പ്രവാസി നഴ്സസ് ഒമാൻ

  • Home
  • Oman
  • Muscat
  • പ്രവാസി നഴ്സസ് ഒമാൻ

പ്രവാസി നഴ്സസ് ഒമാൻ നേഴ്‌സിങ് മേഖലയിലെ വാർത്തകൾ വിശ്വാസ്യതയോടെ...

11/03/2026

ജർമ്മനിയില്‍ 100 നഴ്സ് ഒഴിവുകള്‍ (ആശുപത്രി, കെയർഹോം)
നോർക്ക റൂട്ട്സ്-കെയര്‍ ഗേറ്റ്സ് റിക്രൂട്ട്മെന്റിലേയ്ക്ക്
ഇപ്പോള്‍ അപേക്ഷിക്കാം.

ജർമ്മനിയിലെ ആശുപത്രികളിലും കെയർഹോമുകളിലുമുളള നഴ്സിംങ് 100 ഒഴിവുകളിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സും ജർമനിയിലെ ഫെയർ റിക്രൂട്ട്മെന്റ് പ്ലാറ്റ് ഫോം ആയ കെയർ ഗേറ്റ്സും സംയുക്തമായി സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ബി.എസ്.സി നഴ്‌സിംഗ് / പോസ്റ്റ്‌ ബേസിക് ബി. എസ്. സി നഴ്സിംഗ് അല്ലെങ്കിൽ ജനറൽ നഴ്‌സിംഗ് (GNM) വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ജി എൻ എം കഴിഞ്ഞവർക്ക് കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. ​പ്രായപരിധി: 2026 മെയ് 31-ന് 36 വയസ്സ് കവിയരുത്. അപേക്ഷിക്കുന്ന സമയത്ത് ജർമ്മൻ ഭാഷാ പരിജ്ഞാനം നിർബന്ധമില്ല. നിലവിൽ ബി1 അല്ലെങ്കിൽ ബി2 യോഗ്യത (ഫുൾ മോഡ്യൂൾ) നേടിയവര്‍ക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ളവർക്ക് 2026 മാര്‍ച്ച് 28-നകം നോര്‍ക്ക റൂട്ട്സ് അല്ലെങ്കില്‍ എന്‍.ഐ.എഫ്.എല്‍ (NIFL) വെബ്ബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കാവുന്നതാണ്.

അഭിമുഖങ്ങളില്‍ നിന്നും തിരഞ്ഞടുക്കപ്പെടുന്നവർക്ക് ജർമൻ ഭാഷയിൽ ബി 2 ലെവൽ വരെ സൗജന്യ പരിശീലനം (എറണാകുളം സെന്റര്‍) ലഭിക്കുന്നതാണ്. പരിശീലന കാലയളവിൽ താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. ബി 2 ലെവൽ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജർമനിയിലെ ആശുപത്രികൾ അല്ലെങ്കിൽ കെയർ ഹോമുകളില്‍ അസിസ്റ്റന്റ് നേഴ്സ് ആയി നിയമനം ലഭിക്കും. വിസ പ്രോസസ്സിംഗ്, വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2770577, 2770536, 2770540, 2770544 (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബൽ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്. ജർമനിയിലേക്കും ജർമൻ ഭാഷ സംസാരിക്കുന്ന മറ്റ് രാജ്യങ്ങളിലേക്കും ആരോഗ്യ മേഖലയിലേയും ഇതര മേഖലകളിലേയും നൈപുണ്യ മികവുളള പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നതിനായി നോര്‍ക്ക റൂട്ട്സും പ്രമുഖ റിക്രൂട്ട്‌മെൻ്റ് പ്ലാറ്റ്ഫോമായ കെയര്‍ ഗേറ്റ്സുമായി 2026 ഫെബ്രുവരിയിലാണ് കരാറായത്.

