യുവകലാസാഹിതി - റാസ് അൽ ഖൈമ

യുവകലാസാഹിതി - റാസ് അൽ ഖൈമ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from യുവകലാസാഹിതി - റാസ് അൽ ഖൈമ, Community Organization, Al Nakheel, Ras Al Khaima, Ras al-Khaimah.

11/09/2024

പ്രിയരേ ..
നിങ്ങൾ കാത്തിരുന്ന ആ ദിവസം വന്നെത്തി. യുവകലാസാഹിതി യുഎഇ കലോൽസവത്തിൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുകയാണ്. പ്രതിഭയും ഭാവനയും രാകി മിനുക്കിയ നൈപുണ്യവും മാറ്റുരയ്ക്കുന്ന ഈ വലിയ സർഗോത്സവത്തിൻ്റെ ഭാഗമാകുവാൻ ഈ സുവർണ്ണാവസരം
എത്രയും വേഗം പ്രയോജനപ്പെടുത്തുക.

https://kalolsavam.yuvakalasahithyuae.org

മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് നിങ്ങളുടെ രജിസ്ട്രേഷൻ നടപടിയുടെ ആദ്യഘട്ടം പൂർത്തിയാക്കാവുന്നതാണ്.

യു എ ഇ ൽ പഠിക്കുന്ന KG തലം മുതൽ +2 വരെ ഉള്ള കുട്ടികൾക്ക് ഈ കലോത്സവത്തിൽ പങ്കാളികളാകാം.
കലാതിലകം ,പ്രതിഭ പട്ടങ്ങൾ ഉൾപ്പെടെ സംസ്ഥാന സ്കൂൾ കലോത്സവ മാതൃകയിലാണ് മത്സരങ്ങൾ .
വിവിധ മത്സര വിജയികൾക്ക് മണ്മറഞ്ഞ കലാ -സാംസ്കാരിക നായകരുടെ പേരിലുള്ള പുരസ്കാരങ്ങൾ ലഭിക്കും .പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ ഉണ്ടായിരിക്കുന്നതാണ്.

28/08/2024

യുവകലാസാഹിതി യു.എ.ഇ
കലോത്സവം വീണ്ടും

കൗമാര പ്രതിഭകളുടെ കലാവൈഭവങ്ങൾ പ്രകടമാക്കുന്ന ഉജ്ജ്വലവേദി എന്നതിനപ്പുറം തനതായ പല കലാരൂപങ്ങളും കാലഹരണപ്പെട്ടുപോകാതെ, കാതങ്ങൾക്കിപ്പുറം മറ്റൊരു നാട്ടിൽ നമ്മുടെ മക്കളിലൂടെ സംരക്ഷിക്കപ്പെടാനുള്ള ഈ പരിശ്രമം നമ്മുടെ സംസ്കൃതിയുടെ നെടുംതൂണായി ചരിത്രം അടയാളപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല. നിങ്ങൾക്കും ഈ ചരിത്ര മുഹൂർത്തത്തിൽ പങ്കാളികളാകാൻ അവസരമുണ്ട്. തങ്ങളുടെ സംസ്കൃതിയെ എന്നും സംരക്ഷിച്ചു നിർത്തുന്ന ഷൈഖ് സെയിദിന്റെ മണ്ണിൽ കലാകേരളത്തിന്റെ പുതുനാമ്പുകളെ വളർത്തിയെടുക്കാൻ സുതാര്യവും, സത്യസന്ധവും, ജനകീയവുമായി ഈ സംഗമത്തെ ഒരു മഹോത്സവമാക്കി മാറ്റാം.

25/08/2024
25/08/2024

വിയറ്റ്നാം കമ്യൂണിണിസ്റ്റ് പാർട്ടിയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ വിയറ്റ്നാമിലേക്ക്. ഇന്ന് രാത്രി സംഘം വിയറ്റ്നാമിലേക്ക് പുറപ്പെട്ടു. ആഗസ്റ്റ് 31 ന് തിരിച്ചെത്തും. കമ്യൂണിസ്റ്റ് പാർട്ടി ദേശീയ സെക്രട്ടറി ഡി. രാജ നയിക്കുന്ന അഞ്ചംഗ സംഘമാണ് വിയറ്റ്നാം സന്ദർശിക്കുന്നത്. ഡി. രാജക്ക് പുറമേ കമ്യൂണിസ്റ്റ് പാർട്ടി ദേശീയ സെക്രട്ടേറിയേറ്റ് അംഗം രാമകൃഷ്ണ പാണ്ഡേ, പാർട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗം ചാടാ വെങ്കിട്ട റെഢി, NFIW തമിഴ്നാട് സംസ്ഥാന സെക്രട്ടറി കണ്ണകി , സി കെ ആശ MLA എന്നിവരാണ് സംഘത്തിലുള്ളത്.

Address

Al Nakheel, Ras Al Khaima
Ras Al-Khaimah

Alerts

Be the first to know and let us send you an email when യുവകലാസാഹിതി - റാസ് അൽ ഖൈമ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to യുവകലാസാഹിതി - റാസ് അൽ ഖൈമ:

Share