമൊക്കെ കൊടുത്ത് ഡോ. ജ്യോതിശാലിനി അവരെ ശാന്തരാക്കി. കൊച്ചു കൊച്ചു കുസൃതി ചോദ്യങ്ങളും,കടം കഥകളുമായി ഞങ്ങൾ യാത്ര തുടർന്നു. അവിടെ സ്നേഹത്തിന്റേയും കരുതലിന്റയും മറുപേരായ ഒരു അമ്മയെ ഞാൻ ജ്യോതിശാലിനിൽ കണ്ടു.
​വഴി മധ്യേ രാത്രി ഭക്ഷണം ഒരു ഹോട്ടലിൽ നിന്നും കഴിച്ച് ഞങ്ങൾ വീണ്ടും യാത്രയായി.
രാവേറെയായി ഇരുന്നു ഉറങ്ങിയ കുട്ടികൾ കിടന്നുറങ്ങാൻ തുടങ്ങി. തലങ്ങും വിലങ്ങും കിടക്കുന്ന കുട്ടികളുടെ ഓരം ചേർന്ന് ഡോ. ജ്യോതി ശാലിനി ഇരുന്നു. കുറച്ചു ദൂരം പോയി കഴിഞ്ഞപ്പോൾ ഞാൻ എണീറ്റു നിന്നു, അല്പസമയം
ഡോ. ജ്യോതി ശാലിനി എന്റെ സീറ്റിൽ വന്ന് ചാരി കിടന്നുറങ്ങി. കോഴിക്കോട് എത്തിയ ഞങ്ങൾ ഒരു വഴിയോര കടയിൽ നിന്നും ഒരു കട്ടൻ അടിച്ചു ഉഷാറായി വീണ്ടും യാത്ര തുടർന്നു. ഞാൻ ചെറുതായി ഒന്നുറങ്ങി ചെവിയിൽ തണുത്ത കാറ്റ് ഊതി കയറി ചെവി അടഞ്ഞപ്പോൾ അറിയാതെ കണ്ണ് തുറന്നു ഉമിനീരിറക്കി ചെവി കൂർപ്പിച്ചുകൊണ്ട് ബസ്സിന്റെ സൈഡ് ഗ്ലാസിലൂടെ പുറത്തേക്കു നോക്കി ഇതെന്ത് സ്വപ്നമോ രാത്രിയിൽ വിമാനം ലാൻഡ് ചെയ്യുമ്പോൾ ദൂരെ ഭൂമി പ്രകാശ ബിന്ദുക്കൾ കൊണ്ട് അലങ്കരിച്ചത് പോലെ തോന്നും. കൈതപപുറം നമ്പൂതിരിയുടെ വരികൾ മനസ്സിലേക്കൊഴുകിയെത്തി
"കോടമഞ്ഞിൽ...
താഴ്‌വരയിൽ...
പൊന്നാനിഞ്ഞ്...
പൊട്ടുതൊട്ട്..."
ഇളയരാജയും യേശുദാസിനും ചിത്രക്കും നന്ദി പറഞ്ഞുകൊണ്ട് ഞാൻ പിന്നിലേക്ക് നോക്കി; ഡോക്ടർ എഴുന്നേറ്റ് നിൽക്കുന്നു. കുഞ്ഞുങ്ങൾ വീഴാതെ കാലുകൾ സീറ്റിനോട് ചേർത്തുവച്ചുകൊണ്ട് ബസ്സിന്റെ സീറ്റിന്റെ സൈഡിൽ പിടിച്ചുകൊണ്ട് ചുരത്തിന്റെ വളവുകൾ തിരിയുമ്പോൾ വീഴാതെ ആടിയാടി നിൽക്കുന്ന ഡോക്ടർ.മനസ്സിൽ അല്പം വിഷമം തോന്നി, ഞാൻ എഴുന്നേറ്റ് എന്റെ സീറ്റ് നൽകി.
അവിടെ ഞാൻ ത്യാഗത്തിന്റെ മുഖമുള്ള മറ്റൊരമ്മയെ ജ്യോതി ശാലിനിയിൽ കണ്ടു.
​​ ഉറക്കത്തിൽ ഏതോ ഒരു കുട്ടി അമ്മേ എന്ന് വിളിക്കുന്നുണ്ടായിരുന്നു ഞാൻ വില്യം മക്പീസ് താക്കറയുടെ "വാനിറ്റി ഫെയർ" എന്ന നോവലിലെ വരികൾ ഓർത്തുപോയി "Mother is the name for God in the lips and hearts of little children"
