Challengers Club

Challengers Club " Ready to Face Challenges "

03/09/2025
നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തെട്ടാം വർഷത്തിലേക്കു കടക്കുകയാണിന്ന്. ക്ലബ് പരിസരത്ത് കുഞ്ഞിരാമൻ തൊടേക്കാട് (...
15/08/2024

നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തെട്ടാം വർഷത്തിലേക്കു കടക്കുകയാണിന്ന്. ക്ലബ് പരിസരത്ത് കുഞ്ഞിരാമൻ തൊടേക്കാട് (കുട്ടേട്ടൻ) പതാക ഉയർത്തി സ്വാതന്ത്രദിനം ആഘോഷിച്ചു.

സ്വാതന്ത്ര്യദിനം എന്നത് ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ച് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ദിനമാണ്. അത്രയേറെ ഉള്ളുതുറന്ന് സന്തോഷിക്കാൻ കഴിയുന്ന ഒരു സാഹചര്യത്തിലല്ല, നാമിന്നുള്ളത്. വയനാട്ടിലുണ്ടായ പ്രകൃതിദുരന്തം നമ്മുടെ നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ദുരന്തത്തിൽ മരണപ്പെട്ടവരുടെ ഓർമ്മകൾക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

നഷ്ടപ്പെടാൻ വിലപ്പെട്ടതായി ഒന്നുമില്ലെന്നു കരുതുന്ന ഒരു ജനതയെ ഏത് അധിനിവേശ ശക്തിക്കും കീഴടക്കാം. നഷ്ടപ്പെടുത്തിക്കൂടാത്ത ചിലതു തങ്ങൾക്കുണ്ടെന്ന ബോധമാണ് ചെറുത്തുനിൽക്കാൻ കരുത്തു നൽകുന്നത്.

ആ കരുത്തിലൂന്നി നിന്നുകൊണ്ട് രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്കു നയിക്കാൻ ആത്മസമർപ്പണത്തോടെ പ്രവർത്തിക്കും എന്ന് നമുക്ക് ഏവർക്കും ഈ സ്വാതന്ത്ര്യ ദിനത്തിൽ പ്രതിജ്ഞയെടുക്കാം.
എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ.

Challengers club വാർഷികാഘോഷം Family MeetUp 2k24 ൽ മുഖ്യാതിഥിയായി എത്തിയ ബഹു: ജില്ലാ കളക്ടർ ശ്രീ. വി. ആർ. വിനോദ് IAS ക്ലബ...
14/07/2024

Challengers club വാർഷികാഘോഷം Family MeetUp 2k24 ൽ മുഖ്യാതിഥിയായി എത്തിയ ബഹു: ജില്ലാ കളക്ടർ ശ്രീ. വി. ആർ. വിനോദ് IAS ക്ലബ് അംഗങ്ങളോടൊപ്പം…….

പുഴക്കാട്ടിരി ചലഞ്ചേഴ്സ് ക്ലബ്ബ് അകായിലപ്പടി വാർഷികാഘോഷം *ഫാമിലി മീറ്റ് അപ് 2024*, പുഴക്കാട്ടിരി ആർ കെ ഓഡിറ്റോറിയത്തിൽ വ...
13/07/2024

പുഴക്കാട്ടിരി ചലഞ്ചേഴ്സ് ക്ലബ്ബ് അകായിലപ്പടി വാർഷികാഘോഷം *ഫാമിലി മീറ്റ് അപ് 2024*, പുഴക്കാട്ടിരി ആർ കെ ഓഡിറ്റോറിയത്തിൽ വെച്ച് ആഘോഷിച്ചു. പരിപാടി പുഴക്കാട്ടിരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ഉമ്മുകുൽസു ചക്കച്ചൻ ഉദ്ഘടനം നിർവഹിച്ചു. ബഹുമാനപ്പെട്ട മലപ്പുറം ജില്ലാ കളക്ടർ ശ്രീ. വി ആർ വിനോദ് ഐഎഎസ് മുഖ്യാതിഥിയായി. SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് ക്ലബ് അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വാർഡ് മെമ്പർ ശ്രീമതി. പ്രിയദർശിനി,മുൻ പഞ്ചായത്ത്‌ ഇംപ്ലിമെന്റിങ് ഓഫീസർ ശ്രീമതി. സൈനബ ടീച്ചർ, ക്ലബ് രക്ഷാധികാരികളായ ഗോപാലകൃഷ്ണൻ, അരവിന്ദൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ക്ലബ് പ്രസിഡന്റ്‌ സുധീഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ അരുൺ സ്വാഗതവും സജീഷ് നന്ദിയും പറഞ്ഞു. കലാപരിപാടികൾ അവതരിപ്പിച്ച മുഴുവൻ അംഗങ്ങൾക്കും പ്രോത്സാഹന സമ്മാനം നൽകി. വാർഷികാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ കൂപ്പൺ നറുക്കെടുപ്പിൽ വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്തു.

