12/06/2026
ലോക രക്തദാന ദിനം: ഐഒസി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...
സലാല: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് 2026 ജൂൺ 12 വെള്ളിയാഴ്ച ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) ഒമാൻ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ റീഗൽ മെഡിക്കൽ കോംപ്ലക്സിന്റെ സഹകരണത്തോടെ സലാലയിലെ സുൽത്താൻ ഖബൂസ് ആശുപത്രി ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
രാവിലെ 8 മണിക്ക് ഐഒസി പ്രസിഡന്റ് ബാലചന്ദ്രൻ, ഹരികുമാർ (ഓച്ചിറ) എന്നിവരുടെ സാനിധ്യത്തിൽ ആരംഭിച്ച രക്തദാന ക്യാമ്പ് ഉച്ചയ്ക്ക് 12 മണിക്ക് സമാപിച്ചു. രക്തദാനത്തിനായി ഏകദേശം നൂറോളം പേർ സന്നദ്ധരായി എത്തിയെങ്കിലും ആരോഗ്യപരിശോധനകൾ പൂർത്തിയാക്കിയ ശേഷം 70 ഓളം പേർ രക്തം ദാനം ചെയ്തു.
രജിഷ ബാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ വർക്കിംഗ് പ്രസിഡന്റ് അനീഷ് ബി.വി അധ്യക്ഷത വഹിച്ചു.
ഒമാനിലെ വ്യവസായ രംഗത്തെ പ്രമുഖനും ഐഒസി സഹയാത്രികനുമായ ഷിജു ശശിധരൻ രക്തം നൽകി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രക്തദാനം സമൂഹത്തിന് നൽകുന്ന മഹത്തായ സന്ദേശമാണെന്നും ജീവദാനം കൂടിയായ ഇത്തരം ഉദ്യമങ്ങളിൽ എല്ലാവരും ഒരുമിച്ച് മുന്നോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.
സലാലയിൽ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഐഒസിയോടൊപ്പം ഈ ക്യാമ്പിൽ സഹകരിക്കുകയും മാനുഷിക മൂല്യങ്ങൾ വിലമതിക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാ വിധ പിന്തുണ നൽകുന്നതും റീഗൽ മെഡിക്കൽ കോംപ്ലക്സിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണെന്ന് ജനറൽ മാനേജർ സദക്കത്തുള്ള ആശംസ പ്രസംഗത്തിൽ പറഞ്ഞു.
ക്യാമ്പിന്റെ വിജയത്തിന് ഐ ഒ സി പ്രവർത്തകരിൽ നിന്നുള്ള എല്ലാവിധ സഹകരണം ലഭിച്ചു.
ക്യാമ്പിന്റെ ഏകോപന ചുമതല ഉള്ളപ്പടെയുള്ള മറ്റു പ്രവർത്തനങ്ങൾക്ക് ഗോപകുമാർ പി.ജി., ലിഖ വിനു, സജീവ് ജോസഫ്,സുഹൈൽ ഫവാദ്, എന്നിവർ നേതൃത്വം നൽകി.
ബ്ലഡ് ബാങ്കിലെ പ്രവർത്തനങ്ങൾക്കും, അതിന്റെ ഏകീകരണത്തിനും നേതൃത്വം നൽകിയ മുഹമ്മദ് നിയാസ് , റിസാൻ മാസ്റ്റർ, അബ്ദുള്ള, സതീഷ്, ജിനോ ജോയ്, ഡോ ഷഹാബ്, ജനീഷ്, നിത്യ വെല്ലോറ, എന്നിവർ സജീവമായി പ്രവർത്തിച്ചു.
വനിതാ വിഭാഗത്തിന്റെ പങ്കാളിത്തവും സഹകരണവും അതിന് നേതൃത്വം നൽകിയ സുഹാന മുസ്തഫ, നിഷാന നിയാസ് എന്നിവരുടെ പ്രവർത്തനം ശ്രദ്ധേയമായി.
ക്യാമ്പിന്റെ മുഴുവൻ പ്രവർത്തനങ്ങൾക്കും ഒപ്പം നിന്ന ഡെന്നി ജോൺ, റൗഫ് മുഹമ്മദ് എന്നിവരുടെ സാന്നിധ്യവും ശക്തമായ പിന്തുണയും പ്രവർത്തനനങ്ങൾക് കരുത്തു നൽകി..
ജീവകാരുണ്യ മേഖലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ തുടരുന്ന ഐഒസിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ എല്ലാവർക്കും ജനറൽ സെക്രട്ടറി ശ്യാം മോഹൻ നന്ദി പറഞ്ഞു കൊണ്ട് ക്യാമ്പ് സമാപിച്ചു