BALE BESH paruthipra charitable organization

BALE BESH paruthipra charitable organization Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BALE BESH paruthipra charitable organization, Charitable organisation, wadakanchery, Wadakanchery.

15/06/2025

കഴിഞ്ഞ ഒമ്പത് വർഷക്കാലത്തിലധികമായി ബലേബേഷ് കൾച്ചറൽ & ചാരിറ്റബിൾ ടീമിന്റെ 190 ൽ അധികം നിർധനരും കിടപ്പ് രോഗികളും ആയിട്ടുള്ള കുടുംബങ്ങളിലേക്കുള്ള ജൂൺ മാസത്തിലെ ഭക്ഷ്യ കിറ്റ് വിതരണം ഇന്ന് രാവിലെ 11മണിക്ക് പരുത്തിപ്ര വച്ച് നടന്നു

അഹമ്മദാബാദ് വിമാന അപകടത്തിൽ മരണപ്പെട്ട സഹോദരങ്ങൾക്കും ,ബലേബേഷിൻ്റെ സഹായം സ്വീകരിച്ചിരുന്ന സുമതി എരുമപ്പെട്ടി,കരുണൻ പാലക്കാട് ,കോമള മുണ്ടത്തിക്കോട് എന്നിവരുടെ നിര്യാണത്തിലും മൗന പ്രാർത്ഥനയോടെ ആരംഭിച്ച കിറ്റ് വിതരണ ചടങ്ങിൽ Dr ശ്രീ മിഥുൻ മോഹൻദാസും ,Dr ശ്രീ മോഹൻദാസിൻ്റെ പ്രിയ പത്നിയും മറ്റു വിശിഷ്ട അഥിതികളും കിറ്റുകൾ വാങ്ങാനെത്തിയവരും സന്നിഹിതരായിരുന്നു

കിറ്റ് വിതരണം ഉദ്ഘാടനം ചെയ്ത Dr ശ്രീ മിഥുൻ മോഹൻദാസ് ബലേബേഷിൽ അംഗങ്ങളായ അദ്ദേഹത്തിൻ്റെ പിതാവിൽ നിന്നും മാതാവിൽ നിന്നും ബലേബേഷിൻ്റെ പ്രവർത്തനങ്ങളെ പറ്റി കേട്ട കാര്യങ്ങൾ അത് നേരിട്ടനുഭവിക്കുന്നതിൻ്റെ അനുഭവം പങ്കുവച്ചു
ബലേബേഷിൻ്റെ പ്രവർത്തനങ്ങളിൽ എന്നും തന്റെയും തന്റെ മാതാപിതാക്കളുടെ പിന്തുണയും സഹകരണവും എന്നും കൂടെയുണ്ടാകുമെന്നും ഉറപ്പും നൽകുകയുണ്ടായി

തുടർന്ന് സംസാരിച്ച മിസിസ്സ് മോഹൻദാസ് ബലേബേഷ് ഇനിയും മികച്ച പ്രവർത്തനങ്ങളിലേക്ക് ഉയരുന്നതിന് എല്ലാ ആശംസകളും നേർന്നു

തുടർന്ന് ബലേബേഷിന് വേണ്ടി ശ്രീ ഫെമീർ ചടങ്ങിൽ പങ്കെടുത്ത വിശിഷ്ട അഥിതികൾക്കും ,കിറ്റ് വാങ്ങാനെത്തിയവർക്കും നന്ദി രേഖപ്പെടുത്തി

*ബലേബേഷ് കുടുംബാഗങ്ങളെ നമസ്കാരം*🙏*കഴിഞ്ഞ 9 വർഷത്തിലധികമായി സമൂഹത്തിലെ അശരണരേയും ആലംബഹീനരേയും ചേർത്ത് പിടിച്ച് ബലേബേഷ് നട...
21/05/2025

