Leicester Kerala Community - News

Call Directions Website Contact the organisation

Leicester Kerala Community - News Leicester Kerala Community, a Socio-Cultural Organisation of Keralites in Leicester, represents.

16/04/2024
21/02/2024

പ്രിയമുള്ളവരേ...

ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ 2023-24 ഭരണസമിതി പടിയിറങ്ങി.

ഫെബ്രുവരി 17നു നടന്ന വാർഷിക പൊതുയോഗത്തോടെ 2023-24 എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന് പിരിച്ചുവിടപ്പെടുകയും പുതിയ ഭരണസമിതി നിലവിൽ വരികയും ചെയ്തു. പ്രസിഡന്റ്‌ ശ്രീ ജോസ് തോമസിന്റെ നേതൃത്വത്തിലുള്ള മുപ്പത്തിയാറംഗ എക്സിക്യൂടീവ് കമ്മിറ്റി (2023-24) മികവാർന്ന പ്രവർത്തനമാണ് കലാ കായികസാംസ്‌കാരികസേവന മേഖലകളിൽ കഴിഞ്ഞ ഒരു വർഷം കാഴ്ച വെച്ചത്. യുവത്വവും പരിചയ സമ്പന്നതയും ഒരുപോലെ ചേർന്നപ്പോൾ പിറന്നത് ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ വളർച്ചയുടെ നവചരിത്രം. ഓണത്തെ വർവേൽക്കുവാൻ ആദ്യമായി സംഘടിപ്പിച്ച ഓണക്കൊടിയേറ്റവും, 1300ലധികം ആളുകൾ പങ്കെടുത്ത ഓണാഘോഷവും, ചലച്ചിത്ര താരം സനൂഷ സന്തോഷും പിന്നണി ഗായകൻ പ്രദീപ്‌ ബാബുവും പങ്കെടുത്ത വിസ്മരണീയമാക്കിയ 750 തിലധികം ആളുകൾ പങ്കെടുത്ത ക്രിസ്തുമസ് പുതുവത്സരാഘോഷവു മുൾപ്പെടെ നിരവധി പരിപാടികൾ വിജയകരമായി സംഘടിപ്പിക്കുവാൻ കമ്മിറ്റിക്കായി. കൂടാതെ വർഷങ്ങളായി നിർത്തിവച്ചിരുന്ന ക്രിസ്തുമസ് കരോൾ സന്ദർശനം പുനരാരംഭിക്കുവാൻ കഴിഞ്ഞതും, യുക്മ റീജിയണൽ കലാമേളയിൽ കിരീടം നേടുവാനായതും ഈ കമ്മിറ്റിയുടെ അഭിമാന നേട്ടങ്ങളിൽപെടുന്നു. LKC യുടെ ബൈലോയിൽ കാലാനുസൃതമായമാറ്റം വരുത്തി വ്യക്തവും സമഗ്രവുമായ ബൈലോ പ്രകാശനം നടത്തുവാനും കമ്മിറ്റിക്ക് കഴിഞ്ഞു. വെബ്സൈറ്റ് നവീകരണവും ഓൺലൈൻ ടിക്കറ്റ് സംവിധാനവുമുൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങളും ഈ കമ്മിറ്റിയ്ക്ക് ചെയ്യുവാൻ കഴിഞ്ഞു. കമ്മ്യൂണിറ്റി അംഗങ്ങൾക്ക് വേണ്ടി അംഗങ്ങൾക്കിടയിൽ നടത്തിയ വിവിധ ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ഇരുപതിനായിരം പൗണ്ടിലധികം സാമാഹരിച്ചു കൈമാറുവാനും ഇക്കാലയളവിൽ കഴിഞ്ഞു. പുതിയ ഭരണസമിതിക്കു എല്ലാവിധ ഭാവുകങ്ങളും നേരുന്നതോടൊപ്പം കഴിഞ്ഞ വർഷം കമ്മ്യൂണിറ്റി അംഗങ്ങൾ നൽകിയ ആത്മാർത്ഥമായ പിന്തുണക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയും ചെയ്യുന്നു. മുന്നോട്ടും ഇതേ ഒരുമയോടെയും സ്നേഹത്തോടെയും സഹകരണത്തോടെയും നമുക്ക് പോകുവാൻ കഴിയട്ടെ എന്നാശംസിച്ചുകൊണ്ട് LKC എക്സിക്യൂട്ടീവ് കമ്മിറ്റി (2023-24)❤️.

Unity Is Strength

20/02/2024

ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ പ്രിയ അംഗങ്ങളെ..

ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ വാർഷിക പൊതുയോഗം ഫെബ്രുവരി 17ന് ബ്രോൺസ്റ്റൺ വെസ്റ്റ് സോഷ്യൽ സെൻ്ററിൽ വെച്ച് നടന്നു. 2023-24 വർഷത്തെ പ്രവർത്തന റിപ്പോർട്ടും ഫിനാൻഷ്യൽ റിപ്പോർട്ടും AGM ൽ അവതരിപ്പിച്ചു. പൊതുയോഗത്തിന് ശേഷം 2024-25 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടിവ് ഭരണസമിതി ചുമതലയേറ്റു. നാല്പതംഗ ഭരണസമിതിയിൽ പ്രസിഡൻ്റായി ശ്രീ ജോർജ് കാട്ടമ്പള്ളിയേയും സെക്രട്ടറിയായി ശ്രീമതി രേവതി വേങ്ങലോട്ടിനേയും, വൈസ് പ്രസിഡൻ്റായി ശ്രീ ടെൽസ്മോനെയും , ട്രഷററായി ആയി ശ്രീ ജോർജ് കളപ്പുരക്കലിനെയും, ജോയിൻ്റ് സെക്രട്ടറിയായി ശ്രീമതി അഷിത വിനീതിനെയും, ജോയിൻ്റ് ട്രഷററായി ശ്രീ ബിനു ശ്രീധരനെയും തിരഞ്ഞെടുത്തു. നമ്മുടെ വാർഷിക പൊതുയോഗവുമായി സഹകരിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

2024-25 LKC എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങൾ:

1) ജോർജ് മാത്യൂ കാട്ടാമ്പള്ളി
2) ടെൽസ്മോൻ
3) രേവതി വെങ്ങലോട്ട്
4) ജോർജ് കളപ്പുരക്കൽ
5) ബിനു ശ്രീധരൻ
6) അഷിത വിനീത്
7) ജോസ് തോമസ്
8) അജീഷ് കൃഷ്ണൻ
9) ജെയിൻ ജോസഫ്
10) ശ്യാം കുറുപ്പ്
11) ബിൻസി ജയിംസ്
12) സോണി ജോർജ്
13) അജയ് പെരുമ്പലത്ത്
14) ബിജു പോൾ
15) ലൂയിസ് കെന്നഡി
16) രമേശ് ബാബു
17) ബിജു മാത്യു
18) അജിത് സ്റ്റീഫൻ
19) അനീഷ് ജോൺ
20) ഐശ്വര്യ മഞ്ജുഷ
21) ഗീതു ശ്രീജിത്ത്‌
22) ചന്ദന സുരേഷ് ജിജി
23) രാജേഷ് ട്രീസൺ
24) പ്രിയദർശ് വാസവൻ
25) സുനിൽ ഏലിയാസ്
26) അരുൺ ഉമ്മൻ
27) ശ്രീദേവി ചിത്തരഞ്ജൻ
28) ലക്ഷ്മി ശങ്കർ
29) ആഗ്നെസ് ചാക്കോ
30) ബെൻസി നൈസാം
31) ശ്രീജിത്ത്‌ ഗോപിനാഥൻ
32) ജഗൻ പടച്ചിറ
33) ധനീഷ് ശശി
34) ജെയ്സൺ ജേക്കബ്
35) ജോസ് സെബാസ്റ്റ്യൻ
36) കൃഷ്ണകുമാർ പി.ആർ
37) പ്രവീൺ പങ്കജൻ
38) അഭിലാഷ്‌ സുരേശൻ
39) അഖിൽ രവി
40) ജിജോ മാത്യു

എന്നിവരാണ്.

നമ്മുടെ 2023-24 വാർഷിക പൊതുയോഗത്തിൽ കലാ പരിപാടികൾ അവതരിപ്പിച്ച എൽകെസിയുടെ കലാകാരന്മാർക്കും കലാകാരികൾക്കും, സോചാരോ ഡാൻസ് ടീമിനും, ഡിജെ റിജോയ്സിനും, ഡ്രീംസ്‌ ഇവന്റ്സിനും, ഹയർ എഡ്യൂക്കേഷനുമായി ബന്ധപ്പെട്ടു നമ്മൾ സംഘടിപ്പിച്ച അക്കാഡമിക് വർക്ക്ഷോപ്പിനു നേതൃത്വം നൽകിയ ശ്രീ ജോർജ് സി ജോസഫിനും, ശ്രീമതി സൗമ്യ രമേശിനും, രോഹൻ ജോർജ് ( ഇക്കണോമിക്സ് ) ജോയൽ സോണി ജോർജ് ( മെഡിസിൻ ), ലിയോൺ ജോർജ് (എഞ്ചിനീയറിംഗ് ) എന്നിവർക്കും ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ പേരിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

നാളിതുവരെ ഏവരും തന്നിട്ടുള്ള പിന്തുണ വിലമതിക്കാൻ പറ്റാത്തതാണ്. ഏവരുടെയും ആശീർവാദങ്ങളും അനുഗ്രഹങ്ങളും പിന്തുണയും കൂടെയുണ്ടാകുമെന്ന പ്രതീക്ഷയോടെ..

