വളളുവനാടൻ സാംസ്കാരിക വേദി ,അങ്ങാടിപ്പുറം

  • Home
  • India
  • Angadipuram
  • വളളുവനാടൻ സാംസ്കാരിക വേദി ,അങ്ങാടിപ്പുറം

വളളുവനാടൻ സാംസ്കാരിക വേദി ,അങ്ങാടിപ്പുറം 🌿 വള്ളുവനാടന്‍ സാംസ്കാരിക വേദി പുതിയ ഭാരവാഹികള്‍ 🌿

ചെയര്‍മാന്‍ : അഡ്വ: പി.എ നിഷാദ്
കോര്‍ഡിനേറ്റര്‍ : രാജീവ് കാലടി
ട്രഷറര്‍ : പ്രശാന്ത് വള്ളുവനാടന്‍

"വള്ളുവനാടൻ സാംസ്കാരിക വേദി"

സാംസ്‌കാര സമ്പന്നത കൊണ്ടും , മത സൗഹാർദം കൊണ്ടും കേളി കേട്ട പഴയ നാട്ടു രാജ്യമാണ് വള്ളുവനാട്

ഒരു പാട് ചരിത്രങ്ങളും ചരിത്ര ഗാഥ കളും , ഒരു പാട് സാംസ്കാരിക നായകരും രാഷ്ട്രീയ നേതാക്കളും ,എഴുത്തുകാരും ,കവികളും ,കലാ കാരന്മാരും ഉണ്ടായിട്ടും ഇത് വരെ എടുത്തു പറയാവുന്ന ഒരു സാംസ്കാരിക കൂട്ടായ്മകളും വള്ളുവ നാട്ടിൽ ഉയര്ന്നു വന്നിട്ടില്ല

മതത്തിന്ടെയും രാഷ്ട്രീയത്തിന്ടെയും വേലി ക്കെ

ട്ടുകളില്ല്ലാതെ ശാന്തമായി നമുക്കൊന്നിച്ചിരിക്കാാൻ , കഥകളും , കവിതകളും നമ്മുടെ നാടിന്ടെ മഹിതമായ ചരിത്രവും , മത സൗഹാർദവും ചർച്ച ചെയ്യാൻ , അത് പുതു തലമുറയിലേക്കു പകർന്നു നല്കാൻ ,വളർന്നു വരുന്ന പുതിയ തലമുറയിലെ പുതു നാമ്പുകൾക്ക് പ്രോത്സാഹനവും , പ്രചോധനവും നൽകാൻ , അത് പോലെ തന്നെ വള്ളുവനാടിന്ടെ ഗ്രാമങ്ങളിൽ നിന്ന് സ്വയം ഉയർന്നു വന്നു തന്ടെതായ മേഖലകളിൽ അടയാളപ്പെടുത്തലുകൾ നടത്തി കാല യവനികക്കുള്ളിലേക്ക് മറഞ്ഞ് പോയ അമൂല്യ നക്ഷത്ര ങ്ങളുടെ ഓർമ്മകൾ മരിക്കാതെ അവർ ജീവിച്ചു മരിച്ചു പോയ ഈ മണ്ണൽ എന്നും മായാതെ നില നിർ ത്താൻ നമുക്കിന്നു ഒരു പൊതു വേദിയില്ല എന്ന് പറയുന്നത് , ഇത്രയും സമ്പന്നമായ ഈ നാടിനെ സമ്പന്ധിച്ചിടത്തോളം അപമാനകരമാണ് ...

ഈ ചിന്തകളിൽ നിന്നാണ് ഇനിയും ഒരു നിമിഷം പോലും വൈകിക്കൂടാ എന്ന നിർബന്ധത്തോടെ ഞങ്ങൾ ഒരു പറ്റം ചെറുപ്പക്കാർ ഒരു തുടക്കം കുറിച്ചത് , വള്ളുവനാട്ടിലെ എല്ലാ ജനങ്ങളുടെയും ആശീർവാദത്തോടെ ...

