14/02/2026
കാരുണ്യത്തിന്റെ രാഷ്ട്രീയ സംസ്കാരം: മേൽപ്പറമ്പിൽ കെഎംസിസി എഴുതിയത് ജനസാന്നിധ്യത്തിന്റെ പുതു ചരിത്രം
മുസ്ലിം ലീഗ് എന്ന മഹാവൃക്ഷത്തിൽ നിന്ന് ഇറങ്ങിയ അനേകം ചില്ലകളിലൊന്നായി, വെള്ളവും വളവും പോഷകാഹാരവും കൈമാറുന്ന സാമൂഹ്യ സേവന രംഗത്ത് അതിന്റെ സ്വാധീനം അതിരുകളില്ലാത്തതാണ്.
ഇത്തരമൊരു പശ്ചാത്തലത്തിലാണ് കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി മേൽപ്പറമ്പിൽ സംഘടിപ്പിച്ച പൊതു പരിപാടി പൊതുസമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.
കെഎംസിസിയെയും മുസ്ലിം ലീഗിനെയും ഹൃദയത്തിലേറ്റിയ സാന്നിധ്യം, സംഘടനയുടെ ജനപിന്തുണയും സാമൂഹിക അടിത്തറയും പൊതുസമൂഹത്തിന് മുന്നിൽ തെളിഞ്ഞുനിന്ന ഒരു ദൃശ്യമായി മാറി.
വിജയാരവം
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾക്ക് നൽകിയ ഉജ്ജ്വല സ്വീകരണം.
കാരുണ്യസ്പർശം
സി.എച്ച് സെന്ററിലേക്ക് മൂന്ന് ഡയാലിസിസ് മെഷീനുകളുടെ സമർപ്പണം — മനുഷ്യവേദനയോട് സംഘടന പുലർത്തുന്ന കരുതലിന്റെ തെളിവ്.
ഘോഷയാത്ര
ഭാരത് ജോഡോ യാത്രയിൽ വിസ്മയം തീർത്ത ‘സർഗ്ഗധാര ബാൻഡ്’ന്റെ താളമേളങ്ങളോടെ, കണ്ണൂർ ടീമിന്റെ അകമ്പടിയോടെ,
കളനാട് മുതൽ മേൽപ്പറമ്പ് വരെ നീണ്ട വർണ്ണാഭമായ റാലി — ജനപ്രതിനിധികളെ നെഞ്ചോട് ചേർത്ത് നിർത്തലായി..!
പരിപാടിയുടെ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി നിർവഹിച്ചു.
ഡയാലിസിസ് മെഷീനുകളുടെ കൈമാറ്റ ചടങ്ങ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
കെഎംസിസി മണ്ഡലം പ്രസിഡന്റ് റഫീഖ് മാങ്ങാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ,
അനീഫ് കട്ടക്കാൽ സ്വാഗതവും, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക നന്ദിയും രേഖപ്പെടുത്തി.
കാരുണ്യവും രാഷ്ട്രീയ സംസ്കാരവും കൈകോർക്കുമ്പോൾ എങ്ങനെയൊരു ജനാധിപത്യ ഉത്സവം രൂപപ്പെടുമെന്നതിന് മേൽപ്പറമ്പ് സാക്ഷിയായ ദിനമായിരുന്നു..!