welfaretrust_aluva

welfaretrust_aluva Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from welfaretrust_aluva, Charitable organisation, Welfare Association Trust, West Veliyathunad PO, Alwaye.

അടച്ചുറപ്പുള്ള ചോരാത്ത സ്വന്തമായൊരു കിടപ്പാടം ഏതൊരാളുടെയും സ്വപ്നമാണലോ....നിരാലംബരും ഭവനരഹിതരുമായ വിധവകൾക്കും പെൺകുഞ്ഞുങ...
16/02/2024

അടച്ചുറപ്പുള്ള ചോരാത്ത സ്വന്തമായൊരു കിടപ്പാടം ഏതൊരാളുടെയും സ്വപ്നമാണലോ....

നിരാലംബരും ഭവനരഹിതരുമായ വിധവകൾക്കും പെൺകുഞ്ഞുങ്ങൾക്കും സുരക്ഷിതവും മെച്ചപ്പെട്ടതുമായ ജീവിതാന്തരീക്ഷം പ്രദാനം ചെയ്യുകയാണ് വെൽഫെയർ അസോസിയേഷൻ ട്രസ്റ്റിന്റെ വെൽഫെയർ വില്ലേജ് എന്ന ഭവന പദ്ധതിയിലൂടെ...

അർഹരായ അപേക്ഷകൾ ദിനംപ്രതി വന്നുകൊണ്ടിരിക്കുകയാണ്...നില വിൽ വെൽഫെയർ വില്ലേജിൽ 25 വീടുകളിലായി 25 നിർദ്ധരരായ കുടുംബങ്ങൾ താമസിച്ചുവരുന്നു...

ഭർത്താവിന്റെ വിയോഗം, കുട്ടികളുടെ സുരക്ഷിതത്വവും വിദ്യാഭ്യാസവും, പ്രായമായ മാതാപിതാകൾ, വാടക കൊടുക്കാനില്ലാതെ തെരിവിലേക്ക് ഇറങ്ങേണ്ട അവസ്ഥ...

ഒന്ന് ഓർത്തു നോക്കു നാം എത്ര അനുഗ്രഹീതരാണെന്ന്!!!!സർവശക്തന് സ്തുതി......✨

വെൽഫെയർ അസോസിയേഷൻ ട്രസ്റ്റിന്റെ ഭവന പദ്ധതിയുടെ രണ്ടാം ഘട്ടം പെരുമ്പാവൂർ എടത്തലയിൽ പുരോഗമിച്ചു വരുന്നു...

ഒരു അപ്പാർട്മെന്റ് 589 sqft ആണ്. ഒരു sqft ന് 1740 രൂപയാണ് ചിലവ് വരുന്നത്….

അശരണരായ വിധവകൾക്കും കുഞ്ഞുങ്ങൾക്കും ഒരു കൈത്താങ്ങാവൻ നിങ്ങളും ഒപ്പം ഉണ്ടാകുമല്ലോ..

ഷമീമ
സീനിയർ സോഷ്യൽ വർക്കർ
വെൽഫെയർ അസോസിയേഷൻ ട്രസ്റ്റ്‌
വെസ്റ്റ്.വെളിയത്തുനാട്,ആലുവ
9061589561

15/09/2023

സ്വപ്നയുടെ സ്വപ്നങ്ങൾക്ക് കൂട്ടായി വീ കെയർ ചാരിറ്റബിൾ ഹോസ്പിറ്റൽ

ജീവിതയാത്രയിൽ ഓരോ മനുഷ്യനും തനിച്ചാണ്. വ്യത്യസ്തങ്ങളായ സാഹചര്യങ്ങൾ പലപ്പോഴും അവരെ സ്വപ്നങ്ങൾക്കും കഷ്ടപ്പാടുകൾക്കും ഇടയിൽ വട്ടം കറക്കാറുണ്ട്. എങ്കിലും ഓരോ മനുഷ്യനും പ്രതീക്ഷിക്കുന്നത് ജീവിതത്തിൽ എപ്പോഴെങ്കിലും അവർ ആഗ്രഹിക്കുന്ന സന്തോഷവും സമാധാനവും ലഭിക്കുമെന്നാണ്.വൈപ്പിൻ സ്വദേശിയായ സ്വപ്നയും പ്രതീക്ഷിക്കുന്നത് തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എന്നെങ്കിലുമൊക്കെ സഫലമാകും എന്ന് തന്നെയാണ്.

