Heart Beats Trauma Care

Heart Beats Trauma Care സേവനമാണ് ജീവിതം

https://youtu.be/aELbEnu4RA0?si=wpZyKLnV0mvAfwdJസാമൂഹ്യ സാംസ്കാരിക ജീവകാരുണ്യമേഖലകളിൽ ഇരുപത്തിയഞ്ച് വർഷമായി ബാംഗ്ലൂരിൽ പ...
19/01/2026

https://youtu.be/aELbEnu4RA0?si=wpZyKLnV0mvAfwdJ

സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യമേഖലകളിൽ ഇരുപത്തിയഞ്ച് വർഷമായി ബാംഗ്ലൂരിൽ പ്രവർത്തിച്ചു വരുന്ന ശ്രീ #നാദിർഷ ഹാർട്ട് ബീറ്റ്സ് ട്രോമാകെയറിൻ്റെ സ്ഥാപകരിൽ ഒരാളും കൂടിയാണ്.

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

  ✍🏻“We look back with gratitude,and step forward with purpose.”The past year was filled with challenges, tireless effor...
31/12/2025


✍🏻
“We look back with gratitude,
and step forward with purpose.”
The past year was filled with challenges, tireless efforts,
and countless moments where compassion became action.
Lives were touched, hope was restored,
and humanity stood stronger through our service.
As a New Year begins,
Heart Beats Trauma Care moves forward
with renewed energy, clearer vision,
and meaningful changes to serve better than before.
This year is not just about doing more —
it’s about doing better, faster, and with deeper care.
Because every heartbeat we protect
is a future preserved.

✨ Welcome New Year ✨

❤️

_Stronger Service. New Vision. Endless Commitment._

 #സേവനമാണ്ജീവിതം                     ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
25/10/2025

#സേവനമാണ്ജീവിതം







❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

 #സേവനമാണ്ജീവിതം ✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻ഹൃദയമിടിപ്പ് നിലയ്ക്കുന്ന നിമിഷങ്ങളും, പെട്ടെന്നുള്ള അപകടങ്ങളും—അറിയാതെ പോകുന്ന ആദ്യത്തെ ...
28/09/2025

#സേവനമാണ്ജീവിതം
✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻

ഹൃദയമിടിപ്പ് നിലയ്ക്കുന്ന നിമിഷങ്ങളും, പെട്ടെന്നുള്ള അപകടങ്ങളും—അറിയാതെ പോകുന്ന ആദ്യത്തെ മൂന്ന് മിനിറ്റുകൾ എത്രമാത്രം വിലപ്പെട്ടതാണെന്ന് നമ്മെല്ലാവർക്കും വീണ്ടും ഓർമ്മിപ്പിച്ചുകൊണ്ട്, ഇന്ന് നടന്ന പ്രഥമ രക്ഷാപരിശീലന പരിപാടി വലിയൊരു വിജയമായി മാറി.

തിരുവനന്തപുരം ചാക്ക ഫയർ & റെസ്ക്യു ടീംയും ഹാർട്ട് ബീറ്റ്സ് ട്രോമാ കെയർയും കൈകോർത്തു സംഘടിപ്പിച്ച ഈ പരിശീലനത്തിൽ Basic Life Support (BLS), Trauma Care, First Aid തുടങ്ങിയ മേഖലകളിൽ കുട്ടികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും വിലപ്പെട്ട അറിവും പ്രായോഗിക പരിചയവും ലഭിച്ചു.

മുട്ടത്തറയിലെ മാതൃക സൗജന്യ ട്യൂഷൻസെന്ററിൽ നടന്ന ഇന്നത്തെ പരിപാടി, മനുഷ്യജീവിതം രക്ഷിക്കാനുള്ള അറിവിന്റെയും കരുത്തിന്റെയും ഒരു പുതിയ തിരി തെളിഞ്ഞുവെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.

ഈ പരിപാടി വിജയകരമാക്കാൻ ത്യാഗവും പ്രയത്‌നവും നൽകിയ ഫയർ & റെസ്ക്യു ടീമിനും, ഹാർട്ട് ബീറ്റ്സ് ട്രോമാ കെയർ ടീമിനും, മാതൃകയിലെ അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, മാതാപിതാക്കൾക്കും ഹാർട്ട് ബീറ്റ്സ് കുടുംബത്തിൻ്റെ ഹൃദയം നിറഞ്ഞ നന്ദി.

തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ ആഷിഫിന്റെ അധ്യക്ഷതയിൽ മാതൃക സൗജന്യ ട്യൂഷൻ സെന്റർ പ്രിൻസിപ്പിൾ ശ്രീ : ശ്രീജിത്ത്‌ സർ ഉത്ഘാടനവും, അധ്യാപകനായ ശ്രീ : രാജേഷ് കുമാർ സ്വാഗതം പറഞ്ഞ പരിപാടിയിൽ, ചാക്ക ഫയർ ഫോഴ്‌സ് ടീമിന്റെ നേതൃത്വത്തിൽ ശ്രീ ഷെറിൻ sir കുട്ടികൾക്ക് ക്ലാസ് നൽകി...., HBTC യുടെ സ്നേഹോപഹാരം ശ്രീമതി അൻസി ഷഫീക് കേരള ഫയർ & റെസ്ക്യു ടീമിനും മാതൃകസൗജന്യ ട്യൂഷൻ സെന്ററിനും നൽകി.
തുടർന്ന് കുട്ടികളുടെ ഭാഗത്തുനിന്നും ക്ലാസിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തി, മാതൃക അധ്യാപി ശ്രീമതി : സുനിമോൾ നന്ദി രേഖപ്പെടുത്തി.

ഹാർട്ട് ബീറ്റ്സ് ട്രോമാ കെയറിൻ്റെ ആത്മമിത്രങ്ങളായ ഷഫീർ, ശ്രീജിത്ത്‌, റാഷിദ്‌, മുഹമ്മദ്‌, സരോഷ്, രേഷ്മ, അക്ഷയ്, വോയ്‌സ് ഓഫ് ദി വോയ്‌സ് ലെസ്സ് ചെയർമാൻ അസർ പാച്ചല്ലൂർ, പ്രൊഫസർ ആദർഷ്, അഷ്‌കർ തോന്നക്കൽ, , ബ്ലസി എന്നിവർ പങ്കെടുത്തു.

ജീവൻ രക്ഷിക്കാനുള്ള അറിവ് പങ്കുവെക്കുന്നത് തന്നെ ഏറ്റവും വലിയ സേവനമാണെന്ന സന്ദേശം ഇന്നത്തെ ദിനം നമ്മെ പഠിപ്പിച്ചു.
❣️❣️❣️❣️❣️❣️❣️
#ഹാർട്ട്ബീറ്റ്സ്ട്രോമാകെയർ


#പ്രഥമരക്ഷാപരിശീലനം

 #സേവനമാണ്ജീവിതം      #പ്രഥമരക്ഷാപരിശീലനം   #ഹാർട്ട്ബീറ്റ്സ്ട്രോമാകെയർ  #മാതൃകട്യൂഷൻസെന്റർ
26/09/2025

#സേവനമാണ്ജീവിതം


#പ്രഥമരക്ഷാപരിശീലനം

#ഹാർട്ട്ബീറ്റ്സ്ട്രോമാകെയർ
#മാതൃകട്യൂഷൻസെന്റർ

 #സേവനമാണ്ജീവിതം ✍️🏻✍️🏻✍️🏻✍️🏻✍️🏻✍️🏻✍️🏻✍️🏻✍️🏻ഹാർട്ട് ബീറ്റ്സ് ട്രോമാകെയറിൻ്റെ സഹയാത്രികനും, സന്തത സഹചാരിയുമായ പ്രിയപ്പെട്...
25/09/2025

#സേവനമാണ്ജീവിതം
✍️🏻✍️🏻✍️🏻✍️🏻✍️🏻✍️🏻✍️🏻✍️🏻✍️🏻
ഹാർട്ട് ബീറ്റ്സ് ട്രോമാകെയറിൻ്റെ സഹയാത്രികനും, സന്തത സഹചാരിയുമായ പ്രിയപ്പെട്ട ഷെഫീർ ഇന്ന് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായൊരു പുതുയാത്രയ്ക്ക് തുടക്കം കുറിക്കുന്നു. 🌸

നിസ്വാർത്ഥ സേവനത്തിൻ്റെയും കൂട്ടായ്മയുടെയും വഴികളിൽ എപ്പോഴും ഒപ്പമുണ്ടായിരുന്ന ഷെഫീറിൻ്റെ വിവാഹ നിമിഷങ്ങളിൽ, ഹാർട്ട് ബീറ്റ്സ് കുടുംബം മുഴുവനും ഒരുമിച്ചു സന്തോഷിക്കുന്നു. 🤲

ഉടയതമ്പുരാൻ ഇഹലോകത്തും പരലോകത്തും അനുഗ്രഹത്തിൻ്റെയും സമാധാനത്തിൻ്റെയും നിറവിൽ പുതുവൈഭവം സമ്മാനിക്കട്ടെ.
പുതിയ ജീവിതത്തിലേക്ക് കടക്കുന്ന ഷെഫീറും ജീവിതപങ്കാളിയും സന്തോഷവും സ്‌നേഹവും നിറഞ്ഞ ഒരു ഭാവി നേടട്ടെ എന്ന് ഹാർട്ട്ബീറ്റ്സ് ട്രോമാ കെയർ കുടുംബം ഹൃദയം നിറഞ്ഞു പ്രാർത്ഥിക്കുന്നു. ❤️🌹

