Kerala Forest Protective Staff Association - Idukki North

Kerala Forest Protective Staff Association - Idukki North KFPSA IDUKKI NORTH DISTRICT

KFPSA Idukki North പുതിയ നേതൃത്വത്തിന് അഭിവാദ്യങ്ങൾ🥰🥰🥰
27/04/2026

KFPSA Idukki North പുതിയ നേതൃത്വത്തിന് അഭിവാദ്യങ്ങൾ🥰🥰🥰

പ്രിയപ്പെട്ടവർക്ക് ആശംസകൾ......👏👏👏🏆🏆🏆
20/04/2026

പ്രിയപ്പെട്ടവർക്ക് ആശംസകൾ......👏👏👏🏆🏆🏆

20/04/2026
19/04/2026
കരുത്തുറ്റ കരുതൽ ഏപ്രിൽ 5 KFPSA പതാകദിനം,KFPSA , ഇടുക്കി നോർത്ത് ജില്ലാ കമ്മിറ്റി
03/04/2026

കരുത്തുറ്റ കരുതൽ ഏപ്രിൽ 5
KFPSA പതാകദിനം,KFPSA , ഇടുക്കി നോർത്ത് ജില്ലാ കമ്മിറ്റി

ഏപ്രിൽ 3പി. ദേവദാസ് രക്തസാക്ഷി ദിനംകോഴിക്കോട് വനം ഡിവിഷനിലെ ഫോറസ്റ്റ് ഗാർഡായിരുന്ന             പി.ദേവദാസ് താമരശ്ശേരി റെയ...
03/04/2026

ഏപ്രിൽ 3
പി. ദേവദാസ് രക്തസാക്ഷി ദിനം

കോഴിക്കോട് വനം ഡിവിഷനിലെ ഫോറസ്റ്റ് ഗാർഡായിരുന്ന
പി.ദേവദാസ് താമരശ്ശേരി റെയ്ഞ്ചിലെ കൊളമല വനഭാഗത്ത് വെച്ച് നായാട്ടു സംഘത്തിന്റെ വെടിയേറ്റ് 03-04-2010 ൽ മരണപ്പെട്ടു.

24-03-2010 ന് രാത്രി നിറതോക്കുമായി നായാട്ടുകാർ കാട്ടിൽ കയറിയിട്ടുണ്ട് എന്ന വിവരമറിഞ്ഞ് കൊളമല ഭാഗത്തേക്ക് സഹപ്രവർത്തകരുമായി പോവുകയും നായാട്ടുകാരനുമായി ഉണ്ടായ ഏറ്റുമുട്ടലിൽ നായാട്ടുകാരന്റെ തോക്കിൽ നിന്നും വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ആവുകയും ചെയ്ത അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. എന്നാൽ ദേവദാസ് 2010 ഏപ്രിൽ മാസം 3-ാം തിയ്യതി മരണത്തിന് കീഴടങ്ങി.

വേട്ടകാരിൽ നിന്നും വെടിയേറ്റ് ഒരു വനപാലകൻ സംസ്ഥാനത്ത് കൊല്ലപ്പെട്ട ആദ്യ സംഭവമായിരുന്നു അത്. നിരായുധരായി കാട്ടിൽ പോകുന്ന വനപാലകരുടെ നിസ്സഹായവസ്ഥ പൊതു സമൂഹത്തിന്റെ മുന്നിൽ കൊണ്ടുവരുന്നതിനായി "സുരക്ഷയ്ക്കൊരു സൂചി തരൂ"എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് വനപാലകർ 2010 ഏപ്രിൽ 10 ന് കോഴിക്കോട് പ്രസ്സ് ക്ലബിൽ വെച്ച് സംഘടനയുടെ നേതൃത്വത്തിൽ സാമൂഹ്യ പ്രവർത്തകരെയും പരിസ്ഥിതി പ്രവർത്തകരെയും പങ്കെടുപ്പിച്ചു കൊണ്ട് ഒരു പ്രതിഷേധ കൂട്ടായ്മ നടത്തുകയുണ്ടായി. ദേവദാസിന്റെ രക്തസാക്ഷിത്വമായി ബന്ധപ്പെട്ടു കൊണ്ട് പ്രമുഖ ദിനപത്രങ്ങളിൽ മുഖപ്രസംഗം വരെ എഴുതുകയുണ്ടായി. വനസംരക്ഷണ പ്രവർത്തനത്തിനിടെ കൊല്ലപ്പെട്ട വനപാലകരുടെ സ്മരണ പുതുക്കുന്നതിനായി 2011 ഏപ്രിൽ 3 രക്തസാക്ഷി ദിനമായി ആചരിക്കുവാൻ കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ തീരുമാനിച്ചു.