7 ആം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ട സ്വപ്നയ്ക്ക് ചെറുപ്രായത്തിൽ തന്നെ ചെറിയ വലിയ ജോലികൾ ചെയ്യേണ്ടതായി വന്നു. കുടുംബത്തിലെ മൂത്ത മകൾ എന്ന നിലയിൽ തന്റെ ഇളയ സഹോദരങ്ങളെ പരിപാലിക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്തപ്പോൾ തന്റെ പല സ്വപ്നങ്ങളോടും യാത്ര പറയേണ്ടി വന്നു സ്വപ്നയ്ക്ക്. 24ആം വയസ്സിൽ വിവാഹ ജീവിതത്തിലൂടെ പുതിയൊരു കുടുംബത്തിലേക്ക് എത്തിപ്പെട്ടപ്പോൾ അവിടെ തന്റെ ഭാവി സുരക്ഷിതമാകുമെന്ന് കരുതിയ സ്വപ്നയുടെ ജീവിതത്തിൽ നേരെ മറിച്ചാണ് സംഭവിച്ചത്. വെറും മൂന്നര വർഷം മാത്രമേ ആ ബന്ധം നീണ്ടുനിന്നുള്ളൂ. 34ആം വയസ്സിൽ പാരമ്പര്യമായി തനിക്ക് കിട്ടിയ ഷുഗർ രോഗം മൂലം ശാരീരിക ബുദ്ധിമുട്ടുകൾ അതിന്റെ കാഠിന്യത്തിൽ അനുഭവിക്കാൻ തുടങ്ങിയപ്പോൾ തന്റെ ഏക മകനെ പഠിപ്പിക്കുവാനോ തന്റെ കുടുംബം നോക്കുവാനോ ആ അമ്മയ്ക്ക് ആയില്ല. ഇടത്തെ കാലിലെ തള്ളവിരലിൽ ഒരു ചെറിയ കുമിള പോലെ വന്നായിരുന്നു അസുഖം തുടങ്ങിയത്. പിന്നീട് ആ കുമിളകൾ ഇരുകാലുകളിലേക്കും വ്യാപിച്ചു. തുടക്കത്തിൽ എന്തുകൊണ്ടാണ് ഇപ്രകാരം സംഭവിച്ചത് എന്ന് അവർക്ക് അറിയില്ലായിരുന്നു. പിന്നീട് പല ആശുപത്രികളിലും ചികിത്സയ്ക്കായി പോയതിന് ശേഷമാണ് കാരണം കണ്ടെത്താൻ സാധിച്ചത്.ചികിത്സാ ചെലവുകൾ വഹിക്കുക എന്നത് വെല്ലുവിളിയായപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ നിന്ന സമയത്താണ് വെൽഫെയർ അസോസിയേഷൻ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ചാരിറ്റബിൾ ഹോസ്പിറ്റലിനെ കുറിച്ച് ഒരു സുഹൃത്ത് വഴി സ്വപ്ന അറിഞ്ഞത്. കഴിഞ്ഞവർഷം ഓഗസ്റ്റ് മാസമാണ് അവശനിലയിൽ സ്വപ്ന വീ കെയർ ചാരിറ്റബിൾ ഹോസ്പിറ്റലിൽ എത്തിയത്.തന്റെ അസുഖത്തിന് വേണ്ടിയുള്ള ചികിത്സ ഉടൻതന്നെ ഇവിടെ ആരംഭിച്ചു. കാലിലെ വിരലുകൾ അഴുകിയ അവസ്ഥയിലായിരുന്നു അപ്പോൾ....

ചികിത്സ ചിലവ് എന്ന ഭീതി ഇല്ലാതെ മികച്ച ചികിത്സ ലഭിച്ചതോടെ പൂർണ്ണമായി മുറിവുകൾ ഉണങ്ങിയ അവസ്ഥയിൽ സ്വപ്ന സന്തോഷത്തോടെ കുടുംബത്തിലേക്ക് മടങ്ങി...