പിറ്റേന്ന് വൈകാരായപ്പോൾ ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്ന ഒരു ഡോക്ടറിനും വൈഫിനും സൗന്ദര്യ പിണക്കം " നാളെ ഞാൻ വക്കീലിനെ കാണാൻ പോവുകയാണ് "ഇനി ഇത് പറ്റില്ല ഒരാൾ. വീർത്ത് കെട്ടിയ മുഖവുമായി ദൂരെമാറി മറ്റൊരാൾ. ടോൺ മാറിയ മുഖത്തേക്ക് മാറി മാറി നോക്കുന്ന മകൻ മറ്റൊരു ഭാഗത്തേക്ത്ത്.. സംസാരത്തിന് ഇടയിൽ കാര്യങ്ങൾ മനസ്സിലാക്കിയ ഞാൻ ഡോക്ടർ ജ്യോതിയെ വിട്ടു. ഒരു നാടക അന്ത്യം പോലെ പിറ്റേന്ന് രാവിലെ പൂർവ്വാധികം സന്തോഷത്തോടെ മധുവിധു ആഘോഷിക്കാൻ പോകുന്ന ദമ്പതിമാരെ പോലെ അവർ ഞങ്ങളോടൊപ്പം വന്നു. അവിടെ നമ്മുടെ ഡോക്ടർ ഉത്തരവാദിത്വമുള്ള കരുതലിന്റെയും സ്നേഹത്തിന്റെയും മറുവാക്കായ അമ്മയായി മാറുകയായിരുന്നു. ഒരു Heart Touching quote ഞാൻ ഓർത്തുപോയി " Mothers are like glue holding the family together "
മടക്കയാത്രയിൽ എനിക്ക് സീറ്റ് കിട്ടിയത് മുന്നിൽ ആയിരുന്നു. ഡോക്ടർ ജ്യോതിശാലിനി ഞാൻ ഇരുന്ന പിൻസീറ്റിൽ ഇരുന്നു.
മടക്കയാത്രയിൽ ഞങ്ങളുടെ ജില്ലാ സെക്രട്ടറിയുടെ കുഞ്ഞ് ശർദ്ദിക്കാൻ തുടങ്ങി.
​ ഡോക്ടർ ജ്യോതി ശാലിനി പ്ലാസ്റ്റിക് കവർ വായോട് ചേർത്തു പിടിച്ച് നിലത്തു വീഴാതെ നോക്കി. കുട്ടിയുടെ പുറത്ത് തലോടി അതിനെ ആശ്വസിപ്പിച്ചു കൊണ്ടേയിരുന്നു പലതവണ കുട്ടി ഷർദിച്ചപ്പോഴും ഡോക്ടർ അതിനെ കെയർ ചെയ്തു കൊണ്ടേയിരുന്നു.
കരുതിയം മരുന്ന് എടുക്കാൻ മറന്നു പോയതിനാൽ വഴി മധ്യേ ഡോക്ടർ പൂർണശ്രീയുടെ ആശുപത്രിയിൽ നിന്നും വാങ്ങിയ മരുന്നുകൾ ഈ കുഞ്ഞിനും മറ്റ് അസ്വസ്ഥതയുള്ളവർക്കും നൽകി. " A mother's arms are more comforting than anyone else's". Princess Dianaയെ ഞാൻ ജ്യോതിയിൽ കണ്ടു. ബസ് തൃശ്ശൂർ അടുക്കുന്നു ഡ്രൈവർ ഒരു ഹോട്ടലിനോട് ചേർത്ത് ബസ് നിർത്തി ഒരു ഡോക്ടർ വളരെ പെട്ടെന്ന് ഓടി അധികൃതരുടെ അനുവാദത്തോടെ ബാത്റൂമിൽ കയറി. തൊട്ടടുത്ത ബാത്റൂമിൽ ഡോക്ടർ ജ്യോതി ശാലിനി കയറി. ഞാൻ പുറത്ത് കാവൽ നിന്നു. അവർ പുറത്തിറങ്ങിയപ്പോൾ ഞാൻ അകത്തു കയറി വന്നപ്പോൾ ഒരു ഡോക്ടർ അടുത്തുനിന്ന് അടുത്ത് നിന്ന് ഒരു തെങ്ങിൻ കൈത്താങ്ങ് ചെരിഞ്ഞു നിന്ന് ശർദ്ദിക്കുന്നു. ഡോക്ടർ ജ്യോതിശാലിനി അദ്ദേഹത്തിന്റെ പുറംതടവി മുന്നിലോട്ട് വീഴാതെ പിടിച്ചുനിന്നു ഞാൻ പിടിക്കാൻ ചെന്നെങ്കിലും ശർദിലിനെ മണം എന്നിൽ മനം പുരട്ടൽ ഉണ്ടാക്കി യപ്പോൾ ഞാനും ശബ്ദിക്കും എന്ന് തോന്നിയപ്പോൾ ബസിൽ പോയി മരുന്നുകൾ എടുത്ത് അദ്ദേഹത്തിന്റെ ഭാര്യയെ അപ്പോഴും മുഖമൊക്കെ കഴുകി അവർ തിരികെ വരാൻ തുടങ്ങിയിരുന്നു. കരുതിയിരുന്ന മരുന്നും വെള്ളവും അദ്ദേഹത്തിന് കൊടുത്ത തിരികെ ബസ്സിൽ സീറ്റിൽ കൊണ്ടിരുത്തി.
ഞങ്ങളെല്ലാം ബസ്സിൽ കയറി, ബസ്സു വീണ്ടും ഇരുട്ടിനെ കീറിമുറിച്ച് കൊണ്ട് ഓടിത്തുടങ്ങി.
ഞാനെന്റെ സീറ്റിൽ ചാരി കിടന്നു കഴിഞ്ഞ ഓരോ സംഭവങ്ങളും അക്ക മിട്ടോർത്തു, എനിക്ക് അതുവരെ അറിയാൻ കഴിയാതിരുന്ന ഒരു അമ്മ മനസ്സ് ജ്യോതിശാലിനിയിൽ ഉണ്ടെന്ന് തിരിച്ചറിവ് എനിക്കുണ്ടായി.
അവസരോചിതമായി ഇടപെടാൻ ഉത്തരവാദിത്വമുള്ള സ്നേഹത്തിന്റെയും, ത്യാഗത്തിന്റെയും, കരുതലിന്റെയും മറു പേരായ ആണല്ലേ,ഞങ്ങളുടെ ജില്ലാ പ്രസിഡന്റ് എന്നോർത്തു ഞാൻ സ്വയം അഭിമാനിച്ചു Kahlil Gribran ന്റെ
Broken Wingsലെ "Mothers" എന്ന കവിത ഞാൻ മനസ്സിൽ ഓർത്തു ഉറങ്ങി
The most beautiful word on the lips of mankind is the word "Mother" and the most beautiful call is the call of My mother." It is a word full of hope and love, a sweet and kind word coming from the depth of the heart.
The mother is everything; she is our consolation in sorrow......
എന്റെ മനസ്സിൽ തോന്നിയ ഈ കുറുപ്പ് എഴുതുന്നതിന് ഇങ്ങനെയൊരു അവസരം ഉണ്ടാകുമെന്ന് കരുതിയതല്ല.
Thank you AMAI Ernakulam district
​Dr. Anandan. G,
AMAI മുൻ ജില്ലാ സെക്രട്ടറി
പത്തനംതിട്ട ജില്ല
Mob- 8921689761

