KWWEU - UTUC

KWWEU - UTUC KWWEU - UTUC official page. Affiliated to utuc as per reg no 236/1969 agitation no. 827

യുണൈറ്റഡ് ട്രേഡ് യൂണിയൻ കോൺഗ്രസ് ഇന്ത്യയിലെ ഒരു കേന്ദ്ര ട്രേഡ് യൂണിയൻ സംഘടനയാണ്. യുടിയുസി രാഷ്ട്രീയമായി റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. 1969 മുതൽ ഒരു ട്രേഡ് യൂണിയൻ എന്ന നിലയിൽ മുൻ പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ് വകുപ്പില്‍ പ്രവര്‍ത്തിച്ചിരുന്നു 1984 മുതല്‍ ജല അതോറിറ്റിയിൽ തുടരുന്നു.

കേരള വാട്ടർ വർക്സ് എംപ്ലോയീസ് യൂണിയൻ (UTUC) പ്രതിനിധികൾ ജലവിഭവ വകുപ്പ് മന്ത്രിയെ സന്ദർശിച്ചുകേരള വാട്ടർ  വർക്സ് എംപ്ലോയി...
10/06/2026

കേരള വാട്ടർ വർക്സ് എംപ്ലോയീസ് യൂണിയൻ (UTUC) പ്രതിനിധികൾ ജലവിഭവ വകുപ്പ് മന്ത്രിയെ സന്ദർശിച്ചു
കേരള വാട്ടർ വർക്സ് എംപ്ലോയിസ് യൂണിയൻ (UTUC) ജനറൽ സെക്രട്ടറിയും ട്രഷററും ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അവർകളെ ​സന്ദർശിച്ച് ആശംസകൾ കൈമാറി.
സന്ദർശന വേളയിൽ കേരള വാട്ടർ അതോറിറ്റിയുടെ നിലവിലെ സാഹചര്യങ്ങൾ, ജീവനക്കാർ നേരിടുന്ന വിവിധ വിഷയങ്ങൾ, സ്ഥാപനത്തിന്റെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ എന്നിവ സംബന്ധിച്ച് വിശദമായ ചർച്ച നടത്തുകയുണ്ടായി.
കേരള വാട്ടർ അതോറിറ്റിയുടെ വികസനത്തിനും ജീവനക്കാരുടെ ക്ഷേമത്തിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ മന്ത്രിയുടെ ശ്രദ്ധയും പിന്തുണയും പ്രതീക്ഷിക്കുന്നതായി യൂണിയൻ പ്രതിനിധികൾ അറിയിച്ചു.
കേരള വാട്ടർ വർക്സ് എംപ്ലോയീസ് യൂണിയൻ (UTUC)ജനക്ഷേമത്തിനും കുടിവെള്ള സേവനങ്ങളുടെ മികവിനും ഒപ്പമുണ്ട് എന്നറിയിച്ചു.

നിയുക്ത മന്ത്രിക്കും MLA മാർക്കും RSP state commitee office PMG ൽ വച്ചു kwweu utuc സീകരണം നൽകുന്നു.
16/05/2026

നിയുക്ത മന്ത്രിക്കും MLA മാർക്കും RSP state commitee office PMG ൽ വച്ചു kwweu utuc സീകരണം നൽകുന്നു.

കേരളത്തിലെ നിയുക്ത മുഖ്യമന്ത്രി ശ്രീ. VD സതീശനു kwweu UTUC യുടെ അഭിവാദ്യങ്ങൾ
14/05/2026

കേരളത്തിലെ നിയുക്ത മുഖ്യമന്ത്രി ശ്രീ. VD സതീശനു kwweu UTUC യുടെ അഭിവാദ്യങ്ങൾ

വിപ്ലവ മണ്ണിന്റെ പുത്രൻ
04/05/2026

വിപ്ലവ മണ്ണിന്റെ പുത്രൻ

LDF ന്റെ ഉരുക്കു കോട്ടകൾ തകർത്തു തരിപ്പണമാക്കി RSP യുടെയും UDF ന്റെയും തേരോട്ടം
04/05/2026

