KMCC QATAR Kasaragod Mandalam

KMCC QATAR Kasaragod Mandalam KMCC is an expatriate charity and volunteer organization from The Indian state of Kerala.

*സ്വീകരണം നൽകി*ഹ്രസ്വ സന്ദർശനാർഥം ഖത്തറിലെത്തിയ മുസ്ലിംലീഗ് കാസർകോട് മണ്ഡലം ട്രഷറർ കെ.ബി. കുഞ്ഞാമു ഹാജിക്ക് കെ.എം.സി.സി....
07/07/2026

*സ്വീകരണം നൽകി*

ഹ്രസ്വ സന്ദർശനാർഥം ഖത്തറിലെത്തിയ മുസ്ലിംലീഗ് കാസർകോട് മണ്ഡലം ട്രഷറർ കെ.ബി. കുഞ്ഞാമു ഹാജിക്ക് കെ.എം.സി.സി. ഖത്തർ കാസർകോട് മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.
റഷീദ് ചെർക്കളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ഷഫീഖ് ചെങ്കള സ്വാഗതം പറഞ്ഞു. കെ.എം.സി.സി. സംസ്ഥാന വൈസ് പ്രസിഡൻ്റ് ആദം കുഞ്ഞി, ജില്ലാ വൈസ് പ്രസിഡൻ്റ് അലി ചേരൂർ, മണ്ഡലം നേതാക്കളായ അഷ്റഫ് കുളത്തുങ്കര, ഷാക്കിർ കാപ്പി, പഞ്ചായത്ത്-മുനിസിപ്പൽ നേതാക്കളായ ഹാരിസ് ചൂരി, സാബിത്ത് തുരുത്തി, ജമാൽ പൈക്ക, അബ്ദുറഹ്മാൻ എരിയാൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

*കെ.എം.സി.സി. ഖത്തർ കാസർകോട് മണ്ഡലം കമ്മിറ്റി*

*കെഎംസിസി ഖത്തർ കാസർഗോഡ് മണ്ഡലം* മർഹൂം മൊയ്തീൻ ആദൂർ സ്മരണാർത്ഥംകെഎംസിസി ഖത്തർ കാസർഗോഡ് മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ, കാസർ...
07/07/2026

*കെഎംസിസി ഖത്തർ കാസർഗോഡ് മണ്ഡലം* മർഹൂം മൊയ്തീൻ ആദൂർ സ്മരണാർത്ഥം

കെഎംസിസി ഖത്തർ കാസർഗോഡ് മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ, കാസർഗോഡ് മണ്ഡലം പരിധിയിൽപ്പെട്ട നിർധനരായ ഡയാലിസിസ് രോഗികൾക്ക് ധനസഹായം നൽകുന്നു.

അപേക്ഷകർ 2026 ജൂലൈ 15 ന് മുമ്പ് +919995977997 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക.

* നിബന്ധനകൾ ബാധകം.
(നിലവിൽ സർക്കാർ ആനുകൂല്യം ലഭിക്കുന്നവരും ഇൻഷുറൻസ് പരിരക്ഷയുള്ളവരും അപേക്ഷിക്കാൻ അർഹരല്ല.)



*കെഎംസിസി ഖത്തർ*
*കാസർഗോഡ് മണ്ഡലം*

07/04/2026

കാസർഗോഡ് നിയമസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ജനാബ് കല്ലട്ര മാഹിൻ്റെ വിജയത്തിനായി കെ.എം.സി.സി ഖത്തർ കാസർഗോഡ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘വോട്ട് വണ്ടി’യുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.

06/04/2026
പ്രിയപ്പെട്ടവരെ,നമ്മുടെ പ്രിയ സ്ഥാനാർത്ഥിയുടെ വിജയത്തിനായി നമുക്ക് ഒരുമിച്ച് കൈകോർക്കാം. താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്...
06/04/2026

പ്രിയപ്പെട്ടവരെ,
നമ്മുടെ പ്രിയ സ്ഥാനാർത്ഥിയുടെ വിജയത്തിനായി നമുക്ക് ഒരുമിച്ച് കൈകോർക്കാം. താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്, നിങ്ങളുടെ ഫോട്ടോ വെച്ച് മനോഹരമായ പോസ്റ്ററുകൾ വളരെ എളുപ്പത്തിൽ നിർമ്മിക്കാവുന്നതാണ്.
നമുക്ക് ഒത്തൊരുമിച്ച് ഈ സന്ദേശം നാടാകെ എത്തിക്കാം, വിജയത്തിലേക്ക് വഴിതുറക്കാം.

