SYS Kozhikkode District

SYS Kozhikkode District സുന്നി യുവജന സംഘം കോഴിക്കോട് ജില്ല
ഔദ്യോഗിക fb പേജ്

ജലമാണ് ജീവൻSYS ജലസംരക്ഷണ ക്യാമ്പയിൻജില്ലാ ഉദ്ഘാടനം24-2-24 ശനി, കോഴിക്കോട്SYS ജില്ലാ കമ്മിറ്റി
02/23/2024

ജലമാണ് ജീവൻ
SYS
ജലസംരക്ഷണ ക്യാമ്പയിൻ
ജില്ലാ ഉദ്ഘാടനം

24-2-24 ശനി, കോഴിക്കോട്

SYS ജില്ലാ കമ്മിറ്റി

പാഠശാലകൾ സജീവമായി,ലഹരി മാഫിയയെ കരുതിയിരിക്കുക.
06/06/2023

പാഠശാലകൾ സജീവമായി,
ലഹരി മാഫിയയെ കരുതിയിരിക്കുക.

കോഴിക്കോട്: പച്ചമണ്ണിന്റെ ഗന്ധമറിയുക, പച്ചമനുഷ്യന്റെ രാഷ്ട്രീയം പറയുക പ്രമേയത്തിൽ എസ് വൈ എസ് നടത്തുന്ന പരിസ്ഥിതി സംരക്ഷണ...
06/05/2023

കോഴിക്കോട്: പച്ചമണ്ണിന്റെ ഗന്ധമറിയുക, പച്ചമനുഷ്യന്റെ രാഷ്ട്രീയം പറയുക പ്രമേയത്തിൽ എസ് വൈ എസ് നടത്തുന്ന പരിസ്ഥിതി സംരക്ഷണവാരത്തിന് ജില്ലയിൽ തുടക്കമായി.
ക്യാമ്പയിന്റെ ഭാഗമായി സാമൂഹിക ബോധവൽക്കരണം, ലഘുലേഖ പ്രചാരണം, പൊതുപ്രഭാഷണം, വൃക്ഷതൈ നടൽ എന്നീ പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളത്.

പരിസ്ഥിതി സംരക്ഷണ വാരത്തിന്റെ ഉദ്ഘാടനം പൂനൂർ ഡയാലിസിസ് സെന്റർ പരിസരത്ത് വൃക്ഷതൈ നട്ടുകൊണ്ട് എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ജലീൽ സഖാഫി കടലുണ്ടി അധ്യക്ഷനായിരുന്നു.
കേരള മുസ്‌ലിം ജമാഅത് ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ കൊളാരി, കെ അബ്ദുല്ല സഅദി, നാസർ ചെറുവാടി, മുനീർ സഖാഫി ഓർക്കാട്ടേരി, പി വി അഹ്‌മദ്‌ കബീർ, അലവി സഖാഫി കായലം, മുനീർ സഅദി പൂലോട്, മുഹമ്മദലി കിനാലൂർ, സലീം ചെറുവണ്ണൂർ, ഡോ അബൂബക്കർ നിസാമി, മജീദ് പൂത്തൊടി, സാബിത് അബ്ദുല്ല സഖാഫി സംബന്ധിച്ചു.

*സൗജന്യ PSC പരിശീലന ക്ലാസ്*കോഴിക്കോട് പുതിയറയിൽ പ്രവർത്തിക്കുന്ന *ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജൂലൈ...
06/05/2023

*സൗജന്യ PSC പരിശീലന ക്ലാസ്*

കോഴിക്കോട് പുതിയറയിൽ പ്രവർത്തിക്കുന്ന *ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജൂലൈ മൂന്നിന് ആരംഭിക്കുന്ന സൗജന്യ PSC പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.*

തിങ്കൾ മുതൽ വെള്ളിവരെയുള്ള റെഗുലർ ബാച്ചും ശനി, ഞായർ ദിവസങ്ങളിൽ ഹോളിഡേ ബാച്ചും ഉണ്ടാകും.

*അവസാന തീയതി : 20-06-2023*

അപേക്ഷാഫോറം കസബ പോലീസ് സ്റ്റേഷൻ സമീപത്തുള്ള ഓഫീസിൽ നിന്ന് ലഭിക്കും.