എന്നാൽ 2013 മുതൽ സെപ്റ്റംബർ 11 ദേശീയാടിസ്ഥാനത്തിൽ വനം രക്തസാക്ഷി ദിനമായി ആചരിക്കുന്നതിന് വനം പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലും സെപ്റ്റംബർ 11 രക്തസാക്ഷി ദിനമായി ആചരിക്കുന്നു.

ധീര രക്തസാക്ഷി
പി. ദേവദാസിന്റെ രക്തസാക്ഷി ദിനമായ ഏപ്രിൽ മൂന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേവദാസ് അനുസ്മരണ ദിനമായി ആചരിച്ചു വരുന്നു.
പ്രിയ സഹപ്രവർത്തകൻ ദേവദാസ് രക്ത സാക്ഷിത്വം വരിച്ചിട്ട് (03.04.2026) പതിനാറ് വർഷം പിന്നിടുകയാണ്.

50 ാം മത് കേരള ഫോറസ്റ്റ് പ്രെട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ (KFPSA) അടിമാലി മേഖലാ സമ്മേളനം 25.3.2026 ന് ജില്ല കമ്മിറ്റി ...
26/03/2026

50 ാം മത് കേരള ഫോറസ്റ്റ് പ്രെട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ (KFPSA) അടിമാലി മേഖലാ സമ്മേളനം 25.3.2026 ന് ജില്ല കമ്മിറ്റി ഓഫീസിൽ വച്ച് നടന്നു. മേഖല പ്രസിഡൻ്റ് ശ്രീ. രതീഷ് മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിന് ശ്രീമതി. ലിയ ജോസഫ് സ്വാഗതം പറഞ്ഞു. മേഖലാ സമ്മേളനം KFPSA ഹൈറേഞ്ച് മേഖലാ സെക്രട്ടറി ശ്രീ ജസ്റ്റിൻ ജോൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ശ്രീ. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. ശ്രീമതി .ലിയ ജോസഫ് സമ്മേളന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് രതീഷ് ആർ നായർ, ജില്ലാ സെക്രട്ടറി ശ്രീ. റോയ് ആർ, സംസ്ഥാന കൗൺസിലർ ശ്രീ. അബൂബക്കർ സിദ്ദീഖ്, ശ്രീ. സന്തോഷ് കുമാർ R,ശ്രീ . നിധീഷ് K, ശ്രീ. രോഹിത് M രാജ് എന്നിവർ സമ്മേളനത്തിന് ആശംസകൾ അറിയിച്ചു. മേഖലാ പ്രസിഡൻ്റായി ശ്രീ. ക്ലമൻ്റ് VA മേഖലാ പ്രസിഡൻ്റായി ശ്രീ. രഞ്ജിത്ത് മേഖല സെക്രട്ടറിയായും ട്രഷററായി സതീഷ് . S എന്നിവരെ തിരഞ്ഞെടുത്തു.

