Samastha Nair Samajam

Malayala Manorama
04/06/2026

Malayala Manorama

02/06/2026
31/05/2026

വിവേകാനന്ദ സ്മാരക സമസ്‌ത നായർ സമാജം വാർഷികവും  എൻഡോവ്മെന്റ്  വിതരണവും  നടത്തി. ശാസ്താംകോട്ട :പള്ളിശ്ശേരിക്കൽ  കിഴക്ക് വി...
28/05/2026

വിവേകാനന്ദ സ്മാരക സമസ്‌ത നായർ സമാജം വാർഷികവും എൻഡോവ്മെന്റ് വിതരണവും നടത്തി.

ശാസ്താംകോട്ട :പള്ളിശ്ശേരിക്കൽ കിഴക്ക് വിവേകാനന്ദ സ്മാരക സമസ്ത നായർ സമാജം വാർഷികവും എൻഡോവ്മെന്റ് വിതരണവും പഠനോ പകാരണ വിതരണവും നടന്നു
ഉല്ലാസ് കോവൂർ എം. എൽ .എ പൊതു സമ്മേളനം ഉത്ഘാടനം ചെയ്തു. സമസ്ത നായർ സമാജം ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണൻ എൻഡോവ് മെന്റുകൾ വിതരണം ചെയ്തു.
നായർ സമാജം പ്രസിഡന്റ്‌ കെ. ഗോപിനാഥൻ പിള്ള അധ്യക്ഷനായി. വാർഡ് മെമ്പർമാരായ തുണ്ടിൽ നൗഷാദ്, തസ്‌നി, നബീസത്ത്. എസ്. എൻ. എസ് ഡയറക്ടർ ബോർഡ് അംഗങ്ങളായ ചന്ദ്രൻ ഉണ്ണിത്താൻ, ടി ഡി വിജയൻ നായർ, വി. ബി. ഉണ്ണിത്താൻ , വിഷ്ണുലാൽ, താരാനാഥ്‌, സന്തോഷ്‌ കുമാർ, രവീന്ദ്രൻ പിള്ള, സോമരാജൻ പിള്ള എന്നിവർ സംസാരിച്ചു. സമ്മേളന ശേഷം നൃത്യനൃത്തങ്ങൾ അരങ്ങേറി .
Ullas Kovur fans Samastha Nair Samajam

28/05/2026

വിവേകാനന്ദ സ്മാരക സമസ്‌ത നായർ സമാജത്തിൻ്റെ വാർഷികാഘോഷവും പൊതുസമ്മേളനവും പഠനോപകരണ വിതരണവും ബഹു. കുന്നത്തൂർ എം.എൽ.എ ശ്രീ. ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു. എസ്. എൻ. എസ് ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.

Ullas Kovur

06/05/2026

🌺 ജോലി തേടി

വളരെ കുട്ടിക്കാലംമുതൽ തന്നെ അമ്മയെ പരിരക്ഷിക്കേണ്ട ചുമതല സ്വന്തം ചുമലിൽ പേറേണ്ടിവന്ന ആളായിരുന്നുവല്ലോ കുഞ്ഞൻപിള്ള. താളും തകരയുമൊടിച്ചു കൊല്ലൂർമഠത്തിൽ എത്തിച്ചും പൂ പറിച്ചു മാലകെട്ടി കൊല്ലൂർ ദേവീക്ഷേത്രത്തിൽ നൽകിയും പരിചയിച്ച കുഞ്ഞൻപിള്ളയുടെ കൈകൾ കൂടുതൽ കഠിനപ്രയത്നത്തിനും തയ്യാറായി.

ഇന്നു തലയുയർത്തി നില്ക്കുന്ന തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിന്റെ പണിക്ക്, പില്ക്കാലത്ത് കേരളീയ നവോത്ഥാനത്തിന് വമ്പിച്ച സംഭാവന ചെയ്ത ചട്ടമ്പിസ്വാമികൾ, അതായത് അന്നത്തെ കുഞ്ഞൻപിള്ള കല്ലും കട്ടയും ചുമന്ന കാര്യം ആർക്കറിയാം? വ്യക്തികൾ മൺമറഞ്ഞു കഴിഞ്ഞാൽ അവരുടെ ഓർമ്മ നിലനിർത്തുന്നത് അവർ ചെയ്ത സംഭാവനകളാണ്. മഹാന്മാരുടെ സംഭാവനകളെ സ്മരിക്കുക എന്നത് സംസ്കാരമുള്ള ഏതൊരാളുടെയും കടമയാണ്.

