Jamaate Islami Hind Alappuzha

Directions Website Contact the organization

Jamaate Islami Hind Alappuzha Official Page of Jamate Islami Hind Alappuzha

ഇസ്‌ലാമിനെ യഥാവിധി പ്രതിനിധാനം ചെയ്യുക: എസ്.എം.സൈനുദ്ദീൻചന്തിരൂർ: ഇസ്‌ലാമിനെ യഥാവിധി പ്രതിനിധാനം ചെയ്യുന്നതിലൂടെ രാജ്യ ന...
04/10/2026

ഇസ്‌ലാമിനെ യഥാവിധി പ്രതിനിധാനം ചെയ്യുക: എസ്.എം.സൈനുദ്ദീൻ

ചന്തിരൂർ: ഇസ്‌ലാമിനെ യഥാവിധി പ്രതിനിധാനം ചെയ്യുന്നതിലൂടെ രാജ്യ നിവാസികൾക്കാകമാനം ഇസ്ലാമിൻ്റെ സദ് ഫലങ്ങൾ അനുഭവവേദ്യമാക്കുവാനുള്ള പരിശ്രമങ്ങളിൽ മുഴുവൻ മുസ്ലിങ്ങളും പങ്കാളികളാകണമെന്ന് പ്രമുഖ വാഗ്മിയും, എഴുത്ത്കാരനും ,മന്നം ഇസ്ലാമിയ കോളേജ് അധ്യാപകനുമായ എസ്.എം.സൈനുദ്ദീൻ സാഹിബ് ആഹ്വാനം ചെയ്തു.2026 നവംബർ 29 ന് നടത്തുവാൻ തീരുമാനിച്ച, ജമാഅത്തെ ഇസ്ലാമി ഹിന്ദ്, അരൂർ ഏരിയാ സമ്മേളനത്തിന്റെ പ്രഖ്യാപനം അരൂർ മഹൽ യൂണിയൻ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെത്തിയ മാലിക് ദീനാറും സംഘവും ആദ്യം സ്ഥാപിച്ചത് മസ്ജിദ് അല്ലായെന്നും ഉച്ചനീചത്വങ്ങൾ ഇല്ലാതെ എല്ലാവർക്കും കച്ചവടം ചെയ്യാവുന്ന മാർക്കറ്റ് ആയിരുന്നുവെന്നും ആയതിലെ നന്മയും, ഗുണവും അനുഭവിച്ചു കൊണ്ടും, പ്രസ്തുത സംഘത്തിൻ്റെ വ്യക്തി മാഹാത്മ്യം കൊണ്ടും ആണ് മുൻഗാമികൾ ഇസ്‌ലാമിലേക്ക് ആകൃഷ്ടരായതെന്നും അദ്ദേഹം പറഞ്ഞു.ജമാഅത്തെ ഇസ്ലാമി ഹിന്ദ്, അരൂർ ഏരിയാ പ്രസിഡൻ്റ് എം.എ. സിറാജുദ്ദീൻ ആധ്യക്ഷ്യം വഹിച്ച ചടങ്ങിൽ, സമ്മേളനകൺവീനർ ബർക്കത്തുള്ള പടയൻ സ്വാഗതവും, ഏരിയാ സെക്രട്ടറി നാസർ ഇസ്മായിൽ നന്ദിയും രേഖപ്പെടുത്തി.ജമാഅത്തെ ഇസ്ലാമി ഹിന്ദ്, ആലപ്പുഴ ജില്ലാ പ്രസിഡൻ്റ്, പി.എ.അൻസാരി ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ വനിതാ ഏരിയാ കൺവീനർ ജലീസാഅബൂബക്കർ, എസ്.ഐ.ഒ ജില്ലാ പ്രസിഡൻ്റ് ഹിജാസ് മുഹമ്മദ്, ഏരിയാ പ്രസിഡൻ്റ് ഷിംറാനുൽ ഖാദർ,ജി.ഐ.ഒ.ഏരിയാ പ്രസിഡൻ്റ് ആഹ്സാന നജീബ്, ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതിയംഗങ്ങളായ കെ.ആർ.നജീബ്, സൽമത്ത്, ചന്തിരൂർ ഹൽഖാ നാസിം പി.കെ.മുഹമ്മദാലി മുതലായവർ സംബന്ധിച്ചു

സെപ്റ്റംബർ 19ന് പുന്നപ്ര ശ്രീദേവി ഓഡിറ്റോറിയത്തിൽ നടന്ന ജമാഅത്തെ ഇസ്ലാമി ഹിന്ദ് അമ്പലപ്പുഴ ഏരിയ സമ്മേളന പ്രഖ്യാപനത്തിൽ ജ...
04/10/2026