*"നമ്മുടെ കുടുംബം……സ്നേഹത്തോടെ സൃഷ്‌ടിച്ച വലിയ ലോകം, ജീവിത തിരക്കിനിടയിൽ അല്പനേരം ഒരുമിച്ചുകൂടാം, ആടാം, പാടാം.."*
05/07/2024

*"നമ്മുടെ കുടുംബം……സ്നേഹത്തോടെ സൃഷ്‌ടിച്ച വലിയ ലോകം, ജീവിത തിരക്കിനിടയിൽ അല്പനേരം ഒരുമിച്ചുകൂടാം, ആടാം, പാടാം.."*

“നമ്മുടെ കുടുംബം…….സ്നേഹത്തോടെ സൃഷ്‌ടിച്ച വലിയ ലോകം……….ജീവിത തിരക്കിനിടയിൽ അല്പനേരം……..ഒരുമിച്ചുകൂടാം……..ആടാം, പാടാം.."
04/07/2024

“നമ്മുടെ കുടുംബം…….സ്നേഹത്തോടെ സൃഷ്‌ടിച്ച വലിയ ലോകം……….ജീവിത തിരക്കിനിടയിൽ അല്പനേരം……..ഒരുമിച്ചുകൂടാം……..ആടാം, പാടാം.."

ഇന്ന് കേരളപ്പിറവി ദിനം. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പുനര്‍നിര്‍ണ്ണയം എന്ന ആവശ്യം ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമ...
01/11/2023

ഇന്ന് കേരളപ്പിറവി ദിനം. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പുനര്‍നിര്‍ണ്ണയം എന്ന ആവശ്യം ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്ന ഒന്നാണ്. അത് സാക്ഷാൽക്കരിക്കാൻ സാധിച്ചതിന്റെ അറുപത്തിയേഴാം വാര്‍ഷികമാണിന്ന്. തിരുകൊച്ചിയും മലബാറുമായി ഭരണപരമായി വേര്‍തിരിഞ്ഞു കിടന്നിരുന്ന പ്രദേശങ്ങളെല്ലാം ഭാഷാപരമായ ഐക്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരുമിച്ചു ചേർന്നാണ് കേരളം രൂപം കൊണ്ടത്. അതിനായി പോരാടിയവരുടെ സ്വപ്നങ്ങള്‍ എത്രമാത്രം സഫലമായെന്ന് ആലോചിക്കാനുള്ള സന്ദര്‍ഭം കൂടിയാണിത്. അവയില്‍ പലതും യാഥാർത്ഥ്യമാക്കാൻ നമുക്കു കഴിഞ്ഞു എന്നത് അഭിമാനകരമാണ്.

എല്ലാ കേരളീയര്‍ക്കും കേരളപ്പിറവി ആശംസകള്‍.

 #കേരളോത്സവം 2023 Block level സിദ്ധാർഥ് - ലളിതഗാനം 1st with A grade അരുൺ- മലയാള പ്രസംഗം 3rd with B gradeസൗമ്യ - നാടോടിനൃ...
30/10/2023

#കേരളോത്സവം 2023 Block level


സിദ്ധാർഥ് - ലളിതഗാനം 1st with A grade
അരുൺ- മലയാള പ്രസംഗം 3rd with B grade
സൗമ്യ - നാടോടിനൃത്തം 3rd with B grade
സിദ്ധാർഥ് - മാപ്പിളപ്പാട്ട് A grade
അബ്ദുള്ള - 100 m race 3rd
അബ്ദുള്ള - ജാവലിൻ ത്രോ 2nd

30/10/2023

മങ്കട ബ്ലോക്ക്തല കേരളോത്സവ മത്സരങ്ങളിൽ പങ്കെടുത്ത
എല്ലാ ഇനങ്ങളിലും പോയിന്റ് കരസ്ഥമാക്കി ചലഞ്ചേഴ്സ് ക്ലബ് അകായിൽപടി യുടെ അഭിമാന താരങ്ങൾ…..

#എണ്ണത്തിലല്ല കാര്യം……..
#കനലൊരുതരിമതി……….

