ADIMALI CHARITABLE SOCIETY

ADIMALI CHARITABLE SOCIETY സമൂഹത്തിൽ രോഗം , ദാരിദ്ര്യം എന്നിവ മൂലം കഷ്ടത അനുഭവിക്കുന്നവർക്ക് ഒരു കൈതാങ്ങ്

 #വിശപ്പുരഹിത_അടിമാലി576-ാമത് സ്നേഹവിരുന്ന് ❤️​"പകുത്തുനൽകുന്ന ഭക്ഷണത്തിന് സ്നേഹത്തിന്റെ രുചിയുണ്ട്. വിയോഗത്തിന്റെ വേദനയ...
10/03/2026

#വിശപ്പുരഹിത_അടിമാലി

576-ാമത് സ്നേഹവിരുന്ന് ❤️

​"പകുത്തുനൽകുന്ന ഭക്ഷണത്തിന് സ്നേഹത്തിന്റെ രുചിയുണ്ട്. വിയോഗത്തിന്റെ വേദനയിലും മറ്റുള്ളവരുടെ വിശപ്പകറ്റാൻ കാട്ടുന്ന ആ വലിയ മനസ്സിന് പ്രണാമം."

​അടിമാലി സ്വദേശി ശ്രീ. പി.പി. രാഘവൻ പടിഞ്ഞാക്കര, തന്റെ പ്രിയപ്പെട്ടവരെ വിട്ടുപിരിഞ്ഞിട്ട് ആറ് വർഷം തികയുകയാണ്. അദ്ദേഹത്തിന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച്, അടിമാലി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ 11.03.2026 (ബുധനാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് അടിമാലി താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കുടുംബാംഗങ്ങൾ സ്നേഹവിരുന്ന് നൽകുന്നു.

​അദ്ദേഹത്തിന്റെ ധന്യമായ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. 🙏

​നമുക്കൊരുമിച്ച് വിശപ്പകറ്റാം... 🤝
​നിങ്ങളുടെയോ നിങ്ങളുടെ പ്രിയപ്പെട്ടവരുടെയോ ജന്മദിനം, വിവാഹവാർഷികം, അല്ലെങ്കിൽ പരേതരായവരുടെ ഓർമ്മദിവസം എന്നിവ അർത്ഥവത്തായ രീതിയിൽ ആഘോഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഈ സ്നേഹവിരുന്നിൽ ഒരു ദിവസത്തെ അന്നദാനം സ്പോൺസർ ചെയ്തുകൊണ്ടോ, അല്ലെങ്കിൽ ഈ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കാളികളായോ നിങ്ങൾക്ക് ഞങ്ങളോടൊപ്പം ചേരാം.

​നിങ്ങൾക്കും പങ്കുചേരാം:
✨ വിശേഷ ദിവസങ്ങളിൽ സ്നേഹവിരുന്ന് സ്പോൺസർ ചെയ്യാം.
✨ സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ (Volunteering) പങ്കാളികളാകാം.
✨ ഈ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കാം.

​നമ്മുടെ ചെറിയൊരു കരുതൽ ഒരാളുടെ വലിയ വിശപ്പകറ്റാൻ കാരണമായേക്കാം. താല്പര്യമുള്ളവർ ദയവായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
​📞 98950 95768
📞 94952 70889
📞 88619 15135

​📌 ACS Helpline: 98950 95768
​നന്മയുള്ള ഈ ലോകത്തിനായി നമുക്ക് കൈകോർക്കാം. 🌹

സ്നേഹവിരുന്ന് 573 സുവർണ്ണദിനങ്ങൾഇന്ന് (06.03.2026) നടന്ന സ്നേഹവിരുന്ന്
07/03/2026

സ്നേഹവിരുന്ന് 573 സുവർണ്ണദിനങ്ങൾ

ഇന്ന് (06.03.2026) നടന്ന സ്നേഹവിരുന്ന്

 #വിശപ്പുരഹിത_അടിമാലിസ്നേഹവിരുന്നുമായി 574 സുവർണ്ണ ദിനങ്ങൾ അടിമാലി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വിശ...
07/03/2026

