AIDYO Alappuzha DC

Directions Website

AIDYO Alappuzha DC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AIDYO Alappuzha DC, Youth Organization, Alappuzha.

05/08/2026
16/03/2026

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പളം ഉടൻ വർദ്ധിപ്പിക്കുക.

പണിമുടക്കിന് ഐക്യദാർഢ്യം

24/01/2026

ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലെ അനശ്വര വിപ്ലവകാരി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 129-ാമത് ജന്മവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി AlDYO യുടെ നേതൃത്വത്തിൽ കടയ്ക്കാവൂരിലെ നേതാജി ഭവനിൽ INA കുടുംബങ്ങളുടെയും യുവജനങ്ങളുടെയും സംഗമം നടന്നു. INA കുടുംബാംഗങ്ങൾ
നേതാജിയുടെ പ്രതിമയിൽ പുഷ്പാർപ്പണം നടത്തിക്കൊണ്ട് ആരംഭിച്ച സംഗമം INA സമരഭടൻ നാണു ഗോപി ഉദ്ഘാടനം ചെയ്തു.
INA യിലെ സമരപോരാട്ടത്തിന്റെ ഓർമകൾ പങ്കുവച്ചു കൊണ്ടുള്ള അദ്ദേഹത്തിൻ്റെ വാക്കുകൾ കേട്ട് നിന്ന ഓരോരുത്തരിലും ആവേശമുണർത്തുകയും വികാരഭരിതമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ സായുധ സമരപാത തിരഞ്ഞെടുത്ത നേതാജിയുടെ ദർശനവും INAയുടെ രൂപീകരണവും ഇന്നത്തെ തലമുറയ്ക്ക് പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു.INA സമരഭടന്മാർ പെൻഷൻ ഫണ്ടുകൊണ്ട് നിർമ്മിച്ച നേതാജി ഭവൻ സബ് രജിസ്ട്രാർ ഓഫീസാക്കിയ ചരിത്രവിരുദ്ധ നടപടി പിൻവലിക്കണമെന്നും നേതാജി ഭവനെ നേതാജി മ്യൂസിയമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേതാജി ഉയർത്തിപ്പിടിച്ച ദേശസ്നേഹവും അച്ചടക്കവും ഐക്യബോധവും ഇന്നത്തെ സമൂഹം ഉൾക്കൊള്ളണമെന്നും സ്വാതന്ത്ര്യസമരത്തിൽ നേതാജി നൽകിയ അപാര സംഭാവനകളും, എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം എന്ന ആഹ്വാനത്തിലൂടെ യുവതയെ ഉണർത്തിയ ചരിത്രപ്രാധാന്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.

എ.ഐ.ഡി.വൈ.ഒ സംസ്ഥാന പ്രസിഡൻ്റ് ഇ.വി പ്രകാശ് അധ്യക്ഷത വഹിച്ചു.
വക്കം സുകുമാരൻ,
ഫാമി എ. ആർ
എസ്.സുഭ
വർക്കല ഗോപാലകൃഷ്ണൻ.
സാംപോൾ രാജു.
ചെറുന്നിയൂർ വി ബാബു ചെട്ടിയാർ.
Dr പുരുഷോത്തമ ഭാരതി.
നന്ദകുമാർ.
ഹരിപ്രസാദ്.
എ. ഐ.ഡി.വൈ.ഒസംസ്ഥാന സെക്രട്ടറി പി. കെ പ്രഭാഷ്,
കെ. റഹീം എന്നിവർ പ്രസംഗിച്ചു. എ. ഷൈജു സ്വാഗതവും ശാലിനി ജി. എസ് നന്ദിയും പറഞ്ഞു.

16/01/2026

ജനുവരി 23 ന് നേതാജി സുഭാഷ് ചന്ദ്രബോസ് ജയന്തി ആചരണ സമ്മേളനം ഐഎൻഎ സമരഭടൻ ശ്രീ. നാണുഗോപി ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം കടക്കാവൂരിലെ നേതാജി ഭവനിൽ രാവിലെ 10 മണിക്ക്.
പങ്കെടുക്കുക.

Address

Alappuzha

Alerts

Be the first to know and let us send you an email when AIDYO Alappuzha DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share