Al Ain Malayali Samajam - അൽ ഐൻ മലയാളി സമാജം

Al Ain Malayali Samajam - അൽ ഐൻ മലയാളി സമാജം Progressive Organization of the Malayalees In Al Ain

21/04/2026
അൽ ഐൻ മലയാളി സമാജം ശരീക്കാത്ത്  മേഖല വൈസ് പ്രസിഡന്റ്‌  ശ്രീ രാജീവ്‌ പൊറ്റയ്ലിന്റെ  ഭാര്യ പിതാവ് മതിലകത്ത് ശിവശങ്കരൻ അന്ത...
26/02/2026

അൽ ഐൻ മലയാളി സമാജം ശരീക്കാത്ത് മേഖല വൈസ് പ്രസിഡന്റ്‌ ശ്രീ രാജീവ്‌ പൊറ്റയ്ലിന്റെ ഭാര്യ പിതാവ് മതിലകത്ത് ശിവശങ്കരൻ അന്തരിച്ചു.

ശ്രീ രാജീവിനും കുടുംബത്തിനുമുണ്ടായ തീരാ നഷ്ടത്തിൽ അൽ ഐൻ മലയാളി സമാജം.പ്രവർത്തകർ പങ്ക് ചേരുന്നു

ആദരാഞ്ജലികൾ 🌹

മലയാളം മിഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ മികച്ച അദ്ധ്യാപകനുള്ള 'ബോധി അവാർഡ്', മലയാളം മിഷൻ അൽ ഐൻ ചാപ്റ്റർ സെക്രട്ടറിയും, അധ്യാ...
25/02/2026

മലയാളം മിഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ മികച്ച അദ്ധ്യാപകനുള്ള 'ബോധി അവാർഡ്', മലയാളം മിഷൻ അൽ ഐൻ ചാപ്റ്റർ സെക്രട്ടറിയും, അധ്യാപികയും ആയ ശ്രീമതി റസിയ ഇഫ്തിക്കറിനു സമ്മാനിച്ചു. മലയാളം മിഷൻ സംഘടിപ്പിച്ച ‘മലയാണ്മ 2026’ എന്ന പരിപാടിയുടെ ഭാഗമായി 21/02/2026 നു തിരുവനന്തപുരം വൈലോപ്പള്ളി സംസ്കൃതി ഭവനിൽ വെച്ചായിരുന്നു അവാർഡ് ദാന ചടങ്ങ്.

എം.എൽ.എ. വി. കെ. പ്രശാന്ത്, ശ്രീമതി റസിയ ഇഫ്തിക്കറിന് പ്രശസ്തി പത്രവും അവാർഡും സമ്മാനിച്ചു. മലയാളം മിഷൻ ചെയർമാനും പ്രശസ്ത കവിയുമായ ശ്രീ. മുരുകൻ കാട്ടാക്കട, പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാൽ, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ, പ്രവാസി മലയാളി വിദ്യാർത്ഥികൾക്കിടയിൽ മാതൃഭാഷാ പ്രവീണ്യം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്.

ഈ അഭിമാനകരമായ നേട്ടം കൈവരിച്ച ശ്രീമതി റസിയ ഇഫ്തിക്കറിന് അൽ ഐൻ മലയാളി സമാജത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 💐

12/02/2026
2025 ലെ  മലയാളം മിഷന്റെ മികച്ച ഭാഷ അദ്ധ്യാപകർക്കുള്ള  കേരള സംസ്ഥാന സർക്കാരിന്റെ ബോധി അദ്ധ്യാപക അവാർഡ് കരസ്ഥമാക്കിയ മലയാള...
10/02/2026

2025 ലെ മലയാളം മിഷന്റെ മികച്ച ഭാഷ അദ്ധ്യാപകർക്കുള്ള കേരള സംസ്ഥാന സർക്കാരിന്റെ ബോധി അദ്ധ്യാപക അവാർഡ് കരസ്ഥമാക്കിയ മലയാളം മിഷൻ അൽ ഐൻ ചാപ്റ്റർ അദ്ധ്യാപിക ശ്രീമതി റസ്സിയ ഇഫ്തിക്കറിന് അൽ ഐൻ മലയാളി സമാജത്തിന്റെ അഭിനന്ദനങ്ങൾ 🌹

നിലവിൽ മലയാളം മിഷൻ അൽ ഐൻ ചാപ്റ്റർ സെക്രട്ടറിയും, അൽ ഐൻ മലയാളി സമാജം ശരീക്കാത് മേഖല ഭാരവാഹിയുമാണ് ശ്രീമതി റസ്സിയ.