AMAI ERNAKULAM DISTRICT MOther’s day contest no :12 അമ്മ എന്റെ ജീവിതത്തിലെ ആദ്യ സ്നേഹം ആദ്യ സുരക്ഷിതത്വം ആദ്യ പ്രാർത്ഥന ...
16/05/2026

AMAI ERNAKULAM DISTRICT MOther’s day contest no :12

അമ്മ
എന്റെ ജീവിതത്തിലെ ആദ്യ സ്നേഹം
ആദ്യ സുരക്ഷിതത്വം
ആദ്യ പ്രാർത്ഥന
ഞാൻ വീഴുമ്പോൾ കൈ പിടിച്ചു ഉയർത്തിയവൾ ഞാൻ പേടിക്കുമ്പോൾ നെഞ്ചോടു ചേർത്ത് ആശ്വസിപ്പിച്ചവൾ ലോകം മുഴുവൻ എതിരായാലും എന്റെ മോൾക് കഴിയും എന്ന് വിശ്വസിച്ച ഒരാൾ,,. അമ്മ
എന്റെ സ്വപ്‌നങ്ങൾ ഉറങ്ങാതിരിക്കാൻ അമ്മ എത്ര രാത്രികൾ ഉറങ്ങാതെ കഴിഞ്ഞുവെന്നു ഞാൻ പിന്നീടാണ് മനസ്സിലാക്കിയത്. എന്റെ ചെറിയ വിജയങ്ങൾക് പിന്നിൽ അമ്മയുടെ വലിയ ത്യാഗങ്ങളുണ്ട്. അമ്മയുടെ സ്നേഹം മരുന്നുപോലെ ശാന്തതനൽകുന്നു അമ്മയുടെ കരുതൽ ജീവിതത്തിനു ധൈര്യം നൽകുന്നു. ഇന്ന് ഞാൻ സ്വപ്നങ്ങളിലേക് നടക്കുമ്പോൾ എന്റെ ഓരോ ചുവടിനും പിന്നിൽ അമ്മയുടെ പ്രാർത്ഥനയും പ്രയത്നവുമുണ്ട്. അമ്മ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഗ്രഹമാണ് 🙏
Dr Sreeja abhilash
Muvatupuzha area

AMAI ERNAKULAM DISTRICT Mother’s Day contest : no :11 എനിക്കും ഉണ്ടൊരു ഡോക്ടർ അമ്മ. നിലവിളക്കു പോലെ പ്രകാശിച്ച് ചുറ്റും ...
16/05/2026

AMAI ERNAKULAM DISTRICT Mother’s Day contest : no :11

എനിക്കും ഉണ്ടൊരു ഡോക്ടർ അമ്മ. നിലവിളക്കു പോലെ പ്രകാശിച്ച് ചുറ്റും ഉള്ളവരുടെ അന്ധത നീക്കുന്ന ഒരാൾ. എല്ലാവർക്കും നന്മയുടെ വെളിച്ചമേകുന്ന ആൾ. അതെ Dr PK ലതിക. ആലുവ സാരഥി ആയുർവേദ ഹോസ്പിറ്റലിൽ ചീഫ് ഫിസിഷ്യൻ. 2018 ആണ് ആദ്യമായി ഡോക്ടറെ കാണുന്നത്. ഹോസ്പിറ്റലിലെ തേജസാർന്ന ധന്വന്തരി മൂർത്തിയുടെ വിഗ്രഹത്തിനോട് ചേർന്നുള്ള ഡോക്ടറുടെ കാബിനിൽ അതെ ഐശ്വര്യത്തോടെ നിൽക്കുന്ന രൂപം. RMO ആയി ജോയിൻ ചെയ്തു 1 മാസം കഴിഞ്ഞപ്പോഴാണ് 2018 ലെ മഹാപ്രളയം വന്നത്. ഹോസ്പിറ്റലിൽ വലിയൊരു നാശനഷ്ട്ടം വന്നു. അപ്പോഴും എല്ലാവരെയും ചേർത്ത് പിടിച്ചൊരാൾ. വലിയ നഷ്ടത്തിലും സ്റ്റാഫിന്റെ സാലറി ഒരു രൂപ പോലും കുറയാതെ കൃത്യമായി നൽകിയ വ്യക്തി. ഇത്രയും വലിയ ഒരു വീഴ്ചയിൽ നിന്നും എങ്ങനെ വേഗം ഉയർത്ത് ഏഴുന്നേൽക്കാം എന്ന് പഠിപ്പിച്ച ആൾ. കുടുംബ ജീവിതവും വൈദ്യ വൃത്തിയും എങ്ങനെ ഒരുപോലെ മനോഹരമായി കൊണ്ട് പോകാം എന്ന് കാണിച്ചു തന്ന ഡോക്ടർ. ഒരുകൊച്ചു കുട്ടിയുടെ കൗതുകത്തോടെ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കുകയും നമ്മളെ പഠിപ്പിക്കുകയും ചെയ്യുന്ന ഒരാൾ. ഹോസ്പിറ്റലിൽ നിന്ന് ഞാൻ മാറിയിട്ട് 4 വർഷം കഴിഞ്ഞും എന്ത് സംശയത്തിനും ആദ്യം വിളിക്കാറുള്ള എന്റെ ലൈഫ് ലൈൻ. അങ്ങനെ അങ്ങനെ ഏറെ പ്രിയപ്പെട്ട എന്റെ ഡോക്ടർ അമ്മ. എനിക്കുറപ്പുണ്ട് എന്നെ പോലെ പരിചയപ്പെട്ടവരുടെ, കൂടെ സമയം ചിലവഴിച്ച അനേകരുടെ ഡോക്ടർ അമ്മ ആയിരിക്കും Dr PK Lathika

