Balagokulam Keralam

Directions Website

Balagokulam Keralam Balagokulam Official page

*കൃഷ്ണാര്‍പ്പണമായി എം.എ സാര്‍ അനുസ്മരണം*കൊച്ചി: കൃഷ്ണനായി ജനിച്ച് കൃഷ്ണസന്ദേശം നാടിന് പകര്‍ന്ന് നല്‍കി കൃഷ്ണപാദങ്ങളില്‍ ...
07/10/2026

*കൃഷ്ണാര്‍പ്പണമായി എം.എ സാര്‍ അനുസ്മരണം*

കൊച്ചി: കൃഷ്ണനായി ജനിച്ച് കൃഷ്ണസന്ദേശം നാടിന് പകര്‍ന്ന് നല്‍കി കൃഷ്ണപാദങ്ങളില്‍ അലിഞ്ഞുചേര്‍ന്ന എം.എ സാര്‍ അനുസ്മരണം അക്ഷരാര്‍ത്ഥത്തില്‍ കൃഷ്ണാര്‍പ്പണമായി മാറി. എം.എ കൃഷ്ണന്‍ ജീവിതത്തിന്റെ ഏറിയ പങ്കും ചെലവഴിച്ച എളമക്കര മാധവനിവാസിനോട് ചേര്‍ന്നുള്ള ഭാസ്‌കരീയത്തില്‍ നടന്ന അനുസ്മരണം അത്യന്തം ഹൃദയസ്പര്‍ശിയായിരുന്നു.


കൃഷ്ണതത്വം പ്രചരിപ്പിക്കുക എന്നത് ജീവിത ലക്ഷ്യമായി കണ്ട് ആ കൃഷ്ണ പാദങ്ങളില്‍ കേരളം മുഴുവന്‍ ഉണ്ണിക്കൃഷ്ണന്മാരെ കൊണ്ട് നിറച്ച ഒരു സാഫല്യമാണ് എം.എ. സാറിന്റേതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രന്‍ പറഞ്ഞു. അദ്ദേഹം ഏല്‍പ്പിച്ച ചുമതല ഇന്നും തുടരുകയാണെന്നും അവര്‍ പറഞ്ഞു. എം.എ സാര്‍ എവിടെയായിരുന്നോ അവിടേയ്ക്ക് മഹത്തുക്കള്‍ ആകര്‍ഷിക്കപ്പെടുന്ന അസാധാരണ വ്യക്തിത്വമായിരുന്നുവെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ അനുസ്മരിച്ചു. എം.എ സാറിനെ സംബന്ധിച്ചിടത്തോളം മാധ്യമ പ്രവര്‍ത്തനം ഒരു തൊഴിലായിരുന്നില്ല, പകരം നമ്മുടെ നാടിന്റെ ഭാരതത്തിന്റെ സംസ്‌കാരത്തെ ജനങ്ങളിലേക്ക് എത്തിക്കാനുള്ള തപസായിരുന്നുവെന്ന് വി. മുരളീധരന്‍ എംഎല്‍എ അനുസ്മരിച്ചു. എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഡി. മാവൂത്ത്, ശ്രീവത്സം ബാലഗോകുലം ഭാരവാഹി നന്ദഗോപന്‍. ജെ, സാഹിത്യകാരന്‍ അക്കിത്തം നാരായണന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു, ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍, ആലുവ ബാലസംസ്‌കാര കേന്ദ്രം ചെയര്‍മാന്‍ പി.കെ. വിജയരാഘവന്‍, തൃപ്പൂണിത്തുറ നഗരസഭ ചെയര്‍മാന്‍ അഡ്വ. പി.എല്‍. ബാബു, ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. എം.വി. നടേശന്‍, തപസ്യ സംസ്ഥാന വൈസ് പ്രസിഡന്റ് മുരളി പാറപ്പുറം, ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍, ഡോ. പി. ശ്രീലത, ബിന്ദു വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

