Navodaya Australia

Navodaya Australia Navodaya Australia Inc.

is a progressive and secular community Organization, formed with the aim to promote Cultural activities primarily among the Malayali (People from the State of Kerala, India) Community in Australia.

ഇന്ത്യയിലെ പ്രതിഭാധനരായ അഭിനേതാക്കളിൽ  പ്രമുഖനായ നാനാ പടേക്കർ അന്തരിച്ചു.  ഹൃദയാഘാതമാണ് മരണകാരണം. ഗോവയിലെ വീട്ടിൽ അബോധാവ...
08/10/2026

ഇന്ത്യയിലെ പ്രതിഭാധനരായ അഭിനേതാക്കളിൽ പ്രമുഖനായ നാനാ പടേക്കർ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ഗോവയിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രാവിലെ 5.20നാണ് നാനാ പടേക്കറുടെ മരണം സ്ഥിരീകരിച്ചത്.

ഹിന്ദി, മറാഠി സിനിമകളിലെ ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംനേടിയ താരമായിരുന്നു നാനാ പടേക്ക‍ർ. പതിറ്റാണ്ടുകൾ നീണ്ടുനിന്ന അദ്ദേഹത്തിന്റെ അഭിനയജീവിതത്തിൽ ‘പരിന്ദ’, ‘ക്രാന്തിവീർ’, ‘അബ് തക് ഛപ്പൻ’, ‘വെൽക്കം’ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. 1988ൽ പുറത്തിറങ്ങിയ സലാം ബോംബേ എന്ന സിനിമയായിരുന്നു നാനാ പടേക്കറിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. 1989ൽ പരിന്ദ എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ പുരസ്കാരം ലഭിച്ചു.

പ്രഹാർ ആയിരുന്നു നാനാ പടേക്കർ സംവിധായകനായ ആദ്യ ചിത്രം. മൂന്ന് ദേശീയ പുരസ്കാരങ്ങളും നാല് ഫിലിം ഫെയർ അവാർഡുകളും നേടിയ നാനാ പടേക്ക‍റിന് രാജ്യം 2013ൽ പത്മശ്രീ നൽകി ആദരിച്ചു.

രാജ്യം കണ്ട ഉജ്ജ്വലനായ കലാകാരൻ നാനാ പടേക്കറിൻ്റെ വേർപാടിൽ നവോദയ ഓസ്ട്രേലിയയുടെ ആദരാഞ്ജലികൾ🌹🙏🏾

മലയാളികളുടെ കലാ സൂര്യനായി പതിറ്റാണ്ടുകൾ പരിലസിച്ച അനുഗ്രഹീത കലാകാരൻ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. തിരുവനന്തപുരത്ത് ചികി...
24/09/2026

മലയാളികളുടെ കലാ സൂര്യനായി പതിറ്റാണ്ടുകൾ പരിലസിച്ച അനുഗ്രഹീത കലാകാരൻ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാൻ കേരള സംസ്ഥാന ഫിലിം ഡവലെപ്പ്മെൻ്റ് കോർപ്പറേഷൻ്റെ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

1977ൽ സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ആരംഭിച്ച ലോകപ്രശസ്തമായ 'സൂര്യ ഫെസ്റ്റിവല്ലിൻ്റെ അമരക്കാരൻ എന്ന നിലയിലാണ് സൂര്യ കൃഷ്ണമൂർത്തി മലയാളികളുടെ കലാസൂര്യനായി ലോകത്തിന് മുന്നിൽ ജ്വലിച്ചുയർന്നത്.

എഞ്ചിനീയറിങ് ബിരുദധാരിയായിരുന്ന സൂര്യ കൃഷ്ണമൂർത്തി ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1972ൽഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനായി ജോലിക്ക് ചേർന്ന സൂര്യ കൃഷ്ണമൂർത്തി സാംസ്കാരിക പ്രവർത്തനങ്ങൾക്കായി സ്വമേധയ വിരമിക്കുകയായിരുന്നു.

സൂര്യ കൃഷ്ണമൂർത്തിയെന്ന അനുഗ്രഹീത കലാകാരന് നവോദയ ഓസ്ട്രേലിയയുടെ ആദരാഞ്ജലികൾ🌹🙏🏾

നോവായി നേപ്പാൾ.....മിന്നൽ പ്രളയത്തിൽ മരണസംഖ്യ  ഉയരുകയാണ്. ഒടുവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം 469 പേരാണ് മരിച്ചത്. 290 ഇ...
28/08/2026

നോവായി നേപ്പാൾ.....
മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുകയാണ്. ഒടുവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം 469 പേരാണ് മരിച്ചത്.

290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. കേരളത്തിൽ നിന്നുള്ള 33 പേരും ഇതിലുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയം നൽകുന്ന വിവരം.