Dr Vineetha VS
Bathery Area

എറണാകുളം ജില്ലാ സമ്മേളനം 2026.ഏപ്രിൽ 19 ഞായറാഴ്ച്ച മുവാറ്റുപുഴ  നെസ്‌റ്റ്  പാസ്റ്ററൽ സെൻ്ററിൽ വെച്ച് രാവിലെ  9 മണിക്ക് ജ...
14/05/2026

എറണാകുളം ജില്ലാ സമ്മേളനം 2026.

ഏപ്രിൽ 19 ഞായറാഴ്ച്ച മുവാറ്റുപുഴ നെസ്‌റ്റ് പാസ്റ്ററൽ സെൻ്ററിൽ വെച്ച് രാവിലെ 9 മണിക്ക് ജില്ലാ പ്രസിഡൻ്റ് ഡോ മനു ആർ മംഗലത്ത് പതാക ഉയർത്തി സമ്മേളന നടപടികൾ ആരംഭിച്ചു. നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ടവരെ ഓർത്ത് അനുശോചനം ഡോ ദേവീദാസ് വെള്ളോഡി ( സംസ്ഥാന കമ്മിറ്റി അംഗം) രേഖപ്പെടുത്തി. ഓർഗനൈസിംഗ് കമ്മിറ്റി ജനറൽ കൺവീനർ ഡോ റോബിൻ ജോസഫ് സ്വാഗതം ആശംസിച്ചു . ജില്ലാ പ്രസിഡൻ്റ് ഡോ മനു ആർ മംഗലത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്‌റ്റേറ്റ് കമ്മിറ്റി റിപ്പോർട്ട് ഡോ ഷാൻ ഷാഹുൽ ( സെക്രട്ടറി , എറണാകുളം സോൺ ) അവതരിപ്പിച്ചു. സ്‌റ്റേറ്റ് വനിത കമ്മിറ്റി റിപ്പോർട്ട് ഡോ ടിൻസി ടോം ( ജോയിൻ്റ് കൺവീനർ , സ്‌റ്റേറ്റ് വനിത കമ്മിറ്റി) അവതരിപ്പിച്ചു. 25-26 വർഷത്തെ എറണാകുളം ജില്ലാ കമ്മിറ്റി പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി ഡോ എലിസബത്ത് മാത്യു അവതരിപ്പിച്ചു. ജില്ലാ വനിത കമ്മിറ്റി റിപ്പോർട്ട് ജില്ലാ വനിതാ കമ്മിറ്റി കൺവീനർ ഡോ അനുപ്രിയ അജിത്തും ജില്ലയുടെ വരവ് ചെലവ് കണക്കുകൾ ജില്ലാ ട്രഷറർ ഡോ രഞ്ചന്ദ് കെ അവതരിപ്പിച്ചു. ജില്ലാ ഓഡിറ്റേർസ്സ് നോട്ട് ഡോ ടോം പോൾ അവതരിപ്പിച്ചു.