*ബലേബേഷ് കുടുംബാഗങ്ങളെ നമസ്കാരം*🙏

*കഴിഞ്ഞ 9 വർഷത്തിലധികമായി സമൂഹത്തിലെ അശരണരേയും ആലംബഹീനരേയും ചേർത്ത് പിടിച്ച് ബലേബേഷ് നടത്തിവരുന്ന ഭക്ഷ്യകിറ്റ് വിതരണം എല്ലാ മാസത്തേയും പോലെ ഈ മാസവും നടക്കുന്നു*
*വരുന്ന ഞായറാഴ്ച* *13-4-2025*
*രാവിലെ കൃത്യം 9.30 ന് പരുത്തിപ്ര വച്ച് നടക്കുന്ന ലളിത ചടങ്ങിൽ സാമൂഹിക**സാംസ്കാരിക കലാ രാഷ്ട്രീയ രംഗങ്ങളിൽ നിറസാനിദ്ധ്യമായി നിൽക്കുന്ന തുഞ്ചത്തെഴുത്തഛൻ സമാധി സ്മാരക കവിതാ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ച* , *കൈവച്ച മേഖലകളിലെല്ലാം തൻ്റെ കയ്യൊപ്പ് പതുപ്പിച്ച ശ്രീ ചന്ദ്രമോഹനൻ കുമ്പളങ്ങാട് കിറ്റ് വിതരണ ഉത്ഘാടനം നിർവ്വഹിക്കുന്നു*
*തതവസരത്തിൽ ബലേബേഷ് കുടുംബാഗങ്ങളും നാട്ടുകാരും പങ്കെടുത്ത് ചടങ്ങ് മഹത്തരമാക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു*

*സ്നേഹത്തോടെ*
*ടീം ബലേബേഷ്*❤️

*ബലേബേഷ് കുടുംബാംഗങ്ങളെ നമസ്കാരം* 🙏*സമൂഹ നന്മക്കായ്  സമൂഹത്തിലെ അർഹരിലേക്ക് കഴിഞ്ഞ 9 വർഷക്കാലമായി നടത്തിവരുന്ന ഭക്ഷ്യ കി...
21/05/2025

*ബലേബേഷ് കുടുംബാംഗങ്ങളെ നമസ്കാരം* 🙏

*സമൂഹ നന്മക്കായ് സമൂഹത്തിലെ അർഹരിലേക്ക് കഴിഞ്ഞ 9 വർഷക്കാലമായി നടത്തിവരുന്ന ഭക്ഷ്യ കിറ്റ് വിതരണം, ഈ വരുന്ന ഞായറാഴ്ച രാവിലെ 11 മണിക്ക് പരുത്തിപ്ര വച്ച് നടക്കുന്നു*

*180 ൽ അധികം കുടുംബങ്ങളിലേക്ക് നൽകുന്ന ഭക്ഷ്യ കിറ്റ് വിതരണം "ശ്രീ രാജേഷ്.E.T , Preventive Officer( Grade), Excise Range Office, Wadakkanchery മറ്റ് വിശിഷ്ടാഥിതികളുടെ സാന്നിദ്ധ്യത്തിൽ ഉദ്ഘാടനം ചെയ്യുന്നു*
*സമൂഹത്തിലെ സ്വൈര്യ ജീവിതത്തിന് വിഘാതമായി തലമുറയെ തന്നെ ഇല്ലാതാക്കുന്ന 'ലഹരി' എന്ന വിപത്തിനെതിരെ ബോധവൽക്കരണ ക്ലാസും ഉണ്ടായിരിക്കുന്നതാണ്*

*സമൂഹത്തിൻ്റെ വികാസം പട്ടിണി മാറ്റുക എന്നതിലൂടെ മാത്രമല്ല സാധ്യമാക്കുന്നത്, ലഹരി എന്ന വിപത്തില്ലാത്ത സ്വസ്ഥമായ ജീവിത സാഹചര്യവും കൂടി ഉറപ്പു വരുത്തുമ്പോഴാണ്. ബലേബേഷിന്റെ ഈ പരിപാടിയിലേക്ക് ഏവരുടേയും സജീവ പങ്കാളിത്തം ഉണ്ടാവണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു*
*നമുക്ക് ചുറ്റും നിശബ്ദമായി പടരുന്ന ലഹരി എന്ന മഹാമാരിക്കെതിരെ ഒന്നിച്ചൊന്നായ് പോരാടാം*