#വിശപ്പുരഹിത_അടിമാലി

സ്നേഹവിരുന്നുമായി 574 സുവർണ്ണ ദിനങ്ങൾ

അടിമാലി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വിശപ്പുരഹിത അടിമാലി പദ്ധതിയുടെ ഭാഗമായികൊണ്ട് "വൈസ്മെൻസ് ക്ലബ് ഓഫ് അടിമാലി സെൻട്രൽ അംഗങ്ങൾ" അടിമാലി താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും 2026 മാർച്ച്‌ 08 ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് സ്നേഹവിരുന്ന് നൽകുന്നു.

നിങ്ങളുടെ ഭവനത്തിൽ ഒരാഘോഷം.. അത് ജന്മദിനമോ... നൂലുകെട്ടോ... പേരിടീൽ ചടങ്ങോ.... മാമോദീസായോ.... വിവാഹമോ... ഏതുമായിക്കൊള്ളട്ടെ... അതുമല്ലെങ്കിൽ പ്രിയപ്പെട്ടവരുടെ ഓർമ്മദിവസം വരുമ്പോൾ ഒരു നേരത്തെ ആഹാരം കഴിക്കാൻ പോലും നിവൃത്തിയില്ലാത്ത അനവധി പാവങ്ങൾ നമ്മുടെ ചുറ്റും ഉണ്ട് അവർക്കും ഒരു നേരത്തെ ആഹാരം നൽകണം എന്ന് ആഗ്രഹിക്കുന്നു എങ്കിൽ നിങ്ങൾ ഞങ്ങളെ അറിയിക്കുക....

9895095768 മനു
9495270889 ഷെബീർ
8861915135 അജു

ACS Helpline : 99610 24365

ജീവൻ നൽകുന്ന ഭക്ഷണത്തെ ജീവനോളം സ്നേഹിക്കുക. ഭക്ഷണം പാഴാക്കാതിരിക്കുക

ADIMALI CHARITABLE SOCIETY
IDK/TC/226/2018

 #വിശപ്പുരഹിത_അടിമാലിസ്നേഹവിരുന്നുമായി 573 സുവർണ്ണ ദിനങ്ങൾ    ജീവൻ തുടിക്കുന്ന അനേകം ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയെടുത്ത ...
06/03/2026

#വിശപ്പുരഹിത_അടിമാലി

സ്നേഹവിരുന്നുമായി 573 സുവർണ്ണ ദിനങ്ങൾ

ജീവൻ തുടിക്കുന്ന അനേകം ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയെടുത്ത അടിമാലിയുടെ പ്രിയ കലാകാരൻ... പ്രിൻസ് സി. കെ. ചിറ്റടിച്ചാലിൽ (പ്രിൻസ് സ്റ്റുഡിയോ, ലൈബ്രറി റോഡ്, അടിമാലി) തങ്ങളുടെ പ്രിയപ്പെട്ട അച്ചായിയുടെ 2-ാം ചരമവാർഷികംbഅനുസ്മരിച്ചുകൊണ്ട് 2026 മാർച്ച്‌ 07 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് അടിമാലി താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വേണ്ടി കുടുംബാംഗങ്ങൾ സ്നേഹവിരുന്ന് നൽകുന്നു.

നിങ്ങളുടെ ഭവനത്തിൽ ഒരാഘോഷം.. അത് ജന്മദിനമോ... നൂലുകെട്ടോ... പേരിടീൽ ചടങ്ങോ.... മാമോദീസായോ.... വിവാഹമോ... ഏതുമായിക്കൊള്ളട്ടെ... അതുമല്ലെങ്കിൽ പ്രിയപ്പെട്ടവരുടെ ഓർമ്മദിവസം വരുമ്പോൾ ഒരു നേരത്തെ ആഹാരം കഴിക്കാൻ പോലും നിവൃത്തിയില്ലാത്ത അനവധി പാവങ്ങൾ നമ്മുടെ ചുറ്റും ഉണ്ട് അവർക്കും ഒരു നേരത്തെ ആഹാരം നൽകണം എന്ന് ആഗ്രഹിക്കുന്നു എങ്കിൽ നിങ്ങൾ ഞങ്ങളെ അറിയിക്കുക....

