പരിഷത്ത് എറണാകുളം

  • Home
  • പരിഷത്ത് എറണാകുളം

പരിഷത്ത്  എറണാകുളം Address: AKG Rd, Unnichira, Koonamthai, Edappally, Ernakulam, Kerala 682024

Phone: 0484 253 2675

31/01/2026
SCI-QUEST: _questioning with scientific temperഡോ. രഞ്ജിനി ടീച്ചർ അനുസ്മരണ പരിപാടിശാസ്ത്ര പ്രചാരകയും അധ്യാപികയുമായിരുന്ന ...
27/01/2026

SCI-QUEST: _questioning with scientific temper
ഡോ. രഞ്ജിനി ടീച്ചർ അനുസ്മരണ പരിപാടി

ശാസ്ത്ര പ്രചാരകയും അധ്യാപികയുമായിരുന്ന ഡോ. രഞ്ജിനി ടീച്ചർ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വർഷം തികയുന്നു. ടീച്ചർ എന്നും ഉയർത്തിപ്പിടിച്ചിരുന്ന ശാസ്ത്രസത്യങ്ങളും യുക്തിചിന്തയും വരുംതലമുറയിലേക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ യുവജനങ്ങൾക്കായി "SCI-QUEST _questioning with scientific temper" എന്ന പേരിൽ ശാസ്ത്രാവബോധ മത്സരങ്ങൾ കേരള ശാസ്ത്രസാഹിത്യ പരിഷത്തും, പെരുമ്പാവൂർ മർത്തോമ വുമൺസ് കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെൻറ് സംയുക്തമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നു.

29/09/2025

#സംസ്ഥാനസർക്കാർ #ആത്മീയവ്യാപാരത്തിനൊപ്പമെന്ന #സന്ദേശം #നൽകരുത്.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുറപ്പെടുവിക്കുന്ന പ്രസ്താവന.

സമത്വം, തുല്യനീതി, ജനാധിപത്യം, പൗരാവകാശങ്ങൾ, മതേതരത്വം തുടങ്ങിയ പുരോഗമന മൂല്യങ്ങളോട് ആഭിമുഖ്യമുള്ള ഒരു ജനപദം കേരളത്തിൽ രൂപപ്പെട്ട് വന്നതിന്റെ അടിത്തറ പത്തൊൻപതാം നൂറ്റാണ്ടിൽ ആരംഭിച്ച സാമൂഹ്യ സാമൂഹ്യ നവോത്ഥാന പ്രക്രിയയാണ്. ശാസ്ത്ര ബോധവും യുക്തിചിന്തയും ഈ ചരിത്ര പ്രക്രിയയുടെ അന്തർധാരകളായിരുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ഒരു പരിധിയെങ്കിലും തടയിട്ടത് ഈ സാമൂഹ്യപരിവർത്തന പ്രക്രിയയാണ് എന്നതിൽ ഇന്ന് എല്ലാവരും യോജിക്കും.ഇത്തരമൊരു നവോത്ഥാന പ്രക്രിയയോട് വൈരുദ്ധ്യപ്പെടുകയും അതിൻ്റെ അന്തസത്തയോട് ഒരിക്കലും ചേരാത്ത രീതിസമ്പ്രദായങ്ങൾ പുലർത്തുന്നതുമായ പ്രതിഭാസങ്ങളാണ് കേരളത്തിലടക്കം വളർന്നുവരുന്ന മനുഷ്യ ദൈവങ്ങളും ആത്മീയ വ്യാപാരവും. വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ ഇത്തരം ശാസ്ത്ര വിരുദ്ധ അയുക്തിക പ്രസ്ഥാനങ്ങൾക്ക് വലിയ വളർച്ചയുണ്ടാകുന്നുമുണ്ട്. വിശ്വാസത്തിന്റെയും ഭക്തിയുടെയും മറവിൽ മൂലധന സമാഹരണമാണ് ഇത്തരം ശക്തികൾ നടത്തുന്നത് എന്ന കാര്യം ഒന്നിലേറെ ത്തവണ കേരളത്തിൽ വെളിപ്പെട്ടിട്ടുള്ളതുമാണ്. കേരളത്തിൻ്റെ ഇടതുപക്ഷബോധം സാമൂഹ്യ നവോത്ഥാന പ്രക്രിയയ്ക്ക് ഒപ്പം വളർന്നു വരികയും നവോത്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ മനുഷ്യ ദൈവങ്ങളും ആത്മീയ വ്യാപാരവും ഈ പ്രക്രിയയ്ക്ക് വിപരീതമായ ചരിത്ര ധർമ്മമാണ് നിർവഹിച്ചിട്ടുള്ളത്. മതം ,ദൈവം , വിശ്വാസം എന്നിവയൊക്കെ പൗരന്മാരുടെ വ്യക്തിപരമായ കാര്യങ്ങളാണെന്നും അവയ്ക്കൊന്നിനും രാഷ്ട്രീയത്തിലോ ഭരണനിർവഹണ പ്രക്രിയയിലോ ഗുണപരമായ ധർമ്മങ്ങളൊന്നും നിർവഹിക്കാനില്ലെന്നും കേരളത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്.ആ നിലയ്ക്ക് പ്രത്യക്ഷത്തിൽ തന്നെ ശാസ്ത്രബോധത്തിനും യുക്തിചിന്തയ്ക്കും എതിരായ ആൾദൈവ സംസ്കാരത്തിന് കേരള സർക്കാരിൻ്റെ പിന്തുണയുണ്ട് എന്ന സന്ദേശം പൊതുസമൂഹത്തിന് ലഭിക്കുന്നത് ഒട്ടും ഗുണകരമാവില്ല.സംസ്ഥാന സാംസ്കാരിക മന്ത്രിയുടെ അമൃതാനന്ദമയി ആശ്രമ സന്ദർശനവും തുടർനടപടികളും ശാസ്ത്രാവബോധ പ്രവർത്തനങ്ങൾക്ക് യോജിക്കാത്തതും പ്രതിഷേധാർഹവുമാണ്.ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് സർക്കാർ പ്രതിനിധികൾ വിട്ടുനിൽക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യർത്ഥിക്കുന്നു.