സെപ്റ്റംബർ 19ന് പുന്നപ്ര ശ്രീദേവി ഓഡിറ്റോറിയത്തിൽ നടന്ന ജമാഅത്തെ ഇസ്ലാമി ഹിന്ദ് അമ്പലപ്പുഴ ഏരിയ സമ്മേളന പ്രഖ്യാപനത്തിൽ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കൊച്ചി സിറ്റി പ്രസിഡന്റ് ജമാൽ അസ്ഹരി ഉദ്ഘാടന പ്രഭാഷണവും ജില്ലാ ജനറൽ സെക്രട്ടറി വി എ അമീൻ മുഖ്യ പ്രഭാഷണവും നിർവഹിച്ചു..

ഏരിയ പ്രസിഡന്റ് ബിലാൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിന് പ്രോഗ്രാം കൺവീനർ നവാസ് ജമാൽ സ്വാഗതവും ഏരിയ സെക്രട്ടറി സിറാജ് കരൂർ നന്ദിയും പറഞ്ഞു...

Jamat-e-islami-hind Ambalappuzha Area

-e-islami-hind_Alappuzha

2026 നവംബർ 26ന് നടക്കുന്ന ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ആലപ്പുഴ ഏരിയ സമ്മേളനത്തിന്റെ പ്രഖ്യാപനം സെപ്റ്റംബർ 12ന് മണ്ണഞ്ചേരിയിൽ...
25/09/2026

2026 നവംബർ 26ന് നടക്കുന്ന ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ആലപ്പുഴ ഏരിയ സമ്മേളനത്തിന്റെ പ്രഖ്യാപനം സെപ്റ്റംബർ 12ന് മണ്ണഞ്ചേരിയിൽ സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ്‌വി Abdul Hakeem Nadwi ഉദ്ഘാടനം ചെയ്തു..

അബ്ദുൽ ഹക്കീം പാണവള്ളി മുഖ്യപ്രഭാഷണം നിർവഹിച്ചു. ഏരിയ പ്രസിഡന്റ് എം ഫസലുദ്ധീൻ Fasludheen Nemom Fazludheen അധ്യക്ഷത വഹിച്ചു. ഏരിയ സമ്മേളന കൺവീനർ കെ എസ് അഷ്‌റഫ്‌ സ്വാഗതവും മണ്ണഞ്ചേരി യുണിറ്റ് പ്രസിഡന്റ് നൗഷാദ് കരിമുറ്റം നന്ദിയും പറഞ്ഞു...

Jamat-e-islami-hind Alappuzha Area


-e-islami-hind

01/03/2026

ഇഫ്താർ സംഗമം 2026

ഇഫ്താർ സംഗമം
28/02/2026

ഇഫ്താർ സംഗമം

ജമാഅത്തെ ഇസ്‌ലാമിക്കും ചിലത് പറയാനുണ്ട് എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ആലപ്പുഴ ഏരിയ വട്ടപ്പള്ളിക്ക് സമീപം സംഘ...
04/02/2026

ജമാഅത്തെ ഇസ്‌ലാമിക്കും ചിലത് പറയാനുണ്ട് എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ആലപ്പുഴ ഏരിയ വട്ടപ്പള്ളിക്ക് സമീപം സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സലീം മമ്പാട് മുഖ്യ പ്രഭാഷണം നിർവഹിക്കുന്നു...

ചിലത് പറയാനുണ്ട്...വിശദീകരണ സമ്മേളനം...ഫെബ്രുവരി 04 ബുധനാഴ്ച്ച വൈകിട്ട് 7മണിക്ക് ആലപ്പുഴ വട്ടപ്പള്ളി സ്റ്റഡി സർക്കിളിനു ...
29/01/2026

ചിലത് പറയാനുണ്ട്...

വിശദീകരണ സമ്മേളനം...

ഫെബ്രുവരി 04 ബുധനാഴ്ച്ച
വൈകിട്ട് 7മണിക്ക്
ആലപ്പുഴ വട്ടപ്പള്ളി സ്റ്റഡി സർക്കിളിനു സമീപം...

ഏവർക്കും സ്വാഗതം...

കേട്ടത് സത്യമോ???വിശദമായി കേൾക്കാം...ജനുവരി 29 വ്യാഴാഴ്ച വൈകിട്ട് 6.30ന്ആറാട്ടുപുഴ പത്തിശേരി ജങ്ഷനിൽ..ഏവർക്കും സ്വാഗതം.....
29/01/2026

കേട്ടത് സത്യമോ???

