B&U Foundation

B&U Foundation Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from B&U Foundation, Nonprofit Organization, Adoor.

B&U Foundation
Non-governmental organization (NGO)
TRUST REG OF KERALA :-3/24/IV
IT REG :- 10A:-12A, 80G ,NGO DHARPAN
Division Of GREY STONE CONTRACTING & GS GROUP, UAE
http://www.bufoundation.in

അച്ഛന്റെ അപകടചികിത്സയ്ക്കായി കുടുംബത്തിന്റെ ഏക വരുമാനമാർഗമായിരുന്ന പശുവിനെ വിൽക്കേണ്ടി വന്നു , വേറെ വരുമാന മാർഗം ഒന്നും ...
22/09/2026

അച്ഛന്റെ അപകടചികിത്സയ്ക്കായി കുടുംബത്തിന്റെ ഏക വരുമാനമാർഗമായിരുന്ന പശുവിനെ വിൽക്കേണ്ടി വന്നു , വേറെ വരുമാന മാർഗം ഒന്നും ഇല്ലാത്ത താമസിക്കുന്ന വീടിന്റെ വാടക നൽകാൻ പോലും ബുദ്ധിമുട്ടുന്ന വിധവയായ ഒരു സഹോദരിക്കും കുടുംബവും ആണ് ഈ സഹായത്തിന്റെ ഗുണഭോക്താക്കൾ. സാമൂഹിക പ്രവർത്തകൻ Siddique Mangalashery ഇക്ക ആണ് ഇവരുടെ ബുദ്ധിമുട്ടുകൾ ഞങ്ങളിലേക്ക് അറിയിച്ചത്.

അവർക്ക് അറിയാവുന്ന തയ്യൽതൊഴിലിലൂടെ വീണ്ടും സ്വന്തം കാലിൽ നിൽക്കാനും, മകനെ സംരക്ഷിച്ച് ആത്മാഭിമാനത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനും ഈ തയ്യൽ മെഷീൻ ഒരു ഉപജീവനമാർഗമായി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

B&U ഫൗണ്ടേഷൻ
B&U Self Empowerment project
Creating Smiles… Changing Lives…

ചികിത്സാച്ചെലവുകൾക്കായി തന്റെ ഏക വരുമാനമാർഗമായിരുന്ന തയ്യൽ മെഷീൻ പോലും വിൽക്കേണ്ടിവന്ന ഒരു സഹോദരി… ഭർത്താവിന്റെ മരണശേഷം ...
22/09/2026

ചികിത്സാച്ചെലവുകൾക്കായി തന്റെ ഏക വരുമാനമാർഗമായിരുന്ന തയ്യൽ മെഷീൻ പോലും വിൽക്കേണ്ടിവന്ന ഒരു സഹോദരി… ഭർത്താവിന്റെ മരണശേഷം വാടകവീട്ടിൽ കുഞ്ഞിനോടൊപ്പം ഏറെ ബുദ്ധിമുട്ടുകളിലൂടെയാണ് അവർ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.

വീണ്ടും സ്വന്തം കാലിൽ നിൽക്കാനും തയ്യൽജോലിയിലൂടെ കുഞ്ഞിനെ വളർത്താനും കഴിയണമെന്ന അവരുടെ ആഗ്രഹത്തിന് കരുത്തായി, പുതിയ തയ്യൽ മെഷീനും കസേരയും കത്രികയും നൂലുകളും ഉൾപ്പെടെ ആവശ്യമായ സാധനങ്ങൾ നൽകി.

ഈ ചെറിയ സഹായം അവരുടെ ജീവിതത്തിൽ പുതിയൊരു തുടക്കത്തിനും സ്ഥിരമായൊരു വരുമാനത്തിനും വഴിയൊരുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

B&U Foundation
Self-Empowerment Project
Creating Smiles… Changing Lives…

മൂക്കിലൂടെ ട്യൂബ് വഴിമാത്രം ആഹാരം കഴിക്കാൻ കഴിയുന്ന ഒരു സഹോദരന് ഓരോ മാസവും മൂന്ന് പാക്കറ്റ് Ensure പൊടി ആവശ്യമാണ്. ഒരു പ...
21/09/2026

മൂക്കിലൂടെ ട്യൂബ് വഴിമാത്രം ആഹാരം കഴിക്കാൻ കഴിയുന്ന ഒരു സഹോദരന് ഓരോ മാസവും മൂന്ന് പാക്കറ്റ് Ensure പൊടി ആവശ്യമാണ്. ഒരു പാക്കറ്റിന് ഏകദേശം ₹1,500 രൂപയോളം വില വരുന്നതിനാൽ പലപ്പോഴും ഇത് വാങ്ങുന്നത് കുടുംബത്തിന് വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ്.

