കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, Kssp മുളന്തുരുത്തി മേഖല

  • Home
  • India
  • Amballur
  • കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, Kssp മുളന്തുരുത്തി മേഖല

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, Kssp മുളന്തുരുത്തി മേഖല Kerala Sastra Sahitya Parishad is a People's Science Movement of Kerala, India. Founded in 1962. It

*ബയോ കമ്പോസ്റ്റർ ബിൻ:*
മാലിന്യ സംസ്കരണം വലിയ പ്രശ്നമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഉറവിട മാലിന്യ സംസ്കരണത്തിന് ശാസ്ത്ര സാഹിത്യ പരിഷത്ത് നടപ്പിലാക്കുന്ന അടുക്കള യൂണിറ്റ് ശ്രദ്ധേയമാകുന്നു. മൂന്ന് തട്ടുകളുള്ള പ്ലാസ്റ്റിക് ബക്കറ്റുകളാണ് മാലിന്യ സംസ്കരണത്തിന് ഉപയോഗിക്കുന്നത്. ബയോ ക്ലീൻ ആന്റ് ഗ്രോ കമ്പോസ്റ്റർ എന്നാണ് യൂണിറ്റിന്റെ പേര്. അടുക്കള മാലിന്യങ്ങളും മറ്റ് ജൈവ മാലിന്യങ്ങളും ഈ ബിന്നുകളിൽ നിക്

ഷേപിച്ചാൽ ഒരു മാസം കൊണ്ട് ജൈവവളമായി തിരികെ ലഭിക്കും. ബിന്നുകൾക്ക് അടിയിൽ സൂഷ്മാണുക്കൾ അടങ്ങിയ ചകിരി ചോർ നിക്ഷേപിക്കും. അതിന് മുകളിലായി മാലിന്യം ഇടാം. മുകളിലത്തെ ബക്കറ്റ് നിറയുമ്പോൾ ഏറ്റവും താഴേക്ക് മാറ്റും .ഇങ്ങനെ മൂന്ന് ബക്കറ്റുകൾ നിറയുമ്പോൾ ആദ്യം നിറഞ്ഞ ബക്കറ്റിനുള്ളിലെ മാലിന്യം വാളമായി മാറിക്കഴിഞ്ഞിട്ടുണ്ടാകും. എല്ലാ കൃഷിക്കും ഈ വളം ഉപയോഗിക്കാം.
സൂക്ഷ്മാണുക്കൾ അടങ്ങിയ പത്ത് കിലോ ചകിരി ചോറ് ഉൾപ്പടെ മൂന്ന് ബിൻ അടങ്ങിയ ഒരു യൂണീറ്റിന് 2100 രൂപ മാത്രമാണ് വില. *ആവശ്യമുള്ളവർ വിളിക്കുക: 94976 79698* (മുളന്തുരുത്തി) https://wa.me/919847732042

30 - 3 - 2026 തിങ്കളാഴ്ച നമ്മുടെ യൂണിറ്റ് മേഖലയിൽ മാതൃകാപരമായി നടത്തിയ പുസ്തകപ്രചരണ പരിപാടിയുടെ ഭാഗമായി. പെരുമ്പിള്ളി യൂ...
30/03/2026

30 - 3 - 2026 തിങ്കളാഴ്ച നമ്മുടെ യൂണിറ്റ് മേഖലയിൽ മാതൃകാപരമായി നടത്തിയ പുസ്തകപ്രചരണ പരിപാടിയുടെ ഭാഗമായി. പെരുമ്പിള്ളി യൂ പി സ്ക്കുളുകളിലെ കുട്ടികൾക്ക് അവധികാലവായന പഠനത്തിന് കൊടുക്കുന്ന പുസ്തകവിതരണം നടന്നു.

കൂടാതെ പെരുമ്പിള്ളി മഹേർ കുട്ടികളുടെ വീട്ടിലും പരിഷത്ത് അംഗങ്ങൾ സ്പോൻസർ ചെയ്ത പുസ്തകങ്ങൾ എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു.