*നന്ദി* ❤️
*ടീം ബലേബേഷ്*

*ബലേബേഷ് കുടുംബാഗങ്ങളെ നമസ്കാരം* 🙏*മാനുഷ്യ സ്നേഹം കൈമുതലാക്കി ആലംബഹീനരേയും അശരണരേയും ചേർത്ത് പിടിക്കലിലൂടെ കഴിഞ്ഞ 9 വർഷക...
21/05/2025

*ബലേബേഷ് കുടുംബാഗങ്ങളെ നമസ്കാരം* 🙏

*മാനുഷ്യ സ്നേഹം കൈമുതലാക്കി ആലംബഹീനരേയും അശരണരേയും ചേർത്ത് പിടിക്കലിലൂടെ കഴിഞ്ഞ 9 വർഷക്കാലമായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ബലേബേഷ് എല്ലാ മാസങ്ങളിലും നടത്തി വരാറുള്ള കിറ്റ് വിതരണം 180 ഓളം നിർദ്ധന കുടുംബങ്ങളിലേക്ക് ഈ മാസവും നടത്തുന്നു*
ബുധനാഴ്ച 12-02-2025 രാവിലെ 11 മണിക്ക് പരുത്തിപ്ര വച്ച് നടക്കുന്ന ലളിത ചടങ്ങിൽ സീനിയർ ജേർണലിസ്റ്റ് ശ്രീ ശശികുമാർ കൊടക്കാടത്ത് മറ്റ് വിഷിഷ്ടാഥിതികളുടെ സാനിധ്യത്തിൽ വിതരണോത്ഘാടനം നിർവ്വഹിക്കുന്നു*

*പ്രസ്തുത ചടങ്ങിലേക്ക് ഓരോ ബലേബേഷ് കുടുംബാഗങ്ങളേയും നല്ലവരായ നാട്ടുകാരേയും സ്നേഹപുരസരം സ്വാഗതം ചെയ്യുന്നു*

*നന്ദി*
*ടീം ബലേബേഷ്* ❤️

*ബലേബേഷ് കുടുംബാഗങ്ങളെ നമസ്കാരം* 🙏*ബലേബേഷിൻ്റെ സാമൂഹിക നന്മകൾ നിറഞ്ഞ  കിറ്റ് വിതരണം ,കിടപ്പ് രോഗികൾക്കായുള്ള സാന്ത്വനം ,...
21/05/2025

*ബലേബേഷ് കുടുംബാഗങ്ങളെ നമസ്കാരം* 🙏

*ബലേബേഷിൻ്റെ സാമൂഹിക നന്മകൾ നിറഞ്ഞ കിറ്റ് വിതരണം ,കിടപ്പ് രോഗികൾക്കായുള്ള സാന്ത്വനം ,രക്തദാനം ......'അങ്ങിനെ തുടങ്ങി വിവിധങ്ങളായ പ്രവർത്തികളിൽ ചേർന്ന് നിൽക്കുന്നതിന് സമൂഹത്തിലെ വിവിധ മേഘലകളിൽ നിന്നുള്ളവരുടെ നിസ്സീമ സഹകരണം എന്നും ബലേബേഷിന് ലഭിച്ചിട്ടുണ്ട്*

*വടക്കാഞ്ചേരിക്കാരുടെ സ്വന്തം കലാകാരൻമാരായ ശ്രീ നിയാസ് ,ശ്രീ നവാസ് എന്നിവർക്ക് ഉത്രാളിക്കാവ് അഖിലേന്ത്യാ എക്സിബിഷനിൽ വച്ച് ആദരിച്ച ചടങ്ങിൽ ബലേബേഷിൻ്റെ പ്രവർത്തന മൂലധനത്തിലെക്ക് ഇരുവരും ചേർന്ന് 5000 രൂപ നൽകുകയുണ്ടായി*

