IslamHouse.com മലയാളം - Malayalam - مليالم

IslamHouse.com മലയാളം - Malayalam - مليالم ഇസ്ലാമിനെ നൂറിലധികം ഭാഷകളില്‍ പരിചയപ്പെടുത്തുന്ന വെബ് സൈറ്റ് ശൃംഖല – IslamHouse.com

📖▫️ഹദീസ്: എൻ്റെ ഖലീൽ (പ്രിയസ്നേഹിതൻ) -ﷺ- എന്നോട് മൂന്നു കാര്യങ്ങൾ വസ്വിയ്യത്തായി (ഗൗരവപ്പെട്ട ഉപദേശമായി) പറഞ്ഞു തന്നിട്ട...
23/04/2026

📖

▫️ഹദീസ്: എൻ്റെ ഖലീൽ (പ്രിയസ്നേഹിതൻ) -ﷺ- എന്നോട് മൂന്നു കാര്യങ്ങൾ വസ്വിയ്യത്തായി (ഗൗരവപ്പെട്ട ഉപദേശമായി) പറഞ്ഞു തന്നിട്ടുണ്ട്. എല്ലാ മാസവും മൂന്നു ദിവസം നോമ്പെടുക്കുക, രണ്ട് റക്അത് ദ്വുഹാ നിസ്കാരം നിർവ്വഹിക്കുക, ഉറങ്ങുന്നതിന് മുൻപ് വിത്ർ നിസ്കരിക്കുക; (ഇവയാണ് ആ കാര്യങ്ങൾ)

▫️حديث: أوصاني خليلي صلى الله عليه وسلم بثلاث: صيام ثلاثة أيام من كل شهر، وركعتي الضحى، وأن أوتر قبل أن أنام...

🔗 https://hadeethenc.com/ml/browse/hadith/4538

📲 WhatsApp-ൽ ഞങ്ങളെ പിന്തുടരൂ:
https://chat.whatsapp.com/DO8gmsIDegF5zKVXL2PJaI?mode=wwt

#المليالم

▫️▫️▫️

📖▫️ഹദീസ്: ഞാൻ ഉമർ ബ്നുൽ ഖത്താബിനോടൊപ്പം പെരുന്നാളിന് സാക്ഷിയായിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: "ഈ രണ്ട് ദിവസങ്ങളിൽ നോമ്പെടുക്ക...
30/03/2026

📖

▫️ഹദീസ്: ഞാൻ ഉമർ ബ്നുൽ ഖത്താബിനോടൊപ്പം പെരുന്നാളിന് സാക്ഷിയായിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: "ഈ രണ്ട് ദിവസങ്ങളിൽ നോമ്പെടുക്കുന്നത് നബി -ﷺ- വിലക്കിയിട്ടുണ്ട്. നിങ്ങളുടെ നോമ്പ് നിങ്ങൾ അവസാനിപ്പിക്കുന്ന ദിവസവും, നിങ്ങളുടെ ബലിമൃഗത്തിൽ നിന്ന് (മാംസം) നിങ്ങൾ ഭക്ഷിക്കുന്ന ദിവസവും

▫️حديث: شهدت العيد مع عمر بن الخطاب رضي الله عنه، فقال: هذان يومان نهى رسول الله صلى الله عليه وسلم عن صيامهما: يوم فطركم من صيامكم، واليوم الآخر تأكلون فيه من نسككم...

🔗 https://hadeethenc.com/ml/browse/hadith/4527

📲 WhatsApp-ൽ ഞങ്ങളെ പിന്തുടരൂ:
https://chat.whatsapp.com/DO8gmsIDegF5zKVXL2PJaI?mode=wwt

#المليالم

▫️▫️▫️

📖▫️ഹദീസ്: സ്വർഗത്തിൽ റയ്യാൻ എന്ന് വിളിക്കപ്പെടുന്ന ഒരു കവാടമുണ്ട്; ഖിയാമത്ത് നാളിൽ നോമ്പുകാരാണ് അതിലൂടെ പ്രവേശിക്കുക. അവ...
20/03/2026

📖

▫️ഹദീസ്: സ്വർഗത്തിൽ റയ്യാൻ എന്ന് വിളിക്കപ്പെടുന്ന ഒരു കവാടമുണ്ട്; ഖിയാമത്ത് നാളിൽ നോമ്പുകാരാണ് അതിലൂടെ പ്രവേശിക്കുക. അവരല്ലാതെ മറ്റാരും അതിലൂടെ പ്രവേശിക്കുകയില്ല

▫️حديث: إن في الجنة بابا يقال له الريان، يدخل منه الصائمون يوم القيامة، لا يدخل منه أحد غيرهم.

