അമ്പലപ്പുഴ പേട്ട സംഘം

അമ്പലപ്പുഴ പേട്ട സംഘം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from അമ്പലപ്പുഴ പേട്ട സംഘം, Community Organization, Ambalapuzha, Ambalapuzha.

ദേശ നാഥന്റെ തിരു: ആറാട്ട്
14/03/2026

ദേശ നാഥന്റെ തിരു: ആറാട്ട്

നെയ്യഭിഷേകം, മഹാനിവേദ്യം മകരവിളക്ക് ദർശനം ജനുവരി 14 ബുധൻ
02/01/2026

നെയ്യഭിഷേകം, മഹാനിവേദ്യം
മകരവിളക്ക് ദർശനം
ജനുവരി 14 ബുധൻ

ചരിത്ര പ്രസിദ്ധമായ പമ്പാസദ്യ ജനുവരി 13 ചൊവ്വ
01/01/2026

ചരിത്ര പ്രസിദ്ധമായ പമ്പാസദ്യ ജനുവരി 13 ചൊവ്വ

ചരിത്ര പ്രസിദ്ധമായ മതസൗഹാർദ്ദ ത്തിന്റെ ഏരുമേലി പേട്ട തുള്ളൽജനുവരി 11 ഞായ൪
31/12/2025

ചരിത്ര പ്രസിദ്ധമായ മതസൗഹാർദ്ദ ത്തിന്റെ ഏരുമേലി പേട്ട തുള്ളൽ
ജനുവരി 11 ഞായ൪

മണിമലക്കാവ് മഹാ ആഴിപൂജജനുവരി 09 വെള്ളി
30/12/2025

മണിമലക്കാവ്
മഹാ ആഴിപൂജ
ജനുവരി 09 വെള്ളി

രഥഘോഷ യാത്ര
29/12/2025

രഥഘോഷ യാത്ര

24/03/2025

അമ്പലപ്പുഴ വാഴും പൊന്നുതമ്പുരാന്റെ തിരുവാറാട്ട് 25 ആം തീയതി വൈകിട്ട് അഞ്ചുമണിയോടുകൂടി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു ഇരട്ടക്കുളങ്ങര ശ്രീ മഹാദേവക്ഷേത്രത്തിൽ അവസാനിച്ച ആറാട്ട് ചടങ്ങുകൾ നടത്തി ഭഗവാൻ ആറാടി തിരിച്ച് എഴുന്നള്ളി വെളുപ്പിനെ മൂന്നുമണിയോടുകൂടി ക്ഷേത്രത്തിലെത്തിച്ചേരുന്നു എല്ലാ ഭക്തജനങ്ങൾക്കും അമ്പലപ്പുഴ കണ്ണൻറെ മണ്ണിലേക്ക് സ്വാഗതം

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവോത്സവം 2025 മാർച്ച് 16 മുതൽ 25 വരെ
14/03/2025

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവോത്സവം 2025 മാർച്ച് 16 മുതൽ 25 വരെ

മാന്യരെ,അമ്പലപ്പുഴ കര പെരിയോനും സംഘാംഗവുമായ പുത്തൂർ വീട്ടിൽ ഉണ്ണികൃഷ്ണൻ നായർ നിര്യാതനായി. (ഇപ്പോൾ താമസം ആലപ്പുഴ തിരുവ മ്...
04/02/2025

മാന്യരെ,
അമ്പലപ്പുഴ കര പെരിയോനും സംഘാംഗവുമായ പുത്തൂർ വീട്ടിൽ ഉണ്ണികൃഷ്ണൻ നായർ നിര്യാതനായി. (ഇപ്പോൾ താമസം ആലപ്പുഴ തിരുവ മ്പാടിയിലുള്ള ഇന്ദീവരത്തിൽ ) സംസ്കാരകർമ്മം ഇന്ന് രാവിലെ 10 മണിക്ക് ആലപ്പുഴയിലെ വസതിയിലും തുടർന്ന് ചുടുകാട്ടിലും .
പരേതന് അമ്പലപ്പുഴ യോഗം പേട്ട സംഘത്തിന്റെ ആദരാഞ്ജലികൾ.
ഒരു കോടി പ്രണാമം🙏🙏🙏🙏🙏
എല്ലാവരിലേക്കും ഈ ചരമ വാർത്ത എത്തിച്ച് പരമാവധി അംഗങ്ങൾ സംസ്ക്കാരച്ചടങ്ങിൽ പങ്കെടുക്കുക.