ഒരു വർഷത്തിനിപ്പുറം വീണ്ടും പഴയ രോഗത്തിന് തുടക്കം കുറിച്ചപ്പോൾ ആത്മവിശ്വാസത്തോടെ ഓടിയെത്തിയത് ഇവിടേക്ക് തന്നെയാണ്...

അതെ നിരാലംബരായ വർക്ക് ഇവിടെ സൗജന്യ ചികിത്സയാണ് നൽകുന്നത്...
പണം ഇല്ലാത്തതിന്റെ പേരിൽ ആരും ചികിത്സ ലഭിക്കാതെ പോകരുത്...

വേദനകളും വ്രണങ്ങളും ഇല്ലാത്ത കാൽ ചവിട്ടി നടക്കാൻ സ്വപ്നക്ക്‌ ഉടനെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു... പ്രാർത്ഥിക്കുന്നു🤲

ഇവർക്കു വേണ്ടി അല്പസമയം നമ്മുക്കും മാറ്റിവെക്കാം ♥️✨️ _"കാലില്ലാത്ത ഒരു മനുഷ്യനെ കണ്ടുമുട്ടുന്നത് വരെ ചെരുപ്പില്ലാത്തത്ത...
13/09/2023

ഇവർക്കു വേണ്ടി അല്പസമയം നമ്മുക്കും മാറ്റിവെക്കാം ♥️✨️

_"കാലില്ലാത്ത ഒരു മനുഷ്യനെ കണ്ടുമുട്ടുന്നത് വരെ ചെരുപ്പില്ലാത്തത്തിന്റെ പേരിൽ ഞാൻ കരഞ്ഞിരുന്നു."_
വില്യം ഷേക്സ്പിയറിന്റെ വാക്കുകൾ ആണ് ഇവ...

ഈ വാചകം കുറച്ചു കൂടെ ആഴത്തിൽ മനസിലാക്കണമെങ്കിൽ നിങ്ങൾ ഒരിക്കൽ എങ്കിലും നമ്മുടെ വെൽഫയർ ട്രസ്റ്റ്‌ സന്ദർശിച്ചാൽ മതിയാകും....പ്രതീക്ഷകളും സ്വപ്നങ്ങളും നഷ്ടപ്പെട്ടു സമൂഹത്തിൽ ഒറ്റപെട്ട അഥവാ സമൂഹത്താൽ ഒറ്റപ്പെടുത്തിയ ഒരുകൂട്ടം മനുഷ്യർക്കാണ് വെൽഫയർ സർവേശ്വരന്റെ അനുഗ്രഹത്താൽ ഇന്ന് ഇവിടെ അഭയം നൽകുന്നത്.

ശാരീരിക മനസീക ബുദ്ധിമുട്ടുകൾ നേരിടുന്നവർ, മക്കളാൽ ഉപേക്ഷിക്കപ്പെട്ടവർ, കുടുംബം തകർന്നവർ, മദ്യപാനത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ഇരകൾ, വീടില്ലാത്തവർ, തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർ തുടങ്ങി ഒട്ടേറെ പേർക്ക് കൈത്താങ്ങാകാൻ വെൽഫയറിനു സാധിക്കുന്നു.

നമ്മുക്ക് വലുതെന്നു തോന്നുന്ന പല പ്രശ്നങ്ങളും ഇവിടുത്തെ അന്തേവാസികളെ തൊട്ടറിഞ്ഞാൽ വളരെ നിസ്സാരമായി പരിഹരിക്കാവുന്ന ചില സന്ദർഭങ്ങൾ മാത്രമാണ് എന്ന് നമ്മുക്ക് മനസിലാകും...
അതിനാൽ നിങ്ങൾക്ക് മനസ്സിലെ വിഷമങ്ങൾ പങ്കുവെക്കാൻ ഇടമില്ലാതായാൽ നിങ്ങൾക്ക് തീർച്ചയായും വെൽഫെയറിൽ എത്തി നമ്മുടെ അ ന്തേവസിവാസികളോടൊപ്പം കുറച്ചു നല്ല സമയം പങ്കിടാം...
ഒപ്പം നമ്മുക്ക് ലഭിച്ച അനുഗ്രഹങ്ങൾ തിരിച്ചറിയുമ്പോൾ അത് അവരോടൊപ്പം പങ്കുവെക്കാനും മറക്കില്ലല്ലോ...🥰