🔗 https://hadeethenc.com/ml/browse/hadith/3738

📲 WhatsApp-ൽ ഞങ്ങളെ പിന്തുടരൂ:
https://chat.whatsapp.com/DO8gmsIDegF5zKVXL2PJaI?mode=wwt

#المليالم

▫️▫️▫️

▫️📘▫️സകാതും വൃതാനുഷ്ടാനവും.📃വിേശഷണം മുസ്ലിംകളില്‍ അധിക പേരും അശ്രദ്ധ കാണിക്കുന്ന സകാതിനെ കുറിച്ച്‌ ഉത്ബോധനവും ഉപദേഷവും, ...
13/03/2026

▫️📘▫️

സകാതും വൃതാനുഷ്ടാനവും.

📃വിേശഷണം
മുസ്ലിംകളില്‍ അധിക പേരും അശ്രദ്ധ കാണിക്കുന്ന സകാതിനെ കുറിച്ച്‌ ഉത്ബോധനവും ഉപദേഷവും, രാത്രി നമസ്കാരം, വ്രതാനുഷ്ടാനം എന്നിവയെക്കുറിച്ചും വിവരിക്കുന്നു.

🔗 https://islamhouse.com/ml/books/364634

📲 WhatsApp-ൽ ഞങ്ങളെ പിന്തുടരൂ:
https://r.islamhouse.com/ih/ml/wc

📲 Telegram-ൽ ഞങ്ങളെ പിന്തുടരൂ:
https://r.islamhouse.com/ih/ml/t

كتاب: رسالتان موجزتان في الزكاة والصيام.


▫️▫️▫️

📖▫️ഹദീസ്: നബി -ﷺ- റമദാനിലെ അവസാനത്തെ പത്തിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുന്ന് വഫാത്താകുന്നത് വരെ (മരണപ്പെടുന്നത...
13/03/2026

📖

▫️ഹദീസ്: നബി -ﷺ- റമദാനിലെ അവസാനത്തെ പത്തിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുന്ന് വഫാത്താകുന്നത് വരെ (മരണപ്പെടുന്നത് വരെ) അത് തുടർന്നു. അദ്ദേഹത്തിന് ശേഷം അവിടുത്തെ പത്നിമാരും ഇഅ്തികാഫിരുന്നു

▫️عَنْ عَائِشَةَ أُمِّ المُؤْمنينَ رَضِيَ اللَّهُ عَنْهَا زَوْجِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ:
أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يَعْتَكِفُ العَشْرَ الأَوَاخِرَ مِنْ رَمَضَانَ، حَتَّى تَوَفَّاهُ اللَّهُ، ثُمَّ اعْتَكَفَ أَزْوَاجُهُ مِنْ بَعْدِهِ.
[صحيح] - [متفق عليه].

🔗 https://hadeethenc.com/ml/browse/hadith/4495

📲 WhatsApp-ൽ ഞങ്ങളെ പിന്തുടരൂ:
https://chat.whatsapp.com/DO8gmsIDegF5zKVXL2PJaI?mode=wwt

#المليالم

▫️▫️▫️

📖▫️ഹദീസ്: നബി -ﷺ- (റമദാനിലെ അവസാനത്തെ) പത്ത് പ്രവേശിച്ചാൽ രാത്രികൾ സജീവമാക്കുകയും, തൻ്റെ കുടുംബത്തെ ഉറക്കത്തിൽ നിന്ന് എഴ...
13/03/2026

📖

▫️ഹദീസ്: നബി -ﷺ- (റമദാനിലെ അവസാനത്തെ) പത്ത് പ്രവേശിച്ചാൽ രാത്രികൾ സജീവമാക്കുകയും, തൻ്റെ കുടുംബത്തെ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കുകയും, ശക്തമായി പരിശ്രമിക്കുകയും, മുണ്ട് മുറുക്കിയുടുക്കുകയും ചെയ്യുമായിരുന്നു

▫️عَنْ عَائِشَةَ أُمِّ المُؤْمِنينَ رَضِيَ اللهُ عَنْهَا قَالَتْ:
كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ الْعَشْرُ أَحْيَا اللَّيْلَ، وَأَيْقَظَ أَهْلَهُ، وَجَدَّ وَشَدَّ الْمِئْزَرَ.
[صحيح] - [متفق عليه].

