Sree Narayana Sevika Samajam

Sree Narayana Sevika Samajam Sree Narayana Sevika Samajam is a charitable organization situated at Thottumugham, Aluva, Ernakulam District, Kerala, India. Sreenarayana Sevika Samajam seek

It was established in the year 1965 under Societies Registration Act, Travancore, 1955. Sree Narayana Sevika Samajam is a charitable organization situated at Thottumugham, Aluva, Ernakulam District, Kerala, India which is also known as Sree Narayana Giri.It was established in the year 1965 under Societies Registration Act, Travancore, 1955. Sreenarayana Sevika Samajam seeks to give a home to those

who would otherwise have none. An atmosphere of a large family prevails in the orphanage. The institution is totally managed by women.

കീഴ്മാട് പഞ്ചായത്തിലെ സി ഡി എസ് അംഗങ്ങൾ മുഖ്യതിഥി  ശ്രീമതി ഗീതി അനിൽ ബാബുവിൽ നിന്ന് ആദരവ് ഏറ്റുവാങ്ങുന്നു.
05/10/2025

കീഴ്മാട് പഞ്ചായത്തിലെ സി ഡി എസ് അംഗങ്ങൾ മുഖ്യതിഥി ശ്രീമതി ഗീതി അനിൽ ബാബുവിൽ നിന്ന് ആദരവ് ഏറ്റുവാങ്ങുന്നു.

ബഹു. ജസ്റ്റീസ് കെ.കെ.ഉഷ പുരസ്കാരം ഏറ്റുവാങ്ങിയ കീഴ്മാട് പഞ്ചായത്തിലെ സി ഡി എസ് പ്രവർത്തകരും സേവികാ സമാജം, ലൈബ്രറി ഭാരവാഹ...
05/10/2025

ബഹു. ജസ്റ്റീസ് കെ.കെ.ഉഷ പുരസ്കാരം ഏറ്റുവാങ്ങിയ കീഴ്മാട് പഞ്ചായത്തിലെ സി ഡി എസ് പ്രവർത്തകരും സേവികാ സമാജം, ലൈബ്രറി ഭാരവാഹികളും

ബഹു. ജസ്റ്റീസ് കെ.കെ.ഉഷ അനുസ്മരണയോഗംബഹു. (റിട്ട) ജസ്റ്റിസ് കെ. കെ. ഉഷയുടെ അഞ്ചാം ചരമവാർഷിക ദിനമായ ഇന്ന് ശ്രീനാരായണ സേവിക...
05/10/2025

ബഹു. ജസ്റ്റീസ് കെ.കെ.ഉഷ അനുസ്മരണയോഗം

ബഹു. (റിട്ട) ജസ്റ്റിസ് കെ. കെ. ഉഷയുടെ അഞ്ചാം ചരമവാർഷിക ദിനമായ ഇന്ന് ശ്രീനാരായണ സേവികാ സമാജത്തിന്റെയും ശ്രീനാരായണഗിരി ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ശ്രീനാരായണ സേവികാസമാജം പ്രസിഡൻറ് പ്രൊഫസർ ഷേർളി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഗത് ഫുഡ് പ്രോഡക്റ്റ്സ് ഉടമ ശ്രീമതി ഗീതി അനിൽ ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സീനിയർ അഡ്വക്കറ്റ് വി.പി. സീമന്ദിനി, അഡ്വൈസറിംഗം ശ്രീ ഇ. പി. ശശിധരൻ, കമ്മിറ്റി അംഗം സോജി സുനിൽ, ലൈബ്രറി സെക്രട്ടറി തനുജ ഓമനക്കുട്ടൻ, ലൈബ്രറി കൗൺസിൽ ഭാരവാഹികളായ അഡ്വക്കറ്റ് വി.കെ. ഷാജി, ശ്രീ. രവികുട്ടൻ കെ., ശ്രീമതി ഉഷാകുമാരി പി. പി., കുമാരി ആതിര, കീഴ്മാട് പഞ്ചായത്ത് സി ഡി എസ് ചെയർപേഴ്സൺ റസിയ അബ്ദുൽ ഖാദർ, അഡ്വക്കേറ്റ് കാർത്തിക സുകുമാരൻ എന്നിവർ സംസാരിച്ചു. അനുസ്മരണ യോഗത്തിൽ കീഴ്മാട് പഞ്ചായത്തിലെ കുടുംബശ്രീ പ്രസ്ഥാനത്തെ നയിക്കുന്ന സന്നദ്ധ സേവികമാരായ 19 വാർഡുകളിലെയും സി ഡി എസ് അംഗങ്ങളെ ആദരിച്ചു. ബഹു. ജസ്റ്റിസ് കെ. സുകുമാരൻ, ചെറുമകൻ അഭിറാം,
മരുമകൻ ഗോപാൽ രാജ്, എന്നിവരും സേവികാസമാജം, ലൈബ്രറി, വിവിധ ലൈബ്രറികളിലെ പ്രവർത്തകർ, ശ്രീനാരായണഗിരി പൂർവ്വ വിദ്യാർത്ഥിനികൾ, തുടങ്ങിയവരും പങ്കെടുത്തു.