വള്ളുവനാടിന്ടെ തലസ്ഥാന നഗരിയായ അങ്ങാടിപ്പുറം കേന്ദ്രമായി "വള്ളുവനാടൻ സാംസ്കാരിക വേദി" എന്നാ നാമത്തിൽ ഒരു സാംസ്കാരിക കൂട്ടയ്‍മ

പുതിയ തലമുറയും , പഴയ തലമുറയും ചേർന്ന് തുടക്കം കുറിക്കുന്ന ഈ വലിയ ഉദ്യമത്തിൽ എല്ലാ ജനങ്ങളുടെയും സഹകരണം , പ്രോത്സാഹനം ഞങ്ങൾ പ്രതീക്ഷിച്ച് കൊള്ളുന്നു

വള്ളുവനാടന്‍ സാംസ്കാരിക വേദി ചെയര്‍മാന്‍ അഡ്വ.പി.എ.നിഷാദിന് അഭിനന്ദനങ്ങള്‍. സാംസ്കാരിക വേദി പ്രവര്‍ത്തകര്‍.
12/06/2026

വള്ളുവനാടന്‍ സാംസ്കാരിക വേദി ചെയര്‍മാന്‍ അഡ്വ.പി.എ.നിഷാദിന് അഭിനന്ദനങ്ങള്‍.

സാംസ്കാരിക വേദി പ്രവര്‍ത്തകര്‍.

മലപ്പുറത്തിന്റെ പ്രിയ ചിത്രകാരൻ ദയാനന്ദൻ മാസ്റ്റർ യാത്രയായി .വള്ളുവനാടൻ സാംസ്‌കാരിക വേദിയുടെ തുടക്ക കാലത്ത് ഏറെ ശ്രദ്ധിക...
02/06/2026

മലപ്പുറത്തിന്റെ പ്രിയ ചിത്രകാരൻ ദയാനന്ദൻ മാസ്റ്റർ യാത്രയായി .
വള്ളുവനാടൻ സാംസ്‌കാരിക വേദിയുടെ തുടക്ക കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട പ്രോഗ്രാമായിരുന്നു സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ചു നടത്തിയ കലാകാരന്മാരുടെ വർണാർച്ചന തീർത്ത "രാം ഗോം കി ആസാദി". ഏറെ വ്യത്യസ്തമായ പരിപാടിക്ക് എല്ലാവിധ പിന്തുണയും . പ്രോഗ്രാം ഉദ്ഘാടനം ചെയ്യാനും പ്രിയപ്പെട്ട ദയാനന്ദൻ മാസ്റ്റർ എത്തുകയുണ്ടായി.
വേദിയുടെ പ്രവർത്തനങ്ങളിൽ ഏറെ സന്തോഷം പ്രകടിപ്പിക്കുകയും എന്നും വളരെയടുപ്പത്തിൽ ചേർന്നു നിന്ന മാഷിന്റെ വേർപാട് നികത്താൻ കഴിയാത്തതാണ്. പ്രിയപ്പെട്ട മാഷിന് വള്ളുവനാടൻ സാംസ്കാരിക വേദിയുടെ
ആദരാഞ്ജലികൾ

ആശംസകളോടെ...
02/06/2026

ആശംസകളോടെ...