സ്വാമിയേ ശരണമയ്യപ്പ ഈ വർഷത്തെ ശബരിമല തീർത്ഥാടന യാത്രയുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകൾ2025 ജനുവരി ആറാം തീയതി അമ്പലപ്പുഴ ...
03/01/2025

സ്വാമിയേ ശരണമയ്യപ്പ
ഈ വർഷത്തെ ശബരിമല തീർത്ഥാടന യാത്രയുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകൾ
2025 ജനുവരി ആറാം തീയതി അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന രഥ ഘോഷയാത്ര ജനുവരി 10 തീയതി അവസാനിക്കുന്നു
മണിമലകാവ് മഹാ ആഴിപൂജ ജനുവരി 9 വ്യാഴാഴ്ച രാവിലെ എല്ലാ ചടങ്ങോട് കൂടി പടുക്ക വെച്ച് സർവ്വ പ്രായശ്ചിത്ത ദക്ഷിണ വെച്ച് രാത്രി എട്ടുമണിയോടുകൂടി ആരംഭിക്കുന്നു.
ചരിത്രപ്രസിദ്ധമായ മതസൗഹൃദത്തിന്റെ എരുമേലി പേട്ട തുള്ളൽ ജനുവരി 11 ശനിയാഴ്ച എല്ലാ ആചാര അനുഷ്ഠാനങ്ങളോടുകൂടി 12 മണിയോടുകൂടി പേട്ട കെട്ടി കൊച്ചമ്പലത്തിൽ നിന്നിറങ്ങി വാവരു പള്ളിയിൽ കാണിക്കയർപ്പിച്ച് വാവര് സ്വാമിയെ കൂട്ടിനടുത്ത് വാങ്ങി വലിയ അമ്പലത്തിലേക്ക് പേട്ട തുള്ളി മൂന്നുമണിയോടുകൂടി എത്തുന്നു തുടർന്ന് ദേവസ്വത്തിന്റെ സ്വീകരണം ഏറ്റുവാങ്ങി പേട്ടകൊണ്ട് ആട്ടം ആടി അവസാനിക്കുന്നു
തുടർന്ന് കാനനപാത വഴിയും അല്ലാതെയും അയ്യപ്പന്മാർ പമ്പയിൽ എത്തി ജനുവരി 13 തിങ്കളാഴ്ച ചരിത്രപ്രസിദ്ധമായ പമ്പ സദ്യ ഉച്ചയ്ക്ക് 12:00 മണിയോടുകൂടി ആരംഭിച്ചു മൂന്നുമണിയോടുകൂടി അവസാനിപ്പിച്ച് ഗുരു സ്വാമിമാർക്ക് ദക്ഷിണ സമർപ്പിച്ച് മലകയറ്റം ആരംഭിക്കുന്നു
സത്യമായ പൊന്നു പതിനെട്ടാം പടി ചവിട്ടി കേറി ദർശന പുണ്യം ഏറ്റുവാങ്ങി വിരിയിലെത്തി പിറ്റേന്ന് ജനുവരി 14 ചൊവ്വാഴ്ച രാവിലെ പ്രത്യേകമായ നെയ്യഭിഷേകത്തോടെ കൂടി അത്താഴപൂജയ്ക്ക് ദേവൻറെ ഇഷ്ട വഴിപാടായ എള്ള് നീ നേദ്യം മകരവിളക്ക് ദർശനം. തുടർന്ന് വിരിയിലെത്തി സന്നിധാനത്തെ മഹാ ആഴിപൂജ നടത്തി പിറ്റേന്ന് ജനുവരി 15 ബുധനാഴ്ച മാളികപ്പുറത്തുനിന്നും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും ശരണവിളികളുടെയും അകമ്പടിയോടുകൂടി അയ്യന്റെ മഹാശിവേലി എഴുന്നള്ളി സത്യമായ പൊന്നു പതിനെട്ടാം പടിയിൽ കർപ്പൂരാഴി നടത്തി വലത്തുവെച്ച് തിരിച്ചെഴുന്നള്ളി മാളികപ്പുറത്ത് സമാപിക്കുന്നു. തുടർന്ന് തിരുവാഭരണ ചാർത്തോടു കൂടിയ ദർശന നടത്തി സായൂജ്ജരായി പടിയിറങ്ങുന്നു.

