Nandi Association Qatar - NAQ

Nandi Association Qatar - NAQ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nandi Association Qatar - NAQ, Nonprofit Organization, Doha, Doha.

ഏവർക്കും നന്തി അസോസിയേഷൻ ഖത്തർ കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ
15/08/2025

ഏവർക്കും നന്തി അസോസിയേഷൻ ഖത്തർ കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ

എവർക്കും നന്തി അസോസിയേഷൻ ഖത്തറിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
14/04/2025

എവർക്കും നന്തി അസോസിയേഷൻ ഖത്തറിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

ഏവർക്കും നന്തി അസോസിയേഷൻ ഖത്തർ കമ്മിറ്റിയുടെ Eid ul Fitr ആശംസകൾ 😍😍
29/03/2025

ഏവർക്കും നന്തി അസോസിയേഷൻ ഖത്തർ കമ്മിറ്റിയുടെ Eid ul Fitr ആശംസകൾ 😍😍

നന്തി അസോസിയേഷൻ ഖത്തർ_ഇഫ്താർ മീറ്റ്_2025@കാലിക്കറ്റ് നോട്ട് ബുക്ക് റെസ്റ്റോറന്റ് _ദോഹ_ഖത്തർ
26/03/2025

നന്തി അസോസിയേഷൻ ഖത്തർ_ഇഫ്താർ മീറ്റ്_2025
@കാലിക്കറ്റ് നോട്ട് ബുക്ക് റെസ്റ്റോറന്റ് _ദോഹ_ഖത്തർ

08/04/2024

നന്തി അസോസിയേഷൻ ഖത്തർ_ഇഫ്താർ മീറ്റ്_2024
@ഓൾഡ് റയ്യാൻ പാർക്ക്_ദോഹ_ഖത്തർ_on_4-4-2024

Highlight Video...

*നന്തി അസോസിയേഷൻ ഖത്തർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു*ദോഹ: നന്തി അസോസിയേഷൻ ഖത്തറും (NAQ) -Reyada മെഡിക്കൽ സെന്ററും സംയു...
27/01/2024

*നന്തി അസോസിയേഷൻ ഖത്തർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു*

ദോഹ: നന്തി അസോസിയേഷൻ ഖത്തറും (NAQ) -Reyada മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് 26-1-24 ന് റിയാദ മെഡിക്കൽ സെന്ററിൽ നടന്നു.

രാവിലെ 7 മണിക്ക് ആരംഭിച്ച ക്യാമ്പ് 11 മണിക്ക് അവസാനിച്ചു.

മുൻകൂട്ടി രജിസ്റ്റർ ചെയ്തവരിൽ ഭൂരിഭാഗം ആളുകളും കുടുംബങ്ങളും പങ്കെടുത്ത ക്യാമ്പിൽ നന്തിക്കു പുറമെ നിന്നുള്ള ചുരുക്കം ആളുകളും നമ്മുടെ അവസരം ഉപയോഗപ്പെടുത്തി എന്നതും ഏറെ സന്തോഷം നൽകുന്നു.

പ്രമേഹം, രക്ത സമ്മർദ്ദം, യൂറിക് ആസിഡ്, ഫാറ്റിലിവർ, കാഴ്ച പരിശോധന എന്നിവയുടെ പരിശോധന നടത്തി ഫലം കിട്ടിയ ശേഷം ഡോക്ടറെ കണ്ടു വിശദാംശങ്ങൾ അറിയാനുമുള്ള സൗകര്യവും Reyada ഒരുക്കിയിരുന്നു.

അസോസിയേഷൻ ചെയർമാൻ നബീൽ നന്തിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യാമ്പിന്റെ ഔപചാരികമായചടങ്ങ് ICBF പ്രസിഡന്റ് ഷാനവാസ് ബാവ ഉത്‌ഘാടനം ചെയ്തു. ചടങ്ങിൽ Wellcare ഗ്രൂപ്പ് MD KP അഷ്‌റഫ്, Reyada MD . ജംഷീർ ഹംസ, ഷിഹാസ് ബാബു എന്നിവർ സംസാരിച്ചു.അസോസിയേഷൻ ജനറൽ കൺവീനർ ജബ്ബാർ നന്തി സ്വാഗതവും റഫീഖ് ഇയ്യത് കുനി നന്ദിയും പറഞ്ഞു.

മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുക വഴി അസോസിയേഷനിലെ അംഗങ്ങൾക്ക് ഗുണകരമാകുന്ന കൂടുതൽ ആരോഗ്യ സേവന പ്രവർത്തനങ്ങൾ നടത്താൻ നന്തി അസോസിയേഷന് സാധിക്കട്ടെ എന്ന് ICBF പ്രസിഡന്റ് ഉത്ഘാടന പ്രസംഗത്തിൽ ആശംസിച്ചു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകളും അദ്ദേഹം നേർന്നു.