ടി.കെ.മീരഭായ്
പ്രസിഡണ്ട്

പി.വി ദിവാകരൻ
ജനറൽ സെക്രട്ടറി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.
27- 09-25.

Quantum Century Exhibition - ലോഗോ പ്രകാശനത്തിൽ ഞാനും പങ്കുചേരുന്നു. പ്രപഞ്ചവിജ്ഞാനവും പ്രപഞ്ചബോധവും മാറ്റിമറിച്ച ശാസ്ത്ര...
12/08/2025

Quantum Century Exhibition - ലോഗോ പ്രകാശനത്തിൽ ഞാനും പങ്കുചേരുന്നു.

പ്രപഞ്ചവിജ്ഞാനവും പ്രപഞ്ചബോധവും മാറ്റിമറിച്ച ശാസ്ത്രമേഖലയായ ക്വാണ്ടം ഭൗതികം പിറന്നിട്ട് ഒരു നൂറ്റാണ്ടാകുന്നു. അതിനകം ഇതരശാസ്ത്രശാഖകളിലേക്കും വികസിച്ച ക്വാണ്ടം സയൻസ് സാങ്കേതികവിദ്യാരംഗത്തു പ്രയോഗക്ഷമമായതോടെ എംആർഐ, ലേസർ, സെമികൺഡക്റ്റർ, എൽഇഡി ലൈറ്റ്, ക്യൂലെഡ് റ്റിവി സ്ക്രീൻ, അമോലെഡ് സെൽഫോൺ ഡിസ്പ്ലേ, സോളർ സെൽ, പെറ്റ്സ്കാൻ തുടങ്ങി പലതും നമുക്കു ലഭിച്ചു. ക്വാണ്ടം കമ്പ്യൂട്ടിങ്, ക്വാണ്ടം ക്രിപ്‌റ്റോഗ്രഫി, ക്വാണ്ടം ടെലിപോർട്ടേഷൻ, ക്വാണ്ടം സെൻസിങ് എന്നിവയെല്ലാം വൈകാതെ രംഗത്തെത്തും. ഭാവിയുടെ സാങ്കേതികവിദ്യ എന്നാണു ക്വാണ്ടം സാങ്കേതികവിദ്യയെ വിശേഷിപ്പിക്കുന്നത്.