13/11/2024

സ്വാമിയേ ശരണമയ്യപ്പ

2024 നവംബർ 16 മണ്ഡലകാലാരംഭത്തിനോടനുബന്ധിച്ച് മുൻ വർഷങ്ങളിലെ പോലെ എല്ലാ അയ്യപ്പഭക്തർക്കും ഭക്തന്മാർക്കും ശബരിമല ശ്രീധർമ്മശാസ്താവിന്റെ മാതൃസ്ഥാനികർ അമ്പലപ്പുഴ യോഗപേട്ട സംഘത്തിൻറെ നേതൃത്വത്തിൽ അന്നദാനത്തിന്റെയും ഇൻഫർമേഷൻ സെന്ററിന്റെയും എല്ലാ പ്രവർത്തനങ്ങളും സജ്ജമായിരിക്കുന്നു ( ഉച്ചപൂജയ്ക്ക് ശേഷം ഉച്ചയ്ക്ക് 12: 30 ന് , അത്താഴപൂജയ്ക്കുശേഷം 7:30 ന് ) അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പടിഞ്ഞാറേ ഊട്ടുപുരയിൽ അന്നദാനം ഉണ്ടായിരിക്കുന്നതാണ്

നാളിതുവരെ അനുഷ്ഠിച്ചുവരുന്ന ആചാരങ്ങൾ പാലിക്കുക എന്നത് മാത്രമാണ് അമ്പലപ്പുഴ യോഗം പേട്ട സംഘത്തിൻറെ പരമ പരിഗണന
ആഴി പൂജകൾ അതിൽ പ്രധാനപ്പെട്ടതാണ് നിരവധി ക്ഷേത്രങ്ങളിലും ഭവനങ്ങളിലും വൃശ്ചികം 1 മുതൽ അഴിപൂജകൾ നടന്നുവരുന്നു

എല്ലാവർക്കും നല്ലൊരു മണ്ഡലകാല ആശംസകൾ നേർന്നു കൊള്ളുന്നു.
സ്വാമിയേ ശരണമയ്യപ്പ

.നിയുക്ത ശബരിമല മേൽശാന്തി ശ്രീ അരുൺ കുമാർ നമ്പൂതിരി അവർകൾക്ക് നവംബർ 6 - ന് ബുധനാഴ്ച രാവിലെ 10-30 ന് ക്ഷേത്രം നാടകശാലയിൽ ...
04/11/2024

.
നിയുക്ത ശബരിമല മേൽശാന്തി ശ്രീ അരുൺ കുമാർ നമ്പൂതിരി അവർകൾക്ക് നവംബർ 6 - ന് ബുധനാഴ്ച രാവിലെ 10-30 ന് ക്ഷേത്രം നാടകശാലയിൽ വച്ച് സ്വീകരണം നൽകുന്നു. എല്ലാ മാന്യ വ്യക്തികളെയും സ്വീകരണ സമ്മേളനത്തിൽ എത്തിചേരണമെന്ന് അറിയിക്കുന്നു.

Address

Ambalapuzha
Ambalapuzha
688561

Website

Alerts

Be the first to know and let us send you an email when അമ്പലപ്പുഴ പേട്ട സംഘം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share