Dubai KMCC - Pulicode Area Kottakkal

Dubai KMCC - Pulicode Area Kottakkal കോട്ടക്കൽ മുനിസിപ്പൽ ദുബായ് കെഎംസിസി യുടെ പുലിക്കോടെ മേഖല.

19/03/2026
24/02/2026

മുസ്‌ലിം ലീഗ് വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായ ഭവന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് ഇന്ന് മുതൽ (ഫെബ്രുവരി 24) മാർച്ച് 10 വരെ പ്രഖ്യാപിച്ച ജനകീയ ധനസമാഹരണം വിജയിപ്പിക്കാൻ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. വിശുദ്ധ റമദാനിൽ 15 ദിവസത്തേക്കാണ് ഫോർ വയനാട് ആപ്പ് വീണ്ടും ധനസമാഹരണത്തിന് വേണ്ടി തുറക്കുന്നത്. പുനരധിവാസത്തിന് വേണ്ടി ഇതുവരെ സമാഹരിച്ചതും ചെലവഴിച്ചതുമായ മുഴുവൻ കണക്കുകളും ആപ്പ് വഴി ആർക്കും പരിശോധിക്കാവുന്നതാണ്. 105 വീടുകളാണ് മുസ്‌ലിം ലീഗ് മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെള്ളിത്തോട് പ്രദേശത്ത് നിർമ്മിച്ച് നൽകുന്നത്. ഇതിൽ 51 വീടുകളുടെ താക്കോൽ കൈമാറ്റം ഫെബ്രുവരി 28 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പ്രൊജക്ട് സൈറ്റിൽ നടക്കും. മെയ് 30നകം ബാക്കി വീടുകളുടെ നിർമ്മാണം കൂടി ഭംഗിയായി പൂർത്തീകരിക്കേണ്ടതുണ്ട്. ഈ ആവശ്യത്തിലേക്ക് കൂടുതൽ തുക അനിവാര്യമായി വന്നിരിക്കുകയാണ്. വിശുദ്ധ റമദാനിലെ ഈ പുണ്യദിനങ്ങളിൽ മുണ്ടക്കൈ-ചൂരൽമല ഉരുൾബാധിതരെ ഒരിക്കൽക്കൂടി ചേർത്തുപിടിക്കാൻ സുമനസ്സുകൾ രംഗത്ത് വരണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു.

Address

Dubai

Website

Alerts

Be the first to know and let us send you an email when Dubai KMCC - Pulicode Area Kottakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share