ശ്രീനാരായണ സേവികാ സമാജത്തിൻ്റെ വൈസ് പ്രസിഡൻ്റും ഗിരിയിലെ അംഗങ്ങളുടെ പ്രീയപ്പെട്ട ആൻ്റിയുമായിരുന്ന റിട്ട. ചീഫ് ജസ്റ്റിസ് ...
04/10/2025

ശ്രീനാരായണ സേവികാ സമാജത്തിൻ്റെ വൈസ് പ്രസിഡൻ്റും ഗിരിയിലെ അംഗങ്ങളുടെ പ്രീയപ്പെട്ട ആൻ്റിയുമായിരുന്ന റിട്ട. ചീഫ് ജസ്റ്റിസ് കെ.കെ.ഉഷ (കേരള ഹൈക്കോർട്ട്) യാത്രയായിട്ട് ഇന്ന് 5 വർഷം തികയുന്നു. ആ ശൂന്യത നികത്താൻ കഴിയാത്തതാണ്. ജീവസ്സുറ്റ സ്മരണകൾ ഞങ്ങളുടെ മുൻപോട്ടുളള പ്രയാണത്തിൽ വെളിച്ചം പകരട്ടെ🙏🌹♥️

08/09/2025
ശ്രീനാരായണഗിരിയിൽ നിന്ന് ഒരു പെൺകുട്ടി കൂടി സുമംഗലിയായി
08/09/2025

ശ്രീനാരായണഗിരിയിൽ നിന്ന് ഒരു പെൺകുട്ടി കൂടി സുമംഗലിയായി

പ്രൊഫസർ എം.കെ.സാനു മാഷ് അനുസ്മരണയോഗം - 9-8-2025ശ്രീനാരായണ സേവികാ സമാജത്തിന്റെയും എസ്. എൻ. ജി. ലൈബ്രറിയുടെയും സംയുക്താഭിമ...
12/08/2025