ഒരിക്കൽ മെഡിക്കൽ ടെസ്റ്റ് നടത്തി ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കാലങ്ങളോളം കഴിച്ചിരിക്കാതെ കൃത്യമായ ഇടവേളകളിൽ ടെസ്റ്റുകൾ നടത്തി മരുന്നുകളിൽ വേണ്ട മാറ്റങ്ങൾ വരുത്തണമെന്ന് ഓർമിപ്പിക്കുകയും ഡോക്ട്ടരുടെ നിർദേശമില്ലാതെ സ്ഥിരമായി മരുന്നുകൾ കഴിക്കുന്ന പ്രവണത പ്രവാസ ലോകത്ത് കൂടുതലാണെന്നും അതിൽ പതിയിരിക്കുന്ന അപകടത്തെ സൂക്ഷിക്കണമെന്നും ആശംസ പ്രസംഗത്തിൽ വെൽകെയർ ഗ്രൂപ്പ് MD അഷ്റഫ് KP സദസ്സിനെ ബോധ്യപ്പെടുത്തി.

ക്യാമ്പിന്റെ വിജയത്തിന് വേണ്ടി അഹോരാത്രം പ്രയത്നിച്ച സഹഭാരവാഹികൾക്കും എക്സിക്യൂട്ടീവ് മെമ്പർമാർക്കും പ്രോഗ്രാം കമ്മറ്റി അംഗങ്ങൾക്കും സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്താൻ എല്ലാവിധ സഹായ സഹകരണങ്ങൾ നൽകിയ Reyada മെഡിക്കൽസിനും ക്ഷണം സ്വീകരിച്ചു ക്യാമ്പിലെത്തിയ മുഴുവൻ ആളുകൾക്കും നന്തി അസോസിയേഷൻ ഖത്തറിന്റെ നന്ദി അറിയിക്കുന്നു.

എല്ലാവരും പൂർണ്ണാരോഗ്യത്തോടെ ജീവിതം ആസ്വദിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.

✍️
നന്തി അസോസിയേഷൻ ഖത്തർ

NAQ അംഗങ്ങളുടെയും കുടുംബങ്ങളുടേയും ആരോഗ്യസ്ഥിതി നേരത്തെ അറിയുന്നതിനും മെച്ചപ്പെടുത്തുന്നതിനും വേണ്ടി REYADA Medical  സെന...
22/01/2024

NAQ അംഗങ്ങളുടെയും കുടുംബങ്ങളുടേയും ആരോഗ്യസ്ഥിതി നേരത്തെ അറിയുന്നതിനും മെച്ചപ്പെടുത്തുന്നതിനും വേണ്ടി REYADA Medical സെന്ററുമായി സഹകരിച്ചു കൊണ്ട് ജനുവരി 26 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ 11 മണി വരെ നന്തി അസോസിയേഷൻ ഖത്തർ (NAQ ) സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽ രജിസ്റ്റർ ചെയ്ത മുഴുവനാളുകളും കൃത്യ സമയത്ത് പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു....

വന്മുഖം കടലൂർ ഹൈ സ്കൂളിൽ നടക്കുന്ന മേലടി ഉപജില്ലാ കലോത്സവത്തിനായി നന്തി അസോസിയേഷൻ ഖത്തർ പിരിച്ചെടുത്ത ഫണ്ട് സ്കൂൾ ഹെഡ്മി...
13/11/2023

വന്മുഖം കടലൂർ ഹൈ സ്കൂളിൽ നടക്കുന്ന മേലടി ഉപജില്ലാ കലോത്സവത്തിനായി നന്തി അസോസിയേഷൻ ഖത്തർ പിരിച്ചെടുത്ത ഫണ്ട് സ്കൂൾ ഹെഡ്മിസ്ട്രെസ്സിന് അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർ റഫീഖ് ഇയ്യത് കുനി സംഘാടക സമിതി നേതാക്കളുടെ സാന്നിധ്യത്തിൽ കൈമാറുന്നു..ഇതിനായി സഹകരിച്ച മുഴുവനാളുകൾക്കും എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നു.
✍️✍️
ടീം നന്തി അസോസിയേഷൻ -ഖത്തർ

*നന്തി അസോസിയേഷൻ ഖത്തർ പുതിയ കമ്മിറ്റി നിലവിൽ വന്നു*ദോഹ: കോഴിക്കോട് ജില്ലയിലെ  കൊയിലാണ്ടി -നന്തി പ്രദേശ വാസികളുടെ ജാതി മ...
12/08/2023

*നന്തി അസോസിയേഷൻ ഖത്തർ പുതിയ കമ്മിറ്റി നിലവിൽ വന്നു*

ദോഹ: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി -നന്തി പ്രദേശ വാസികളുടെ ജാതി മത രാഷ്ട്രീയ ഭേദമന്യേ ഖത്തറിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയായ *നന്തി അസോസിയേഷൻ ഖത്തർ* 2023-2025 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

നജ്മ -ഏഷ്യൻ സ്റ്റാർ റെസ്റ്റോറന്റിൽ വെച്ച് 11-8-2023ന് നടന്ന ജനറൽ ബോഡി മീറ്റിംഗിൽ വെച്ച് താഴെ പറയുന്നവരെ ഭാരവാഹകളായി തിരഞ്ഞെടുത്തു.