9895095768 മനു
9495270889 ഷെബീർ
8861915135 അജു

ACS Helpline : 99610 24365

ജീവൻ നൽകുന്ന ഭക്ഷണത്തെ ജീവനെപ്പോലെ സ്നേഹിക്കുക. ഭക്ഷണം പാഴാക്കാതിരിക്കുക

ADIMALI CHARITABLE SOCIETY
IDK/TC/226/2018

സ്നേഹത്തിന്റെ 11 വർഷങ്ങൾ... പതിനായിരത്തിലധികം പുഞ്ചിരികൾ! ❤️🩸അടിമാലി ബ്ലഡ് ഡോണേഴ്സ് എന്ന പേരിൽ വാട്സ്ആപ്പ് കൂട്ടായ്മയായി...
17/02/2026

സ്നേഹത്തിന്റെ 11 വർഷങ്ങൾ... പതിനായിരത്തിലധികം പുഞ്ചിരികൾ! ❤️🩸

അടിമാലി ബ്ലഡ് ഡോണേഴ്സ് എന്ന പേരിൽ വാട്സ്ആപ്പ് കൂട്ടായ്മയായി രൂപം കൊണ്ടിട്ട് ഇന്ന് (2026 ഫെബ്രുവരി 17) 11 വർഷങ്ങൾ പൂർത്തിയാകുന്നു. അതിനും വർഷങ്ങൾക്ക് മുൻപേ പ്രവർത്തനം ആരംഭിച്ചു ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്‌ ആരംഭിക്കുന്നത് 11വർഷങ്ങൾക്ക് മുൻപ് ആണെന്ന് മാത്രം.

അടിമാലി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന ഈ നന്മയുടെ യാത്രയിൽ:
10,000-ത്തിലധികം രോഗികൾക്ക് രക്തം എത്തിച്ചു നൽകാൻ നമുക്ക് സാധിച്ചു.
400-ലധികം പുതിയ രക്തദാതാക്കളെ ഈ നന്മയുടെ ഭാഗമാക്കാൻ കഴിഞ്ഞു.

*ഒരു ഫോൺ കോളിൽ ഓടിയെത്തി ജീവൻ രക്ഷിക്കാൻ കൈകോർത്ത എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി. 💖

​രക്തദാനം മഹാദാനം! 18 വയസ്സ് പൂർത്തിയായ ആരോഗ്യവാനായ എല്ലാവരും ഈ മഹത്തായ ലക്ഷ്യത്തിനായി മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു.

​സ്നേഹത്തോടെ,
അടിമാലി ചാരിറ്റബിൾ സൊസൈറ്റി
(Reg No: IDK/TC/226/2018)

For Blood request :
95444 96979, 99610 24365

23/09/2025

അന്നധാനത്തിൻ്റെ പുണ്യവുമായി ഇന്ന് 500 ദിനങ്ങൾ പിന്നിടുന്നു . 2018 ൽ ആണ് ഈ സത്കർമ്മത്തിന് തുടക്കമായത്. സൊസൈറ്റിയുടെ അംഗമായും പ്രസിഡൻ്റായി സേവനം ചെയ്യുകയും ചെയ്ത ശ്രീ സിദ്ധിഖ് വെളിയത്ത്കുടിയിലൂടെയാണ് താലൂക്കാശുപത്രിയിൽ നമ്മൾ ഭക്ഷണ വിതരണം ആരംഭിച്ചത് ; കോവിഡ് കാലത്ത് മാത്രമാണ് ഇതിന് ഒരു ഇടവേള ഉണ്ടായത്. സ്വദേശത്തും വിദേശത്തും ആയിട്ടുള്ള നിരവധി സുമനസുകളാണ് നാളിതുവരെ ഈ സത്കർമ്മത്തിൽ പങ്കാളികളായത്.