വിശദമായി കേൾക്കാം...

ജനുവരി 29 വ്യാഴാഴ്ച
വൈകിട്ട് 6.30ന്
ആറാട്ടുപുഴ പത്തിശേരി ജങ്ഷനിൽ..

ഏവർക്കും സ്വാഗതം...

മാനവികതയും സാഹോദര്യവും ഉയർത്തിപ്പിടിച്ച് വെല്ലുവിളികൾ ചെറുക്കണം -പി. മുജീബ് റഹ്മാൻവടുതല കനിവ് സെന്റർ നാടിന് സമർപ്പിച്ചുവ...
13/01/2026

മാനവികതയും സാഹോദര്യവും ഉയർത്തിപ്പിടിച്ച് വെല്ലുവിളികൾ ചെറുക്കണം -പി. മുജീബ് റഹ്മാൻ
വടുതല കനിവ് സെന്റർ നാടിന് സമർപ്പിച്ചു

വടുതല: വംശീയതയും മതവൈരവും ശക്തിപ്പെട്ടുവരുന്ന വർത്ത മാനകാല സാഹചര്യത്തിൽ മാനവികതയും സാഹോദര്യവും ഉയർത്തിപ്പിടിച്ച് മനുഷ്യർ എന്ന നിലയിൽ വെല്ലുവിളികളെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി. മുജീബ് റഹ്‌മാൻ ആവശ്യപ്പെട്ടു. വടുതല കനിവ് പാലിയേറ്റി വ് കെയർ ആൻഡ് മെഡിക്കൽ ഗൈഡൻസ് യൂനിറ്റിൻ്റെ പുതിയ ആസ്ഥാനമായ കനിവ് സെൻ്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹോദര്യത്തിൻ്റെ സ്മരണികയും ചേർത്തുനിർത്തലിന്റെ കേന്ദ്രവുമാണ് കനിവ് സെന്റർ പോലെയുള്ള ജീവകാരുണ്യ സംരംഭങ്ങൾ.

മനുഷ്യൻ എന്ന മേൽവിലാസത്തിൽ നമുക്ക് ഒരുമിച്ച് ജീവിക്കാൻ കഴിയുന്നതിന്റെ പേരാണ് ജനാധിപത്യം. വൈവിധ്യങ്ങളെ മാറ്റി നിർത്തി മാനുഷിക ബന്ധങ്ങൾ പുലർത്തുന്നതാണ് നമ്മുടെ മതേതരത്വം. വൈവിധ്യങ്ങളെ സ്വാംശീകരിക്കലാണ് നമ്മുടെ രാജ്യത്തിൻ്റെ പാരമ്പര്യം. ഇത്തരം മൂല്യങ്ങളാണ് പുതിയ കാലത്ത് ആഘോഷിക്കപ്പെടേണ്ടത് എന്നും അമീർ കുട്ടിച്ചേർത്തു.
പുതിയ കണ്ണന്തറയിൽ പി.എ. അബ്ദുൽ റഹീമിൽനിന്ന് കനിവ് സെൻ്ററിൻ്റെ രേഖകൾ അമീർ ഏറ്റുവാങ്ങി. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് പി.എ. അൻസാരി അധ്യക്ഷത വഹിച്ചു. കനിവിന് പുതുതായി ലഭിച്ച വാഹനത്തിൻ്റെ രേഖകൾ ദലീമ ജോജോ എം.എൽ.എ ടീം വെൽഫെയർ ജില്ല ക്യാപ്റ്റൻ ടി.എ. ഫയാസിന് കൈമാറി.

കെ.സി. വേണുഗോപാൽ എം. പിയുടെ സന്ദേശം ഹുസൈബ് വടുതല വായിച്ചു. സഹായി വെൽഫെയർ സൊസൈറ്റി പ്രസിഡൻ്റ് വി.എ. അമീൻ റിപ്പോർട്ട് അവതരിപ്പിച്ചു. പാണാവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബി. ബാബുരാജ്, അരൂക്കുറ്റി ഗ്രാമപ ഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.എം. അജയകുമാർ, തൈക്കാട്ടു ശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെംബർ ഫാത്തിമ ടീച്ചർ, ആലപ്പുഴ മെഡിക്കൽ കോളജ് മുൻ സൂപ്രണ്ട് ഡോ. എ. അബ്ദുൽ സലാം, വടുതല കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത് പ്രസിഡൻ്റ് പി.എ. ഷം സുദ്ദീൻ, മൈത്രി ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ഹക്കീം പാണാവള്ളി, ജമാഅത്തെ ഇസ്‌ലാമി ചേർത്തല ഏരിയ പ്രസിഡന്റ് കെ. എ. ഹുസൈൻ, സ്വാഗതസംഘം ജനറൽ കൺവീനർ ഹബീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.