കൃഷ്ണപ്രിയ ഗോപകുമാർ
സോഷ്യൽ വർക്കർ
വെൽഫയർ അസോസിയേഷൻ ട്രസ്റ്റ്‌
വെസ്റ്റ് വെളിയത്തുനാട്
9061589561
0484 2969561
www.welfaretrust.in

ഇനി വിദൂരമല്ല ഇവരുടെ ഓരോ സ്വപ്നങ്ങളും30 വർഷത്തോളമായി വെൽഫെയർ അസോസിയേഷൻ ട്രസ്റ്റിന്റെ ജൈത്രയാത്ര മുന്നോട്ടു തുടർന്നുകൊണ്ട...
11/09/2023

ഇനി വിദൂരമല്ല ഇവരുടെ ഓരോ സ്വപ്നങ്ങളും

30 വർഷത്തോളമായി വെൽഫെയർ അസോസിയേഷൻ ട്രസ്റ്റിന്റെ ജൈത്രയാത്ര മുന്നോട്ടു തുടർന്നുകൊണ്ടിരിക്കുകയാണ്. താമസക്കാരുടെ ശാരീരികവും മാനസികവുമായ ഉന്നമനം ആണ് ട്രസ്റ്റിന്റെ ലക്ഷ്യം.

ജീവിതത്തിൽ ആരുമില്ലാതെ ഒറ്റപ്പെട്ടുപോയവർക്ക് തണൽ ആകാൻ ട്രസ്റ്റിന് ഇത്രയും നാൾ സാധിച്ചിട്ടുണ്ട്.

അപ്രതീക്ഷിതമായി ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ സാഹചര്യങ്ങളും നമ്മളെ ഓരോരുത്തരെയും കൂട്ടിലടക്കപ്പെട്ട കിളികളായി മാറ്റാറുണ്ട്. പ്രത്യേകിച്ച് ആരോരുമില്ലാതെ അനാഥരായി തെരുവോരങ്ങളിൽ കഴിയുന്നവർ അഗതിമന്ദിരങ്ങളിലേക്ക് എത്തുമ്പോൾ തങ്ങളുടെ ജീവിതം അവസാനിച്ചുവെന്നോ അല്ലെങ്കിൽ ഇനി ഒന്നും ചെയ്യുവാൻ ഇല്ല എന്നുള്ള തോന്നൽ കൂടെ കൊണ്ട് നടക്കുന്നവരായിരിക്കും ഭൂരിഭാഗം പേരും.

എന്നാൽ വെൽഫെയറിൽ എത്തുന്ന ഓരോ താമസക്കാരന്റെ മുന്നിലേക്കും പുതിയൊരു ലോകത്തിലേക്കുള്ള കവാടമാണ് തുറന്നിടുന്നത്.

ശാരീരിക ക്ഷമത വർദ്ധിപ്പിക്കാൻ ആണ് ആഗ്രഹമെങ്കിൽ അത്തരത്തിലുള്ള പരിശീലനങ്ങളും അതല്ല മറന്നുപോയ പഴയ പല സ്വപ്നങ്ങൾ നേടിയെടുക്കാനാണ് ആഗ്രഹമെങ്കിൽ അതിനുവേണ്ടിയുള്ള ശ്രമങ്ങളും വെൽഫെയറിലുള്ള ഓരോ സ്റ്റാഫും ഇവിടെയുള്ള താമസക്കാരനായി നൽകുന്നു..

താമസക്കാരുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഇനിയും മുന്നോട്ട് തുടർന്നുകൊണ്ടേയിരിക്കും...