ഈ പ്രാധാന്യം വിളംബരം ചെയ്യാൻ ക്വാണ്ടം സയൻസിന്റെ പിറവിയുടെ ശതാബ്ദിവർഷമായ 2025-നെ ഐക്യരാഷ്ട്രസഭ ക്വാണ്ടം സയൻസിന്റെയും ടെക്നോളജിയുടെയും അന്താരാഷ്ട്രവർഷം (International Year of Quantum Science and Technology) ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. കേരള ശാസ്ത്രസാഹിത്യ പരിഷത്തും അതിന്റെ ഓൺലൈൻ സയൻസ് പോർട്ടലായ ലൂക്കയും (LUCA) ചേർന്ന് ഇതു വലിയൊരു ആഘോഷമാക്കുന്നു.

ഇതിന്റെ ഭാഗമായി കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ശാസ്ത്രസമൂഹകേന്ദ്രത്തിന്റെ (Centre for Science in Society - C-SiS, CUSAT) സഹായത്തോടെ, വിവിധ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ സഹകരണത്തോടെ ‘Quantum Century Exhibition’ എന്ന പ്രദർശനം ഒരുങ്ങുകയാണ്. സ്കൂൾ, കോളെജ് വിദ്യാർത്ഥികൾക്കും ഗവേഷകർക്കുമെല്ലാം പ്രയോജനപ്പെടുമാറു ക്യൂറേറ്റ് ചെയ്ത ഈ സയൻസ് എക്സിബിഷൻ സെപ്റ്റംബറിൽ കൊച്ചി ശാസ്ത്രസാങ്കേതിക സ‍ര്‍വ്വകലാശാലയിൽ ആരംഭിക്കും. തുടർന്നു് ഒക്ടോബർ-ഡിസംബർ 2026 ജനുവരി മാസക്കാലയളവിൽ 14 ജില്ലകളിലായി വിവിധ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലും നടക്കും.

പരീക്ഷണങ്ങൾ, ഇൻസ്റ്റലേഷനുകൾ, മാതൃകകൾ, മത്സരങ്ങൾ എന്നിവ പ്രദർശനത്തിൽ ഉണ്ടാകും. ഹോളോഗ്രാം, സിമുലേഷനുകൾ, വെർച്വൽ റിയാലിറ്റി, ലേസർ, സ്ഫെറിക്കൽ പ്രൊജക്‌ഷൻ തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കും. പൊതുജനങ്ങൾ, സ്കൂൾ - കോളെജ് വിദ്യാർത്ഥികൾ, അധ്യാപകർ, ഗവേഷകർ തുടങ്ങി എല്ലാവരോടും സംവദിക്കുന്നതരത്തിലാണു പ്രദർശനം ഒരുക്കുന്നത്. കോളെജ് വിദ്യാർത്ഥികൾ , അധ്യാപകർ തുടങ്ങിയവർക്ക് Explainers ആയും പ്രദർശനത്തിന്റെ ഭാഗമാകാം. നമ്മുടെ സാധാരണബോദ്ധ്യങ്ങളോടു പൊരുത്തപ്പെടാത്ത ആശയതലമാണ് ക്വാണ്ടം സയൻസിനെന്നു വിദഗ്ദ്ധർ പറയുന്നു. ആ നിലയ്ക്ക് അതു മനസിലാക്കാൻ കൈവരുന്ന അവസരം എല്ലാവരും കഴിയുന്നത്ര പ്രയോജനപ്പെടുത്തുക! പ്രദര്‍ശനത്തിന്റെ വിശദവിവരങ്ങള്‍ വരുംദിവസങ്ങളിൽ പങ്കിടാം.

------------

എല്ലാവർക്കും സ്വാഗതം
05/08/2025

എല്ലാവർക്കും സ്വാഗതം

Address


Alerts

Be the first to know and let us send you an email when പരിഷത്ത് എറണാകുളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to പരിഷത്ത് എറണാകുളം:

  • Want your organization to be the top-listed Non Profit Organization?

Share