06/04/2026
കാസർഗോഡ് നിയമസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ജനാബ് കല്ലട്ര മാഹിൻ്റെ വിജയമുറപ്പിക്കാൻ കെ.എം.സി.സി ഖത്തർ കാസർഗോഡ് മണ്ഡലം ...
06/04/2026

കാസർഗോഡ് നിയമസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ജനാബ് കല്ലട്ര മാഹിൻ്റെ വിജയമുറപ്പിക്കാൻ കെ.എം.സി.സി ഖത്തർ കാസർഗോഡ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘വോട്ട് വണ്ടി’യുടെ ഫ്ലാഗ് ഓഫ് കർമ്മം ബദിയടുക്ക മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് വെച്ച് നടന്നു. കെ.എം.സി.സി ഖത്തർ കാസർഗോഡ് ജില്ലാ പ്രസിഡന്റ് ലുഖ്മാൻ തളങ്കര പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു.
ചടങ്ങിൽ മുഖ്യഅതിഥിയായി കാസർഗോഡ് മണ്ഡലം പ്രസിഡന്റ് മാഹിൻ കേളോട്ടും ബദിയടുക്ക മുസ്ലിം ലീഗ് നേതാക്കളായ അൻവർ ഓസോൺ, ഹമീദ് ഹാജി മാന്യ , എ.കെ. മുഹമ്മദ് ചെടെക്കാൽ ,ഖാലിദ് ബപാലിപൊന്നം എന്നിവരും, ഖത്തർ കെ.എം.സി.സി നേതാക്കളായ, സാദിക്ക് പാക്യാര, ഹമീദ് അറന്തോട്, ബഷീർ കെ.എഫ്.സി,മഹ്മൂദ് സി.എച്ച്, അഷ്കർ അലി, മുസ്തഫ ബാങ്കോട് ,ഷംസുദ്ദീൻ തുടങ്ങിയവരും പങ്കെടുത്തു.

05/04/2026

ആസന്നമായ നിയമസഭാ തെരെഞ്ഞെടുപ്പിൽ കാസറഗോഡ് മണ്ഡലത്തിൽ നിന്നും UDF സ്ഥാനാർഥിയായി ജനവിധി തേടുന്ന കല്ലട്ര മാഹിനെ വിജയിപ്പിക്കുന്നതിന് വേണ്ടി *ഖത്തർ കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി UDF തെരെഞ്ഞെടുപ്പ് കൺവെൻഷൻ

*ഖത്തർ കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി*

05/04/2026

ആസന്നമായ നിയമസഭാ തെരെഞ്ഞെടുപ്പിൽ കാസറഗോഡ് മണ്ഡലത്തിൽ നിന്നും UDF സ്ഥാനാർഥിയായി ജനവിധി തേടുന്ന കല്ലട്ര മാഹിനെ വിജയിപ്പിക്കുന്നതിന് വേണ്ടി *ഖത്തർ കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി Al വീഡിയോ ☝️*

*ഖത്തർ കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി*

*വോട്ട് വണ്ടി - ഫ്ലാഗ് ഓഫ്‌*കാസറഗോഡ് നിയമസഭാ മണ്ഡലം  യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ജനാബ് കല്ലട്ര മാഹിൻ്റെ വിജയത്...
04/04/2026

*വോട്ട് വണ്ടി - ഫ്ലാഗ് ഓഫ്‌*

കാസറഗോഡ് നിയമസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ജനാബ് കല്ലട്ര മാഹിൻ്റെ വിജയത്തിനായി കെഎംസിസി ഖത്തർ കാസറഗോഡ് മണ്ഡലം കമ്മിറ്റി ഒരുക്കുന്ന *“വോട്ട് വണ്ടി” യുടെ ഫ്ലാഗ് ഓഫ്‌ 06/04/2026 തിങ്കളാഴ്ച രാവിലെ 9:30ന് ബദിയടുക്ക മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് വെച്ച് കെഎംസിസി ഖത്തർ കാസറഗോഡ് ജില്ലാ പ്രസിഡന്റ് ലുഖ്മാൻ തളങ്കര* നിർവ്വഹിക്കും.

UDF ന്റെ എല്ലാ പ്രവർത്തകരെയും സാദരം ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു.

*കെഎംസിസി ഖത്തർ*
*കാസറഗോഡ് മണ്ഡലം കമ്മിറ്റി*

Address

910
Al Thumama 47
974

Alerts

Be the first to know and let us send you an email when KMCC QATAR Kasaragod Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KMCC QATAR Kasaragod Mandalam:

Shortcuts

Share