28/04/2026
*സ്റ്റാഫോർഡ് ഷെയർ മലയാളി അസോസിയേഷൻ (SMA) യുടെ 2026-2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മെമ്പർഷിപ്പ് കാർഡുള്ള അംഗങ്ങളുടെ കുടുംബ സംഗമവും പ്രസിഡൻ്റ് ശ്രീ. ബെന്നി പാലാട്ടിയുടെ അധ്യക്ഷതയിൽ 25-04-2026 ശനിയാഴ്ച ചെസ്റ്റർ ടെൻ കമ്മ്യൂണിറ്റി സെൻറർ ഹാളിൽ നടന്നു*..
*ജനറൽ ബോഡി യോഗത്തിൽ വച്ച് റിട്ടേണിങ് ഓഫീസർ ശ്രീ. റോയി ഫ്രാൻസിൻ്റെ നേതൃത്വത്തിൽ ആയിരുന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്*
*പ്രസിഡൻ്റായി ശ്രീ. ആൻറണി സെബാസ്റ്റ്യൻ , സെക്രട്ടറിയായി ശ്രീ. സജി ജോർജ് മുളയ്ക്കൽ, ട്രഷറർ ആയി ശ്രീ. അനീഷ് സെബാസ്റ്റ്യൻ എന്നിവരും*
*വൈസ് പ്രസിഡൻ്റമാരായി ശ്രീ.ഷിൻ്റോ വർഗീസ്, ശ്രീമതി.ജിനു അബ്രഹാം എന്നിവരെയും ജോയിൻ്റ് സെക്രട്ടറിമാരായി ശ്രീ. ആഷ്‌ലി കുര്യൻ , ശ്രീമതി. ജോസ്നി ജിനോ എന്നിവരെയും പി.ആർ. ഒ ആയി ശ്രീ. സിബി ജോസിനെയും,*
*യൂത്ത് കോഡിനേറ്ററായി കുമാരി. അലീനാ വിജിയെയും, ഡാൻസ് കോഡിനേറ്ററായി ശ്രീമതി. രാജി ജയനെയും*
*എക്സ് ഒഫീഷ്യൽ അംഗമായി ശ്രീ. ബെന്നി പാലാട്ടിയെയും*
*എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി ശ്രീ. എബിൻ ബേബി, ശ്രീ. അജി മംഗലത്ത് , ശ്രീ. സിറിൽ മാഞ്ഞൂരാൻ, ശ്രീമതി. ജയാ വിപിൻ, ശ്രീ . ജോസ് ജോൺ,ശ്രീ .ജിൽസൺ കുര്യാക്കോസ്,ശ്രീ. അമൽ ജോസ് ശ്രീമതി. സിനി ജോസ്, ശ്രീ. ശ്യാം ശങ്കർ , സമ്പാദ്യ പദ്ധതി കോഡിനേറ്ററായി ശ്രീ .ജോബി ജോസഫ് എന്നിവരെയും*
*എസ് .എം .എ യിൽനിന്നും യുക്മ പ്രതിനിധികളായി ശ്രീ. വിജി.K. P, ശ്രീ. ജിജോമോൻ ജോർജ്, ശ്രീ. ജിജോ ജോസഫ് എന്നിവരെയും തിരഞ്ഞെടുത്തു*
*കഴിഞ്ഞ കമ്മറ്റിയുടെ ഒരു വർഷക്കാലത്തെ പ്രവർത്തനങ്ങളെ പൊതുയോഗം* *പ്രശംസിക്കുകയും പുതിയ കമ്മിറ്റിയുടെ മുന്നിൽ ചില നിർദ്ദേശങ്ങൾ ഉന്നയിക്കുകയും ചെയ്തു*
*യോഗത്തിന് സെക്രട്ടറി സജി ജോർജ് മുളയ്ക്കൽ സ്വാഗതവും ട്രഷറർ ആൻറണി സെബാസ്റ്റ്യൻ നന്ദിയും രേഖപ്പെടുത്തി*...
*Team SMA*❤️