ഗോകുൽ അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ ചില മാസങ്ങളിലും ആവശ്യമായ സഹായം എത്തിച്ചു നൽകിയിരുന്നു. ഈ മാസം Ensure പൊടി തീർന്ന് ബുദ്ധിമുട്ടിലാണെന്നറിഞ്ഞപ്പോൾ മൂന്ന് പാക്കറ്റ് ഉടൻ ക്രമീകരിച്ചു നൽകി. ഗോകുൽ അത് കുടുംബത്തിന് കൈമാറി.

ഈ ചെറിയ സഹായം ആ സഹോദരന്റെ ആരോഗ്യപരിപാലനത്തിന് ആശ്വാസമാകട്ടെ.

B&U Foundation
Creating Smiles… Changing Lives…

ബന്ധുക്കൾ എല്ലാവരും കൈവിട്ടപ്പോൾ, മക്കളില്ലാത്ത ഒരമ്മയും മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന അവരുടെ അനിയത്തിയും ഒരു ചെറിയ ...
20/09/2026

ബന്ധുക്കൾ എല്ലാവരും കൈവിട്ടപ്പോൾ, മക്കളില്ലാത്ത ഒരമ്മയും മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന അവരുടെ അനിയത്തിയും ഒരു ചെറിയ ഷെഡിലായിരുന്നു കഴിഞ്ഞിരുന്നത്. ഇവരുടെ ദുരിതജീവിതം സജീലാണ് ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

അവരുടെ അവകാശത്തിലുള്ള മൂന്ന് സെന്റ് സ്ഥലത്ത്, പ്രിയ പ്രവാസി സുഹൃത്ത് ഷാഫിക്കയുടെ സഹായം കൂടി ആയപ്പോൾ ഫൌണ്ടേഷൻ സുരക്ഷിതമായൊരു ചെറിയൊരു കുഞ്ഞുവീട് അവർക്ക് ഒരുക്കി നൽകി

വലുപ്പത്തിൽ ചെറുതായിരിക്കാം… എന്നാൽ ഈ വീട് അവർക്ക് സുരക്ഷിതമായി അന്തിയുറങ്ങാനുള്ള വലിയൊരു സ്വപ്നമാണ്.

B&U Foundation
Creating Smiles… Changing Lives…

സ്വയം തൊഴിൽ ചെയ്ത് കുട്ടികളുടെ പഠനവും കുടുംബച്ചെലവുകളും മുന്നോട്ട് കൊണ്ടുപോകാൻ ഏറെ ബുദ്ധിമുട്ടുന്ന മറ്റൊരു സഹോദരിക്ക്, അ...
19/09/2026

സ്വയം തൊഴിൽ ചെയ്ത് കുട്ടികളുടെ പഠനവും കുടുംബച്ചെലവുകളും മുന്നോട്ട് കൊണ്ടുപോകാൻ ഏറെ ബുദ്ധിമുട്ടുന്ന മറ്റൊരു സഹോദരിക്ക്, അവർക്ക് പരിചയമുള്ള തയ്യൽ ജോലി ആരംഭിക്കുന്നതിനായി ഒരു തയ്യൽ മെഷീൻ കൈമാറി.

