Tanur Expats of Qatar TEQ

Tanur Expats of Qatar TEQ TANUR EXPATS OF QATAR is a non-profit organization exclusively dedicated to Tanurians

TEQ ഓണാഘോഷം 2026🌹🔥
06/10/2026

TEQ ഓണാഘോഷം 2026🌹🔥

02/10/2026
താനൂർ എക്സ്പാറ്റ്സ് ഓഫ് ഖത്തർ – ഇഫ്താർ സംഗമം2026താനൂർ എക്സ്പാറ്റ്സ് ഓഫ് ഖത്തറിന്റെ നേതൃത്വത്തിൽ ഖത്തറിലെ താനൂർ നിവാസികൾക...
24/02/2026

താനൂർ എക്സ്പാറ്റ്സ് ഓഫ് ഖത്തർ – ഇഫ്താർ സംഗമം2026

താനൂർ എക്സ്പാറ്റ്സ് ഓഫ് ഖത്തറിന്റെ നേതൃത്വത്തിൽ ഖത്തറിലെ താനൂർ നിവാസികൾക്കായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഏകദേശം 150ഓളം പേർ പങ്കെടുത്ത ഈ പരിപാടി റമദാനിലെ ആദ്യ വെള്ളിയാഴ്ചയിൽ ഭാരത് റെസ്റ്റോറന്റിൽ വെച്ചായിരുന്നു നടന്നത്.
പ്രസിഡന്റ് നിസാർ, സെക്രട്ടറി ഷബീർ, ട്രഷറർ അക്ബർ, കൺവീനർ ഹിഷാം തങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നിർവാഹക സമിതി അംഗങ്ങളുടെ ഏകോപനവും സജീവ ഇടപെടലും പരിപാടി വിജയകരമാക്കുന്നതിൽ നിർണായകമായി.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അംഗങ്ങളുടെ വലിയ പങ്കാളിത്തം താനൂർ പ്രവാസി സമൂഹത്തിന്റെ ഐക്യവും സൗഹൃദവും സ്നേഹബന്ധവും ഒരിക്കൽ കൂടി ഊട്ടിയുറപ്പിച്ചു.

താനൂർ എക്സ്പാറ്റ്‌സ് ഓഫ് ഖത്തർ (TEQ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു​ദോഹ: ഖത്തറിലെ താനൂർ നിവാസികളുടെ പ്രവാസി കൂട്ടായ്മയായ...
04/02/2026

താനൂർ എക്സ്പാറ്റ്‌സ് ഓഫ് ഖത്തർ (TEQ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

​ദോഹ: ഖത്തറിലെ താനൂർ നിവാസികളുടെ പ്രവാസി കൂട്ടായ്മയായ 'താനൂർ എക്സ്പാറ്റ്‌സ് ഓഫ് ഖത്തർ (TEQ)' 2026-2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ദോഹയിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.
​പുതിയ ഭാരവാഹികൾ:
​പ്രസിഡന്റ്: നിസാർ
​ജനറൽ സെക്രട്ടറി: ഷബീർ കെ.
​ട്രഷറർ: അക്ബർ
​വൈസ് പ്രസിഡന്റുമാർ: ഷാജി, നൗഷാദ്, സമദ്.
​ജോയിന്റ് സെക്രട്ടറിമാർ: സയ്യിദ് ഹിഷാം, ഷംല ജഹ്ഫർ, അഫ്സൽ വി.പി.

സംഘടനയുടെ ​അഡ്വൈസറി ബോർഡ് അംഗങ്ങളായി എ.സി.കെ മൂസ, രതീഷ് കെ, ജഹ്ഫർ ഖാൻ എന്നിവരെ തിരഞ്ഞെടുത്തു.

അനിൽ മേനോത്തിൽ, ബാവ ദേവധാർ, ഷഫീൽ ടി.കെ.എൻ, ഗിയാസ് ടി.വി, ഹസ്ഫർ റഹ്മാൻ പി.ടി മുൻഷീർ, അശ്വതി രതീഷ്, വിജി ഉണ്ണി, ഷാഫി കെ.എം, അഷ്‌റഫ്‌ സി.കെ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
​2019-ൽ രൂപീകൃതമായ സംഘടന, ഖത്തറിലെ താനൂർ സ്വദേശികളുടെ ക്ഷേമപ്രവർത്തനങ്ങളിലും ജീവകാരുണ്യ മേഖലകളിലും സജീവമായി ഇടപെട്ടു വരുന്നു. പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വരും വർഷങ്ങളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

 #താനൂരോണം 2025താനൂരോണം.....❤️ജാതി മത രാഷ്ട്രീയ ഭേദമന്യേ ഖത്തറിലെ താനൂരുകാരുടെ പ്രഥമ കൂട്ടായ്മ താനൂർ എക്സ്പാട്സ് ഓഫ് ഖത്...
26/10/2025

#താനൂരോണം 2025

താനൂരോണം.....❤️
ജാതി മത രാഷ്ട്രീയ ഭേദമന്യേ ഖത്തറിലെ താനൂരുകാരുടെ പ്രഥമ കൂട്ടായ്മ താനൂർ എക്സ്പാട്സ് ഓഫ് ഖത്തർ ( TEQ )
" താനൂരോണം" എന്ന പേരിൽ ഹിലാലിലെ ഇൻസ്പെയർ ഹാളിൽ ഓണാഘോഷം 2025 സംഘടിപ്പിച്ചു.
സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ പങ്കെടുത്ത ഓണാഘോഷത്തിലെ വിവിധ പരിപാടികൾക്ക് ഷംല ജഹ്ഫർ, ഷബീർ എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് സമ്മാനങ്ങളും റീട്ടെയിൽ മാർട്ട് & കല്യാൺ സിൽക്സ് സ്പോൺസർ ചെയ്ത മെഗാ സമ്മാനങ്ങളും കൊണ്ട് താനൂരോണം അടിപൊളിയായി. ലണ്ടൻ ബേക്കറി സമ്മാനിച്ച സ്വാദൂറും കേക്കുകൾ ഇടവേളകളെ മധുരമുള്ളതാക്കി.

അഡ്വൈസറി ബോർഡ്‌ അംഗങ്ങളായ മൂസ താനൂർ, ജാഫർ ഖാൻ എന്നിവർ സംസാരിച്ചു.

കൂട്ടായ്മ രണ്ട് വർഷം പൂർത്തീകരിച്ചു..!!
മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെച്ച പ്രസിഡൻ്റ് രതീഷ് കളത്തിങ്ങൽ പരിയാപുരം, ജനറൽസെക്രട്ടറി നിസാർ താനൂർ, ട്രഷറർ ഉമർ മുഖ്താർ മൂലക്കൽ എന്നിവർക്കും കമ്മിറ്റി ഭാരവാഹികൾക്കും അഭിനന്ദനങ്ങൾ 🌹🌹🌹

17/10/2025

താനൂരോണം 2025..!!

Tanur Expats of Qatar -TEQIFTAR 2025 HALL
22/03/2025

Tanur Expats of Qatar -TEQ
IFTAR 2025
HALL

Address

DOHA
Doha

Telephone

+97466130007

Website

Alerts

Be the first to know and let us send you an email when Tanur Expats of Qatar TEQ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Tanur Expats of Qatar TEQ:

Shortcuts

Share