Mgups Perumpilly

14/01/2026
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, Kssp മുളന്തുരുത്തി മേഖലKerala Sasthra Sahithya Parishath - KSSP LUCA Science Portal
12/01/2026

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, Kssp മുളന്തുരുത്തി മേഖല
Kerala Sasthra Sahithya Parishath - KSSP
LUCA Science Portal

12/01/2026

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, Kssp മുളന്തുരുത്തി മേഖല
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കളത്തറ യൂണിറ്റ്
#മുളന്തുരുത്തി



 #സംസ്ഥാനസർക്കാർ  #ആത്മീയവ്യാപാരത്തിനൊപ്പമെന്ന  #സന്ദേശം  #നൽകരുത്.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുറപ്പെടുവിക്കുന്ന പ്രസ...
29/09/2025

#സംസ്ഥാനസർക്കാർ #ആത്മീയവ്യാപാരത്തിനൊപ്പമെന്ന #സന്ദേശം #നൽകരുത്.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുറപ്പെടുവിക്കുന്ന പ്രസ്താവന.

സമത്വം, തുല്യനീതി, ജനാധിപത്യം, പൗരാവകാശങ്ങൾ, മതേതരത്വം തുടങ്ങിയ പുരോഗമന മൂല്യങ്ങളോട് ആഭിമുഖ്യമുള്ള ഒരു ജനപദം കേരളത്തിൽ രൂപപ്പെട്ട് വന്നതിന്റെ അടിത്തറ പത്തൊൻപതാം നൂറ്റാണ്ടിൽ ആരംഭിച്ച സാമൂഹ്യ സാമൂഹ്യ നവോത്ഥാന പ്രക്രിയയാണ്. ശാസ്ത്ര ബോധവും യുക്തിചിന്തയും ഈ ചരിത്ര പ്രക്രിയയുടെ അന്തർധാരകളായിരുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ഒരു പരിധിയെങ്കിലും തടയിട്ടത് ഈ സാമൂഹ്യപരിവർത്തന പ്രക്രിയയാണ് എന്നതിൽ ഇന്ന് എല്ലാവരും യോജിക്കും.ഇത്തരമൊരു നവോത്ഥാന പ്രക്രിയയോട് വൈരുദ്ധ്യപ്പെടുകയും അതിൻ്റെ അന്തസത്തയോട് ഒരിക്കലും ചേരാത്ത രീതിസമ്പ്രദായങ്ങൾ പുലർത്തുന്നതുമായ പ്രതിഭാസങ്ങളാണ് കേരളത്തിലടക്കം വളർന്നുവരുന്ന മനുഷ്യ ദൈവങ്ങളും ആത്മീയ വ്യാപാരവും. വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ ഇത്തരം ശാസ്ത്ര വിരുദ്ധ അയുക്തിക പ്രസ്ഥാനങ്ങൾക്ക് വലിയ വളർച്ചയുണ്ടാകുന്നുമുണ്ട്. വിശ്വാസത്തിന്റെയും ഭക്തിയുടെയും മറവിൽ മൂലധന സമാഹരണമാണ് ഇത്തരം ശക്തികൾ നടത്തുന്നത് എന്ന കാര്യം ഒന്നിലേറെ ത്തവണ കേരളത്തിൽ വെളിപ്പെട്ടിട്ടുള്ളതുമാണ്. കേരളത്തിൻ്റെ ഇടതുപക്ഷബോധം സാമൂഹ്യ നവോത്ഥാന പ്രക്രിയയ്ക്ക് ഒപ്പം വളർന്നു വരികയും നവോത്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ മനുഷ്യ ദൈവങ്ങളും ആത്മീയ വ്യാപാരവും ഈ പ്രക്രിയയ്ക്ക് വിപരീതമായ ചരിത്ര ധർമ്മമാണ് നിർവഹിച്ചിട്ടുള്ളത്. മതം ,ദൈവം , വിശ്വാസം എന്നിവയൊക്കെ പൗരന്മാരുടെ വ്യക്തിപരമായ കാര്യങ്ങളാണെന്നും അവയ്ക്കൊന്നിനും രാഷ്ട്രീയത്തിലോ ഭരണനിർവഹണ പ്രക്രിയയിലോ ഗുണപരമായ ധർമ്മങ്ങളൊന്നും നിർവഹിക്കാനില്ലെന്നും കേരളത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്.ആ നിലയ്ക്ക് പ്രത്യക്ഷത്തിൽ തന്നെ ശാസ്ത്രബോധത്തിനും യുക്തിചിന്തയ്ക്കും എതിരായ ആൾദൈവ സംസ്കാരത്തിന് കേരള സർക്കാരിൻ്റെ പിന്തുണയുണ്ട് എന്ന സന്ദേശം പൊതുസമൂഹത്തിന് ലഭിക്കുന്നത് ഒട്ടും ഗുണകരമാവില്ല.സംസ്ഥാന സാംസ്കാരിക മന്ത്രിയുടെ അമൃതാനന്ദമയി ആശ്രമ സന്ദർശനവും തുടർനടപടികളും ശാസ്ത്രാവബോധ പ്രവർത്തനങ്ങൾക്ക് യോജിക്കാത്തതും പ്രതിഷേധാർഹവുമാണ്.ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് സർക്കാർ പ്രതിനിധികൾ വിട്ടുനിൽക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യർത്ഥിക്കുന്നു.