ഈ ചെറിയ സഹായം സ്വന്തം കാലിൽ നിന്ന് ആത്മവിശ്വാസത്തോടെ ജീവിതം മുന്നോട്ട് നയിക്കാനും കുടുംബത്തിന് സ്ഥിരമായൊരു വരുമാനമാർഗം കണ്ടെത്താനും കാരണമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

B&U Foundation
Self-Empowerment Project
Creating Smiles… Changing Lives…

ഇന്നും ഒരു കുട്ടിയുടെ വിവാഹസ്വപ്നത്തിന് നിറം പകരാൻ, B&U Marriage Dress Bank-ൽ നിന്നും ഒരു കല്യാണ വസ്ത്രം നൽകി. ഇതുവരെ 50...
18/09/2026

ഇന്നും ഒരു കുട്ടിയുടെ വിവാഹസ്വപ്നത്തിന് നിറം പകരാൻ, B&U Marriage Dress Bank-ൽ നിന്നും ഒരു കല്യാണ വസ്ത്രം നൽകി. ഇതുവരെ 50 ലതികം സാധു കുട്ടികൾക്ക് വിവാഹവസ്ത്രം നൽകിയത് ഒരു അനുഗ്രഹമായി ഞങ്ങൾ നൽകുന്നു....

ആ വസ്ത്രം ഏറ്റുവാങ്ങിയ ആ കുട്ടിയുടെ മുഖത്തെ സന്തോഷം കാണുമ്പോൾ…അത് ഞങ്ങൾക്കും കിട്ടിയ വലിയൊരു സന്തോഷമായിരുന്നു.

ഒരിക്കൽ ആരുടെയോ വിവാഹദിനത്തെ മനോഹരമാക്കിയ, നല്ല വിലയുള്ള ഒരു കല്യാണ വസ്ത്രം…പിന്നീട് അലമാരയിൽ ഉപയോഗമില്ലാതെ കിടക്കുന്നതിന് പകരം, മറ്റൊരു പെൺകുട്ടിയുടെ വിവാഹദിനത്തിൽ വീണ്ടും സന്തോഷമായി മാറുമ്പോൾ, ആ വസ്ത്രത്തിനും ഒരു പുതിയ അർത്ഥം കൂടിയാണ് ലഭിക്കുന്നത്.

നിങ്ങളുടെ അലമാരയിൽ ഉപയോഗിക്കാതെ കിടക്കുന്ന ഒരു നല്ല കല്യാണ വസ്ത്രം, മറ്റൊരാളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസത്തിന് ഒരു സമ്മാനമാകട്ടെ.

B&U Marriage Dress Bank
B&U Foundation
Creating Smiles, Changing Lives…

17/09/2026

B&U Foundation ഓഫീസ്…

അത് എവിടെയായിരുന്നാലും, ഞങ്ങൾ അതിനെ ഒരു അനുഗ്രഹമായി കാണുന്നു.
കാരണം, ഒരുപാട് മനുഷ്യരുടെ സന്തോഷങ്ങൾക്ക് കാരണമാകുന്ന ഒരു ഇടമാണത്.

ഒരു വശത്ത് കുട്ടികളുടെ കളികളും ചിരികളും…
മറുവശത്ത് മനുഷ്യരെ ചേർത്തുനിർത്തുന്ന സാമൂഹ്യസേവനത്തിന്റെ നിരവധി പ്രവർത്തനങ്ങളും…

ഓഫീസിലേക്ക് കയറുമ്പോൾ തന്നെ പല ഭാഗങ്ങളിലായി കാണാം —
♿ വീൽചെയറുകൾ,
🦯 വാക്കറുകൾ,
🩲 രോഗികൾക്കാവശ്യമായ ഡയപ്പറുകൾ,
🫶 മറ്റൊരാളുടെ ജീവിതത്തിന് താങ്ങാകുന്ന മെഡിക്കൽ സഹായ ഉപകരണങ്ങൾ…

മറ്റൊരു ഭാഗത്ത് സ്വയംതൊഴിലിന്റെ പ്രതീക്ഷയായി തയ്യൽ മെഷീനുകൾ.

അതിനപ്പുറം…
📚 വായനയുടെ ലോകം.
പുതിയതും പഴയതുമായ അറിവുകൾ നിറഞ്ഞ ഒരു വലിയ പുസ്തകലോകം — B&U ലൈബ്രറി.

💍 ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾക്ക് കൈത്താങ്ങാകുന്ന Marriage Dress Bank.