ടീം LKC 2024-25 .
Unity Is Strength

പ്രിയമുള്ളവരെ,നമ്മുടെ കമ്മ്യൂണിറ്റിയിലെ പ്രൈമറി & സെക്കൻഡറി ലെവൽ  വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി എ-ലെവൽ,  ജിസിഎസ്ഇ &...
11/02/2024

പ്രിയമുള്ളവരെ,

നമ്മുടെ കമ്മ്യൂണിറ്റിയിലെ പ്രൈമറി & സെക്കൻഡറി ലെവൽ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി എ-ലെവൽ, ജിസിഎസ്ഇ & ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ട് എങ്ങിനെ മുന്നോട്ടു പോകണം എന്നതിനെ കേന്ദ്രീകരിച്ച് AGMൻ്റെ ദിവസം ഫെബ്രുവരി 17നു ഒരു കരിയർ ഗൈഡൻസ് സെഷൻ നടത്തുവാൻ തീരുമാനിച്ച വിവരം ഏവരെയും സന്തോഷപൂർവം അറിയിക്കുന്നു. ഇക്കാര്യത്തിൽ അറിവുകൾ പറഞ്ഞുകൊടുക്കുവാൻ കഴിയുന്ന നമ്മുടെ കമ്മ്യൂണിറ്റിയിൽ നിന്നുമുള്ള പ്രൊഫഷണലുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുവാനാണ് നമ്മൾ ഉദ്ദേശിക്കുന്നത്. കുട്ടികളെ പ്രൈമറി ലെവൽ മുതൽ എങ്ങിനെ മുന്നോട്ടു നയിക്കാം, എ-ലെവലിൽ എന്ത് വിഷയങ്ങൾ തിരഞ്ഞെടുക്കാം, ഗ്രേഡ് ആവശ്യകതകളുടെ പ്രാധാന്യം, യൂണിവേഴ്സിറ്റി പഠനത്തിന് വേണ്ടി സർവകലാശാലകൾ തിരഞ്ഞെടുക്കുന്നതിൻ്റെ പ്രാധാന്യം തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാം. കുട്ടികളുടെ ഭാവി പഠനങ്ങൾ സംബന്ധിച്ച് രക്ഷിതാക്കൾക്ക് ഉള്ള ഉത്കണ്ടകൾ അകറ്റുന്നതിനും വിവിധ ജോലി സാധ്യതകളെ മുൻനിർത്തി കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനും ഇതിലൂടെ നമ്മൾ ഉദ്ദേശിക്കുന്നു. കരിയർ ഗൈഡൻസിൽ താൽപ്പര്യമുള്ള ആർക്കും ഇതിൽ പങ്കെടുക്കാം.

ടീം Leicesterkeralacommunity Lkc

          Pradeep Babu Sanusha Santhosh
01/01/2024

Pradeep Babu Sanusha Santhosh

01/01/2024

പ്രിയമുള്ളവരേ..നമ്മുടെ ക്രിസ്തുമസ്സ്-പുതുവത്സര ആഘോഷത്തിൽ പങ്കെടുക്കുന്നതിനും യുകെയിലെതന്നെ വിവിധ ഇടങ്ങളിൽ സംഘടിപ്പിക്കുന...
27/12/2023

പ്രിയമുള്ളവരേ..

നമ്മുടെ ക്രിസ്തുമസ്സ്-പുതുവത്സര ആഘോഷത്തിൽ പങ്കെടുക്കുന്നതിനും യുകെയിലെതന്നെ വിവിധ ഇടങ്ങളിൽ സംഘടിപ്പിക്കുന്ന സ്റ്റേജ്ഷോകളിൽ പങ്കെടുക്കുന്നതിനുമായി പ്രിയ ഗായകൻ ശ്രീ പ്രദീപ് ബാബു ഇന്ന് എത്തിയ വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു..ലെസ്റ്റർ കേരള കമ്യൂണിറ്റിക്കുവേണ്ടി പ്രസിഡൻ്റ് ശ്രീ ജോസ് തോമസ്, എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം ശ്രീ ബിനു ശ്രീധരനും ജോയിൻ്റ് ട്രഷറർ ശ്രീ ശ്യാം കുറുപ്പും ചേർന്ന് സ്വീകരിച്ചു.

To book your tickets: https://www.leicesterkeralacommunity.org.uk/account/online/
ആർക്കെങ്കിലും ക്രിസ്തുമസ് പ്രോഗ്രാം ബുക്ക് ചെയ്യാൻ LKC മെമ്പർഷിപ്പ് നമ്പർ അറിയില്ല എങ്കിൽ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
1) Jain Joseph : 07444 341098
2) Ajeesh Krishnan : 07770 023395
3) Jose Thomas : 07427632762

Address

Leicester
LE32JW

Alerts

Be the first to know and let us send you an email when Leicester Kerala Community - News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organisation

Send a message to Leicester Kerala Community - News:

Shortcuts

Sponsored

Share