Syrian Orthodox Church Youth Association UAE Zone

Syrian Orthodox Church Youth Association UAE Zone Syrian Orthodox Church Youth Association UAE Zone is a joint congregation of the Youth Association of all the Parishes in UAE

ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമ മേലധ്യക്ഷനും, അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും പരിശുദ്ധ പത്രോസിന്റെ ശ്ലൈഹീക സ...
03/05/2026

ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമ മേലധ്യക്ഷനും, അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും പരിശുദ്ധ പത്രോസിന്റെ ശ്ലൈഹീക സിംഹാസനത്തിൽ ഭാഗ്യമോടെ വാണരുളുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായിക്ക് ഹൃദയം നിറഞ്ഞ പ്രാർത്ഥനാപൂർവ്വമായ ജന്മദിനാശംസകൾ.

Syrian Orthodox Church Youth Association UAE

🎉 *Congratulations & Blessings* 🎉With great joy, we extend our heartfelt congratulations to the newly elected *Syrian Or...
30/04/2026

🎉 *Congratulations & Blessings* 🎉

With great joy, we extend our heartfelt congratulations to the newly elected *Syrian Orthodox Church Youth Association, UAE Zone Committee Members – 2026*.

May God bless each one of you with wisdom, strength, and humility as you take up this responsibility to lead and serve. May your efforts inspire unity, faith, and spiritual growth among the youth.

Let this new beginning be filled with purpose, dedication, and the guidance of our Lord.

🙏 *Wishing you all a fruitful and blessed tenure!*

SOCYA - വാർഷിക പൊതുയോഗംഷാർജാ :- പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ യുഎഇ മേഖല യൂത്ത് അസോസിയേഷൻ (SOCYA) ന്റെ 2025-26 വർഷത്...
20/04/2026

SOCYA - വാർഷിക പൊതുയോഗം

ഷാർജാ :- പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ യുഎഇ മേഖല യൂത്ത് അസോസിയേഷൻ (SOCYA) ന്റെ 2025-26 വർഷത്തെ വാർഷിക പൊതുയോഗം മേഖല പാത്രിയാർക്കൽ വികാർ അഭിവന്ദ്യ കുര്യാക്കോസ് മോർ യൗസേബിയോസ് തിരുമേനിയുടെ അധ്യക്ഷതയിൽ ഷാർജാ സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി കത്തിഡ്രൽ പള്ളിയിൽ വച്ചു ഞായറാഴ്ച (19.04.26) വൈകിട്ട് 4 മണിക്ക് നടത്തപ്പെട്ടു. പ്രസ്തുത യോഗത്തിൽ SOCYA വൈസ് പ്രസിഡന്റ്‌ ബഹു. ബേസിൽ ബേബി അച്ചൻ സ്വാഗതം ആശംസിച്ചു. യൂത്ത് അസോസിയേഷൻ സെക്രട്ടറി ശ്രീ. ഷെറിൻ എൽദോ 2025-26 വർഷത്തെ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. തുടർന്ന് ട്രസ്റ്റീ ശ്രീ. ബേസിൽ വർഗീസ് തന്നാണ്ട് വർഷത്തെ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു . മേഖലയിലെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികരും UAE സോണൽ സെക്രട്ടറി സന്ദീപ് ജോർജ് , ട്രസ്റ്റീ എൽദോ പി ജോർജ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. മേഖലയിലെ വിവിധ ഇടവകകളിൽ നിന്നുള്ള യുവജന പ്രസ്ഥാന ഭാരവാഹികളും പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു.

2026 വർഷത്തെ ഭാരവാഹികൾ :
President - H.G. Kuriakose Mor Eusebius Vice President - Rev. Fr. Basil Baby Narukkiyil Secretary - Mr. Sherin K Eldho ( Abudhabi )
Trustee - Mr. Basil Vargheese ( Sharjah )
Joint Secretary - Basil Mathew ( Ras al Khaima )
Joint Trustee - Melvin Vargheese ( Dubai )
Arts Convenor - Jithu Kurian ( Abudhabi )
Sport Convenor - Rejo K James ( Al ain )
Auditor - Anoop Kuriakose ( Ras al Khaima )

പൊതുയോഗത്തിൽ പങ്കെടുത്ത സോണലിലെ എല്ലാ യൂത്ത് അസോസിയേഷൻ പ്രവർത്തകരോടുള്ള നന്ദി അറിയിക്കുന്നു.

