Kerala Samajam RAK

Kerala Samajam RAK Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Samajam RAK, Community Organization, Al Nakheel, Ras al-Khaimah.

പ്രിയരെ.....
യു എ ഇ യിലെ തന്നെ കലാ കായിക സാമൂഹിക സംസ്കാരിക സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഏറെ പഴക്കം ചെന്ന സംഘടനായാണ് റാക് കേരളസമാജം.കൂടാതെ റാസല്‍ഖൈമയിലെ ആദ്യസംഘടനയായ കേരള സമാജം അതിന്‍റെ പ്രവര്‍ത്തന പാരമ്പര്യങ്ങളുടെ സുവര്‍ണ്ണകാലഘട്ടങ്ങളെ അനുസ്മരിച്ച് കൊണ്ട് പുതിയോരു പാതയിലേക്ക് ഉയരാനുള്ള തെയ്യാറെടുപ്പിലാണ്.
റാസല്‍ഖൈമയിലെ ഭരണാധികാരിയായിരുന്ന അന്തരിച്ച ഷൈക്ക് സാഖര്‍ അല്‍ഖ്വാസ്മി സൌജന്യമായി നല്‍കി

യ സ്ഥലത്ത് ഒരു കൂട്ടം മലയാളികളുടെ കൂട്ടായ പ്രര്‍ത്തനങ്ങളിലൂടെ ഒരു കെട്ടിടം നിര്‍മ്മിക്കുകയും കൂടാതെ മരുഭൂമിയിലെ മുഴുവന്‍ മലയാളി മനസ്സുകളെയും ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരുമിച്ച്‍ അണിനിരത്തി കേരളസമാജത്തേ ഒരു തണല്‍ മരം പോലെ സംരക്ഷിച്ചു പോന്നു.
മാറി മാറി വന്ന കമ്മറ്റികളെല്ലാം തന്നെ വൈവിധ്യമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും, കാലാ കായിക സാസ്ക്കരിക പ്രവര്‍ത്തനങ്ങളിലൂടെയും സമാജത്തിന്‍റെ സുന്ദരമുഖം ജനകീയമാക്കി തീര്‍ത്തു. യു എ ഇ അടിസ്ഥാനത്തില്‍ കുട്ടികളുടെ യുവജനോത്സവം, അതുപോലെ തന്നെ പഠനത്തിനും വ്യക്തിത്ത്വ വികസനത്തിനും വേണ്ടിയുള്ള ബോധവല്‍ക്കരണ ക്ലാസ്സുകള്‍ തുടങ്ങ നാട്ടില്‍ നിന്നും നിരവധി സാംസ്കാരിക രാഷ്ട്രീയ മഹത് വ്യക്തികളെ റാസല്‍ഖൈമയുടെ സാംസ്കാരിക മണ്ണില്‍ നിരന്തര സാന്നിധ്യമാക്കി മാറ്റാനും സമാജം പ്രവര്‍ത്തകര്‍ക്കു കഴിഞ്ഞു. പരിമിതികളുടെ പ്രളയത്തിനു നടുവിലും പകച്ചു പോവാതെ ചിതറാതെ ഒത്തൊരുമച്ചു നില്‍ക്കുന്ന ഒരു സംഘടനാ സംവിധാനം തന്നെയാണ് കേരള സമാജത്തിന്‍റെ നട്ടല്ല്. മെമ്പര്‍മാരുടെ വരിസംഖ്യ എന്ന തുച്ചമായ വരുമാനത്തിലൂടെയാണ് സമാജത്തിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് ചലിക്കുന്നത്. കേരള സമാജത്തിന്‍റെ തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ എല്ലാവരുടെയും പരിപൂര്‍ണ്ണ സഹകരണവും സാന്നിധ്യവും എന്നും പ്രതീക്ഷിച്ചു കൊണ്ട്........
ഒത്തിര സ്നേഹാശംസളോടെ.......
പ്രസിഡന്‍റ് നാസര്‍ അല്‍ദാന
കേരള സമാജം റാസല്‍ഖൈമ

Address

Al Nakheel
Ras Al-Khaimah

Website

Alerts

Be the first to know and let us send you an email when Kerala Samajam RAK posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share