14/06/2025

ജൂൺ 14, ലോക രക്‌തദാന ദിനം

നിങ്ങളുടെ ഒരു തുള്ളി രക്തം ഒരാൾക്ക് പുതുജീവൻ നൽകുന്നു. രക്തദാനം എന്നത് ജീവൻ രക്ഷിക്കാനുള്ള ഏറ്റവും മഹത്തായ പ്രവൃത്തികളിൽ ഒന്നാണ്. രക്തം ദാനം ചെയ്യൂ, ജീവൻ രക്ഷിക്കൂ! നിങ്ങളുടെ ഈ ചെറിയ പ്രവൃത്തി വലിയ മാറ്റങ്ങൾ ഉണ്ടാക്കും.

ഓർക്കുക, നിങ്ങളുടെ രക്തം ഒരാൾക്ക് പ്രതീക്ഷയും പുതു ജീവിതവും നൽകുന്നു

"Give Blood, Give Hope – Together We Save Lives".

 #വിശപ്പുരഹിത_അടിമാലിസ്നേഹവിരുന്നുമായി 446 സുവർണ്ണദിനങ്ങൾവിശപ്പറിയുന്ന മനുഷ്യനാണെന്റെ ദൈവം....ഒന്നാർത്തു വിളിച്ചാൽ ഭക്ഷണ...
18/05/2025

#വിശപ്പുരഹിത_അടിമാലി

സ്നേഹവിരുന്നുമായി 446 സുവർണ്ണദിനങ്ങൾ

വിശപ്പറിയുന്ന മനുഷ്യനാണെന്റെ ദൈവം....
ഒന്നാർത്തു വിളിച്ചാൽ ഭക്ഷണം നൽകുന്ന മനുഷ്യത്വമാണ് എന്നെ അത്ഭുതപ്പെടുത്തിയ ദൈവികതയും..!!
പണമോ പദവികളോ എത്രയൊക്കെ കിട്ടിയാലും തൃപ്തി വരാത്ത മനുഷ്യൻ ഒരു കാര്യത്തിൽ മാത്രമേ "മതി" എന്നുപറയൂ. അത് അവന്റെ വിശപ്പ് മാറുമ്പോൾ മാത്രമാണ്."

അടിമാലി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വിശപ്പുരഹിത അടിമാലി പദ്ധതിയുടെ ഭാഗമായി അടിമാലി താലൂക്ക് ആശുപത്രിയിൽ ഒരിക്കൽകൂടി ഉച്ചഭക്ഷണം നൽകുവാൻ സാധിച്ചു.

ഇന്ന് സ്നേഹവിരുന്ന് നൽകുവാൻ സ്പോൺസർ ആരും ആയിട്ടില്ല എന്നറിഞ്ഞപ്പോൾ തങ്ങളുടെ വരവും കാത്തിരിക്കുന്നവർക്ക് ഭക്ഷണം മുടക്കം വരരുത് എന്ന ആഗ്രഹവുമായി തങ്ങളാൽ കഴിയുന്ന സഹായങ്ങളുമായി കടന്നുവന്ന വിജി പ്രകാശ്, ബെന്നി K. M, നൗഷാദ് മൂലേതൊട്ടിയിൽ, റ്റോണി ജോസ്, അഖിൽ K.K ബൈസൻവാലി, സന്തോഷ്‌ കുഞ്ഞ്, രാജേഷ് വർക്ക്ഷോപ്പ്, പേര് വെളിപ്പെടുത്തുവാൻ ആഗ്രഹിക്കാത്ത ഒരു സുഹൃത്ത് അടക്കം 8സുമനസ്സുകൾ ഒന്നുചേർന്നാണ് ഇന്ന് താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായുള്ള സ്നേഹവിരുന്ന് സ്പോൺസർ ചെയ്തത്. പ്രിയപ്പെട്ടവരെ നന്ദിയോടെ സ്മരിക്കുന്നു.
അടിമാലി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന 446-ാമത് സ്നേഹവിരുന്നാണ് 18.05.2025 ഞായറാഴ്ച അടിമാലി താലൂക്ക് ആശുപത്രിയിൽ നടന്നത്.