11 മണിയോടു കൂടി തുടങ്ങിയ പൊതു പരിപാടി ബഹു. ഇടുക്കി എം.പി. ശ്രീ ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ആയുർവേദത്തിന്റെ ഈറ്റില്ലമായ കേരളത്തിൽ ആർ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥാപിക്കാൻ വേണ്ട ക്രിയാത്മകമായുള്ള ശ്രമങ്ങളും, ആയുർവേദ ഹെൽത് ആൻഡ് വെൽനെസ് സെന്ററുകളിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ ഉള്ള ശ്രമങ്ങൾ നസടത്തുമെന്ന് എം പി അറിയിച്ചു.മുഖ്യാത്ഥിയായ മുവാറ്റുപുഴ ചെയർപേഴ്സൺ ശ്രീമതി ജോയ്‌സ് മേരി ആൻ്റണി സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ലോകത്തിനു മുമ്പിൽ കേരളത്തിൻ്റെ പ്രശസ്‌തി ഉയർത്തുന്നതിൽ ആയുർവേദത്തിൻ്റെ പങ്ക് വലുതാണെന്ന് മുഖ്യാത്ഥിതി അഭിപ്രായപ്പെട്ടു. ആയുർവ്വേദ മേഖലയിലെ യുവ സംരംഭകർക്ക് പ്രചോദനമായിരുന്നു മുഖ്യാത്ഥിയുടെ വാക്കുകൾ. സ്‌റ്റേറ്റ് വൈസ് പ്രസിഡൻ്റ് ഡോ. സീനിയ അനുരാഗ് മുഖ്യ പ്രഭാഷണം നടത്തി. ഡോ ജി വിനോദ് കുമാർ ( മുൻ സ്‌റ്റേറ്റ് പ്രസിഡൻ്റ് ) , ഡോ സാദത്ത് ദിനകർ ( മുൻ ജനറൽ സെക്രട്ടറി) , ഡോ ഇട്ടൂപ്പ് ജെ അഞ്ചേരിൽ ( സ്‌റ്റേറ്റ് സെക്രട്ടറി) എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. കരൾ രോഗങ്ങളിൽ ആയുർവ്വേദ ചികിത്സ ഫലപ്രദമാണെന്ന് ശാസ്ത്രിയ പഠനങ്ങൾ തെളിയിക്കുന്നു എന്ന് ഡോ സാദത്ത് ദിനകർ സൂചിപ്പിച്ചു.KSGMOA യെ പ്രതിനിധികരിച്ച് ഡോ തോമസ് ജിബിൻ , PACTO സെനറ്റ് മെബർ ഡോ ഷിബു വർഗീസ്, AHMA ജില്ലാ ട്രഷറർ ഡോ മാണി ജോസ് എന്നിവർ സമ്മേളനത്തിന് ആശംസകൾ നേർന്ന് സംസാരിച്ചു.NAMC ഹൗസ് സർജ്ജൻ്റ്സ് അസ്സോസിയേഷൻ പ്രതിനിധി ഡോ അക്വിലിൻ , GAVC തൃപ്പൂണിത്തുറ സ്റ്റുഡൻസ് യൂണിയൻ ചെയർപേഴ്സൺ അനുപമ എന്നിവർ സമ്മേളനത്തിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഓർഗ്ഗനൈസ്സിങ് കൺവീനർ ഡോ ബേസിൽ ജോണി പൊതു സമ്മേളനത്തിന് നന്ദി പറഞ്ഞു.
ഉച്ചയ്ക്കു ശേഷം തുടർന്ന സംഘടനാ നടപടികളിൽ ഔദ്യോഗിക - അനൗദ്യോഗിക പ്രമേയങ്ങൾ ഡോ ജിൻഷിദ് സദാശിവൻ, ഡോ ലക്ഷമി ( പ്രമേയ കമ്മിറ്റി) അവതരിപ്പിച്ചു. ഏരികളിൽ നിന്നുള്ള പ്രതിനിധികൾ ചർച്ചയിൽ സജീവമായി പങ്കെടുത്തു. ചർച്ചകൾക്കുള്ള മറുപടികൾ സംസ്ഥാന സെക്രട്ടറി ഡോ ഇട്ടൂപ്പും, ജില്ലാ സെക്രട്ടറി ഡോ എലിസബത്തും നൽകി . സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട സംസ്ഥാന ജില്ലാ റിപ്പോർട്ടുകൾ പാസ്സാക്കി , പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ജില്ലാ പ്രസിഡൻ്റ് - ഡോ ബിനോയ് ദേവദാസ്
ജില്ലാ സെക്രട്ടറി - ഡോ അനിഷ വിമൽ
ജില്ലാ ട്രഷറർ - ഡോ. ടോമി തോമസ്
വനിതാ കമ്മിറ്റി ചെയർപഴ് വൺ - ഡോ ഷിനിഷ
വനിതാ കമ്മിറ്റി കൺവീനർ - ഡോ അഞ്ജു ഈപ്പൻ
പുതിയ സെക്രട്ടറി ഡോ അനീഷ നന്ദി പറഞ്ഞു യോഗ നടപടികൾക്ക് സമാപിച്ചു.