#ഹാർട്ട്ബീറ്റ്സ്ട്രോമാകെയർ


 #സേവനമാണ്ജീവിതം✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻 #ഹാർട്ട്ബീറ്റ്സ്_ട്രോമാ_കെയർ – ഒരു കൈത്താങ്ങ്തിരുവനന്തപുരം ജില്ലയിലെ ഭരതന്നൂരിൽ താമസിക്...
25/08/2025

#സേവനമാണ്ജീവിതം
✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻

#ഹാർട്ട്ബീറ്റ്സ്_ട്രോമാ_കെയർ – ഒരു കൈത്താങ്ങ്

തിരുവനന്തപുരം ജില്ലയിലെ ഭരതന്നൂരിൽ താമസിക്കുന്ന സാമ്പത്തികമായി പിന്നോക്ക സാഹചര്യത്തിലുള്ള ഭിന്നശേഷിക്കാരായ കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹത്തിനാവശ്യമായ വസ്ത്രങ്ങൾ ഹാർട്ട്ബീറ്റ്സ് ട്രോമാ കെയർ എത്തിച്ചു നൽകി.

വിവാഹത്തിന് രണ്ട് ദിവസം മുമ്പ് തന്നെ നടപ്പിലാക്കിയ ഈ സാന്ത്വന പ്രവർത്തനം കോഓഡിനേറ്റർ അൻസിയുടെയും ഹാർട്ട് ബീറ്റ്സിൻ്റ പ്രവർത്തനങ്ങൾക്ക് എന്നും സപ്പോർട്ടായി ഒപ്പം നിൽക്കുന്ന വാർഡ് മെമ്പർ ഹസീനയുടെയും നേതൃത്വത്തിൽ, നാട്ടിലെ നല്ല മനസ്സുകളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ പൂർത്തിയാവുകയായിരുന്നു.

ജീവിതത്തിലെ പുതു തുടക്കത്തിൽ സന്തോഷത്തിന്റെ നിറങ്ങളുമായി കൂടെ നിന്ന കോഓഡിനേറ്റർ ആഷിഫിനും, മുൻ കോഓഡിനേറ്റർ ഷെഫീറിനും, മറ്റു സഹോദരങ്ങൾക്കും ഹാർട്ട് ബീറ്റ്സ് ട്രോമാകെയർ കുടുംബം ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
❣️❣️❣️❣️❣️❣️❣️❣️

#ഹാർട്ട്ബീറ്റ്സ്ട്രോമാകെയർ



 #സേവനമാണ്ജീവിതം✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻കേരള സർക്കാർ സാമൂഹിക സന്നദ്ധ സേന ഡയറക്ടറേറ്റ് നടത്തുന്ന “സന്നദ്ധം” ദുരന്ത നിവാരണ സേനാ ട്...
23/08/2025

#സേവനമാണ്ജീവിതം
✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻

കേരള സർക്കാർ സാമൂഹിക സന്നദ്ധ സേന ഡയറക്ടറേറ്റ് നടത്തുന്ന “സന്നദ്ധം” ദുരന്ത നിവാരണ സേനാ ട്രെയിനിങ്ങിന്‍റെ മൂന്ന് ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയ 34 പേരിൽ ഒരാളായി, നമ്മുടെ എറണാകുളം കോഓഡിനേറ്ററും തിരുവനന്തപുരം ഉപ കോഓഡിനേറ്ററുമായ അൻസി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

Level 1 – Institute of Land and Disaster Management, തിരുവനന്തപുരം

Level 2 – Fire and Rescue Academy, തൃശൂർ

Level 3 – Delta Task Force of S.T.A.R Command Centre, ആലപ്പുഴ ജില്ല ഭരണകൂടം

കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട 34 പേരിൽ ഒരാൾ നമ്മുടെ കോഓഡിനേറ്റർ എന്നത് സംഘടനയ്ക്ക് കരുത്തും വലിയ അഭിമാനമാനവും കൂടിയാണ്.