🔗 https://hadeethenc.com/ml/browse/hadith/4944

📲 WhatsApp-ൽ ഞങ്ങളെ പിന്തുടരൂ:
https://chat.whatsapp.com/DO8gmsIDegF5zKVXL2PJaI?mode=wwt

#المليالم

▫️▫️▫️

📖▫️ഹദീസ്: ആരെങ്കിലും റമദാനിൽ വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും നോമ്പെടുത്താൽ അവൻ്റെ കഴിഞ്ഞു പോയ പാപങ്ങൾ അവന് പൊറുക്കപ്പെ...
10/03/2026

📖

▫️ഹദീസ്: ആരെങ്കിലും റമദാനിൽ വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും നോമ്പെടുത്താൽ അവൻ്റെ കഴിഞ്ഞു പോയ പാപങ്ങൾ അവന് പൊറുക്കപ്പെടുന്നതാണ്

▫️عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم:
«مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ»
[صحيح] - [متفق عليه].

🔗 https://hadeethenc.com/ml/browse/hadith/4196

📲 WhatsApp-ൽ ഞങ്ങളെ പിന്തുടരൂ:
https://chat.whatsapp.com/DO8gmsIDegF5zKVXL2PJaI?mode=wwt

#المليالم

▫️▫️▫️

📖▫️അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:"അല്ലാഹു പറഞ്ഞിരിക്കുന്നു: 'ആദമിൻ്റെ സന്തതികളുടെ എല്ലാ പ്രവ...
10/03/2026

📖

▫️അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"അല്ലാഹു പറഞ്ഞിരിക്കുന്നു: 'ആദമിൻ്റെ സന്തതികളുടെ എല്ലാ പ്രവർത്തനങ്ങളും അവനുള്ളതാണ്; നോമ്പൊഴികെ. തീർച്ചയായും അതെനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നൽകുക. നോമ്പ് ഒരു പരിചയാകുന്നു. നിങ്ങളിലൊരാളുടെ നോമ്പിൻ്റെ ദിവസമായാൽ അവൻ മ്ലേഛത പ്രവർത്തിക്കുകയോ അട്ടഹസിക്കുകയോ ചെയ്യരുത്.അവനെ ആരെങ്കിലും ആക്ഷേപിക്കുകയോ അവനോട് ആരെങ്കിലും വഴക്കുണ്ടാക്കുകയോ ചെയ്താൽ അവൻ പറയട്ടെ: ഞാൻ നോമ്പുകാരനാണ്. മുഹമ്മദിൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! നോമ്പുകാരൻ്റെ വായയുടെ മണം അല്ലാഹുവിങ്കൽ കസ്തൂരിയേക്കാൾ സുഗന്ധപൂരിതമാണ്. നോമ്പുകാരന് രണ്ട് ആഹ്ളാദങ്ങളുണ്ട്. അവൻ നോമ്പ് തുറന്നാൽ നോമ്പു തുറക്കാൻ കഴിഞ്ഞതിൽ അവൻ സന്തോഷിക്കുന്നു. അവൻ തൻ്റെ റബ്ബിനെ കണ്ടുമുട്ടിയാൽ തൻ്റെ നോമ്പ് കൊണ്ട് അവൻ വീണ്ടും സന്തോഷിക്കും."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 1904].