LDF ന്റെ ഉരുക്കു കോട്ടകൾ തകർത്തു തരിപ്പണമാക്കി RSP യുടെയും UDF ന്റെയും തേരോട്ടം

ജീവനക്കാരോട് മുണ്ട് മുറുക്കി ഉടുക്കാൻ പഠിപ്പിച്ച ആ നന്മ എത്ര പ്രകീർത്തിച്ചാലും മതിവരില്ല
01/04/2026

ജീവനക്കാരോട് മുണ്ട് മുറുക്കി ഉടുക്കാൻ പഠിപ്പിച്ച ആ നന്മ എത്ര പ്രകീർത്തിച്ചാലും മതിവരില്ല

നമുക്കൊരു മികച്ച 'സുവർണ്ണകാലം' സമ്മാനിച്ചവർക്കുള്ള സമർപ്പണം..! 😍വിലക്കയറ്റത്തിൽ വിയർക്കുമ്പോൾ, ഡി എ ഫ്രീസ് ചെയ്ത് നമ്മുട...
30/03/2026

നമുക്കൊരു മികച്ച 'സുവർണ്ണകാലം' സമ്മാനിച്ചവർക്കുള്ള സമർപ്പണം..! 😍

വിലക്കയറ്റത്തിൽ വിയർക്കുമ്പോൾ, ഡി എ ഫ്രീസ് ചെയ്ത് നമ്മുടെ ക്ഷമ പരീക്ഷിച്ച ആ നല്ല നാളുകൾ..! ക്ഷാമബത്ത കുടിശ്ശികയെല്ലാം 'ഖജനാവിൽ സുരക്ഷിതമായി' സൂക്ഷിച്ച് വെച്ച് നമ്മളെ 'മിതവ്യയം' പഠിപ്പിച്ചവരോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. 🙏

ജീവനക്കാരുടെ ക്ഷാമബത്തയും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി കിട്ടിയാൽ പിന്നെ എന്ത് രസം? അതെല്ലാം മുടങ്ങുമ്പോഴുള്ള ആ ഒരു 'ത്രില്ല്' അതൊന്ന് വേറെത്തന്നെയാണ്! 😂

ഇനിയൊരിക്കലും ആ പഴയ ഇരുണ്ട കാലത്തിലേക്ക് നമ്മൾ മടങ്ങിപ്പോകില്ല. കരുത്തോടെ, പ്രത്യാശയോടെ മുന്നോട
Kwweu UTUC

26/02/2026
*ജല വിതരണ മേഖലയിലെ സ്വകാര്യവൽക്കരണം പിൻവലിക്കും. അസീസ്*.                                                                ...
25/02/2026

*ജല വിതരണ മേഖലയിലെ സ്വകാര്യവൽക്കരണം പിൻവലിക്കും. അസീസ്*. യു. ഡി. എഫ് അധികാരത്തിൽ വരുമ്പോൾ കൊച്ചിയിലെ ജല വിതരണം സ്വകാര്യ കുത്തക കമ്പനിക്കു നൽകിയത് പുനഃപരിശോധിക്കും എന്ന് UTUC ദേശീയ പ്രസിഡന്റ്‌ AA. അസീസ് അഭിപ്രായപ്പെട്ടു. DA അനുവദിച്ചപ്പോൾ 286 മാസത്തെ DA കുടിശ്ശിക കൂടി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂണിയൻ വൈ. പ്രസിഡന്റ്‌ കരിക്കകം സുരേഷിന്റെ അധ്യക്ഷതയിൽ ജലഭവന് മുന്നിൽ നടത്തിയ ധർണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അസീസ്. ജനറൽ സെക്രട്ടറി സുരേഷ്‌കുമാർ സ്വാഗതം പറഞ്ഞു.RSP ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്ന കുമാർ, UTUC ജില്ലാ സെക്രട്ടറി ഡോ. K. ബിന്നി, യൂണിയൻ ട്രഷറർ അജയകുമാർ, യൂണിയൻ മുൻ നേതാക്കളായ M. സുരേഷ്, ചാക്ക വിജയകുമാർ, G.ശശി, G.വിജയകുമാർ എന്നിവർ പ്രസംഗിച്ചു.

24/02/2026

Address

General Secretary KWWEU(UTUC) RSP State Committee Office. Pattom. Tvpm
Tvpm
PBNO1019

Telephone

+917012480401

Website

Alerts

Be the first to know and let us send you an email when KWWEU - UTUC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KWWEU - UTUC:

Share

Category