നേപ്പാളിന് പുറമേ ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റൻ മേഖലയിലും 200 ലധികം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള നടപടികളും തുടരുകയാണ്.
ആശയവിനിമയ സംവിധാനങ്ങൾ ഇല്ലാത്തത് കൊണ്ടാണ് പലരെക്കുറിച്ചും വിവരം കിട്ടാത്തത്.

അതേസമയം, മരണസംഖ്യ ഉയരുന്നതും മൃതദേഹങ്ങൾ ഇന്ത്യയിലെ നദികളിലേക്ക് ഒഴുകി എത്തുന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.

പ്രളയബാധിത പ്രദേശങ്ങളിൽ സേനകളുടെയും സന്നദ്ധ സംഘടനകളുടെയും തെരച്ചിൽ തുടരുകയാണ്.

നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രണയത്തിൽ മരണമടഞ്ഞ പ്രിയപ്പെട്ടവർക്ക് നവോദയ ഓസ്ട്രേലിയയുടെ ആദരാഞ്ജലികൾ🌹🙏🏾

പൊന്നോണ നാളുകൾ വന്നണഞ്ഞു...സാഹോദര്യവും സമഭാവനയും തുടികെട്ടിപ്പാടുന്ന ആവേശാരവങ്ങളാണെങ്ങും...കാർഷിക നിറവിൽ, നാടിൻ്റെ നന്മയ...
25/08/2026

പൊന്നോണ നാളുകൾ വന്നണഞ്ഞു...
സാഹോദര്യവും സമഭാവനയും തുടികെട്ടിപ്പാടുന്ന ആവേശാരവങ്ങളാണെങ്ങും...
കാർഷിക നിറവിൽ, നാടിൻ്റെ നന്മയിൽ, സ്വദേശത്തും പ്രവാസ ലോകത്തും നമ്മൾ സംസ്കൃതിയെ ചേർത്തണയ്ക്കുകയാണ് .

ഏവർക്കും നവോദയ ഓസ്ട്രേലിയയുടെ ഓണാശംസകൾ❣️

Navodaya Australia

വരൂ... നവോദയയിൽ അണിചേരൂ!പുരോഗമന ചിന്തകളും മതേതര മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് കലാ, സാംസ്കാരിക, സാമൂഹിക രംഗങ്ങളിൽ സജീവ സാ...
20/08/2026

വരൂ... നവോദയയിൽ അണിചേരൂ!

പുരോഗമന ചിന്തകളും മതേതര മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് കലാ, സാംസ്കാരിക, സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായി മുന്നേറുന്ന നവോദയ ഓസ്ട്രേലിയയുടെ അംഗത്വ ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നു.

സൗഹൃദവും സഹോദര്യവും സഹവർത്തിത്വവും ആഘോഷിക്കുന്ന ഈ വലിയ കൂട്ടായ്മയുടെ ഭാഗമാകൂ.

നാമൊന്നായി... മുന്നോട്ട്!

ഇന്ന് തന്നെ അംഗത്വം സ്വീകരിക്കാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ പ്രവേശിച്ച് ഫോം പൂരിപ്പിക്കുക.

https://app.orgnyse.com.au/555/navodayaaustralia-membership-registration

Join Navodaya Australia!

The Navodaya Australia membership campaign is now open!

Driven by progressive values, secular ideals, and a commitment to community, Navodaya brings people together through cultural, social, and volunteer activities.

Be part of a vibrant community that celebrates friendship, unity, diversity, and collective progress.

Together We Grow. Together We Belong. Together We Move Forward.

Join the Navodaya family today by completing the membership registration form through the link below.

https://app.orgnyse.com.au/555/navodayaaustralia-membership-registration

പ്രിയരെ,ബ്രിട്ടീഷ് അടിമത്വത്തിനെതിരെ പൊരുതി അനേകായിരങ്ങൾ ജീവൻ ബലിയർപ്പിച്ചു നേടിയ സ്വാതന്ത്ര്യ ദിനമാണിന്ന്.80-ാം സ്വാതന്...
15/08/2026

പ്രിയരെ,

ബ്രിട്ടീഷ് അടിമത്വത്തിനെതിരെ പൊരുതി അനേകായിരങ്ങൾ ജീവൻ ബലിയർപ്പിച്ചു നേടിയ സ്വാതന്ത്ര്യ ദിനമാണിന്ന്.

80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, ആ സ്വാതന്ത്ര്യം തന്നെ ചോദ്യം ചെയ്യപ്പെടുന്ന അപകടകരമായ ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.

ഭൂരിപക്ഷം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളെ ആക്രമണത്തിനിരയാക്കുന്നതും, ന്യൂനപക്ഷ മത പുരോഹിതന്മാർക്കുമെതിരെയും കന്യാസ്ത്രീകൾക്കെതിരെയും വർദ്ധിച്ചുവരുന്ന അതിക്രമങ്ങളും തടയേണ്ട ഭരണകൂടം മൗനം പാലിക്കുന്നത്, ജനാധിപത്യത്തിൻ്റെ കാതലായ നന്മയ്ക്കുനേരെയുള്ള കടന്നുകയറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

ഇത്തരം സ്ഥിതിവിശേഷങ്ങളെ മതേതര ജനാധിപത്യ ശക്തികൾ ചെറുത്തുതോൽപ്പിക്കേണ്ടത് സ്വാതന്ത്ര്യം നിലനിർത്തുന്നതിന് അനിവാര്യതയാണ്.