മലപ്പുറത്തിന്റെ പ്രിയ ചിത്രകാരൻ #ദയാനന്ദൻ മാസ്റ്റർ യാത്രയായി .വേദിയോടും വളരെയടുപ്പത്തിൽ ചേർന്നു നിന്ന മാഷിന്വള്ളുവനാടൻ സ...
02/06/2026

മലപ്പുറത്തിന്റെ പ്രിയ ചിത്രകാരൻ
#ദയാനന്ദൻ മാസ്റ്റർ യാത്രയായി .
വേദിയോടും വളരെയടുപ്പത്തിൽ ചേർന്നു നിന്ന മാഷിന്
വള്ളുവനാടൻ സാംസ്കാരിക വേദിയുടെ
ആദരാഞ്ജലികൾ🙏🙏🌹🌹🌹💕

🛑 നന്ദി... ഹൃദയത്തിന്റെ ഭാഷയിൽ❤️നന്തനാർ സാഹിത്യ പുരസ്കാര സമർപ്പണവും ജന്മശതാബ്ദി ആഘോഷ പ്രഖ്യാപനവും വൻ വിജയമാക്കി തീർത്ത ഏ...
25/05/2026

🛑 നന്ദി... ഹൃദയത്തിന്റെ ഭാഷയിൽ❤️

നന്തനാർ സാഹിത്യ പുരസ്കാര സമർപ്പണവും ജന്മശതാബ്ദി ആഘോഷ പ്രഖ്യാപനവും വൻ വിജയമാക്കി തീർത്ത ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി.

തുടക്കത്തിൽ അല്പം ആശങ്കയുണർത്തി മഴ പെയ്തെങ്കിലും, അതൊന്നും വകവെക്കാതെ പ്രിയപ്പെട്ട സാഹിത്യപ്രേമികൾ ഓരോരുത്തരായി ഒഴുകിയെത്തിയപ്പോൾ നിറഞ്ഞ സദസ്സായി നമ്മുടെ പരിപാടി മാറി. കരുതിയതിലും വലിയ ജനപങ്കാളിത്തമാണ് ഈ വിജയത്തിന് പിന്നിൽ.

മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ ശ്രീ. കെ.പി. രാമനുണ്ണി മുഖ്യാതിഥിയായി എത്തി, ഈ വർഷത്തെ നന്തനാർ സാഹിത്യ പുരസ്കാര ജേതാവ് സോണിയ ചെറിയാന് അവാർഡ് സമർപ്പിച്ചു.

ചടങ്ങിന് മാറ്റുകൂട്ടി വേദി അംഗങ്ങൾ അവതരിപ്പിച്ച മനോഹരമായി നൃത്ത സന്ധ്യയും, തനത് ശൈലിയിലുള്ള മുട്ടും വിളിയും കലാകാരന്മാരുടെ തകർപ്പൻ പെർഫോമൻസും പരിപാടിയെ കൂടുതൽ ആവേശഭരിതമാക്കി.

വിശിഷ്ട അതിഥികൾ, സംഘാടകർ, കലാകാരന്മാർ, കൂടാതെ മനോഹരമായി പരിപാടി വിജയിപ്പിക്കാൻ ഒപ്പം നിന്ന പ്രിയപ്പെട്ട നാട്ടുകാർ തുടങ്ങി ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരുടെയും വലിയ മനസ്സിന് വള്ളുവനാടൻ സാംസ്കാരിക വേദിയുടെയും അങ്ങാടിപ്പുറം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെയും പേരിൽ ഒരായിരം നന്ദി രേഖപ്പെടുത്തുന്നു.

*നമ്മുടെ ഒത്തൊരുമയാണ് ഈ വിജയത്തിന്റെ കരുത്ത്. തുടർന്നും നിങ്ങളുടെ എല്ലാവരുടെയും സഹകരണവും സാന്നിധ്യവും പ്രതീക്ഷിക്കുന്നു.*

സ്വന്തം ഇടങ്ങൾ കണ്ടെത്തി മികവ് തെളിയിച്ച നാടിന്റെ അഭിമാനങ്ങളെ 'മുട്ടും വിളിയും' കലാകാരൻബാപ്പു തട്ടാരക്കാടിനെയും അദ്ദേഹത്...
20/05/2026

സ്വന്തം ഇടങ്ങൾ കണ്ടെത്തി മികവ് തെളിയിച്ച നാടിന്റെ അഭിമാനങ്ങളെ
'മുട്ടും വിളിയും' കലാകാരൻ

