Nilavu UAE Vilayur Punchayath Pravasi Koottayma

Nilavu UAE Vilayur Punchayath Pravasi Koottayma യുഎഇ-യിൽ അതിവസിക്കുന്ന വിളയൂർ പഞ്ചായത്ത് നിവാസികളുടെ ഒരു സുഹൃദ് കൂട്ടായ്മ...

വിവാഹാഘോഷം വിളയൂർ ബഡ്സ് സ്കൂളിലെ കുട്ടികൾക്കൊപ്പം ആഘോഷിച്ച് നവദമ്പതികൾ...വിളയൂർ: നിക്കാഹും അതിനോടനുബന്ധിച്ചുള്ള മറ്റു ചട...
12/01/2026

വിവാഹാഘോഷം വിളയൂർ ബഡ്സ് സ്കൂളിലെ കുട്ടികൾക്കൊപ്പം ആഘോഷിച്ച് നവദമ്പതികൾ...

വിളയൂർ: നിക്കാഹും അതിനോടനുബന്ധിച്ചുള്ള മറ്റു ചടങ്ങുകളും കഴിഞ്ഞ് നവദമ്പതികൾ ആദ്യമെത്തിയത് വിളയൂർ ബഡ്സ് സ്കൂളിൽ.

ഇൻകാസ് ദുബൈ പാലക്കാട് ജില്ലാ കമ്മിറ്റി ട്രഷററും, യുഎഇ വിളയൂർ പഞ്ചായത്ത് പ്രവാസി കൂട്ടായ്മ നിലാവിൻ്റെ പ്രസിഡണ്ടും ആയ നിസാർ പാലൊളിക്കുളമ്പിൻ്റെ മകൻ അജിനാസും, അജിനാസിൻ്റെ ഭാര്യയായ ഷിബിലയുമാണ് വിളയൂർ ബഡ്സ് സ്കൂളിലെ കുട്ടികളോടൊപ്പം അവരിൽ ഒരാളായി തങ്ങളുടെ വിവാഹാഘോഷം ആഘോഷിച്ചത്. വിവാഹ തിരക്കുകളെല്ലാം കഴിഞ്ഞ് വധൂവരന്മാരുടെ ആദ്യ തീരുമാനം വിളയൂർ പേരടിയൂരിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂളിൽ കഴിയുന്ന കുട്ടികളെ കാണുകയെന്നതായിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തങ്ങളുടെ വിവാഹദിനത്തിൻ്റ അന്നുള്ള പാർട്ടിയിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. അത് മനസ്സിലാക്കിക്കൊണ്ട് അവർക്ക് മാത്രമായൊരു ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു. സ്കൂളിൽ എത്തിയ വധൂവരന്മാരെ ടീച്ചർമാരും കുട്ടികളും ചേർന്ന് സ്വീകരിച്ചു.

അപ്രതീക്ഷിതമായി തങ്ങളെ കാണാൻ വന്ന മണവാളനെയും മണവാട്ടിയെയും കണ്ടതിൻ്റെ അമ്പരപ്പിലായിരുന്നു കുരുന്നുകള്‍. ഇതോടെ ടീച്ചർ കുട്ടികളെ കാര്യം ധരിപ്പിച്ചു. നിങ്ങളെ കാണാന്‍ എത്തിയതാണെന്നറിയിച്ചതോടെ ആവേശത്തിലായ കുരുന്നുകള്‍ മംഗളാശംസകള്‍ നേര്‍ന്നു. വിവാഹാഘോഷം കുട്ടികൾക്കൊപ്പം ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇരുവരും പ്രതികരിച്ചു.

ബഡ്സ് സ്കൂളിലെ കുരുന്നുകൾക്ക് ബിരിയാണിയും ഏര്‍പ്പാടാക്കിയിരുന്നു. ആതിഥേയര്‍ക്കൊപ്പം ഫോട്ടോയെടുത്തും ഭക്ഷണം കഴിച്ചും വിവാഹാഘോഷം എന്നും മധുരമുള്ള ഓര്‍മയാക്കിയാണ് ഇരുവരും വീട്ടിലേക്ക് യാത്ര തിരിച്ചത്.