*20/8/2023 ഞായർ* ആധാർ കാർഡ് അപ്ഡേഷൻ എന്നൊരു മഹാകടമ്പ നമ്മുടെ നാട്ടുകാർക്ക് അക്ഷയയുമായി കൈകോർത്ത് നമുക്ക് ചെയ്തുകൊടുക്കാന...
23/10/2023

*20/8/2023 ഞായർ*
ആധാർ കാർഡ് അപ്ഡേഷൻ എന്നൊരു മഹാകടമ്പ നമ്മുടെ നാട്ടുകാർക്ക് അക്ഷയയുമായി കൈകോർത്ത് നമുക്ക് ചെയ്തുകൊടുക്കാനായി.*രാവിലെ 9:30 ന് തുടങ്ങിയ ക്യാമ്പ് 6 മണിയോടുകൂടി* നല്ല രീതിയിൽ അവസാനിപ്പിക്കാനും കൂടാതെ നമ്മുടെ നാട്ടിലെ *31* പേർക്ക് ആധാർ കാർഡ് സുഖമായി അപ്ഡേറ്റ് ചെയ്തു കൊടുക്കുവാനും നമുക്കായി 👍🏻. ക്ലബ്ബ് സെക്രട്ടറി മുനീസ് ആധാർ അപ്ഡേഷൻ ക്യാമ്പിലേക്ക് ക്യാമ്പിൽ പങ്കെടുക്കുവാൻ എത്തിയ എല്ലാവരെയും സ്വാഗതം ചെയ്തു, കൂടാതെ ഉദ്ഘാടന കർമ്മം നിർവഹിക്കുന്നതിലേക്ക് ക്ലബ്ബിന്റെ രക്ഷാധികാരി എൻ. ഗോപാലകൃഷ്ണൻ സ്വാഗതം ചെയ്തു.

ക്ലബ്ബ് തുടങ്ങി ആദ്യമായാണ് ഒരു ക്യാമ്പ് പ്രോഗ്രാം നടത്തുന്നതെന്നും, ഞാൻ ഉൾപ്പെടെയുള്ള നമ്മുടെ നാട്ടുകാർക്ക് ഈ ഒരു ഉദ്യമം ചെയ്യാൻ വേണ്ടി നമ്മുടെ ക്ഷണം സ്വീകരിച്ച് എത്തിയ നമ്മളോടൊപ്പം ക്യാമ്പിന് കൈകോർക്കുന്ന പുഴക്കാട്ടിരി അക്ഷയ സെൻററിനും ക്ലബ്ബ് അംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തി.
ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗം സജീഷിന് ആധാർ അപ്ഡേഷൻ കാർഡ് കൊടുത്തു അദ്ദേഹം ഉദ്ഘാടനകർമ്മം നിർവഹിച്ചു. ക്ലബ്ബിൻറെ ഭാരവാഹിത്വത്തെക്കുറിച്ചും ഇങ്ങനെ ഒരു ആധാർ ക്യാമ്പ് ആദ്യമായാണ് പുഴക്കാട്ടിരി അക്ഷയയുടെ പരിധിയിൽ നടത്തുന്നതെന്നും അതിനനുസരിച്ചു അവസരം ഒരുക്കി തന്ന ചലഞ്ചേഴ്സ് ക്ലബ്ബിനും ക്യാമ്പിന്റെ സുഖമായി നടത്തിപ്പിനു വേണ്ടി എല്ലാ സൗകര്യങ്ങളും ഒരുക്കി തന്ന ക്ലബ്ബ് ഭാരവാഹികളോടും അക്ഷയ സെൻറർ മേധാവി സദർ ആശംസകൾ അറിയിച്ചു.

ക്ലബ്ബ് നടത്തുന്ന ഇന്നത്തെ ക്യാമ്പിന് എല്ലാ പിന്തുണ നൽകിക്കൊണ്ടു പുഴക്കാട്ടിരി അക്ഷയ സെൻററിനോടും.. ക്ലബ്ബിൻറെ ഓരോ പ്രവർത്തനങ്ങളും നമ്മുടെ നാടിൻറെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും എല്ലാവരും ക്ലബ്ബിൻറെ പ്രവർത്തനങ്ങൾക്ക് കൂടെ ഒപ്പമുണ്ടാകണമെന്നും പറഞ്ഞ് ക്ലബ്ബ് പ്രസിഡൻറ് സുധീഷ് നന്ദി രേഖപ്പെടുത്തി.

ക്ലബ്ബ് മീറ്റിങ്ങിൽ ട്രഷറർ ഉദയൻ, ജോയിൻ സെക്രട്ടറി സുമേഷ്, എക്സിക്യൂട്ടീവ് സജീഷ് എന്നിവരും എ.പി മണി, ബാബു, മറ്റു ക്ലബ്ബ് ഭാരവാഹികളും ക്ലബ്ബ് കുടുംബാംഗങ്ങളും നാട്ടുകാരും തുടങ്ങിയ മറ്റുള്ളവരും ക്യാമ്പ് മീറ്റിംഗിൽ പങ്കെടുത

Address

Registration No : MPM/CA/400/2021. , Akayilpadi, Puzhakkattiri Post, Malappuram Dist. , Pin/
Angadippuram
679321

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm
Sunday 9am - 9pm

Telephone

+919745662989

Website

Alerts

Be the first to know and let us send you an email when Challengers Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Challengers Club:

Share