കൃഷ്ണനായ് പിറന്ന് കൃഷ്‌ണനായ് ജീവിച്ച് ഒരായിരം കൃഷ്‌ണൻമാരെ കേരളക്കരയിൽ നിറച്ച്  കൃഷ്‌ണനിൽ വിലയം പ്രാപിച്ച MA സാറിൻ്റെ ഭൗത...
30/09/2026

കൃഷ്ണനായ് പിറന്ന് കൃഷ്‌ണനായ് ജീവിച്ച് ഒരായിരം കൃഷ്‌ണൻമാരെ കേരളക്കരയിൽ നിറച്ച് കൃഷ്‌ണനിൽ വിലയം പ്രാപിച്ച MA സാറിൻ്റെ ഭൗതിക ശരീരം അഗ്നിദേവൻ ഏറ്റുവാങ്ങിയപ്പോൾ

എം.എ. സാറിന് വിട....കൊച്ചി : മലയാളബാല്യങ്ങള്‍ക്ക് മാതൃകയായി ഉണ്ണിക്കണ്ണനെ നല്കിയ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എം.എ. ...
29/09/2026

എം.എ. സാറിന് വിട....

കൊച്ചി : മലയാളബാല്യങ്ങള്‍ക്ക് മാതൃകയായി ഉണ്ണിക്കണ്ണനെ നല്കിയ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എം.എ. കൃഷ്ണന്‍ എന്ന എം.എ. സാര്‍ വിടവാങ്ങി. 97 വയസായിരുന്നു. ചികിത്സയിലിരിക്കെ എറണാകുളത്ത് അമൃത ആശുപത്രിയിലാണ് അന്ത്യം.

ബാലികാബാലന്മാരുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അദ്ദേഹം കൃഷ്ണപാദം ചേരുന്നു. തപസ്യ കലാസാഹിത്യവേദി, ബാലഗോകുലം, എന്നീ സംഘടനകളുടെ സ്ഥാപകനും വഴികാട്ടിയുമായിരുന്നു. അമൃതഭാരതി, ബാലസംസ്‌കാരകേന്ദ്രം, ബാലസാഹിതീ പ്രകാശന്‍, അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം, ബാലാവകാശ സംരക്ഷണപ്രസ്ഥാനമായ സൗരക്ഷിക എന്നീ മുന്നേറ്റങ്ങള്‍ വിഭാവനം ചെയ്തത് അദ്ദേഹമാണ്. ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ്, പ്രചാര്‍ പ്രമുഖ്, കേസരി പത്രാധിപര്‍ എന്നീ ചുമതലകളും ദീര്‍ഘകാലം വഹിച്ചു. ആര്‍എസ്എസ് ദക്ഷിണകേരളം പ്രാന്തകാര്യാലയമായ എറണാകുളം എളമക്കര മാധവനിവാസിലായിരുന്നു അവസാനകാലം ചെലവഴിച്ചത്.

1929 ജനുവരി 17ന് കൊല്ലം ജില്ലയിലെ ഐവര്‍കാലയിലാണ് ജനനം. കരിമ്പിന്‍പുഴ മറവുത്തോട്ടത്തില്‍ ലക്ഷ്മിയമ്മയുടെയും ഐവര്‍കാല മംഗലത്തു പത്മനാഭന്റെയും മകന്‍. കുഴിക്കലിടവക ജി.വി.എസ്.എച്ച്.എസ്സില്‍ നിന്ന് ശാസ്ത്രിപരീക്ഷയും തിരുവനന്തപുരം മഹാരാജാസ് സംസ്‌കൃത കോളേജില്‍നിന്ന് തര്‍ക്കശാസ്ത്രത്തില്‍ മഹോപാദ്ധ്യായയും പാസായി. ഒരു വര്‍ഷം, കോട്ടയത്ത് വാഴൂര്‍ ഹൈസ്‌കൂളില്‍ അദ്ധ്യാപകവൃത്തി. തുടര്‍ന്ന് രാജിവച്ച് 1954 ല്‍ ആര്‍എസ്എസ് പ്രചാരകനായി. കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ പ്രചാരകന്‍. 1964 ല്‍ കേസരി പത്രാധിപരായി. മലബാറില്‍ ടിപ്പുവിന്റെ കടന്നാക്രമണത്തില്‍ തകര്‍ന്ന ക്ഷേത്രങ്ങളെക്കുറിച്ചും മതംമാറ്റശ്രമങ്ങളെക്കുറിച്ചുമുള്ള പരമ്പരകളിലൂടെ ജനങ്ങളെ ഉണര്‍ത്തി. നിളയുടെ ഇതിഹാസം എന്ന വിശേഷാല്‍പതിപ്പിലൂടെ ഭാരതപ്പുഴയുടെ അതിജീവനത്തിനായി പതിറ്റാണ്ടുകള്‍ക്കുമുമ്പേ ശബ്ദമുയര്‍ത്തി.