യു.എ.ഇ മേഖല പള്ളി പ്രതിപുരുഷ യോഗം നടത്തപ്പെട്ടു ഷാർജ : പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ  യു.എ.ഇ മേഖല  പള്ളി പ്രതിപുരുഷ...
19/04/2026

യു.എ.ഇ മേഖല പള്ളി പ്രതിപുരുഷ യോഗം നടത്തപ്പെട്ടു

ഷാർജ : പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ യു.എ.ഇ മേഖല പള്ളി പ്രതിപുരുഷ യോഗം ഷാർജ സെൻറ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ കത്തീഡ്രൽ പള്ളിയിൽ വെച്ച് യുഎഇ ഭദ്രാസനാധിപൻ അഭിവന്ദ്യ കുര്യാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. മേഖലയിലെ വൈദികരും വിവിധ ദേവാലയങ്ങളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. സോണൽ വൈസ് പ്രസിഡന്റ് റവ ഫാ ബിനു അമ്പാട്ട് സ്വാഗതം ആശംസിച്ച യോഗത്തിൽ സെക്രട്ടറി ശ്രീ.സന്ദീപ് ജോർജ് 2025-26 വാർഷിക റിപ്പോർട്ടും ട്രസ്റ്റി എൽദോ പി ജോർജ് 2025-26 വർഷത്തെ കണക്കും ഓഡിറ്റർ വിൽ‌സൺ ജോസഫ് ഓഡിറ്റേഴ്‌സ് റിപ്പോർട്ടും അവതരിപ്പിക്കുകയും ചെയ്തു.മേഖലയുടെ 2026-27 വർഷത്തിലെ പ്രവർത്തനങ്ങളെ പറ്റിയും യോഗം വിലയിരുത്തി.
യുഎഇ മേഖലയുടെ 2026 ലെ ഫാമിലി കോൺഫറൻസ് നവംബർ അവസാന വാരം ദുബായ് മാർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രലില് വച്ച് നടത്തുവാനും യോഗം തീരുമാനിച്ചു.

06/04/2026
21/03/2026
ആഗോള സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവ പ്ര...
27/02/2026

ആഗോള സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി.മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തയുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ, ഡൽഹി ഭദ്രാസനാധിപൻ അഭിവന്ദ്യ യൗസെബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, എൻ.ഡി.എ ചെയർമാൻ രാജീവ് ചന്ദ്രശേഖർ, ട്വന്റി20 പാർട്ടി പ്രസിഡന്റ് സാബു എം ജേക്കബ് തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

അന്ത്യോഖ്യായിൽ ശ്ലൈഹീക സിംഹാസനം സ്ഥാപിക്കപ്പെട്ടതിന്റെ ഓർമ്മ ഫെബ്രുവരി 22 പരിശുദ്ധ പാത്രിയർക്കാ ദിനം ❤️
21/02/2026

അന്ത്യോഖ്യായിൽ ശ്ലൈഹീക സിംഹാസനം സ്ഥാപിക്കപ്പെട്ടതിന്റെ ഓർമ്മ
ഫെബ്രുവരി 22 പരിശുദ്ധ പാത്രിയർക്കാ ദിനം ❤️

✝️ യാത്രാമംഗളങ്ങൾ ✝️St George Jacobite Siriyan Orthodox Simhasana Cathedral Al ain വികാരി Rev Fr Siby Baby തന്റെ ശുശ്രൂഷ...
10/02/2026

✝️ യാത്രാമംഗളങ്ങൾ ✝️

St George Jacobite Siriyan Orthodox Simhasana Cathedral Al ain വികാരി Rev Fr Siby Baby തന്റെ ശുശ്രൂഷാ കാലാവധി പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നു.

അച്ചൻ നമ്മുടെ യുഎഇ മേഖലയ്ക്കും, പ്രത്യേകിച്ച് സോണൽ യൂത്ത് അസോസിയേഷനും നൽകിയ ആത്മീയ നേതൃത്വം, സ്‌നേഹം, പ്രാർത്ഥനകൾ, സഹകരണം എന്നിവയ്ക്കായി ഞങ്ങൾ ഹൃദയംഗമമായ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.

കഴിഞ്ഞ നാളുകളിൽ അച്ചന്റെ ശുശ്രൂഷ നമ്മെ ആത്മീയമായി വളർത്തുകയും, സഭാ ജീവിതത്തെ പുതുക്കി ശക്തിപ്പെടുത്തുകയും ചെയ്തതായി ഓർക്കുന്നു.
ജനുവരി 30 വെള്ളിയാഴ്ച SOCYA ഭാരവാഹികൾ Al ain പള്ളിയിലെത്തി അച്ചന് യാത്രാമംഗളങ്ങൾ സമർപ്പിച്ചു..
കാരുണ്യവാനായ ദൈവത്തിന്റെ അനുഗ്രഹവും ആരോഗ്യവും ദീർഘായുസ്സും തുടർന്നുള്ള ശുശ്രൂഷയിലും അച്ചന് ലഭിക്കട്ടെ... Al ain ഇടവകവികാരിയായി ചുമതലയേൽക്കുന്ന Rev Fr Vipin Kurumolathu അച്ചന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു...

ഒത്തിരി സ്നേഹത്തോടെ,

SOCYA 2025 മാനേജിങ് കമ്മിറ്റീ

Address

Dubai

Telephone

+971551797339

Website

Alerts

Be the first to know and let us send you an email when Syrian Orthodox Church Youth Association UAE Zone posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Syrian Orthodox Church Youth Association UAE Zone:

Share