20/04/2023
അല്ഹംദുലില്ലാഹ്..!!
പുണ്ണ്യ റമളാനിന്റെ അവസാന ദിനരാത്രം പ്രാർത്ഥനകളിൽ മുഴുകുന്നതിന് ഇടയിലും ഒരുക്കങ്ങയുടെ അവസാന റൗണ്ട് മിനുക്ക് പണിയിലാണ്. നാടും നാട്ടുകാരും ഒരുപോലെ ആകാംശയോടെ കാത്തിരിക്കുന്ന മഹാ സംഗമത്തിനും പ്രവാസ ജീവിതത്തിൽ ഇന്നേവരെ ലഭിച്ചിട്ടില്ലാത്ത പങ്കവെക്കലിന്റെയും പങ്ക്ചേരലിന്റെയും പവിത്രമായ ഒരു ദിനം സമ്മാനിക്കാനുമായ്...
പല കാലങ്ങളിലായി പല പ്രയാസങ്ങളിലും സാഹചര്യത്തിലൂടെയും പ്രവാസലോകത്തേക്ക് കടന്ന് വന്ന ഒരേ നാട്ടുകാർ. പല എമിറെറ്റസുകളിലുമായ്, പല മേഖലകളിലെ പല ജോലികളിലും സ്ഥാനങ്ങളിലും വ്യത്യസ്തമായ രാഷ്ട്രീയ സംഘടനാ കാഴ്ചപ്പാടുകളിലും ജീവിതത്തിൽ കെട്ടിയേൽക്കപ്പെട്ട പല ഉത്തരവാദിത്തങ്ങളിലും തിരക്കുകളിലും ഒരോ ദിനങ്ങളും മാസങ്ങളും വർഷങ്ങളും കൊഴിഞ്ഞ് തീരുമ്പോൾ എവിടെയോ നഷ്‌ടമാകുന്ന ചില സുന്ദര മുഹൂർത്തങ്ങളുണ്ട്.. ഒരുനാളിൽ നമുക്ക് വേണ്ടപ്പെട്ടവരായിരുന്ന, കൂട്ട് കുടുംബം സുഹൃത്തുക്കൾ സഹോദരന്മാർ സഹപാഠികൾ അങ്ങനെ ഒരുപാട് പേർ എന്നാൽ അകാരണത്താൽ അകന്ന് പോയ ചില മുഖങ്ങൾ.. പരസ്പര കണ്ടുമുയിട്ട് വർഷങ്ങൾ... ചില മുഖങ്ങൾ മറന്ന് പോയി, പരസ്പരം അറിയാത്ത ചില പുതിയ മുഖങ്ങൾ അങ്ങനെ ഒരുപാട് പേർ... പരിചയപ്പെടാനോ പഴയ സൗഹൃദം പുതുക്കാനോ വലുതല്ലാത്ത പലകാരണത്താൽ അവസരം നഷ്ടമായത് കൊണ്ട് മാത്രം വിദൂരമായ നമുക്ക് ഒരിക്കൽ കൂടി ഒന്ന് ഒരുമിച്ച് കൂടണം. എല്ലാവരും ഒരുമിച്ച് ഓർമ്മകളും സൗഹൃദങ്ങളും പങ്ക്വെക്കാനും, മനസ്സിൽ ചില്ലിട്ട് വെക്കാൻ ഒരുപിടി നല്ല മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ഒരു ദിനം.
സൗഹ്രദങ്ങളും ബന്ധങ്ങൾക്കും ഏറ്റവും വിലകല്പിക്കേണ്ട ഒരുമിച്ച് നിൽക്കേണ്ട ഈ കാലഘട്ടത്തിൽ 5 മാസവും 50 വർഷവും പിന്നിടുന്ന പുതിയതും പഴയതുമായ ചേലേരിയുടെ മുഴുവൻ പ്രവാസികളും ഏറ്റവും സ്രെഷ്ട്മായ ഈദ് ദിനത്തിൽ ഒരുമിച്ച് കൂടുന്നു...
നാഥൻ തൗഫീഖ് ചെയ്യട്ടെ, സന്തോഷവും വിജയവും നിലനിൽക്കാൻ.... 😊