DYFI കാര്യാട്ടുകര തുരുത്ത് യൂണിറ്റ്

  • Home
  • DYFI കാര്യാട്ടുകര തുരുത്ത് യൂണിറ്റ്
Call

DYFI കാര്യാട്ടുകര തുരുത്ത് യൂണിറ്റ് വർഗ്ഗീയത വേണ്ട ജോലി മതി

01/10/2026
🚩🚩🚩
01/10/2026

🚩🚩🚩

16/07/2026

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കും എതിരെ അനിശ്ചിതകാല നിരാഹാര സമരം അനുഷ്ഠിക്കുന്ന പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്‌ചുക്കിന്റെ ആരോഗ്യനില ഗുരുതരമായിരിക്കുന്നു എന്ന വാർത്ത ആശങ്കാജനകമാണ്. ശരീരഭാരം കുറഞ്ഞ്, അവയവങ്ങളുടെ പ്രവർത്തനം തന്നെ തകരാറിലാകുന്ന അപകടകരമായ അവസ്ഥയിലേക്ക് അദ്ദേഹം എത്തിയിട്ടും കേന്ദ്ര സർക്കാർ ഇതുവരെ ഒരു ചർച്ചയ്ക്ക് തയ്യാറായിട്ടില്ല.

കഴിഞ്ഞ 19 ദിവസമായി രാജ്യതലസ്ഥാനത്ത് യുവാക്കൾ ഈ പ്രതിക്ഷേധം നടത്തിവരികയാണ്. കേന്ദ്ര സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയിൽ നിന്നും അഴിമതിയിൽ നിന്നും വിദ്യാഭ്യാസ മേഖലയുടെ മോചനമാണ് അവർ ആവശ്യപ്പെടുന്നത്. പരീക്ഷാ ക്രമക്കേടുകൾ കാരണം സ്വപ്നങ്ങൾ തകർന്ന് ജീവനൊടുക്കിയ തങ്ങളുടെ സഹോദരങ്ങൾക്ക് നീതി ലഭിക്കാനായാണ് അവർ ഒത്തുചേർന്നിരിക്കുന്നത്.

ബിജെപിയുടെ സ്തുതിപാഠകരായ മാധ്യമങ്ങൾ അവഗണിച്ചിട്ടും ഈ സമരം ഈ രാജ്യത്തിൻറെ ആകെ പ്രതിഷേധ ശബ്ദമായി വളർന്നിരിക്കുന്നു. എന്നാൽ വിദ്യാർത്ഥികളുടെ കണ്ണീരിനോട് മാത്രമല്ല, മരണത്തെ മുഖാമുഖം കാണുന്ന ഒരു പോരാളിയുടെ ജീവനോടും കേന്ദ്ര സർക്കാർ തികഞ്ഞ നിസ്സംഗതയാണ് പുലർത്തുന്നത്. സർക്കാരിന്റെ ഈ കടുത്ത അനാസ്ഥയ്ക്കെതിരെ ഡൽഹി ഹൈക്കോടതിക്ക് തന്നെ ശക്തമായി ഇടപെടേണ്ടി വന്നത് ഭരണകൂടത്തിന്റെ പരാജയത്തിന്റെ ആഴം വ്യക്തമാക്കുന്നു.

നീതിക്ക് വേണ്ടി സമരം ചെയ്യുന്ന ഒരു പൗരൻ്റെ ജീവൻ സംരക്ഷിക്കാൻ രാജ്യത്തെ പരമോന്നത നീതിപീഠങ്ങൾക്ക് സർക്കാരിനെ ശാസിക്കേണ്ടി വരുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് തീർത്തും ലജ്ജാകരമാണ്.
സോനം വാങ്ചുക്കിന്റെ ജീവൻ ഈ രാജ്യത്തിന് വിലപ്പെട്ടതാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില ഇനിയും വഷളാകാൻ കേന്ദ്രസർക്കാർ അനുവദിക്കരുത്. അതോടൊപ്പം അഴിമതികളാൽ തകർന്നടിഞ്ഞ വിദ്യാഭ്യാസ സംവിധാനത്തെ ശുദ്ധീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും വേണം. ഈ സമരം ലക്ഷ്യം കാണേണ്ടത് നമ്മുടെ നാടിൻറെ ഭാവിയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. ഈ ജനകീയ പോരാട്ടത്തിനും അതിനു വേണ്ടി ജീവൻ ബലിയർപ്പിക്കാൻ തയ്യാറായി മുന്നോട്ടുവന്ന സോനം വാങ്ചുക്കിനും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

🚩🚩🚩
16/07/2026

🚩🚩🚩

'

DYFI 16-ാം സംസ്ഥാന സമ്മേളനം
തൃശ്ശൂരിൽ
ആഗസ്റ്റ് 19 - 22





പെൽറ്റാസ് റോഡ് തൊട്ട്   തുരുത്ത് റോഡ് വരെയുള്ള റോഡ് പണി ഇഴയുന്നു ജനങ്ങൾ വലയുന്നു കൗൺസിലറെ കണ്ണുതുറക്കു
10/07/2026

പെൽറ്റാസ് റോഡ് തൊട്ട് തുരുത്ത് റോഡ് വരെയുള്ള റോഡ് പണി ഇഴയുന്നു ജനങ്ങൾ വലയുന്നു കൗൺസിലറെ കണ്ണുതുറക്കു

02/04/2026

തൃശൂർ നിയോജക മണ്ഡലം UDF സ്ഥാനാർത്ഥിരാജൻ പല്ലൻ്റെ കഥ പറയും എന്ന് സമൂഹത്തോട് വിളിച്ച് പറഞ്ഞUDF കൗൺസിലർ ലാലി പറഞ്ഞ.... രാജൻ പല്ലൻ്റെ കഥ.... എവിടെ.... പണം കൊടുത്ത് രാജൻപല്ലൻ കുഴിച്ച് മൂടിയോ........ ഇത്തരം സ്ഥാനാത്ഥികളെ നിയമസഭയിൽ വിടണോ വോട്ടർമാരെ.....?

01/04/2026

മുണ്ടക്കൈ ചൂരൽമല കോൺഗ്രസ് പിരിച്ച ഫണ്ട് എവിടെ ? ഏതു ബാങ്കിൽ ?

🚩🚩
01/04/2026

🚩🚩

Address


Telephone

+919633102043

Website

Alerts

Be the first to know and let us send you an email when DYFI കാര്യാട്ടുകര തുരുത്ത് യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed non profit organization?

Share