അതിനായുള്ള മുന്നേറ്റത്തിൽ പങ്കാളികളാകാൻ, ഈ സ്വാതന്ത്ര്യദിന പുലരിയിൽ നവോദയ ഓസ്ട്രേലിയ ഏവരേയും ആഹ്വാനം ചെയ്യുകയാണ്.

ഏവർക്കും ഊഷ്മളമായ സ്വാതന്ത്ര്യദിനാശംസകൾ.

🇦🇺 Australia Census 2026 – 11 August 📢 Be counted. Be heard. Be part of Australia’s future!The 2026 Australian Census is...
10/08/2026

🇦🇺 Australia Census 2026 – 11 August

📢 Be counted. Be heard. Be part of Australia’s future!

The 2026 Australian Census is happening on Tuesday, 11 August.

The Census helps us understand who we are, where we live and what our communities need. The information collected supports planning and funding for essential services such as healthcare, education, housing, transport and community services.

📝 Every person and every household counts.

Let’s do our part and make sure our community is counted!

🇦🇺 Complete your Census Soon.

Navodaya Australia

Navodaya Australia Stands in SolidarityWe express our heartfelt solidarity with the students in India who are peacefully...
24/07/2026

Navodaya Australia Stands in Solidarity

We express our heartfelt solidarity with the students in India who are peacefully raising their voices in pursuit of justice, dignity, and their rights.

We believe that education empowers change, and that peaceful democratic expression is a cornerstone of a just society. Our thoughts are with every student facing challenges while striving for a better future.

May dialogue, understanding, and justice prevail.

In solidarity,

Navodaya Australia

സ്പെയിനിന് വേൾഡ് കപ്പ് കിരീടംഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്പെയിൻ ലോക ജേതാക്കൾ!!! സ്പെയിനിന്റെ പ്രതിരോധ കോട...
19/07/2026

സ്പെയിനിന് വേൾഡ് കപ്പ് കിരീടം

ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്പെയിൻ ലോക ജേതാക്കൾ!!!

സ്പെയിനിന്റെ പ്രതിരോധ കോട്ടകളെയും അനവധിയായ മുന്നേറ്റപോരാട്ടങ്ങളുടെയും മുന്നിൽ കളിയിലൂടനീളം അർജൻറീനയുടെ പാതിയിൽ കളി കേന്ദ്രീകരിച്ചെങ്കിലും ഗോൾകീപ്പറായ മാർട്ടിനസിൻ്റെ സ്വപ്നതുല്യമായ പ്രതിരോധ മറ മൂലം ഒട്ടനവധി പ്രാവശ്യം സ്പെയിന് വല കുലുക്കാനായില്ല .

106–ാം മിനിറ്റിൽ അർജന്റീനയുടെ ഷൂട്ടൗട്ട് മോഹങ്ങളെ തകർത്തെറിഞ്ഞ് സ്പെയിൻ ആദ്യ ലീഡെടുത്തു. അർജന്റീനയുടെ ഗോൾ മുഖത്തു ഗോൾ ഏരിയയില്‍നിന്ന് നിക്കോ വില്യംസ് തലകൊണ്ടു മറിച്ചു നൽകിയ പന്തെടുത്ത് ഷോട്ടെടുത്ത ഫെറാൻ ടോറസിനു പിഴച്ചില്ല. മത്സരത്തിലെ 20–ാം ശ്രമത്തിലാണ് അർജന്റീന ഗോളി എമിലിയാനോ മാർട്ടിനസിന്റെ പ്രതിരോധം സ്പെയിൻ മറികടന്നത്. സ്കോർ 1–0.

കളിയിലൂടനീളം മെസ്സിയെ കുച്ചു വിലങ്ങിട്ട് മുന്നറിയെങ്കിലും അവസാന മിനിറ്റുകളിൽ അർജൻറീന നടത്തിയ മുന്നേറ്റങ്ങൾ ഗോളിനടുത്തെത്തിയെങ്കിലും ഭാഗ്യം സ്പെയിനിനൊപ്പം ആയിരുന്നു .
അനുമോദനങ്ങൾ ടീം സ്പെയിൻ ❤️

19/07/2026

വരിയും വായനയും

വെബിനാർ

പ്രശ്സ്ത കവി കുരീപ്പുഴ ശ്രീകുമാർ

Address

Sydney, NSW
2564

Alerts

Be the first to know and let us send you an email when Navodaya Australia posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Navodaya Australia:

Shortcuts

Share