50 ാം മത് കേരള ഫോറസ്റ്റ് പ്രെട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ (KFPSA) ദേവികുളം മേഖലാ സമ്മേളനം 24.3 . 2026 ന് ദേവികുളം ശ്രീ...
25/03/2026

50 ാം മത് കേരള ഫോറസ്റ്റ് പ്രെട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ (KFPSA) ദേവികുളം മേഖലാ സമ്മേളനം 24.3 . 2026 ന് ദേവികുളം ശ്രീമൂലം ക്ലാമ്പിൽ വച്ച് നടന്നു. ശ്രീ. ഹണി സി. ആർ അധ്യക്ഷത വഹിച്ച ചടങ്ങിന് ശ്രീ ദിനേഷ് സ്വാഗതം പറഞ്ഞു. മേഖലാ സമ്മേളനം KFPSA ഹൈറേഞ്ച് മേഖലാ സെക്രട്ടറി ശ്രീ ജസ്റ്റിൻ ജോൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിലർ ആയ ശ്രീ നിധീഷ് മുഖ്യപ്രഭാഷണം നടത്തി. ശ്രീ. പി. ജോൺസൺ സമ്മേളന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് രതീഷ് ആർ നായർ, ജില്ലാ സെക്രട്ടറി ശ്രീ. റോയ് ആർ എന്നിവർ സമ്മേളനത്തിന് ആശംസകൾ അറിയിച്ചു. മേഖലാ പ്രസിഡൻ്റായി ശ്രീ. അജു.റ്റിയേയും മേഖലാ പ്രസിഡൻ്റായി ശ്രീ. റഫീക്കിനേയും ട്രഷററായി ധന്യാ സോമനേയും തിരഞ്ഞെടുത്തു

50 മത് കേരളാ ഫോറെസ്റ്റ് പ്രൊട്ടകറ്റീവ് സ്റ്റാഫ്‌ അസോസിയേഷൻ (KFPSA) മറയൂർ മേഖല സമ്മേളനം 23.10.2026 ന്  മറയൂരിൽ വെച്ചു നടന...
23/03/2026

50 മത് കേരളാ ഫോറെസ്റ്റ് പ്രൊട്ടകറ്റീവ് സ്റ്റാഫ്‌ അസോസിയേഷൻ (KFPSA) മറയൂർ മേഖല സമ്മേളനം 23.10.2026 ന് മറയൂരിൽ വെച്ചു നടന്നു. മേഖലാ പ്രസിഡന്റ്‌ മനോജ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ KFPSA ഹൈറേഞ്ച് മേഖലാ സെക്രെട്ടറി ജസ്റ്റിൻ ജോൺ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സംസ്ഥാന കമ്മറ്റി അംഗം കെ ബാബുരാജ് മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ്‌ രതീഷ് ആർ നായർ, ജില്ലാ സെക്രട്ടറി റോയ് ആർ എന്നിവർ സമ്മേളനത്തിന് ആശംസകൾ അറിയിച്ചു. 14 മണിക്കൂർ സ്ഥിരമായി രാത്രികാല ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്ക് അടിസ്ഥാന ആവശ്യങ്ങൾ നൽകണമെന്നും ബി എഫ് ഒ മാർക്ക് സംസ്ഥാനതല സീനിയോരിറ്റി നടപ്പിലാക്കണം എന്നും സമ്മേളനം ആവശ്യപ്പെട്ടു. പുതിയ അധ്യക്ഷനായി ജിതിൻ സി യെയും സെക്രട്ടറിയായി രഞ്ചു കുട്ടപ്പനെയും ട്രഷററായി ശ്രീജിത്തിനെയും തിരഞ്ഞെടുത്തു.

ഇടുക്കി നോർത്ത് ജില്ലയിലെ മറയൂർ , ദേവികുളം, അടിമാലി  50-ാം മേഖല സമ്മേളനങ്ങൾ 23, 24 , 25 തീയതികളിൽ അഭിവാദ്യങ്ങൾ
21/03/2026

ഇടുക്കി നോർത്ത് ജില്ലയിലെ മറയൂർ , ദേവികുളം, അടിമാലി 50-ാം മേഖല സമ്മേളനങ്ങൾ 23, 24 , 25 തീയതികളിൽ അഭിവാദ്യങ്ങൾ

Address

Adimali

Website

Alerts

Be the first to know and let us send you an email when Kerala Forest Protective Staff Association - Idukki North posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Forest Protective Staff Association - Idukki North:

Share