ബാപ്പു തട്ടാരക്കാടിനെയും അദ്ദേഹത്തിന്റെ ശിഷ്യന്മാരെയും

വള്ളുവനാടൻ സാംസ്‌കാരിക വേദിയുടെ

നന്തനാർ സാഹിത്യ പുരസ്‌കാര വേദിയിൽ സ്നേഹാദരങ്ങളോടെ ചേർത്തുവയ്ക്കുന്നു

________________________________

വള്ളുവനാടൻ സാംസ്കാരിക വേദിയുടെ നന്തനാർ സാഹിത്യ പുരസ്കാരം 2026നിറഞ്ഞ സദസ്സിൽ
20/05/2026

വള്ളുവനാടൻ സാംസ്കാരിക വേദിയുടെ നന്തനാർ സാഹിത്യ പുരസ്കാരം 2026

നിറഞ്ഞ സദസ്സിൽ

വള്ളുവനാടൻ സാംസ്കാരിക വേദിയുടെ നന്തനാർ സാഹിത്യ പുരസ്കാരം 2026സോണിയ ചെറിയാൻ്റെ സ്നോ ലോട്ടസ് എന്ന നോവലിനാണ് പുരസ്കാരം ലഭിച...
20/05/2026

വള്ളുവനാടൻ സാംസ്കാരിക വേദിയുടെ നന്തനാർ സാഹിത്യ പുരസ്കാരം 2026

സോണിയ ചെറിയാൻ്റെ സ്നോ ലോട്ടസ് എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. മലയാളത്തിൻ്റെ പ്രിയ സാഹിത്യകാരൻ കെപി.രാമനുണ്ണി പുരസ്കാരം വിതരണം ചെയ്തു

ചില നല്ല നിമിഷങ്ങൾ 📸

വളളുവനാടൻ സാംസ്കാരിക വേദി ,അങ്ങാടിപ്പുറം

Thank You Vinuz Photographz

നന്തനാർ സാഹിത്യ പുരസ്കാര സമർപ്പണ വേദിയിൽ നന്തനാർ സ്കോളർഷിപ്പ് കരസ്ഥമാക്കിയ അനാമികക്ക് വള്ളുവനാടൻ സാംസ്കാരിക വേദിയുടെ സ്ന...
18/05/2026

നന്തനാർ സാഹിത്യ പുരസ്കാര സമർപ്പണ വേദിയിൽ നന്തനാർ സ്കോളർഷിപ്പ് കരസ്ഥമാക്കിയ അനാമികക്ക് വള്ളുവനാടൻ സാംസ്കാരിക വേദിയുടെ സ്നേഹാദരവ്

Rajeev Kaladi
വളളുവനാടൻ സാംസ്കാരിക വേദി ,അങ്ങാടിപ്പുറം

നന്തനാർ സാഹിത്യ പുരസ്കാര സമർപ്പണ വേദിയിൽ ബാലചന്ദ്രൻ മാസ്റ്റർ ഓർമ്മ പുരസ്കാരം സായി ഗോവിന്ദ് ഏറ്റുവാങ്ങുന്നു
18/05/2026

നന്തനാർ സാഹിത്യ പുരസ്കാര സമർപ്പണ വേദിയിൽ ബാലചന്ദ്രൻ മാസ്റ്റർ ഓർമ്മ പുരസ്കാരം സായി ഗോവിന്ദ് ഏറ്റുവാങ്ങുന്നു

Address

Valluvanadan Samskarika Vedhi, Priyadarshini Building , Angadippuram
Angadipuram
679321

Alerts

Be the first to know and let us send you an email when വളളുവനാടൻ സാംസ്കാരിക വേദി ,അങ്ങാടിപ്പുറം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to വളളുവനാടൻ സാംസ്കാരിക വേദി ,അങ്ങാടിപ്പുറം:

Share