അടിമാലി താലൂക്ക് ആശുപത്രിയിൽ സ്നേഹവിരുന്ന് നൽകുവാനായി അടിമാലി ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകരായ സജീവ് ജോസഫ്, തമ്പി അടിമാലി, രാജു കെ. എസ്. ഹരിദാസ് എന്നിവരും സന്നിഹിതരായിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ടവരെ ആദരിക്കുന്ന നൂലുകെട്ട്, പേരിടീൽ ചടങ്ങ്, മാമോദീസ, ജന്മദിനങ്ങൾ, വിവാഹം, വിവാഹവാർഷികങ്ങൾ അല്ലെങ്കിൽ സ്മരണദിനങ്ങൾ പോലുള്ള നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട അവസരങ്ങൾ ഈ അന്നദാനം വഴി നിങ്ങൾക്ക് ആഘോഷിക്കാം. അന്നദാനം എന്ന ലളിതമായ പ്രവർത്തനത്തിലൂടെ ഈ വിശുദ്ധ പാരമ്പര്യം തുടരുന്നതിന് ഞങ്ങൾ നിങ്ങളുടെ പിന്തുണ തേടുന്നു.

9895095768 മനു
9495270889 ഷെബീർ
8861915135 അജു

Helpline 99610 24365

"ജീവൻ നൽകുന്ന ഭക്ഷണത്തെ ജീവനോളം സ്നേഹിക്കുക. ഭക്ഷണം പാഴാക്കാതിരിക്കുക"

അടിമാലി ചാരിറ്റബിൾ സൊസൈറ്റി
IDK/TC/226/2018

 #വിശപ്പുരഹിത_അടിമാലിസ്നേഹവിരുന്നുമായി 402 സുവർണ്ണദിനങ്ങൾ"നമ്മൾ ഒത്തിരി സ്നേഹിച്ചിരുന്ന, അതിലേറെ നമ്മളെ സ്നേഹിക്കുകയും പ...
25/01/2025

#വിശപ്പുരഹിത_അടിമാലി

സ്നേഹവിരുന്നുമായി 402 സുവർണ്ണദിനങ്ങൾ

"നമ്മൾ ഒത്തിരി സ്നേഹിച്ചിരുന്ന, അതിലേറെ നമ്മളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്ത നമ്മുടെ പ്രിയപ്പെട്ട രക്ഷിതാക്കൾ.. ജനനം മുതൽ നമ്മുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും സസൂക്ഷമം വീക്ഷിച്ചു നമ്മുടെ ആവശ്യങ്ങളെല്ലാം സാധിച്ചു നൽകിയവർ.. അവരിലൊരാൾ പെട്ടെന്ന് നമ്മളെ വിട്ടുപോകുമ്പോൾ അതുണ്ടാക്കുന്ന വേദന നമുക്കൊരിക്കലും മറക്കുവാൻ ആകില്ല. അവർ നമുക്ക് നൽകിയ ആ നല്ല നിമിഷങ്ങൾ എന്നും നമ്മളെ പിന്തുടരും. അതുപോലെ അവർ ചെയ്ത നന്മയുടെ സുഗന്ധം മായാത്ത മുദ്രയായി ജന ഹ്യദയങ്ങളിൽ എന്നും പതിഞ്ഞു കിടക്കും.."