*ബലേബേഷിനോടുള്ള വടക്കാഞ്ചേരിക്കാരായ ഈ കലാകാരൻമാർക്കുള്ള സ്നേഹത്തിന് ബലേബേഷ് എന്നും നന്ദിയോടെ കടപ്പെട്ടിരിക്കും*

*ഇതുപോലുള്ള മഹത് വ്യക്തികളുടെ പ്രോത്സാഹനം ബലേബേഷിൻ്റെ പ്രവർത്തനത്തിന് നൽകുന്ന ഊർജ്ജം ചെറുതല്ല*

*നിരാലംബരായ അർഹരിലേക്ക് ഇതുപോലുള്ള സഹായങ്ങൾ എത്തിക്കാൻ എന്നത്തേയും പോലെ നമുക്ക് ഒന്നായ് ചേർന്ന് നിൽക്കാം*

*നന്ദി* ❤️
*ടീം ബലേബേഷ്*

*നമസ്കാരം സുഹൃത്തുക്കളെ* 🙏*അശരണരേയും , ആലംബഹീനരേയും കൈ പിടിച്ച് നിർത്തി സമൂഹത്തിൽ എല്ലാവിധ കാരുണ്യ പ്രവർത്തനങ്ങളിലും മാത...
21/05/2025

*നമസ്കാരം സുഹൃത്തുക്കളെ* 🙏

*അശരണരേയും , ആലംബഹീനരേയും കൈ പിടിച്ച് നിർത്തി സമൂഹത്തിൽ എല്ലാവിധ കാരുണ്യ പ്രവർത്തനങ്ങളിലും മാതൃകാപരമായ രീതിയിൽ കഴിഞ്ഞ 8 വർഷത്തോളമായി പ്രവർത്തിക്കുന്ന ബലേബേഷ് ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനം 9-മത് വർഷത്തിലേക്ക് കാലെടുത്ത് വയ്ക്കുകയാണ്*.
വ്യാഴാഴ്ച ജനുവരി 9ആം തീയ്യതി രാവിലെ 11 മണിക്ക്, 180 ൽ അധികം കുടുംബങ്ങളിലേക്ക് ബലേബേഷ് സ്നേഹ കാരുണ്യ ഹസ്തം ഭക്ഷ്യകിറ്റുകളായി കൈമാറുന്ന ചടങ്ങ് ലളിതമായി നടത്തിയ . ഉദ്ഘാടകനായി വടക്കാഞ്ചേരിടെ MLA ശ്രീ സേവ്യർ ചിറ്റിലപ്പിള്ളി പങ്കെടുത്തു *
*ഒപ്പം സിനിമാ ,സീരിയൽ താരവും വടക്കാഞ്ചേരിക്കാരുടെ സ്വന്തം കലാകാരൻ ശ്രീ നിയാസ് ബക്കറും പങ്കെടുത്തു
*പരുത്തിപ്ര വച്ച് നടക്കുന്ന പ്രസ്തുത ചടങ്ങിലേക്ക് എന്നും നിസ്സീമ പിൻതുണ നൽകി കൂടെ നിന്ന നാട്ടുകാരേയും, സുഹൃത്തുക്കളേയും ബലേബേഷിൻ്റെ അംഗങ്ങളേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു*
*ഏത് പ്രതിസന്ധികളിലും ബലേബേഷിനൊപ്പം നിന്ന എല്ലാവരുടേയും പിൻതുണ തുടർന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു*

*സ്നേഹത്തോടെ* ❤️
*ടീം ബലേബേഷ്*

അശരണർക്ക് കൈതാങ്ങായ് ബലേബേഷ് കൾചറൽ ആൻ്റ് ചാരിറ്റബിൾ കഴിഞ്ഞ 8 വർഷക്കാലത്തിലധികം കാലമായി എല്ലാ മാസങ്ങളിലും നടത്തിവരാറുള്ള ...
21/05/2025