അയോണ ബി ആർ
സോഷ്യൽ വർക്കർ
വെൽഫെയർ അസോസിയേഷൻ ട്രസ്റ്റ് വെസ്റ്റ് വെളിയത്തുനാട്
9061589561
0484 2969561
[email protected]
www.welfaretrust.in

15/08/2023

77-ഴാം സ്വാതന്ത്ര്യ ദിനം ആചരിച്ച് വെൽഫെയർ ട്രസ്റ്റ്

ഭാരതത്തിന്റെ 77-ഴാമത് സ്വാതന്ത്ര്യ ദിനം വെൽഫെയർ അസോസിയേഷൻ ട്രസ്റ്റിൽ ആചരിച്ചു. ദേശീയ ഗാനം ആലപിച്ചുകൊണ്ട് ചെയർമാൻ ഡോക്ടർ മൻസൂർ ഹസ്സൻ പതാക ഉയർത്തി. ട്രസ്റ്റിന്റെ വൈസ് ചെയർമാനും സെക്രട്ടറിയും സ്വാതന്ത്ര്യദിന പ്രാധാന്യവും സന്ദേശങ്ങളും താമസക്കാർക്കായി പങ്കുവെച്ചു.
ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ🧡🤍💚

01/06/2023

ജീവിതപ്രതികൂല സാഹചര്യത്തിൽ ബാബുവിന് കൈത്താങ്ങായത് വെൽഫെയർ ട്രസ്റ്റ്

വെൽഫെയർ ട്രസ്റ്റിന്റെ അനിവാര്യമായ ഒരിടപ്പെടൽ കൂടി ഉണ്ടായപ്പോൾ ഈ മനുഷ്യന് ജീവിതത്തിന്റെ പുതുവെളിച്ചം ലഭിച്ചു......പ്രത്യാശയുടെയും, സ്നേഹത്തിന്റെയും, കരുതലിന്റെയും ഒരു പുതിയ ജീവിതം ഈ വ്യക്തിക്കായി വന്നെത്തി... നമ്മുടെ കുടുംബത്തിലേക്ക് വന്നെത്തിയ അഗം , ബാബു....

ബാബു, തൃശൂർ സ്വദേശിയാണ്... വിവാഹിതനും രണ്ട് ആൺ മക്കൾ ഉള്ള പിതാവുമാണ്.
വർഷങ്ങൾക്കു മുൻപ്‌ തന്നെ ഭാര്യ ഉപേക്ഷിച്ചുപോയിരുന്ന ഈ വ്യക്തിയുടെ ജീവിതത്തിൽ ആകെയുള്ള പ്രതീക്ഷ രണ്ടാണ്മക്കളായിരുന്നു...
എന്നാൽ പ്രായംചെന്ന മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കളുള്ള ഈ കാലത്ത്, ബാബുവിന്റെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചു.. തനിക്കു സ്വന്തമെന്നോ ബന്ധമെന്നോ പറയുവാൻ ആരുമില്ലാത്ത ആ മനുഷ്യൻ ഗുരുവായൂരിൽ ഒരു പപ്പട കമ്പനിയിൽ ജോലിനോക്കാൻ തീരുമാനിച്ചു.. വൈകാതെ തന്റെ വീടും, ജോലിസ്ഥലവും അതുതന്നെയായി മാറി.. ബാബുവിന്റെ മറ്റു ബന്ധുക്കളോ, സുഹൃത്തുക്കളോ, എന്തിന് സ്വന്തം ആൺമക്കൾപോലും അന്വേഷിച്ചു വരുവാൻ ഉണ്ടായിരുന്നില്ല...