ചടങ്ങിൽ വിളയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നീലടി സുധാകരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഇസ്മായിൽ വിളയൂർ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ഹുസൈൻ കണ്ടേങ്കാവ്, മുഹമ്മദ് റാഫി എന്നിവരും കുഞ്ഞാപ്പ ഹാജി, സൽമാൻ വിളയൂർ, ഹബീബ് എന്നിവരും സന്നിഹിതരായിരുന്നു...

പ്രിയരേ...ക്ഷേമം നേരുന്നു, അതിനായി പ്രാർഥിക്കുന്നു....നമ്മുടെ പ്രിയ സഹോദരൻ ഒ. ടി ഷരീഫ് കിഡ്നി സംബന്ധമായ രോഗത്താൽ പ്രയാസപ...
26/03/2025

പ്രിയരേ...

ക്ഷേമം നേരുന്നു, അതിനായി പ്രാർഥിക്കുന്നു....

നമ്മുടെ പ്രിയ സഹോദരൻ ഒ. ടി ഷരീഫ് കിഡ്നി സംബന്ധമായ രോഗത്താൽ പ്രയാസപ്പെടുന്ന വിവരം നാമെല്ലാം അറിഞ്ഞിരിക്കുമല്ലോ. നമ്മളെപ്പോലെ പ്രവാസിയായിരുന്ന അദ്ദേഹം ജീവിതയാത്രക്കിടെ കിഡ്നി തകരാറിലായി ഇപ്പോൾ ഡയാലിസിസ് ചെയ്ത്കൊണ്ടിരിക്കുന്ന സാഹചര്യമാണ്. അദ്ദേഹത്തിന് കിഡ്നി മാറ്റിവെക്കുകയല്ലാതെ മറ്റൊരു പ്രതിവിധിയില്ല എന്ന ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു ചികിത്സാ കമ്മറ്റി രൂപീകരിച്ച് പണം കണ്ടെത്താനുള്ള ശ്രമത്തിലാണ്. 35 ലക്ഷത്തോളം ചിലവ് വരുന്നതിലേക്ക് 30 ലക്ഷത്തോളമാണ് ഇതുവരെ സ്വരൂപിക്കാൻ കഴിഞ്ഞിട്ടുള്ളത്. വളരെയേറെ പ്രതീക്ഷയുടെ വക്കിലെത്തി നിൽക്കുകയാണ് ആ സഹോദരൻ. നമ്മിൽ പലരും സഹായം നൽകിയിട്ടുണ്ടാവാം, എങ്കിലും ഉദ്ദേശിച്ച സംഖ്യയിലേക്ക് എത്താൻ ഒന്നുകൂടെ കൈകോർക്കേണ്ടതുണ്ട്. ഇത്തരം അസുഖങ്ങൾ ആർക്ക്, എപ്പോൾ എന്ന് നിശ്ചയിക്കാൻ പറ്റാത്ത സാഹചര്യത്തിലൂടെയാണ് നാം കടന്ന്പോകുന്നത്. അത്കൊണ്ട് എല്ലാവരും തുകയുടെ വലിപ്പചെറുപ്പം നോക്കാതെ കഴിയാവുന്ന സംഖ്യ ഇതിലേക്ക് നൽകി ദൗത്യം പൂർത്തീകരിക്കാൻ വേണ്ടി അകമഴിഞ്ഞ് സഹകരിക്കണമെന്ന് അഭ്യർഥിക്കുന്നു.

ഇത്തരം മാരക രോഗങ്ങളെ തൊട്ട് നമ്മെയെല്ലാവരെയും കാക്കട്ടെ എന്ന പ്രാർഥനയോടെ....
.....
Executive
Nilavu - UAE

Address

Dubai

Telephone

+971503120265

Website

Alerts

Be the first to know and let us send you an email when Nilavu UAE Vilayur Punchayath Pravasi Koottayma posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share