വിവരങ്ങൾക്ക് :

0495 2724610
9446643499

09/25/2022

വൈകാരികത കത്തിക്കാൻ മതത്തെ ദുരുപയോഗിക്കരുത്: എസ് വൈ എസ്

മതചിഹ്നങ്ങളും മതപരമായ സംജ്ഞകളും തെരുവിൽ വൈകാരികത കത്തിച്ചു നിർത്താൻ വേണ്ടി ദുരുപയോഗിക്കുന്നത് ഇസ്ലാമിക ദർശനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ സഖാഫി അഭിപ്രായപ്പെട്ടു. കുറ്റ്യാടിയിൽ നടക്കുന്ന എസ് വൈ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ദ്വിദിന ക്യാമ്പ് എനർജിയ '22 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയമായ ലക്ഷ്യങ്ങളോടെ സംഘടിച്ചവർ ഇസ്ലാമിലെ ഉജ്ജ്വലമായ ചരിത്ര സന്ദർഭങ്ങളെ പോലും സ്വാർത്ഥതാല്പര്യങ്ങൾക്കുവേണ്ടി വക്രീകരിച്ച് അവതരിപ്പിക്കുകയാണ്. അക്രമവും അരാജകത്വവും കൊണ്ടല്ല ലോകത്ത് ഇസ്‌ലാം വ്യാപനം നേടിയത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും പൊതുമുതൽ നശിപ്പിച്ചും നടത്തുന്ന അക്രമങ്ങൾക്ക് ന്യായം ചമയ്ക്കാൻ ഇസ്‌ലാമിക പ്രമാണങ്ങളെ കൂട്ട് പിടിക്കുന്നവർ മുസ്‌ലിം സാമൂഹിക ജീവിതത്തെ
അപകടപ്പെടുത്തുകയാണ്
ചെയ്യുന്നത്. സമാധാനത്തോടുള്ള വിശ്വാസിമുസ്ലിംകളുടെ ആഭിമുഖ്യത്തെ ഭീരുത്വമായി ചിത്രീകരിക്കുന്നവർക്ക് ഇസ്ലാമിനെകുറിച്ച് ഒന്നുമറിയില്ല എന്നതാണ് യാഥാർത്ഥ്യം. അത്തരക്കാർ നടത്തുന്ന അവിവേകപ്രവർത്തനങ്ങൾക്ക് മുസ്ലിം സമുദായത്തിന് കുറ്റം ഏറ്റെടുക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അബ്ദുറഷീദ് സഖാഫി കുറ്റ്യാടി അധ്യക്ഷത വഹിച്ചു. വി അബ്ദുൽ ജലീൽ സഖാഫി, കെ അബ്ദുൽ കലാം, മുനീർ സഅദി പൂലോട് സംസാരിച്ചു.

SYS energia 2k22 ദ്വിദിന ക്യാമ്പിന് തുടക്കമായി.
09/24/2022

SYS energia 2k22 ദ്വിദിന ക്യാമ്പിന് തുടക്കമായി.

09/18/2022
എസ് എസ് എഫ് കേരള സാഹിത്യോത്സവിൽ മികച്ച പ്രകടനം കാഴ്ചവെച്ച ടീം കോഴിക്കോടിന് അഭിവാദ്യങ്ങൾ
09/11/2022

എസ് എസ് എഫ് കേരള സാഹിത്യോത്സവിൽ മികച്ച പ്രകടനം കാഴ്ചവെച്ച ടീം കോഴിക്കോടിന് അഭിവാദ്യങ്ങൾ

SYS സ്വാതന്ത്ര്യദിന സമ്മേളനംകാലിക്കറ്റ്‌ ടവർ, കോഴിക്കോട്Click:  paleri
08/16/2022

SYS സ്വാതന്ത്ര്യദിന സമ്മേളനം
കാലിക്കറ്റ്‌ ടവർ, കോഴിക്കോട്
Click: paleri

സ്വാതന്ത്ര്യദിനാശംസകൾ
08/14/2022

സ്വാതന്ത്ര്യദിനാശംസകൾ

സുന്നിവോയ്‌സ് പ്രചാരണകാലംജില്ലാതല ഉദ്ഘാടനം സയ്യിദ് അലി ബാഫഖി നിർവഹിക്കുന്നു.
08/08/2022

സുന്നിവോയ്‌സ് പ്രചാരണകാലം
ജില്ലാതല ഉദ്ഘാടനം സയ്യിദ് അലി ബാഫഖി നിർവഹിക്കുന്നു.

Address

Calicut
Las Vegas, NV
673504

Telephone

+17025658060

Website

Alerts

Be the first to know and let us send you an email when SYS Kozhikkode District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SYS Kozhikkode District:

Share