നബീൽ നന്തി -ചെയർമാൻ
ജബ്ബാർ നന്തി -ജനറൽ കൺവീനർ
സുനിൽ K.K - ഖജാൻജി

സംഗീത് C.V - വൈസ് ചെയർമാൻ
ഫിറോസ് മുക്കാട്ട് - വൈസ് ചെയർമാൻ
അഷ്‌റഫ് KK -വൈസ് ചെയർമാൻ

ഷംനാജ് സായൂജ് -ജോയിന്റ് കൺവീനർ
ഷബീർ കുറ്റിക്കാട്ടിൽ -ജോയിന്റ് കൺവീനർ
സെമിൽ KV -ജോയിന്റ് കൺവീനർ.

മുസ്തഫ മലമ്മൽ അധ്യക്ഷനായ ചടങ്ങിൽ ദോഹയിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ ഫൈസൽ മൂസ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഷിഹാസ്‌ ബാബു , ബഷീർ കോവുമ്മൽ, റഷീദ് TP, മുസ്തഫ മലമ്മൽ, ഷാജി PV, ഹുബൈബ് കുറുക്കനാട്ട്, റമീസ് വീരവഞ്ചേരി, റാഷിദ് മുഹമ്മദ്, PRA കരിം എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ അർപ്പിച്ച്കൊണ്ട് സംസാരിച്ചു. നബീൽ നന്തി സ്വാഗതവും ട്രെഷറർ സുനിൽ KK നന്ദിയും പറഞ്ഞു.

പ്രിയപ്പെട്ടവരേ ..പ്രാദേശിക കൂട്ടായ്മകൾ എന്നും നാടിന് അഭിമാനമാണ്. നാടിൻറെ ഐക്യത്തെയും അഖണ്ഡതയെയും ഊട്ടിയുറപ്പിക്കുന്നതില...
15/07/2023

പ്രിയപ്പെട്ടവരേ ..

പ്രാദേശിക കൂട്ടായ്മകൾ എന്നും നാടിന് അഭിമാനമാണ്.

നാടിൻറെ ഐക്യത്തെയും അഖണ്ഡതയെയും ഊട്ടിയുറപ്പിക്കുന്നതിലും നാടിൻറെ പൈതൃകം നിലനിർത്തുന്നതിലും ഇത്തരത്തിൽ പ്രവർത്തിക്കുന്ന കൂട്ടായ്മകളുടെ പങ്ക് നിർണ്ണായകമാണ്.

നമ്മുടെ നന്തി പ്രദേശ വാസികളുടെ ജാതി മത രാഷ്ട്രീയ ഭേദമന്യേയുള്ള കൂട്ടായ്മയാണ് നന്തി അസോസിയേഷൻ ഖത്തർ.

നമ്മുടെ നാട്ടിലെ സാമൂഹിക, സാംസ്കാരിക,വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലയിൽ ഒട്ടനവധി അടയാളപ്പെടുത്തലുകൾ നടത്താൻ ഇതിനോടകം അസോസിയേഷന് സാധിച്ചിട്ടുണ്ട്.

പ്രവർത്തന പന്ഥാവിൽ ഊർജ്ജസ്വലമാകുന്നതിന് വേണ്ടി കാലാനുസൃതമായി അതിന്റെ നേതൃത്വം മാറിവരേണ്ടതായിട്ടുണ്ട്. നമ്മുടെ അസോസിയേഷന്റെ പുതിയ കമ്മിറ്റി രൂപീകരിക്കുന്നതിന് വേണ്ടിയുള്ള ജനറൽ ബോഡി മീറ്റിംഗ് ജൂലൈ 28 ന് ഉച്ചക്ക് 12.30ന് (ജുമാ നിസ്‌കാരാനന്തരം) ദോഹ-നജ്മ യിലുള്ള ഏഷ്യൻ സ്റ്റാർ റെസ്റ്റോറന്റിൽ വെച്ച് നടക്കുകയാണ്.

ഈ മീറ്റിംഗിലേക്ക് നന്തി പ്രദേശ വാസികൾ ആയിട്ടുള്ള ഖത്തറിലെ മുഴുവൻ സഹോദരങ്ങളും കൃത്യ സമയത്ത് പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
✍️
നബീൽ നന്തി
ജെനറൽ കൺവീനർ
നന്തി അസോസിയേഷൻ -ഖത്തർ

നന്തി അസോസിയേഷൻ ഖത്തർ സമാപന എക്സിക്യൂട്ടീവ് മീറ്റിംഗ് @ ഏഷ്യൻ സ്റ്റാർ റസ്റ്റോറന്റ് -നജ്മ _ഖത്തർ_14-7-23_
15/07/2023

നന്തി അസോസിയേഷൻ ഖത്തർ സമാപന എക്സിക്യൂട്ടീവ് മീറ്റിംഗ് @ ഏഷ്യൻ സ്റ്റാർ റസ്റ്റോറന്റ് -നജ്മ _ഖത്തർ_14-7-23_

Address

Doha
Doha
22658

Telephone

+97477976597

Website

Alerts

Be the first to know and let us send you an email when Nandi Association Qatar - NAQ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Nandi Association Qatar - NAQ:

Share