ടി.കെ.മീരഭായ്
പ്രസിഡണ്ട്

പി.വി ദിവാകരൻ
ജനറൽ സെക്രട്ടറി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.
27- 09-25.

മാസിക പ്രചരണത്തിന്റെ ഭാഗമായി സ്പോൺസർമാരെ കണ്ടെത്തി മുളന്തുരുത്തി യൂണിറ്റിന്റെ പരിധിയിലുള്ള വിവിധ സ്കൂളുകളിൽ യുറീക്ക, ശാസ...
01/08/2025

മാസിക പ്രചരണത്തിന്റെ ഭാഗമായി സ്പോൺസർമാരെ കണ്ടെത്തി മുളന്തുരുത്തി യൂണിറ്റിന്റെ പരിധിയിലുള്ള വിവിധ സ്കൂളുകളിൽ യുറീക്ക, ശാസ്ത്ര കേരളം മാസികകൾ നൽകുകയുണ്ടായി. ഓരോ ക്ലാസ് മുറിയിലും ഒരു മാസിക ലഭിക്കുന്ന രീതിയിലാണ് പരിപാടി.

Kssp Mulanthuruthy Mulanthuruthy

*'നാളത്തെ* *പഞ്ചായത്ത് ' : വികസന* *ശില്പശാല*   *നടത്തി* 'നാളത്തെ പഞ്ചായത്ത് ' ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കുന്നതിന്റെ ഭാ...
27/07/2025

*'നാളത്തെ* *പഞ്ചായത്ത് ' : വികസന* *ശില്പശാല* *നടത്തി*

'നാളത്തെ പഞ്ചായത്ത് ' ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഉദയംപേരുർ പഞ്ചായത്ത്
വികസന ശില്പശാല
കളമശ്ശേരി മുനിസിപ്പൽ സെക്രട്ടറി സുജിത്ത് കരുൺ ഉദ്ഘാടനം ചെയ്തു. പരിഷത്ത് മുളന്തുരുത്തി മേഖല പ്രസിഡന്റ് എ.ഡി.യമുന അധ്യക്ഷയായി. വിവിധ സെഷനുകളിൽ ജനകീയാസൂത്രണം വിലയിരുത്തൽ ടി.പി.വർഗീസ്,ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കൽ കെ.ആർ.മോഹനൻ, ഫോക്കസ് ഗ്രൂപ്പ് ഡിസ്കഷൻ ടി.എസ്.മനോജ്കുമാർ എന്നിവർ വിഷയാവതരണങ്ങൾ നടത്തി. മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ജോൺ ജേക്കബ്, അജിത സലിം, പരിഷത്ത് മുളന്തുരുത്തി മേഖല സെക്രട്ടറി സി.കെ. രവീന്ദ്രൻ, ട്രഷറർ കെ.എൻ.സുരേഷ്, ടി.സി.ലക്ഷ്മി, പ്രൊഫ.എം.വി. ഗോപാലകൃഷ്ണൻ,
പി.കെ.രഞ്ചൻ, കെ.എസ്.സജീവ്, കെ.എം.പ്രകാശൻ,
കെ.പി.രവികുമാർ എന്നിവർ പങ്കെടുത്തു.