📃വിശദീകരണം:
ഖുദ്സിയായ ഈ ഹദീഥിൽ അല്ലാഹു പറഞ്ഞതായി നബി -ﷺ- അറിയിക്കുന്നു:
ആദം സന്തതികളുടെ എല്ലാ സൽകർമ്മങ്ങളും പത്തിരട്ടി മുതൽ എഴുന്നൂറ് ഇരട്ടി വരെയായി വർദ്ധിക്കപ്പെടും; നോമ്പ് ഒഴികെ. അത് എനിക്കുള്ളതാണ്; കാരണം അതിൽ ലോകമാന്യം കടന്നുകൂടുകയില്ല. അതിനാൽ അതിനുള്ള പ്രതിഫലം ഞാനാണ് നൽകുക; അതിൻ്റെ തോതോ അത് എത്ര ഇരട്ടിയായി നൽകപ്പെടുമെന്നതോ എനിക്കല്ലാതെ മറ്റൊരാൾക്കും അറിയില്ല.
നോമ്പ് ഒരു പരിചയാണ്: നരകത്തിൽ നിന്ന് കാവലേകുന്ന മറയും കോട്ടയുമാണത്. ദേഹേഛകളിൽ നിന്നും തിന്മകളിൽ വീണുപോകുന്നതിൽ നിന്നും സ്വന്തത്തെ പിടിച്ചു നിർത്തുകയാണല്ലോ നോമ്പുകാരൻ ചെയ്യുന്നത്; നരകമാകട്ടെ ദേഹേഛകൾ കൊണ്ട് പൊതിയപ്പെട്ട നിലയിലാണ് താനും.
നിങ്ങൾ നോമ്പിൻ്റെ ദിവസത്തിലാണെങ്കിൽ അവൻ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു കൊണ്ടോ, അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുഴുകിക്കൊണ്ടോ, മോശമായ എന്തെങ്കിലും വാക്കുകൾ പറഞ്ഞു കൊണ്ടോ മ്ലേഛത പ്രവർത്തിക്കരുത്.
തർക്കങ്ങളിലും അട്ടഹാസങ്ങളിലും ഏർപ്പെട്ടു കൊണ്ട് (അവൻ നോമ്പിൻ്റെ നന്മ നഷ്ടപ്പെടുത്തുകയുമരുത്.)
റമദാൻ മാസത്തിൽ ആരെങ്കിലും അവനെ ആക്ഷേപിക്കുകയോ അവനുമായി ശണ്ഠ കൂടാൻ വരുകയോ ചെയ്തെന്നിരിക്കട്ടെ; എന്നാൽ 'ഞാൻ നോമ്പുകാരനാണ്' എന്ന് അവൻ പറയട്ടെ. ചിലപ്പോൾ അവനുമായി ശണ്ഠക്ക് വരുന്നവൻ അതിൽ നിന്ന് പിന്മാറിയേക്കാം. എന്നിട്ടും അയാൾ പിന്മാറുന്നില്ലെങ്കിൽ ഏറ്റവും അനുയോജ്യമായതും ലഘുവായതുമായ വഴിയിലൂടെ അവൻ്റെ അതിക്രമത്തെ അയാൾ തടുക്കാൻ ശ്രമിക്കട്ടെ.
ശേഷം നബി -ﷺ- തൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവനെ (അല്ലാഹുവിനെ) കൊണ്ട് സത്യം ചെയ്തു പറയുന്നു: നോമ്പുകാരൻ്റെ നോമ്പ് കാരണത്താൽ അവൻ്റെ വായിലുണ്ടാകുന്ന ദുർഗന്ധം നിങ്ങളുടെ അടുക്കൽ കസ്തൂരിക്കുള്ളതിനേക്കാൾ നല്ല ഗന്ധമായാണ് അല്ലാഹുവിങ്കൽ ഗണിക്കപ്പെടുക. ജുമുഅകളിലും വിജ്ഞാന സദസ്സുകളിലും ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കപ്പെട്ട ഈ സുഗന്ധത്തേക്കാൾ പുണ്യവും പ്രതിഫലവും നോമ്പുകാരൻ്റെ വായുടെ ഗന്ധം മൂലം അവന് ലഭിക്കുന്നതാണ്.
നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ടായിരിക്കും; അവൻ നോമ്പ് തുറന്നാൽ തൻ്റെ വിശപ്പും ദാഹവും മാറിയതിലും, നോമ്പ് തുറക്കാൻ തനിക്ക് അനുവാദം നൽകപ്പെട്ടതിലും സന്തോഷമുള്ളവനായിരിക്കും. തൻ്റെ നോമ്പ് പൂർത്തീകരിക്കാൻ കഴിഞ്ഞതിലും ഇബാദത്ത് പൂർണ്ണമാക്കാൻ സാധിച്ചതിലും, അല്ലാഹു നൽകിയ ഇളവിലും, ഇനിയും തനിക്ക് നോമ്പ് നോൽക്കാൻ അല്ലാഹു തൗഫീഖ് ചെയ്യുമെന്നതിലും അവൻ സന്തോഷവാനായിരിക്കും.
അതോടൊപ്പം അല്ലാഹുവിനെ (സ്വർഗത്തിൽ) കണ്ടു മുട്ടുമ്പോൾ തനിക്ക് ലഭിക്കുന്ന പ്രതിഫലത്തിലും അവൻ സന്തോഷിക്കുന്നതാണ്.