അൽ ഐൻ മലയാളി സമാജം ജനറൽ കൗൺസിൽ അംഗം  ശ്രീ ജയൻ ചാവക്കാടിന്റെ പിതാവ്, ചാവക്കാട്, ചാപ്പറമ്പ് സ്കൂളിന് തെക്ക് ഭാഗം താമസിച്ചി...
31/01/2026

അൽ ഐൻ മലയാളി സമാജം ജനറൽ കൗൺസിൽ അംഗം ശ്രീ ജയൻ ചാവക്കാടിന്റെ പിതാവ്, ചാവക്കാട്, ചാപ്പറമ്പ് സ്കൂളിന് തെക്ക് ഭാഗം താമസിച്ചിരുന്ന ആലുങ്ങൽ ബാലൻ മരണപ്പെട്ടു .
കുടുംബത്തിന്റെ തീരാദുഃഖത്തിൽ പങ്കു ചേരുന്നു.
സമാജം പ്രവർത്തകരുടെ ആദരാഞ്ജലികൾ 🌹

അഞ്ചാം ലോക കേരള സഭയിലേക്ക് അൽ ഐനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട  ശ്രീ. ഇ. കെ. സലാം,  ശ്രീ. മണികണ്ഠൻ. പി. പി, ശ്രീ. റസ്സൽ ...
27/01/2026

അഞ്ചാം ലോക കേരള സഭയിലേക്ക് അൽ ഐനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ശ്രീ. ഇ. കെ. സലാം, ശ്രീ. മണികണ്ഠൻ. പി. പി, ശ്രീ. റസ്സൽ മുഹമ്മദ് സാലി ,
ശ്രീ വർഗീസ് പനയ്ക്കൽ എന്നിവർക്ക് അൽ ഐൻ മലയാളി സമാജത്തിന്റെ അനുമോദനങ്ങൾ, ആശംസകൾ 🌹🌹🌹

2026 ജനുവരി 29 മുതൽ 31 വരെയാണ് അഞ്ചാം ലോക കേരളസഭാ സമ്മളനം തിരുവനപുരത്ത് നിയമസഭാ മന്ദിരത്തിൽ വച്ചു നടക്കുന്നത്. കേരളത്തിൽ നിന്നുള്ള ലോകസഭാ-രാജ്യസഭാ എം പി മാർക്കും എം എൽ ഏ മാർക്കുമൊപ്പം യു എ ഇയിൽ നിന്നുൾപ്പടെ 125 രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിച്ചു ചേർത്ത് അവരുടെ വിവിധങ്ങളായ കഴിവുകൾ കേരളത്തിന്റെ വളർച്ചക്കായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ 2018 ൽ രൂപം നൽകിയ പദ്ധതിയാണ് ലോക കേരള സഭ.
എല്ലാ സമ്മേളന പ്രതിനിധികൾക്കും സഭാ സമ്മേളനത്തിനും അൽ ഐൻ മലയാളി സമാജത്തിൻ്റെ അഭിവാദ്യങ്ങൾ.

രാജ്യത്തിന്റെ ഭരണാധികാരം ജനങ്ങളിൽ നിക്ഷിപ്തമായിരിക്കുന്ന ഭരണരീതിയാണ് റിപ്പബ്ലിക്. ഭരണഘടനയുടെ ശക്തിയിൽഭരണഘടന നൽകിയ അവകാശങ...
25/01/2026

രാജ്യത്തിന്റെ ഭരണാധികാരം ജനങ്ങളിൽ നിക്ഷിപ്തമായിരിക്കുന്ന ഭരണരീതിയാണ് റിപ്പബ്ലിക്.
ഭരണഘടനയുടെ ശക്തിയിൽ
ഭരണഘടന നൽകിയ അവകാശങ്ങൾക്കൊപ്പം
സ്വാതന്ത്ര്യവും സമത്വവും നീതിയും ഉറപ്പിക്കുന്ന
റിപ്പബ്ലിക്ക് പൈതൃകത്തിന്
ഹൃദയപൂർവ്വം അഭിവാദ്യങ്ങൾ.

🇮🇳 ജനുവരി 26 – റിപ്പബ്ലിക് ദിനം

കേരള പിറവി ദിനത്തിൽ മലയാളം മിഷൻ നടത്തിയ ഭാഷാ പ്രതിജ്ഞ അവതരണ മത്സരം ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ മലയാളം മിഷൻ അൽ ...
25/01/2026

കേരള പിറവി ദിനത്തിൽ മലയാളം മിഷൻ നടത്തിയ ഭാഷാ പ്രതിജ്ഞ അവതരണ മത്സരം ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ മലയാളം മിഷൻ അൽ ഐൻ ചാപ്റ്റർ വിദ്യാർത്ഥിയും സമാജം മുൻ ട്രഷററും നിലവിൽ ജനറൽ കൗൺസിൽ അംഗവുമായ ശ്രീ നിഥിൻ ദാമോദരൻ്റെ മകൻ അനേക് നിഥിന് അൽ ഐൻ മലയാളി സമാജത്തിൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹

👉അറിയിപ്പ് നാളെ (25 ജനുവരി ഞായറാഴ്ച ) നടത്താനിരുന്ന മുഹമ്മദ് കുഞ്ഞി മെമ്മോറിയൽ ഫുട്ബോൾ ടൂർണമെൻ്റ് ചില സാങ്കേതിക കാരണങ്ങള...
24/01/2026

👉അറിയിപ്പ്

നാളെ (25 ജനുവരി ഞായറാഴ്ച ) നടത്താനിരുന്ന മുഹമ്മദ് കുഞ്ഞി മെമ്മോറിയൽ ഫുട്ബോൾ ടൂർണമെൻ്റ് ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി വെച്ചതായ് അറിയിക്കുന്നു .🙏

Address

Khabisi Street
Al Ain

Website

Alerts

Be the first to know and let us send you an email when Al Ain Malayali Samajam - അൽ ഐൻ മലയാളി സമാജം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share