21/04/2025
ദീഘകാലം നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും, നന്നമ്പ്രയുടെ വികസന ശില്പിയും,കൊടിഞ്ഞി മഹല്ല് പ്രസിഡൻ്റും, മത സാമൂഹിക സാസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിദ്ധ്യവും മുസ്ലിം ലീഗ് നേതാവുമായ
പി.സി മുഹമ്മദ് ഹാജിയുടെ വേർപ്പാട് കെഎംസിസി സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ ഹ്യുമാനിറ്റീരിയൻ സെന്ററിനെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത ഒരു വിടവ് തന്നെ ആണ്.
സെന്റർ സ്ഥാപിക്കുന്നത് സംബന്ധിച്ച് പ്രാരമ്പ ചർച്ചകളിൽ അദ്ദേഹം നൽകിയ ഉപദേശവും നിർദേശവും ഉറച്ച തീരുമാനവും വിലമതിക്കാനാവാത്ത ഒന്നായി സെന്റർ കാണുന്നു. സെന്റർ സംഘടിപ്പിച്ച മച്ചിങ്ങതാഴത്തെ തറക്കല്ലിടൽ പരിപാടിയിൽ അനോരോഗ്യം വക വെക്കാതെ മുഴുവൻ സമയവും സാനിധ്യമായി നിറഞ്ഞു നിന്നത് ഞങ്ങളിൽ നൽകിയ ആത്മ വീര്യം ചെറുതല്ല .
വിയോഗത്തിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക്ചേരുന്നതോടപ്പം നാളെ അല്ലാഹുവിന്റെ സന്നിധിയിൽ അദ്ദേഹത്തിന് ഉയർന്ന സ്ഥാനം നൽകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു....ആമീൻ