10/05/2026
ബഹുമാനപ്പെട്ട ഇന്ത്യൻ അസോസിയേഷൻ ഷാർജ അംഗമേ,
നമ്മുടെ അസോസിയേഷന്റെ പുതിയ ഭരണസമിതിയിലേക്ക് നിസാർ തളങ്കര, ശ്രീപ്രകാശ്, ജിബി ബേബി എന്നിവരുടെ പാനലിൽ, മാനേജിങ് കമ്മിറ്റിയിലേക്ക് ഞാൻ മത്സരിക്കുകയാണ്.
ഒരു സാധാരണക്കാരനായ എന്നെ നിങ്ങളുടെ വിലയേറിയ വോട്ട് നൽകി വിജയിപ്പിച്ചാൽ, അംഗങ്ങളുടെ ന്യായമായ ഏത് ആവശ്യങ്ങൾക്കും അസോസിയേഷൻ മുഖേന പരിഹാരം കാണാൻ ഞാൻ എപ്പോഴും മുൻപന്തിയിലുണ്ടാകും. അസോസിയേഷൻ ഭരണത്തിൽ നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും കൃത്യമായി അധികാരികളെ ബോധ്യപ്പെടുത്തുമെന്ന് ഞാൻ ഉറപ്പുനൽകുന്നു.
സ്നേഹപൂർവ്വം,
മനാഫ് കുന്നിൽ