57 വയസ്സ് പ്രായമുള്ള ഈ വ്യക്തി തന്റെ ബാക്കിക്കാലം ആ കമ്പനിയിൽ കഴിച്ചുകൂട്ടുമെന്ന് ഉറപ്പിച്ചു.. എന്നാൽ ബാബുവിന്റെ നിയോഗം മറ്റൊനായിരുന്നു. മാസങ്ങൾക്കു മുൻപ് ഈ വ്യക്തിക്ക് Stroke ഉണ്ടാവുകയും ശരീരത്തിന്റെ ഒരുവശം തളർന്നു പോയി ആലുവ ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സക്കായി കമ്പനിയിലെ സുഹൃത്തുക്കൾ ഈ വ്യക്തിയെ വിദേയമാക്കി. ശരീരത്തിന്റെ ഒരുവശം തളർന്നുപോയ ഈ വ്യക്തിയെ പരിചരിക്കാനും, സമയാസമയത്ത് മരുന്നുകൾ കൊടുക്കുവാനും ആളില്ലാതെയായി.......
ബാബുവിന്റെ സുഹൃത്ത് ഈ വിവരങ്ങളെല്ലാം ധരിപ്പിച്ച് 3 മാസങ്ങൾക്കുമുൻപ് അഡ്മിഷൻ എൻക്വിറിക്കായി ട്രസ്റ്റിലേക്ക് എത്തിയത്.. ബാബുവിന്റെ അവസ്ഥ മനസിലാക്കിയ നമ്മൾ, ഈ വ്യക്തിയുടെ പുന്നർ ചികിത്സക്കും, പുനരുദിവാസത്തിനുമായി ട്രസ്റ്റിലേക്ക് കൊണ്ടുവരാൻ അറിയിച്ചു...

തന്റെ ജീവിതത്തിൽ ഇനി ഒരിക്കലും കടന്നു വരില്ല എന്ന് ബാബു വിചാരിച്ച ആ സ്നേഹവും, കരുതലും കൊടുക്കാനായി ഒരു വലിയകുടുംബം തന്നെ ഉണ്ടെന്ന് ഈ മനുഷ്യൻ ഇപ്പോൾ തിരിച്ചറിയുന്നു...

ആരൊക്കെയാരലോ സ്നേഹിക്കപ്പെടാനും, സ്നേഹിക്കാനും ആഗ്രഹിക്കാത്ത മനിഷ്യരുണ്ടാവില്ലലോ?.... ബാബുവിന്റെ ജീവിതത്തിലേക്കും ഈശ്വരൻ ഈ കാരുണ്യം കാണിച്ചത് "Welfare Association Trust" എന്നാ പേരിലൂടെയാണ്...
ഇന്ന് ബാബുവിനെ സ്നേഹിക്കാനും പരിചരിക്കാനും തയ്യാറായി നിൽക്കുന്ന ഒരു കൂട്ടം ആൾക്കാരുണ്ട്. അദ്ദേഹത്തിന്റെ തുടർ ചികിത്സയും, ഒരു വ്യക്തിക്കാവശ്യമായ എല്ലാ കാര്യങ്ങളും ഇന്ന് വെൽഫെയർ ട്രസ്റ്റ്‌ നോക്കുന്നു. സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു കൂട്ടം മനുഷ്യർക്കിടയിൽ ദൈവം കൊണ്ടുചെന്നെത്തിച്ച ഈ മനുഷ്യൻ ഇന്ന് എത്ര ഭാഗ്യവാനാണ്.
എന്നോ ചിരി മറന്നുപോയ ആ മുഖത്ത് ഇന്ന് നമ്മുക്ക് പുഞ്ചിരികാണാം.

ബാബുവിനെ പോലുള്ള ഒരുപാട് വ്യക്തികൾക്ക് ഇങ്ങനെയുള്ള സംവിധാനങ്ങൾ ഒരുക്കിനൽകാൻ വെൽഫെയർ ട്രസ്റ്റിന് സാധിക്കുന്നുണ്ടെങ്കിൽ അത് ഒരുപാട് നന്മനിറഞ്ഞ മനസ്സുകളുടെ സഹായം കൊണ്ടാണ്. പേരുപോലും സമൂഹത്തിനു മുൻപിൽ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത അവരോരോരുത്തരെയും ഒരായിരം നന്ദിയോടെ ഓർക്കുന്നു.....