ഇതെല്ലാം കൂടാതെ, കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ തന്നെ 200-ലധികം കാൻസർ രോഗികളിലേക്ക് സഹായമെത്തിച്ച ഞങ്ങളുടെ “Hope Project”.
വേദനിക്കുന്ന ജീവിതങ്ങൾക്ക് ഒരു ചെറിയ പ്രതീക്ഷയാകാൻ കഴിയുന്നു എന്നതാണ് അതിന്റെ ഏറ്റവും വലിയ സന്തോഷം.

മഴയിലും വെയിലിലും സുരക്ഷിതമായി കഴിയാൻ കുറെ മനുഷ്യർക്കായി ഒരുക്കുന്ന ചെറു ഭവനങ്ങൾ…
ഒരു വീട് എന്നതിലുപരി, ഒരാളുടെ ജീവിതത്തിലേക്ക് നൽകുന്ന സുരക്ഷയും സമാധാനവും.പിന്നെ കുറെ ഭാവി പ്രൊജക്റ്റുകളും

അതുകൊണ്ടുതന്നെ, ഇവിടെ ഒന്നും വെറും വസ്തുക്കളല്ല —ഓരോന്നിനും പിന്നിലും
ഒരു ജീവിതത്തിന്റെ കഥയുണ്ട്.
ഒരു മനുഷ്യന്റെ പ്രതീക്ഷയുണ്ട്.
ഒരു പ്രാർത്ഥനയുടെ മറുപടിയുണ്ട്.
എല്ലാത്തിനും ഉപരി ഒത്തിരിമനുഷ്യരുടെ ഒരു ചെറു സന്തോഷചിരി കാണാറുണ്ട്.

B&U Foundation
Creating Smiles… Changing Lives…

ആഹാരത്തിനുപോലും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന രണ്ട് കുടുംബങ്ങൾക്ക് ചെറിയ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സഹായം...
17/09/2026

ആഹാരത്തിനുപോലും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന രണ്ട് കുടുംബങ്ങൾക്ക് ചെറിയ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സഹായം നൽകി.

ഈ സംരംഭങ്ങൾ അവരുടെ ജീവിതത്തിന് ഒരു സ്ഥിരവരുമാന മാർഗമായി മാറട്ടെ. ആരെയും ആശ്രയിക്കാതെ, പട്ടിണിയില്ലാതെ, ആത്മാഭിമാനത്തോടെ മുന്നോട്ടുപോകാൻ ഈ സഹായം അവർക്ക് കരുത്താകട്ടെ.

B&U Foundation
Self-Empowerment Project

സ്വയം തൊഴിൽ സഹായത്തിന് അപേക്ഷ ക്ഷണിക്കുന്നുസ്വന്തമായി ഒരു വരുമാന മാർഗം കണ്ടെത്താനും ചെറിയൊരു സംരംഭം ആരംഭിക്കാനും ആഗ്രഹിക...
14/09/2026

സ്വയം തൊഴിൽ സഹായത്തിന് അപേക്ഷ ക്ഷണിക്കുന്നു

സ്വന്തമായി ഒരു വരുമാന മാർഗം കണ്ടെത്താനും ചെറിയൊരു സംരംഭം ആരംഭിക്കാനും ആഗ്രഹിക്കുന്ന, സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് കൈത്താങ്ങായി ബി & യു ഫൗണ്ടേഷൻ, Kee Safety Systems കമ്പനിയുമായി ചേർന്ന് സ്വയം തൊഴിൽ സഹായം നൽകുന്നു.പത്തനംതിട്ട ജില്ലയിൽ നിന്നുള്ള, നിലവിൽ സ്ഥിരമായ വരുമാന മാർഗമില്ലാത്ത അർഹരായ കുടുംബങ്ങൾക്കാണ് ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സഹായം നൽകുന്നത്.

അപേക്ഷയോടൊപ്പം നൽകേണ്ട രേഖകൾ

• സ്വയം തയ്യാറാക്കിയ അപേക്ഷ
• വാർഡ് മെമ്പർ സാക്ഷ്യപ്പെടുത്തിയ കത്ത്
• അഡ്രസ് പ്രൂഫ്
അപേക്ഷയും ആവശ്യമായ രേഖകളും ബി & യു ഫൗണ്ടേഷൻ WhatsApp നമ്പർ: 088917 33892 എന്ന നമ്പറിലേക്ക് അയക്കാവുന്നതാണ്.

ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് അർഹരായവരെ തിരഞ്ഞെടുക്കുകയും, തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകരെ ഫൗണ്ടേഷൻ നേരിട്ട് വിളിച്ച് അറിയിക്കുകയും ചെയ്യും.

B&U Foundation
Creating Smiles… Changing Lives…

കഴിഞ്ഞ ദിവസം ഞങ്ങളിലേക്ക് എത്തിയ ഒരു അമ്മയുടെ കരഞ്ഞുകൊണ്ടുള്ള സന്ദേശം മനസ്സിനെ ഏറെ വേദനിപ്പിച്ചു…വീട്ടുജോലികൾ ചെയ്ത് കിട...
12/09/2026

കഴിഞ്ഞ ദിവസം ഞങ്ങളിലേക്ക് എത്തിയ ഒരു അമ്മയുടെ കരഞ്ഞുകൊണ്ടുള്ള സന്ദേശം മനസ്സിനെ ഏറെ വേദനിപ്പിച്ചു…

വീട്ടുജോലികൾ ചെയ്ത് കിട്ടുന്ന ചെറിയ വരുമാനത്തിൽ നിന്ന്, തന്റെ മകളുടെ വിവാഹത്തിനായി കുറച്ച് സ്വർണം ആ അമ്മ വർഷങ്ങളായി സ്വരൂപിച്ചു വെച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി വന്ന അസുഖങ്ങളും ചികിത്സാചെലവുകളും അവരുടെ ജീവിതത്തിന്റെ താളം തന്നെ തെറ്റിച്ചു. സ്വരൂപിച്ചുവെച്ചതെല്ലാം ചികിത്സയ്ക്കായി ചെലവഴിക്കേണ്ടി വന്നു.
ഇന്ന് കാൻസറിനോട് പൊരുതിക്കൊണ്ടിരിക്കുന്ന ആ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം ഒന്നു മാത്രം —
“എന്റെ മകളുടെ വിവാഹത്തിന് എനിക്കും എന്തെങ്കിലും കൊടുക്കണം…”

ആ അമ്മയുടെ ആഗ്രഹം ഞങ്ങളുടെയും ആഗ്രഹമായി മാറി.

മകളുടെ വിവാഹത്തിന്റെ ഉത്തരവാദിത്വം B&U Foundation ഏറ്റെടുത്തു. പ്രിയപ്പെട്ട ഒരു സുഹൃത്ത് തന്റെ സ്വർണ്ണത്തിന്റെ സക്കാത്ത് വിഹിതത്തിൽ നിന്ന് ഒരു മാലയും കമ്മലും നൽകി. മറ്റൊരു സുഹൃത്ത് വിവാഹവസ്ത്രം ഏറ്റെടുത്തു. വിവാഹച്ചെലവും ഭക്ഷണവും ഞങ്ങളും ഏറ്റെടുത്തു.
ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുന്ന ആ അമ്മയ്ക്ക്, സ്വന്തം മകളെ സന്തോഷത്തോടെ വിവാഹം കഴിപ്പിക്കാനാകുന്നു എന്ന ആശ്വാസവും സന്തോഷവും നൽകാൻ കഴിഞ്ഞു എന്നതാണ് ഞങ്ങൾക്ക് ഏറ്റവും വലിയ സന്തോഷം.
ചില സഹായങ്ങൾ പണത്തിന്റെ മൂല്യത്തിൽ അളക്കാനാവില്ല…

ആ അമ്മയുടെ കണ്ണുനീരിന് പകരം ഒരു ഹൃദയം നിറഞ്ഞ മനോഹര പുഞ്ചിരി നൽകാൻ സാധിച്ചു

B&U Foundation
Creating Smiles… Changing Lives…

Address

Adoor

Alerts

Be the first to know and let us send you an email when B&U Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to B&U Foundation:

Shortcuts

Share