▫️عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «قَالَ اللَّهُ: كُلُّ عَمَلِ ابْنِ آدَمَ لَهُ، إِلَّا الصِّيَامَ، فَإِنَّهُ لِي وَأَنَا أَجْزِي بِهِ، وَالصِّيَامُ جُنَّةٌ، وَإِذَا كَانَ يَوْمُ صَوْمِ أَحَدِكُمْ فَلاَ يَرْفُثْ وَلاَ يَصْخَبْ، فَإِنْ سَابَّهُ أَحَدٌ أَوْ قَاتَلَهُ، فَلْيَقُلْ إِنِّي امْرُؤٌ صَائِمٌ، وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ، لَخُلُوفُ فَمِ الصَّائِمِ أَطْيَبُ عِنْدَ اللَّهِ مِنْ رِيحِ المِسْكِ، لِلصَّائِمِ فَرْحَتَانِ يَفْرَحُهُمَا: إِذَا أَفْطَرَ فَرِحَ، وَإِذَا لَقِيَ رَبَّهُ فَرِحَ بِصَوْمِهِ». [صحيح] - [متفق عليه] - [صحيح البخاري: 1904].

🔗 https://hadeethenc.com/ml/browse/hadith/3546

📲 WhatsApp-ൽ ഞങ്ങളെ പിന്തുടരൂ:
https://chat.whatsapp.com/DO8gmsIDegF5zKVXL2PJaI?mode=wwt

#المليالم

▫️▫️▫️

*റബ്‌വ ജാലിയാത്ത് 25-മത് റമദാൻ മുസാബഖ* റബ്‌വ ജാലിയാത്ത് സംഘടിപ്പിക്കുന്ന റമദാൻ വിജ്ഞാന മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമ...
09/03/2026

*റബ്‌വ ജാലിയാത്ത് 25-മത് റമദാൻ മുസാബഖ*

റബ്‌വ ജാലിയാത്ത് സംഘടിപ്പിക്കുന്ന റമദാൻ വിജ്ഞാന മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ താഴെയുള്ള ലിങ്ക് വഴി ഗൂഗിൾ ഫോമിൽ ഉത്തരം എഴുതി മത്സരത്തിൽ പങ്കെടുക്കുക.
മത്സരത്തിന്റെ നിബന്ധനകൾ ഗൂഗിൾ ഫോമിൽ വിശദമായി പറഞ്ഞിട്ടുണ്ട്. വായിച്ച് മനസ്സിലാക്കിയ ശേഷം ഉത്തരം രേഖപ്പെടുത്തുക.

🎁 വിജയികൾക്ക് ക്യാഷ് അവാർഡുകൾ..

ഗൂഗിൾ ഫോം ലിങ്ക് : https://forms.gle/Z71Bdw6z7ZqSt88n7

07/03/2026

—🌙—

Learning fasting lessons..

Learn to fast in Ramadan…
In an easy way and in multiple languages…

تعلم الصوم في رمضان..
بطريقة ميسرة ولغات متعددة..

📃 A special interactive file…
ملف تفاعلي مميز..
https://osoulstore.com/poster/en-fasting-lessons

📖 Pdf:
https://t.me/dawah_lang/4689

🔗 Learning Islam..
Enjoyable Islamic Education:
منصة تاء.. التعليم الشرعي الممتع:
https://learningislam.com

♻️ share this with your friends.




🏷️

06/03/2026

📖

Translation of the Meanings of the Noble Qur'an - English translation - Rowwad Translation Center.

▪️Translation of the Meanings Verse: (183) Surah: Al-Baqarah (https://old.quranenc.com/en/browse/english_rwwad/2)

📹 https://t.me/QuranEncvideos/1061

-"O you who believe, fasting[80] is prescribed upon you as it was prescribed upon those who were before you, so that you may become righteous.

[ : 183]
[ :183]

English (Rowwad Translation Center):
📎 https://old.quranenc.com/en/browse/english_rwwad/2/183

📲 Follow us via the WhatsApp:
https://chat.whatsapp.com/L1KiCs0Pzq7DLQpLdLgQdb?mode=wwt

📱We are happy to have you follow us on our platforms:
https://t.me/QuranEncvideos/428

#الإنجليزية

▫️▫️▫️

Address

Riyadh
P.O.BOX29465,റിയാദ്‌11457

Alerts

Be the first to know and let us send you an email when IslamHouse.com മലയാളം - Malayalam - مليالم posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to IslamHouse.com മലയാളം - Malayalam - مليالم:

Share