2008ല്‍ കൊല്‍ക്കത്തയിലെ ബഡാബസാര്‍ ലൈബ്രറിയുടെ വിവേകാനന്ദ സേവാസമ്മാന്‍ നല്കി അദ്ദേഹത്തെ ആദരിച്ചു. വീരശ്രീ വേലുത്തമ്പി സ്മാരക സേവാ സമ്മാനമടക്കം നിരവധി ആദരവുകള്‍ അദ്ദേഹത്തെ തേടിയെത്തി. കേരളത്തിന്റെ ബാലദിനോത്സവമായി മാറിയ ജന്മാഷ്ടമി ശോഭായാത്രകള്‍, ബാലഗോകുലത്തിന്റെ ജ്ഞാനയജ്ഞങ്ങള്‍, കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ മഹാകവി അക്കിത്തത്തിന്റെ നേതൃത്വത്തില്‍ തപസ്യ നയിച്ച സാംസ്‌കാരിക തീര്‍ത്ഥയാത്ര, ബാലമഹാസമ്മേളനങ്ങള്‍ തുടങ്ങി എം.എ. സാര്‍ നിശബ്ദനായി നിറഞ്ഞുനിന്ന മുന്നേറ്റങ്ങള്‍ നിരവധിയാണ്. സാംസ്‌കാരിക സംഘാടനരംഗത്ത് എം.എ. സാര്‍ സൃഷ്ടിച്ച നിശബ്ദപ്രഭാവത്തില്‍ ആകൃഷ്ടരായാണ് മഹാകവി അക്കിത്തവും തിക്കൊടിയനും കക്കാടും ഒഎന്‍വിയും സുകുമാര്‍ അഴീക്കോടും മാണി മാധവചാക്യാരുമൊക്കെയടങ്ങുന്ന കലാകേരളം ദേശീയാദര്‍ശത്തിന്റെ വഴിയേ നടന്നത്.

06/09/2026

പരിമിതികൾക്കൊന്നും മായ്ക്കാൻ കഴിയാത്ത പുഞ്ചിരി! സ്നേഹം കൊണ്ട് ഞങ്ങളുടെ ഹൃദയം നിറച്ച പ്രിയപ്പെട്ട ഉണ്ണിക്കണ്ണൻ
ശിവചൈതന്യം ബാലഗോകുലം കമുകുംചേരി, കൊല്ലം ജില്ലാ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയിൽ നിന്ന്🧡

05/09/2026

ശ്രീകൃഷ്ണ ജയന്തി മഹാശോഭയാത്ര കോട്ടയം ജില്ലാ, പുതുപ്പള്ളി താലൂക്ക് പനച്ചിക്കാട് മണ്ഡലം

ശ്രീകൃഷ്ണ ജയന്തി ആശംസകൾ@  #ശ്രീകൃഷ്ണജയന്തി  #ബാലഗോകുലം  #ബാലഗോകുലംകേരളം
03/09/2026

ശ്രീകൃഷ്ണ ജയന്തി ആശംസകൾ@ #ശ്രീകൃഷ്ണജയന്തി #ബാലഗോകുലം #ബാലഗോകുലംകേരളം

02/09/2026

Address

Aluva

Alerts

Be the first to know and let us send you an email when Balagokulam Keralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share