പാർവതി കെ എ
സോഷ്യൽ വർക്കർ
വെൽഫെയർ അസോസിയേഷൻ ട്രസ്റ്റ്‌
വെസ്റ്റ് വെളിയത്തുനാട് ആലുവ
www.welfaretrust.in
9061589561
0484 2969561

ഈ അവധിക്കാലം ഇനി ഒരു അനുഭവകാലംഅവധിക്കാലം....പഠനത്തിന്റെ തിരക്കുകളിൽ നിന്നും പരീക്ഷ ചൂടിൽ നിന്നും രക്ഷപ്പെട്ട് കളിയ്ക്കും...
11/04/2023

ഈ അവധിക്കാലം ഇനി ഒരു അനുഭവകാലം

അവധിക്കാലം....പഠനത്തിന്റെ തിരക്കുകളിൽ നിന്നും പരീക്ഷ ചൂടിൽ നിന്നും രക്ഷപ്പെട്ട് കളിയ്ക്കും വിനോദത്തിനുമായി മാത്രം സമയം കണ്ടെത്തുന്ന കാലം. കുട്ടികൾ ഏറെ സന്തോഷത്തോടെയാണ് ഈ ഒരു സമയത്തെ കാത്തിരിക്കുക...പക്ഷേ കളികൾ മാത്രമല്ല, കളികൾക്ക് പിന്നിലെ കാര്യവും ഈ കാലത്ത് പ്രാധാന്യമർഹിക്കുന്ന ഒന്ന് തന്നെയാണ്.

ടി.വി യിലും ഫോണിലും ഗെയിമിലും മാത്രമായി ഒതുങ്ങിപ്പോകുന്ന ഒരു അവധിക്കാലത്തിൽ നിന്നും ഓരോ കുഞ്ഞിന്റെയും വ്യക്തിത്വത്തെ രൂപപ്പെടുത്തി എടുക്കുവാനും അതോടൊപ്പം തന്നെ കുട്ടികളുടെ കഴിവുകൾ തിരിച്ചറിയുവാനും അവ വളർത്തിയെടുക്കുവാനും ഈ അവധിക്കാലത്തിൽ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട് . വെൽഫെയർ അസ്സോസിയേഷൻ ട്രസ്റ്റ് വെൽഫെയർ വില്ലേജിലെ കുട്ടികൾക്കായി ഇന്ന് അവധിക്കാല ക്ലാസിനു തുടക്കം കുറിച്ചിരിക്കുകയാണ്. തങ്ങളെയും തങ്ങൾക്കു ചുറ്റുമുള്ളവരെയും അറിയുക എന്നതാണ് ഈ ഒരു ദിവസത്തിലെ ക്ലാസ്സിന്റെ ഉദ്ദേശലക്ഷ്യം. കളികളിലൂടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയും തങ്ങളുടെ ചുറ്റുമുള്ള ലോകം എന്താണെന്ന് പഠിക്കാൻ പോവുകയാണ് ഇനിയുള്ള ദിവസങ്ങളിൽ നാളത്തെ ഈ താരങ്ങൾ .

വായിച്ച് പഠിക്കുന്നത് മാത്രമല്ല അറിവ് ...ഓരോ അനുഭവങ്ങളും അറിവാണ് എന്ന തിരിച്ചറിവിലേക്ക് ഓരോ കുട്ടിയ്ക്കും എത്താനുള്ള വഴി ഒരുക്കുകയാണ് ഈ അവധിക്കാല ക്ലാസ്സിലൂടെ വെൽഫെയർ അസോസിയേഷൻ ട്രസ്റ്റ്. ഭാരമില്ലാതെ പുതിയ കാര്യങ്ങളെക്കുറിച്ച് പഠിക്കാനും സ്വയം നവീകരിക്കാനുമുള്ള നിർണായക സമയമാണിത്. ഈ സമയം മുതിർന്ന ഓരോ വ്യക്തികളുടെ സാന്നിധ്യവും കരുതലും സഹായവും കുട്ടികുറുമ്പന്മാർക്കും കുറുമ്പികൾക്കും വളരെയധികം ആവശ്യമാണ്. അതിനായി നമുക്ക് സമയവും അവസരങ്ങളും കണ്ടെത്താം. അതുവഴി നല്ല വ്യക്തിത്വത്തിന് അവരെ ഉടമകളാക്കുകയും ചെയ്യാം...