ഹജൂർ കച്ചേരിയെ നോക്കി പിൽക്കാലത്തു ചട്ടമ്പിസ്വാമികൾ പറഞ്ഞിട്ടുണ്ടത്രെ: ഈ കേച്ചേരിയുടെ പണിക്ക് ഞാനും മണ്ണു കുറെ ചുമന്നിട്ടുള്ളവനാണ് എന്ന്. അതൊരു നിസ്സാരകാര്യമല്ല. മൺമറഞ്ഞുപോയ കേരളീയ മഹാന്മാരിൽ മറ്റാർക്കെങ്കിലും സാധിച്ച കാര്യമാണോ അത്?

കൂലിപ്പണി ആശാസ്യമായി കുഞ്ഞൻപിള്ളയ്ക്കു തോന്നിയില്ല. അതുകൊണ്ടുതന്നെ അധികനാൾ അദ്ദേഹം ആ ജോലിക്കു പോയില്ല. അമ്മയ്ക്കും മകന്റെ പണി അത്രക്കിഷ്ടമായിരുന്നില്ല. മകനെക്കുറിച്ചുള്ള അമ്മയുടെ പരാതി അവൻ ഗുസ്തിയും വേദാന്തവുമായി നടക്കുന്നു, സ്വന്തം കാര്യമോ വീട്ടുകാര്യമോ നോക്കുന്നില്ല എന്നതായിരുന്നു. ഏതെങ്കിലും ഒരു സ്ഥിരമായ തൊഴിൽ നേടണമെന്ന് അവർ മകനെ ഉപദേശിക്കുകയും അതിനുവേണ്ടി നിരന്തരം പ്രാർത്ഥിക്കുകയും ചെയ്തു.

അങ്ങനെയിരിക്കെ, ജ്യേഷൻ കൃഷ്ണപിള്ള സഹായത്തിനെത്തി. അദ്ദേഹം അക്കാലത്ത് നെയ്യാറ്റിൻകര രജിസ്റ്റർ കച്ചേരിയിൽ ആധാരമെഴുത്തുകാരനായിരുന്നു. കുഞ്ഞനെ ആധാരമെഴുതാൻ കൊണ്ടുപോകണമെന്ന് അമ്മ കൃഷ്ണപിള്ളയോടപേക്ഷിച്ചു. അങ്ങനെ കൃഷ്ണപിള്ള കുഞ്ഞനെയും കൂട്ടി പുറപ്പെട്ടു. ആധാരമെഴുത്തുകാരനായി കുഞ്ഞൻ പിള്ള. നെയ്യാറ്റിൻകരയിലും, അന്നത്തെ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഭൂതപ്പാണ്ടിയിലും കൃഷ്ണപിള്ളയോടൊപ്പം അദ്ദേഹം ആധാരമെഴുത്തുജോലിയിൽ പ്രവർത്തിച്ചിട്ടുണ്ട്.