അശരണർക്ക് കൈതാങ്ങായ് ബലേബേഷ് കൾചറൽ ആൻ്റ് ചാരിറ്റബിൾ കഴിഞ്ഞ 8 വർഷക്കാലത്തിലധികം കാലമായി എല്ലാ മാസങ്ങളിലും നടത്തിവരാറുള്ള 180 ഓളം കുടുംബങ്ങളിലേക്കുള്ള കിറ്റ് വിതരണം ഡിസംബർ മാസം 14-12-24 ശനിയാഴ്ച രാവിലെ 11മണിക്ക് പരുത്തിപ്ര വച്ച് നടത്തി
പ്രശസ്ത യൂട്യൂബറും , മോട്ടോ വ്ലോഗറുമായ ശ്രീ റാഷിദ് ഉദ്ഘാടകനായ ചടങ്ങിൽ മറ്റു വിശിഷ്ട വ്യക്തികളും കിറ്റുകൾ സ്വീകരിക്കാൻ എത്തിയവരും പങ്കെടുത്തു
ബലേബേഷിൻ്റെ തുടർ പ്രവർത്തനങ്ങളിൽ എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും അതിൻ്റെ ഭാഗമായി 10000 രൂപ ബലേബേഷിനെ ഏൽപിക്കുകയും ചെയ്തു
അദ്ധേഹത്തിൻ്റെ സുഹൃത് വലയങ്ങളേയും ബലേബേഷിൻ്റെ പ്രവർത്തന പങ്കാളികളാക്കാൻ ശ്രമിക്കുമെന്നും ഉറപ്പു നൽകി
തുടർന്ന് ബലേബേഷിനു വേണ്ടി ശ്രീ സുജേഷ് ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദിയും രേഖപ്പെടുത്തി

*ബലേബേഷ്* കുടുബാഗംങ്ങളെ നമസ്കാരം 🙏അശരണരേയും ആലംബഹീനരേയും ചേർത്ത് പിടിച്ച് സന്നദ്ധ സേവനമേഖലയിൽ കഴിഞ്ഞ 8 വർഷക്കാലത്തിലധികമ...
21/05/2025

*ബലേബേഷ്* കുടുബാഗംങ്ങളെ നമസ്കാരം 🙏
അശരണരേയും ആലംബഹീനരേയും ചേർത്ത് പിടിച്ച് സന്നദ്ധ സേവനമേഖലയിൽ കഴിഞ്ഞ 8 വർഷക്കാലത്തിലധികമായി എന്നും മാതൃകയായ് നിലകൊള്ളുന്ന *ബലേബേഷ്* എല്ലാ മാസങ്ങളിലേയും പോലെ ഈ നവംബർ മാസത്തിൽ *180* ഓളം കുടുംബങ്ങളിൽ ഈ വരുന്ന *വെള്ളിയാഴ്ച 15 ന് രാവിലെ 11 മണിക്ക് ഭക്ഷ്യകിറ്റ് വിതരണം നടത്തി

*ഓട്ടുപാറ മഹല്ല് മുദിരിസ് ശ്രീ താജുദ്ധീൻ സഖാഫി അൽ -ഖാദിരി താനൂർ * പരുത്തിപ്ര വച്ച് ഭക്ഷ്യ കിറ്റുകൾ കൈമാറി ഉത്ഘാടനം നിർവ്വഹിക്കുന്ന ലളിത ചടങ്ങിൽ മറ്റ് മഹത് വ്യക്തികളും പങ്കെടുക്കുന്നു.
ഓരോ മനുഷ്യനേയും സഹോദരനായി കണ്ടുകൊണ്ട് ബലേബേഷ് നടത്തുന്ന പ്രസ്തുത ചടങ്ങിൽ നമ്മളേവരും പങ്കെടുക്കുക എന്നത് കർത്തവ്യമായി കരുതി കിറ്റ് വിതരണ ചടങ്ങ് അർത്ഥപൂരിതമാക്കണമെന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു.
*സ്നേഹപൂർവ്വം* ❤️
*ടീം ബലേബേഷ്*

Address

Wadakanchery
Wadakanchery

Telephone

+919605087069

Website

Alerts

Be the first to know and let us send you an email when BALE BESH paruthipra charitable organization posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share