23/09/2026
പ്രിയപ്പെട്ട രവികുമാർ സാറിന്റെ ദീപ്തമായ ഓർമകൾക്ക് പ്രണാമം.....
ആലപ്പുഴ,പാതിരപ്പളളി,രാമമന്ദിരത്തിൽ M R രവികുമാറിന്റെ ഓർമ ദിനമാണിന്ന്. KSRTC യിൽ സേവനമനുഷ്ടിച്ച് DTO ആയി വിരമിച്ച അദ്ദേഹം നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവനും പൊതുപ്രവർത്തകർക്ക് ഉത്തമ മാതൃകയുമായിരുന്നു. സ്നേഹജാലകത്തിന്റെ ഒമ്പതാം വാർഡ് സെക്രട്ടറിയായും പ്രസിഡന്റായും പാതിരപ്പളളി ശ്രീകൃഷ്ണവിലാസം NSS കരയോഗത്തിന്റെ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. രവികുമാർ സാറിന്റെ ദു:ഖകരമായ വേർപാടിന് 2 ആണ്ട് തികയുന്ന ഈ ദിനത്തിൽ നിരാലംബരായ 200 കിടപ്പ് രോഗികൾക്ക് സ്നേഹ ജാലകത്തിലൂടെ ഭക്ഷണം ഒരുക്കുകയാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കുടുംബം. പ്രിയപ്പെട്ട രവികുമാർ സാറിന്റെ ഓർമ ദിനത്തിൽ നിരാലംബരെ ചേർത്തു പിടിച്ച് അദ്ദേഹത്തിന്റെ മരിക്കാത്ത ഓർമകൾക്ക് മുന്നിൽ പ്രണമിക്കുന്ന അദ്ദേഹത്തിന്റെ പ്രിയ കുടുബത്തിന് നന്ദി രേഖപ്പെടുത്തുന്നു. പ്രിയപ്പെട്ട രവികുമാർ സാറിന്റെ മായാത്ത ഓർമകൾക്ക് മുന്നിൽ സ്നേഹജാലകത്തിന്റെ അശ്രുപുഷ്പങ്ങൾ.