പ്രൊഫസർ എം.കെ.സാനു മാഷ് അനുസ്മരണയോഗം -
9-8-2025

ശ്രീനാരായണ സേവികാ സമാജത്തിന്റെയും എസ്. എൻ. ജി. ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രൊഫസർ എം. കെ. സാനു മാഷ് അനുസ്മരണം യോഗം നടത്തുകയുണ്ടായി.
സേവികാസമാജം പ്രസിഡൻ്റ് പ്രൊഫസർ ഷേർളി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ശ്രീമദ് ധർമ്മ ചൈതന്യ സ്വാമികൾ (സെക്രട്ടറി,ആലുവ അദ്വൈത ആശ്രമം ) , ബഹു. ജസ്റ്റിസ് കെ. സുകുമാരൻ, സീനിയർ അഡ്വക്കറ്റ് വി. പി. സീമന്തിനി (സെക്രട്ടറി), സീനിയർ അഡ്വക്കറ്റ് എൻ.എൻ. സുഗുണ പാലൻ, ശ്രീ. ഇ.പി. യശോദരൻ, ഡോക്ടർ മോഹനൻ,ഡോ. അനിൽകുമാർ (അഡ്വൈസറി ബോർഡ് അംഗങ്ങൾ), അഡ്വ.കാർത്തിക സുകുമാരൻ (വൈസ് പ്രസിഡൻ്റ്), അഡ്വക്കറ്റ് വി. കെ. ഷാജി, ശ്രീ. രവിക്കുട്ടൻ കെ., ശ്രീ. എസ് എ എം കമാൽ , ശ്രീ. പി. ഐ. സമീരണൻ (ലൈബ്രറി കൗൺസിൽ ഭാരവാഹികൾ ), ശ്രീ. ജയൻ കെ. ഡി., ശ്രീ. വിജയൻ കണ്ണന്താനം തുടങ്ങിയ ലൈബ്രറി പ്രവർത്തകരും, ശ്രീമതി ദിവ്യ പി.ജി. ( HM SNGLPS), ശ്രീമതി ഉഷ പ്രഭാകരൻ, ശ്രീമതി ചിഞ്ചു സുരേന്ദ്രൻ, ശ്രീമതി സിന്ധു അനിൽകുമാർ ശ്രീമതി സ്നേഹ യാദവ്, ശ്രീമതി ഗീത എസ്., കുമാരി അനിഷ്യ സി. തുടങ്ങിയ ശ്രീനാരായണഗിരിയിൽ വളർന്ന കുട്ടികളും യോഗത്തിൽ സംസാരിച്ചു. ഗിരിയിലെ അംഗങ്ങളും, മുൻ അംഗങ്ങളും, സമാജം, ലൈബ്രറി പ്രവർത്തകരും നാട്ടുകാരുമായി ധാരാളം അളുകൾ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.

മലയാളത്തിൻ്റെ  എഴുത്തുകാരനും ശ്രീ നാരായണ സേവികാ സമാജം ഉപദേശക സമിതി അംഗവും സഹോദരൻ അയ്യപ്പൻ്റെയും പാർവ്വതിയമ്മയുടേയുമൊപ്പം...
02/08/2025

മലയാളത്തിൻ്റെ എഴുത്തുകാരനും ശ്രീ നാരായണ സേവികാ സമാജം ഉപദേശക സമിതി അംഗവും സഹോദരൻ അയ്യപ്പൻ്റെയും പാർവ്വതിയമ്മയുടേയുമൊപ്പം തുടങ്ങി സമാജത്തിൻ്റെ പ്രവർത്തങ്ങൾക്ക് ആരംഭകാല മുതൽ ഇന്നുവരെ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ഒപ്പമുണ്ടായിരുന്ന പ്രൊഫസർ എം. കെ. സാനു മാസ്റ്റർ (2-8-2025) ഇന്ന് 5 .35 -ന് അമൃത ഹോസ്പിറ്റലിൽ അന്തരിച്ചു.
ആദരാഞ്ജലികൾ🙏🌹

ഭൗതീക ശരീരം രാത്രി 9 വരെ അമ്യതയിൽ. നാള രാവിലെ 8 മണിക്ക് എറണാകുളം കാരിക്കാമുറി റോഡിലെ വസതിയായ സന്ധ്യയിൽ എത്തും. തുടർന്ന് (ഞായറാഴ്ച്ച ) 10 മണി മുതൽ 4 മണി വരെ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനം. സംസ്ക്കാരം വൈകീട്ട് 5 -ന് രവിപുരം പൊതുശ്മശാനത്തിൽ നടത്തും.

ഗിരിയുടെ സാനുമാമന്
കണ്ണീർ പ്രണാമം🙏♥️🌹

ജൂലൈ 12 - പാർവ്വതിയമ്മ അനുസ്മരണം
11/07/2025

ജൂലൈ 12 - പാർവ്വതിയമ്മ അനുസ്മരണം

Address

Thottumughom P. O
Aluva
683105

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm
Sunday 10am - 5pm

Telephone

+914842625258

Alerts

Be the first to know and let us send you an email when Sree Narayana Sevika Samajam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sree Narayana Sevika Samajam:

Share