കാതറിൻ തെരേസ ജോയ്
സോഷ്യൽ വർക്കർ
Welfare Association Trust,
West Veliyathunadu
Aluva
www.welfaretrust.in
9061589561/0484-2969561

07/01/2023
*ഈ ശൈത്യകാലത്തു തണുപ്പിൽ നിന്നും രക്ഷനേടാനുള്ള കവചമായി സ്നേഹപ്പുതപ്പ്*വെൽഫെയർ അസോസിയേഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പെരി...
07/01/2023

*ഈ ശൈത്യകാലത്തു തണുപ്പിൽ നിന്നും രക്ഷനേടാനുള്ള കവചമായി സ്നേഹപ്പുതപ്പ്*

വെൽഫെയർ അസോസിയേഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പെരിയാർ സോഷ്യൽ & കൾച്ചറൽ അസോസിയേഷനും സംയുക്തമായി നടപ്പിലാക്കുന്ന തെരുവുകളിലും അഗതിമന്ദിരങ്ങളിലും ഉറങ്ങുന്ന ആയിരങ്ങൾക്ക് ഈ ശൈത്യകാലത്ത് കമ്പിളിപുതപ്പ് നൽകുന്ന *സ്നേഹപ്പുതപ്പ്* പദ്ധതിയുടെ ഉദ്ഘാടനം *2023* *ജനുവരി* *8* ഞായറാഴ്ച്ച വെൽഫയർ അസോസിയേഷൻ ട്രസ്റ്റിൽ വച്ച് നടത്തപെടുന്നു...

*രാവിലെ* *10* മണിക്ക് സംഗീത വിരുന്നോടെ ആരംഭിക്കുന്ന പരിപാടിയിൽ സാമൂഹിക, സാംസ്‌കാരിക, സിനിമ മേഖലങ്ങളിലെ പ്രശസ്തർ പങ്കെടുക്കുന്നു...

*ഈ കൂട്ടായ്മയിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു....*

04/01/2023
*സ്പെക്ട്രം 2022* സാമൂഹ്യ സേവനരംഗത്ത് 30 വർഷം പൂർത്തിയാക്കുന്ന വെൽഫെയർ അസോസിയേഷൻ ട്രസ്റ്റിന്റെ  വാർഷികാഘോഷങ്ങളുടെ ഭാഗമായ...
03/01/2023

*സ്പെക്ട്രം 2022*

സാമൂഹ്യ സേവനരംഗത്ത് 30 വർഷം പൂർത്തിയാക്കുന്ന വെൽഫെയർ അസോസിയേഷൻ ട്രസ്റ്റിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി സാമൂഹ്യ സേവനരംഗത്ത് പുതുതലമുറയുടെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് അഞ്ചുദിവസത്തെ റസിഡൻഷ്യൽ
ക്യാമ്പ് സംഘടിപ്പിച്ചു..

https://youtu.be/19vdrKkLUl0

കേരളത്തിനുള്ളിലും പുറത്തുമായുള്ള യൂണിവേഴ്സിറ്റികളിൽ
എം എസ് ഡബ്ലിയു,
ബി എസ് ഡബ്ലിയു എന്നീ കോഴ്സുകൾ പഠിക്കുന്ന 30 ഓളം വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുക്കാനായി എത്തിയത്...

വരുംതലമുറകൾക്ക് എങ്ങനെ ഇന്നത്തെ നാടിൻറെ അവസ്ഥ, മനുഷ്യരാശിയുടെ അവസ്ഥ മനസ്സിലാക്കി കൊടുക്കാം, യാഥാർത്ഥ്യത്തിന്റെ കാഴ്ചകൾ അവർക്ക് എങ്ങനെ കാണിച്ചു കൊടുക്കാം, യാഥാർത്ഥ്യബോധമുള്ളവരാക്കി അവരെ എങ്ങനെ സമൂഹത്തിൻറെ മുൻധാരയിലേക്ക് കൊണ്ടുവരാം.... എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം...

വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെയും ക്ലാസുകളിലൂടെയും സാമൂഹ്യ പ്രവർത്തനങ്ങളുടെ ഒരു പ്രാക്ടിക്കൽ സെക്ഷൻ ആണ് ഈ ക്യാമ്പിലൂടെ വിദ്യാർഥികൾക്ക് നൽകിയത്...

Address

Welfare Association Trust, West Veliyathunad PO
Alwaye
683511

Website

Alerts

Be the first to know and let us send you an email when welfaretrust_aluva posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to welfaretrust_aluva:

Share