അടിമാലി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വിശപ്പുരഹിത അടിമാലി പദ്ധതിയുടെ ഭാഗമായി അടിമാലി താലൂക്ക് ആശുപത്രിയിൽ നിരവധി പേർക്ക് സ്നേഹവിരുന്ന് പകർന്നു നൽകുവാൻ ഒരിക്കൽക്കൂടി സാധിക്കുകയുണ്ടായി.

തങ്ങളുടെ പ്രിയപ്പെട്ട പിതാവ് അടിമാലി, വിളയാനിക്കൽ വി. പി. ജോർജ് അവർകളുടെ 12-ാം ചരമവാർഷികം പ്രമാണിച്ചു ഭാര്യ സെലിൻ ജോർജ്, മക്കൾ ബീനു ജോർജ്, ഷെൽജോ ജോർജ് എന്നിവർ ചേർന്നു സ്പോൺസർ ചെയ്ത സ്നേഹവിരുന്ന് ആയിരുന്നു ഹോസ്പിറ്റലിൽ നൽകുകയുണ്ടായത്. പ്രിയപ്പെട്ട പിതാവിന്റെ വേർപാടിൽ അദ്ദേഹത്തിന്റെ ഓർമകളുമായി ഇങ്ങനെ ഒരു പുണ്യപ്രവർത്തി ചെയ്യുവാൻ കടന്നുവന്ന കുടുംബാംഗങ്ങൾക്ക് നന്ദി പറയുന്നു.

അടിമാലി ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന 402-ാമത് സ്നേഹവിരുന്നാണ് 25.01.2025 ശനിയാഴ്ച താലൂക്ക് ആശുപത്രിയിൽ നടന്നത്.
താലൂക്ക് ആശുപത്രിയിൽ സ്നേഹവിരുന്ന് വിതരണം ചെയ്യുവാനായി മകൾ ബീനു ജോർജ്, മക്കൾ റെൽബിൻ, റെൽമി, വല്യമ്മ എലിക്കുട്ടി എന്നിവർക്കൊപ്പം ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങളായ ഷൈല ജോസ്, തമ്പി അടിമാലി, രാജു കെ. എസ്., സജീവ് ജോസഫ്, സുരേഷ്കുമാർ എന്നിവരും പങ്കെടുക്കുകയുണ്ടായി.

നിങ്ങളുടെ ഭവനത്തിൽ ഒരാഘോഷം അത് ജന്മദിനമോ... നൂലുകെട്ടോ... പേരിടീൽ ചടങ്ങോ.... മാമ്മോദീസായോ.... വിവാഹമോ... ഏതുമായിക്കൊള്ളട്ടെ... അതുമല്ലെങ്കിൽ പ്രിയപ്പെട്ടവരുടെ ഓർമ്മദിവസം വരുമ്പോൾ ഒരു നേരത്തെ ആഹാരം കഴിക്കാൻ പോലും നിവൃത്തിയില്ലാത്ത അനവധി പാവങ്ങൾ നമ്മുടെ ചുറ്റും ഉണ്ട് അവർക്കും ഒരു നേരത്തെ ആഹാരം നൽകണം എന്ന് ആഗ്രഹിക്കുന്നു എങ്കിൽ നിങ്ങൾ ഞങ്ങളെ അറിയിക്കുക..

9895095768 മനു
9495270889 ഷെബീർ
8861915135 അജു

ACS Helpline : 99610 24365

"ജീവൻ നൽകുന്ന ഭക്ഷണത്തെ ജീവനോളം സ്നേഹിക്കുക. ഭക്ഷണം പാഴാക്കാതിരിക്കുക"

അടിമാലി ചാരിറ്റബിൾ സൊസൈറ്റി
IDK/TC/226/2018

Address

Merchant Welfare Center
Adimali
685561

Telephone

+919961024365

Website

Alerts

Be the first to know and let us send you an email when ADIMALI CHARITABLE SOCIETY posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ADIMALI CHARITABLE SOCIETY:

Share