അമ്മാർ ഖുർആൻ പാരായണം നടത്തി. ജില്ല പഞ്ചായത്ത് മെംബർ രാജേഷ് വിവേകാനന്ദ, തൈക്കാട്ടുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ നിധീഷ് ബാബു, പാണാവള്ളി ഗ്രാമപഞ്ചായത്ത്
മെംബർമാരായ സഫിയ ഇസ്ഹാഖ്, കിഷോർ, ശ്രീദേവി, ജീന, അരു ക്കുറ്റി ഗ്രാമപഞ്ചായത്ത് മെംബർ മാരായ എൻ.എം. ബഷീർ, സുറു മി ഖമറുദ്ദീൻ, ദിശ കാരുണ്യ കേ ന്ദ്രം പ്രസിഡന്റ് സലീം ചെറുകാ ട്ട്, അന്നപൂർണേശ്വരി പ്രസിഡ ൻ്റ് സുനീഷ്, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.എ. അബ്ദുൽ ഹക്കിം, വടുതല ജമാഅത്ത് ഇംഗ്ലീഷ് സ്കൂൾ പ്രിൻ സിപ്പൽ വി.പി. ഫൈസൽ, ജമാഅ ത്തെ ഇസ്‌ലാമി വനിത വിഭാഗം ജില്ല സെക്രട്ടറി കെ.പി. ഫസീല, ഏരിയ കൺവീനർ ടി.എ.നൈലോ ഫർ,കനിവ് ഭാരവാഹികളായ പി. എ. ഇസ്ഹാഖ്, കെ കെ. ഇബ്രാഹീം, സലീം താഹ, വി.എം. അനസ്, ലുഖ്‌മാൻ, ഏരിയ സെക്രട്ടറി പി.എ സമദ്, സി.എ. സലീം തുടങ്ങിയവർ സംബന്ധിച്ചു.

പാനൂർ കാരുണ്യത്തീരം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്നഫിസിയോതെറാപ്പി & ന്യുറോ റിഹാബിലേഷൻ സെന്ററി...
13/01/2026

പാനൂർ കാരുണ്യത്തീരം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന
ഫിസിയോതെറാപ്പി & ന്യുറോ റിഹാബിലേഷൻ സെന്ററിന്റെ ഉദ്ഘാടനം അമീർ പി മുജീബ് റഹ്‌മാൻ നിർവഹിക്കുന്നു...

കാരുണ്യ തീരം ട്രസ്റ്റ് ചെയർമാൻ അഡ്വ. എം. താഹ അധ്യക്ഷത വഹിച്ചു.
ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻ്റ് പി.എ. അൻസാരി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
എ. ഷാജഹാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ് അസ്ലം, വാർഡ് മെംബർ സജീന മുസ്തഫ, പല്ലന ജമാഅത്ത് കമ്മിറ്റി പ്രസി ഡൻ്റ് സി.എച്ച് സാലി, എൻ.എസ്. എസ്. പല്ലന കരയോഗം പ്രസിഡൻ്റ് മേടയിൽ
അനിൽകുമാർ, കാർത്തികപ്പള്ളി ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് ഡോ. ഹാമിദ് ഷാലി, ഫാ. ജോസ് തോമസ് അടൂർ, ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം ജില്ല പ്രസിഡന്റ് കെ. എ. പ്യാരിജാൻ, ഹുദ ട്രസ്റ്റ് ആശുപത്രി മാനേജിങ് ഡയറക്ടർ
ഡോ. ഒ. ബഷീർ, ആലപ്പുഴ മെഡിക്കൽ കോളേജ് കാർഡിയോ തൊറാസിക് പ്രഫസർ ഡോ. ഷഫീക്ക്, ജി.ഐ.ഒ ജില്ല പ്രസിഡന്റ് നജ്മ നാസർ എന്നിവർ സംസാരിച്ചു.

പ്രോഗ്രാം കൺവീനർ റിയാസ് തയ്യിൽ സ്വാഗതവും കാരുണ്യതി രം ട്രസ്റ്റ് ജനറൽ സെക്രട്ടറി താ ഹാ പാനൂർ നന്ദിയും പറഞ്ഞു. തസ്‌ലീന നസ്രിൻ ഖുർആൻ പാരായണം നടത്തി.

Address

Alappuzha
688011

Alerts

Be the first to know and let us send you an email when Jamaate Islami Hind Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Jamaate Islami Hind Alappuzha:

Shortcuts

Share