Hiring Staff NurseQualification: GNM| BSc NursingExperience: 1 -3 year Freshers Can also ApplySend your resume to: hr@tc...
06/03/2026

Hiring Staff Nurse
Qualification: GNM| BSc Nursing
Experience: 1 -3 year
Freshers Can also Apply

Send your resume to: [email protected]
For more info: 0490 234 0730 | 9562 011 022

24/02/2026

PSC പ്രായപരിധി 40 വയസാക്കി ഉയര്‍ത്തി; സുപ്രധാന തീരുമാനവുമായി സർകാർ

അറിയിപ്പ്
22/02/2026

അറിയിപ്പ്

നോര്‍ക്ക ട്രിപ്പിള്‍ വിൻ, ജര്‍മ്മനിയിൽ 250 നഴ്സിങ് ഒഴിവുകള്‍. ഇപ്പോൾ അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 2300 -2900 യൂറോ വരെ....
26/03/2025

നോര്‍ക്ക ട്രിപ്പിള്‍ വിൻ, ജര്‍മ്മനിയിൽ 250 നഴ്സിങ് ഒഴിവുകള്‍. ഇപ്പോൾ അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 2300 -2900 യൂറോ വരെ.

കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജർമ്മനിയിലെ ഹോസ്പ്പിറ്റലുകളിലേയ്ക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികൾ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ മുഖേന 2025 ഏപ്രില്‍ ആറിനകം അപേക്ഷ നല്‍കേണ്ടതാണെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു. ബി.എസ്.സി/ജനറൽ നഴ്സിങാണ് അടിസ്ഥാന യോഗ്യത. ബി.എസ്.സി/ പോസ്റ്റ് ബേസിക് ബി എസ് സി യോഗ്യതയുളളവര്‍ക്ക് തൊഴിൽ പരിചയം ആവശ്യമില്ല. എന്നാൽ ജനറൽ നഴ്സിങ് പാസ്സായവര്‍ക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. ഉയർന്ന പ്രായപരിധി 2025 മെയ് 31ന് 38 വയസ്സ് അധികരിക്കരുത്. ഷോര്‍ട്ട്ലിസ്റ്റു ചെയ്യപ്പെടുന്നവര്‍ക്കായുളള അഭിമുഖം 2025 മെയ് 20 മുതല്‍ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും. കുറഞ്ഞ പ്രതിമാസ ശമ്പളം 2300 യൂറോയും രജിസ്റ്റേർഡ് നഴ്സ് തസ്തികയില്‍ പ്രതിമാസം 2900 യൂറോയുമാണ്. പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് ജർമ്മൻ ഭാഷ പരി‍‍ജ്ഞാനം നിര്‍ബന്ധമില്ല. എന്നാല്‍ ഇതിനോടകം ജര്‍മ്മൻ ഭാഷയിൽ ബി1, ബി2 യോഗ്യത നേടിയവരെ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ പരിഗണിക്കുന്നതാണ്.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ എറണാകുളം/തിരുവനന്തപുരം സെന്ററില്‍ ജര്‍മ്മന്‍ ഭാഷാ പരിശീലനത്തില്‍ (ബി-1 വരെ) പങ്കെടുക്കേണ്ടതാണ്. ഒന്‍പതു മാസത്തോളം നീളുന്ന ഈ പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. ജര്‍മ്മനിയിൽ നിയമനത്തിനുശേഷം ബി.2 ലെവൽ പരിശീലനവും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. ആദ്യ ചാൻസിൽ ജർമ്മൻ ഭാഷയിൽ എ2 അല്ലെങ്കിൽ ബി1 പാസ്സാവുന്നവര്‍ക്ക് 250 യൂറോ ബോണസ്സിനും അര്‍ഹതയുണ്ട്. രജിസ്റ്റേർഡ് നഴ്സ് ആകുന്ന മുറയ്ക്ക് കുടുബാംഗങ്ങളേയും കൂടെ കൊണ്ട് പോകുവാനുളള അവസരമുണ്ട്. കേരളീയരായ ഉദ്യോഗാർത്ഥികൾക്ക് മാത്രമാകും ട്രിപ്പിൾ വിന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ കേരള. കൂടുതൽ വിവരങ്ങൾക്ക് 0471 2770577, 536,540, 544 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബൽ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Address

Muscat
111

Website

Alerts

Be the first to know and let us send you an email when പ്രവാസി നഴ്സസ് ഒമാൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share