മേഖലാ വികസന ഉപസമിതി ചെയർമാൻ കെ.എ.മുകുന്ദൻ സ്വാഗതവും കൺവീനർ പി.ഗഗാറിൻ കൃതജ്ഞതയും പറഞ്ഞു.

എരുവേലി യൂണിറ്റ് കൺവെൻഷൻ ജില്ലാ സെക്രട്ടറി ശ്രീ. പി. കെ വാസു ഉത്ഘാടനം ചെയ്യുന്നു.Yamuna AD Sajeev KS Roopesh P Chandran ...
27/07/2025

എരുവേലി യൂണിറ്റ് കൺവെൻഷൻ ജില്ലാ സെക്രട്ടറി ശ്രീ. പി. കെ വാസു ഉത്ഘാടനം ചെയ്യുന്നു.
Yamuna AD Sajeev KS Roopesh P Chandran Eruveeli-Kanayannur പരിഷത്ത് എറണാകുളം

മുളന്തുരുത്തി യൂണിറ്റ് കൺവെൻഷൻ G H S S ൽ നടക്കുന്നു.21 അംഗങ്ങൾ പങ്കെടുത്തു.PROF. എംവി ഗോപാലകൃഷ്ണൻ അധ്യക്ഷനായി. സെക്രട്ടറ...
27/07/2025

മുളന്തുരുത്തി യൂണിറ്റ് കൺവെൻഷൻ G H S S ൽ നടക്കുന്നു.
21 അംഗങ്ങൾ പങ്കെടുത്തു.
PROF. എംവി ഗോപാലകൃഷ്ണൻ അധ്യക്ഷനായി. സെക്രട്ടറി K. K. പ്രദീപ്‌ സ്വാഗതവും പ്രസിഡന്റ്‌ M. K. സുകു റിപ്പോർട്ടും അവതരിപ്പിച്ചു. ട്രെഷറർ K. N. SURESH രേഖ അവതരിപ്പിച്ചു. ജോസി വർക്കി, G. സോമൻ, P. K. രാജൻ, T. J. ജോസ്, അനിതകുമാരി,സണ്ണി, സാജു കെ തങ്കപ്പൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. Prof: എംവി ഗോപാലകൃഷ്ണൻ ക്രോഡീകരണം നടത്തി.
പരിഷത്ത് എറണാകുളം
Kerala Sasthra Sahithya Parishath - KSSP
Kssp Mulanthuruthy Mulanthuruthy
@

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, Kssp മുളന്തുരുത്തി മേഖല  മുളന്തുരുത്തി മേഖല - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
09/07/2025

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, Kssp മുളന്തുരുത്തി മേഖല മുളന്തുരുത്തി മേഖല - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

Address

പരിഷത്ത് ഭവൻ, മലയാളം സ്‌കൂളിന് സമീപം, മുളന്തുരുത്തി പള്ളിത്താഴം
Amballur
682314

Opening Hours

Monday 5pm - 7pm
Tuesday 5pm - 7pm
Wednesday 5pm - 7pm
Thursday 5pm - 7pm
Friday 5pm - 7pm
Saturday 5pm - 7pm

Telephone

+919497679698

Alerts

Be the first to know and let us send you an email when കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, Kssp മുളന്തുരുത്തി മേഖല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, Kssp മുളന്തുരുത്തി മേഖല:

Share