AMAI ERNAKULAM DISTRICT : Mother's day contest no:10Happy Mother's Day to the beautiful soul ( Dr.Lakshmi Ashok) the UNI...
14/05/2026

AMAI ERNAKULAM DISTRICT : Mother's day contest no:10

Happy Mother's Day to the beautiful soul ( Dr.Lakshmi Ashok) the UNIVERSE chose for me...Even with out a biological bond you have nurtured me , protected me and guided me through my darkest chapters of my life...🙏
Thank You for being my constant support, my greater encourager , for being the Mother light that ignited my inner lamb when I felt lost in the shadows ♥️🫶
Yours Lovingly
Dr.Sree Ranjini PS
AMAI Anchal-Kadakkal Area

🌟 Heartiest Congratulations to Shri V. D. Satheesan on being sworn in as the Chief Minister of Kerala 🌟AMAI Ernakulam Di...
14/05/2026

🌟 Heartiest Congratulations to Shri V. D. Satheesan on being sworn in as the Chief Minister of Kerala 🌟

AMAI Ernakulam District extends its warm wishes and sincere congratulations on this proud and historic occasion.

May your visionary leadership guide Kerala towards greater progress, prosperity, and public welfare. Wishing you a successful and inspiring tenure ahead.

With warm regards,
AMAI Ernakulam District

AMAI ERNAKULAM DIST : Mother's day contest no:9ജീവിതത്തിന്റെ അപരിചിതമായ വഴികളിലൂടെ ഭയത്തോടെയും സംശയങ്ങളോടെയും നടന്നുപോയ ...
14/05/2026

AMAI ERNAKULAM DIST : Mother's day contest no:9

ജീവിതത്തിന്റെ അപരിചിതമായ വഴികളിലൂടെ ഭയത്തോടെയും സംശയങ്ങളോടെയും നടന്നുപോയ ദിവസങ്ങളിൽ,
എന്റെ കൈപിടിച്ച് വെളിച്ചത്തിലേക്ക് നയിച്ച ഒരു സ്നേഹസാന്നിധ്യമായിരുന്നു ഡോ. ആനിസ്… ❤️

ഒരു അമ്മയുടെ കരുതലായി,
ഒരു ഗുരുവിന്റെ വഴികാട്ടലായി,
തളർന്നുപോകുന്ന നിമിഷങ്ങളിൽ ആത്മവിശ്വാസത്തിന്റെ ശബ്ദമായി
ഡോക്ടർ എപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു.
എന്റെ ജീവിതത്തിന്റെ ആദ്യ അധ്യായങ്ങൾ എഴുതി തുടങ്ങുമ്പോൾ,
എന്റെ കൈകളിൽ ഒരു തൊഴിൽമാത്രമല്ല,
ഒരു ആത്മവിശ്വാസവും ഒരു സ്വപ്നവും വെച്ചുതന്നത് ഡോക്ടറായിരുന്നു.
ജീവിതത്തിലെ ഇടവേളകൾക്കുശേഷം,
മാതൃത്വത്തിന്റെ ഉത്തരവാദിത്വങ്ങൾക്കിടയിൽ
വീണ്ടും എന്റെ പ്രൊഫഷനിലേക്കുള്ള യാത്ര ആരംഭിക്കാൻ ഞാൻ മടിച്ചുനിന്നപ്പോൾ പോലും,
“തിരികെ മുന്നോട്ട് നടക്കേണ്ട സമയം ഇതാണ്…” എന്ന ആത്മവിശ്വാസവും ധൈര്യവും നൽകി
എന്നെ വീണ്ടും ഉയർത്തിനിർത്തിയത് ഡോക്ടറായിരുന്നു.
ചിലർ ജീവിതത്തിൽ വരുന്നത് ബന്ധങ്ങളായല്ല…
ഒരു അനുഗ്രഹമായാണ്.
എനിക്ക് ഡോ. ആനിസ് ഒരു അനുഗ്രഹമാണ്.
ഡോക്ടർ…
താങ്കൾ ഒരു പേര് മാത്രമല്ല,
എന്റെ ജീവിതയാത്രയിൽ ദൈവം ചേർത്തുവെച്ച ഒരു മനോഹര സാന്നിധ്യമാണ്… 🙏

എന്റെ അമ്മ ഗുരുവിന് ❤️

Happy Mother's day!

Dr Lakshmi J Mohan

Address

AYURVEDA BHAVAN
Angamaly
683572

Alerts

Be the first to know and let us send you an email when Ayurveda Medical Association Of India - Ernakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ayurveda Medical Association Of India - Ernakulam:

Share