സംഘടനയുടെ പ്രവർത്തനരംഗത്ത് സമർപ്പിത സേവനം അനുഷ്ഠിച്ചുവരുന്ന അൻസിയുടെ ഈ നേട്ടത്തിന് ഹാർട്ട് ബീറ്റ്സ് ട്രോമാ കെയർ കുടുംബത്തിൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും പ്രാർത്ഥനകളും നേരുന്നു.
❣️❣️❣️❣️❣️❣️❣️❣️
#ഹാർട്ട്ബീറ്റ്സ്ട്രോമാകെയർ


 #സേവനമാണ്ജീവിതം✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻“നമ്മുടെ ചെറിയൊരു കരുതലുംമറ്റൊരാളുടെ ജീവിതത്തിൽ വലിയൊരു സന്തോഷം പകരാം.” പിതാവ് മരണപ്പെട്...
10/08/2025

#സേവനമാണ്ജീവിതം
✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻

“നമ്മുടെ ചെറിയൊരു കരുതലും
മറ്റൊരാളുടെ ജീവിതത്തിൽ വലിയൊരു സന്തോഷം പകരാം.”

പിതാവ് മരണപ്പെട്ട കുടുംബത്തിലെ മകളുടെ ഇന്ന് നടന്ന വിവാഹത്തിൻ്റെ ഭക്ഷണത്തിന്
ആവശ്യമായ മുഴുവൻ സഹായവും
ഹാർട്ട് ബീറ്റ്സ് ട്രോമാ കെയർ തൃശൂർ കോഓർഡിനേറ്റർ ഹുസൈൻ അകലാട്
നേതൃത്വത്തിൽ എത്തിച്ചു കൊടുത്തു.

ഈ മനോഹര പ്രവർത്തനത്തിന് ഹൃദയം നിറഞ്ഞു സഹകരിച്ച
എല്ലാ സഹൃദയർക്കും ഹാർട്ട് ബീറ്റ്സ് ട്രോമാ കെയർ കുടുംബം
ആഴത്തിലുള്ള നന്ദിയും ആദരവും അറിയിക്കുന്നു.
🙏🏻
"നന്മയുടെ വഴിയിൽ കൈകോർത്താൽ, ലോകം കൂടുതൽ മനോഹരമാകും."
❣️❣️❣️❣️❣️❣️❣️❣️❣️




സേവനമാണ് ജീവിതം✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻🌟 ജീവിതദൗത്യങ്ങൾക്ക് കരുത്ത് നൽകിയ വഴികാട്ടികൾക്ക് നന്ദിയായി... 🌟നമ്മുടെ ജീവകാരുണ്യ പ്രവർ...
19/07/2025

സേവനമാണ് ജീവിതം
✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻
🌟 ജീവിതദൗത്യങ്ങൾക്ക് കരുത്ത് നൽകിയ വഴികാട്ടികൾക്ക് നന്ദിയായി... 🌟

നമ്മുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എല്ലാ ഘട്ടത്തിലും പിന്തുണയായി കാതിരിക്കാൻ ഒരുങ്ങിയ, വഴികാട്ടിയായി നിലകൊണ്ട, ആവേശത്തിന് ചിറകേകിയ നിങ്ങൾ പോലെയുള്ളവർ തന്നെയാണ് സ്നേഹത്തിന്റെ, പ്രതീക്ഷയുടെ, മാറ്റത്തിന്റെയും യഥാർത്ഥ പ്രതീകങ്ങൾ.

പ്രതിസന്ധികൾക്കിടയിലും പിറവിയുള്ള പ്രതീക്ഷയായി, സഹായഹസ്തമായി, നിസ്വാർത്ഥമായ സ്നേഹവുമായി മുന്നിൽ നിന്ന നിങ്ങളുടെ സാന്നിധ്യം, നമുക്ക് മാത്രമല്ല – സമൂഹത്തിനൊട്ടാകെ ശക്തിയേകുന്ന സന്ദേശമാണ്.

നമ്മുടെ യാത്രയുടെ കരുത്ത് നിങ്ങൾ തന്നെയാണ്. ഓരോ പ്രവർത്തനത്തിൻ്റെയും വിജയത്തിന് പിന്നിലുള്ള നിശബ്ദ നായകന്മാർക്ക് ഹൃദയത്തിലെ പൂർണ്ണ നന്ദിയോടെ,
സ്നേഹപൂർവ്വം...

“നമ്മൾ ഒരുമിച്ചാണ് ഈ യാത്ര… തുടരും…”

ഫൗണ്ടേർസ്
ഹാർട്ട് ബീറ്റ്സ് ട്രോമാ കെയർ ❤️








#സേവനമാണ്ജീവിതം


Adresse

Byrasandra Jayanagar Bangalore
Democratic Republic Of The
560011

Notifications

Soyez le premier à savoir et laissez-nous vous envoyer un courriel lorsque Heart Beats Trauma Care publie des nouvelles et des promotions. Votre adresse e-mail ne sera pas utilisée à d'autres fins, et vous pouvez vous désabonner à tout moment.

Contacter L’organisation

Envoyer un message à Heart Beats Trauma Care:

Partager