കുഞ്ഞൻപിള്ളയുടെ കൈപ്പട മനോഹരമായിരുന്നു. ഒരു ആധാരമെഴുതുന്നതിന് അന്നത്തെ പ്രതിഫലം ഒരു പണമായിരുന്നു. ആധാരമെഴുത്തു ജോലിയിൽ പ്രവേശിച്ച ആദ്യത്തെ ദിവസംതന്നെ കുഞ്ഞൻപിള്ളയ്ക്ക് എട്ടു പണം പ്രതിഫലം കിട്ടി. അക്കാലത്ത് നല്ല ഒരു വരുമാനമായിരുന്നു അത്. കിട്ടിയതിൽ നല്ലപങ്കും വീട്ടിൽ അയച്ചു കൊടുക്കുകയായിരുന്നു കുഞ്ഞൻപിള്ളയുടെ പതിവ്.
1870-ാമണ്ടിടയ്ക്കു നെയ്യാറ്റിൻകരയിൽ ഷണ്മുഖസുന്ദരംപിള്ള എന്നൊരാൾ രജിസ്‌ട്രേഷൻ ഇൻസ്‌പെക്ടറെ ആയിരുന്നു. കുഞ്ഞൻപിള്ളയുടെ കൈപ്പട കണ്ട് അദ്ദേഹം സന്തോഷിക്കുകയും ആളെ വിളിപ്പിച്ച് അഭിനന്ദിക്കുകയും ചെയ്തു. മറ്റൊരു വലിയ സൗജന്യം കൂടി ആ സൗമനസ്യത്തിന്റെ ഫലമായി ഷണ്മുഖസുന്ദരംപിള്ളയിൽനിന്നു കുഞ്ഞൻപിള്ളയ്ക്കു കിട്ടി. ആധാരമെഴുത്ത് അന്നും സർക്കാർ ജോലി ആയിരുന്നില്ല. എങ്കിലും ഷണ്മുഖസുന്ദരംപിള്ള രജിസ്ട്രാർ ഓഫീസിൽ ഒരു വ്യവസ്ഥചെയ്തു. കുഞ്ഞൻപിള്ള ആധാരം എഴുതിയാലും ഇല്ലെങ്കിലും എല്ലാ ദിവസവും എട്ടുചക്രം ഓഫീസിൽനിന്നു കുഞ്ഞന്പിള്ളയ്ക്കു കൊടുത്തേക്കണം. എല്ലാദിവസവും എല്ലാ എഴുത്തുകാർക്കും ആധാരമെഴുതാൻ കിട്ടിക്കൊള്ളണമെന്നില്ല. കുഞ്ഞൻപിള്ളയെ സംബന്ധിച്ചിടത്തോളം ആ വരുമാനം വലിയ ആശ്വാസമായി. പക്ഷേ, അദ്ദേഹത്തിൽ വളർന്നുകഴിഞ്ഞിരുന്ന മനിഷ്യത്വം അവിടെയും പ്രകടമായി. കുഞ്ഞൻപിള്ളയ്ക്ക് എട്ടുചക്രം കിട്ടിയാൽ അന്ന് ഒരു ആധാരവും എഴുതാൻ കിട്ടാത്ത എഴുത്തുകാർക്ക് ഒന്നും രണ്ടും ചക്രം വീതിച്ചു കൊടുക്കുവാൻ അദ്ദേഹം തയ്യാറായി. ചിലപ്പോഴെങ്കിലും ജ്യേഷ്‌ഠൻ കൃഷ്ണപിള്ള ഇക്കാര്യത്തെച്ചൊല്ലി അനുജനോടു ദേഷ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, അനുജന്റെ മറുപടി ശ്രദ്ധേയമായിരുന്നു. 'അവരുടെ പട്ടിണി നമ്മുടെ പട്ടിണിപോലെ തന്നെയല്ലേ?' ആ ചോദ്യം കൃഷ്ണപിള്ളയെയും സ്വാന്തനപ്പെടുത്തിയിരുന്നു.

ഭൂതപ്പാണ്ടിയിൽ കുഞ്ഞൻപിള്ള അധികനാൾ ജോലി ചെയ്തില്ല. അവിടുത്തെ കാലാവസ്ഥ അദ്ദേഹത്തിന്റെ ആരോഗ്യത്തിന് അത്ര അനുകൂലമായിരുന്നില്ല. എന്നാൽ ഭൂതപ്പാണ്ടിയിലായിരുന്ന കാലത്ത് തമിഴിലെ തന്റെ അറിവ് വർദ്ധിപ്പിക്കാനും അപൂർവ്വങ്ങളായ ചില കൃതികളുടെ കൈയെഴുത്തു പ്രതികൾ തേടിപ്പിടിക്കാനും കുഞ്ഞൻപിള്ളയ്ക്ക് അവസരം ലഭിച്ചു.

മഹാഗുരുവിനു പ്രണാമം🙏

🙏🕉🙏🕉🙏

സമസ്ത നായർ സമാജത്തിൻ്റെ മുൻ ട്രഷറർ ആയിരുന്ന കായംകുളം എരുവ ഈസ്റ്റ് മാധവി വിലാസത്തിൽ  ഡോ .K .R സുകുമാരപിള്ള നമ്മെ വിട്ടു പ...
20/04/2026

സമസ്ത നായർ സമാജത്തിൻ്റെ മുൻ ട്രഷറർ ആയിരുന്ന കായംകുളം എരുവ ഈസ്റ്റ് മാധവി വിലാസത്തിൽ ഡോ .K .R സുകുമാരപിള്ള നമ്മെ വിട്ടു പിരിഞ്ഞു. പരേതൻ്റെ സംസ്കാര ചടങ്ങുകൾ നാളെ (21-04-2026) രാവിലെ 10 മണിക്ക് സ്വവസതിയിൽ നടക്കും.
ആദാരാഞ്ജലികൾ🌹🌹🌹

Address

Vidyadhirajapuram
Alappuzha
690501

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+914792336961

Alerts

Be the first to know and let us send you an email when Samastha Nair Samajam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Samastha Nair Samajam:

Share