14/03/2026
പ്രഹ്ലാദയുടെ മെഡിക്കെയർ പദ്ധതിയുടെ ഭാഗമായി എല്ലാ മാസവും വിവിധ രോഗികൾക്കായി ആവിശ്യമായ മരുന്നുകൾ വിതരണം ചെയുന്നത് അറിയുമല്ലോ! ഇതിന്റെ ഭാഗമായി കേവലം 21 വയസ്സ് മാത്രം പ്രായമുള്ള ഒരു യുവാവിന്റെ കുടുംബം നമ്മുടെ സഹായം അഭ്യർത്ഥിച്ചു സമീപിച്ചിരുന്ന വിവരവും നിങ്ങളെ അറിയിച്ചിരുന്നു.
സുമനസ്സുകൾ സഹായം നൽകിയതിൽ നിന്നായി ഈ യുവാവിനുള്ള മരുന്നുകൾ നാം ഓർഡർ നൽകിയിരിക്കുകയാണ്.... ഒരു മാസം തന്നെ ഏകദേശം 20000 രൂപയോളമാണ് മരുന്നിനു മാത്രം ചിലവ് വരുന്നത്..... നമ്മുക്ക് ഇതുവരെ 10ദിവസത്തേക്കുള്ള മരുന്നുകളാണ് സ്വരൂപിക്കാൻ ആയത്.... പ്രഹ്ലാദയുടെ കൂടെ നിന്നിട്ടുള്ള എല്ലാ സുമനസ്സുകളുടെയും സഹായം തുടർന്നും ലഭിച്ചാൽ നമുക്ക് 1മാസത്തേക്കുള്ള മരുന്ന് നൽകി ആ കുടുംബത്തിന് സഹായം ആവാൻ സാധിക്കും.
എല്ലാവരുടെയും കരുണയും സഹായവും അഭ്യർത്ഥിച്ചു കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസമേകാൻ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു....