Kerala Govt Nurses Association

Call Website Contact the organization

Kerala Govt Nurses Association KGNA,established in the year1957, is the first and largest Trade Union for the welfare of nurses...
(1)

🚩 അനിശ്ചിതകാല സമരം ആരംഭിച്ചു 🚩ആരോഗ്യവകുപ്പിലെ മാനദണ്ഡവിരുദ്ധമായ സ്ഥലമാറ്റങ്ങൾ ഉടനടി അവസാനിപ്പിക്കുക!എറണാകുളം ഡി.എം.ഒ.യുട...
07/08/2026

🚩 അനിശ്ചിതകാല സമരം ആരംഭിച്ചു 🚩

ആരോഗ്യവകുപ്പിലെ മാനദണ്ഡവിരുദ്ധമായ സ്ഥലമാറ്റങ്ങൾ ഉടനടി അവസാനിപ്പിക്കുക!

എറണാകുളം ഡി.എം.ഒ.യുടെ ചട്ടവിരുദ്ധവും ഏകപക്ഷീയവുമായ സ്ഥലമാറ്റ ഉത്തരവുകൾ അടിയന്തരമായി റദ്ദ് ചെയ്യുക!

എന്നീ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് NGO യൂണിയൻ,
KGOA, KGNA സംഘടനകളുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുകയാണ്....

അനിശ്ചിതകാല സമരം ഒന്നാം ദിവസം NGO യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് സ:കെ കെ സുനിൽകുമാർ ഉൽഘാടനം ചെയ്തു.....

KGNA ജില്ലാ സെക്രട്ടറി സ വിഷ്ണു ഇ പി അധ്യക്ഷനായ ചടങ്ങിൽ
NGO യൂണിയൻ ജില്ലാ സെക്രട്ടറി സ.ഡി പി ദിപിൻ സ്വാഗതം ആശംസിച്ചു.
KGNA സംസ്ഥാന കമ്മറ്റി അംഗം ഉണ്ണി ജോസ് അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറി, NGO യൂണിയൻ. സ. എൻ എം രാജേഷ് നന്ദി രേഖപ്പെടുത്തി.

പൊതുജനങ്ങൾക്ക് കൃത്യവും കാര്യക്ഷമവുമായ ആരോഗ്യസേവനം ഉറപ്പാക്കുന്നതിനും ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി ആരംഭിച്ചിരിക്കുന്ന ഈ അനിശ്ചിതകാല സമരത്തിന് എല്ലാവരുടെയും പൂർണ്ണ പിന്തുണയും പങ്കാളിത്തവും അഭ്യർത്ഥിക്കുന്നു.
അനിശ്ചിതകാല സമരത്തിന്റെ രണ്ടാം ദിവസം ഓഗസ്റ്റ് 10 തിങ്കൾ രാവിലെ 10 നു ആരംഭിക്കും.

നീതിക്കായുള്ള പോരാട്ടത്തിൽ പങ്കാളികളാകുക!

ജില്ലാ സെക്രട്ടറി
കെ ജി എൻ എ എറണാകുളം

മുഖ്യമന്ത്രിയുടെ പ്രസ്താവന അപലപനീയംഎഫ് എസ് ഇ ടി ഒ....ജീവനക്കാരുടെ അവകാശങ്ങൾക്കായി പ്രക്ഷോഭ രംഗത്ത് നിൽക്കുന്ന സർവീസ്  സം...
06/08/2026

മുഖ്യമന്ത്രിയുടെ പ്രസ്താവന അപലപനീയം
എഫ് എസ് ഇ ടി ഒ....

ജീവനക്കാരുടെ അവകാശങ്ങൾക്കായി പ്രക്ഷോഭ രംഗത്ത് നിൽക്കുന്ന സർവീസ് സംഘടനകളെ അപമാനിക്കുകയും മാനദണ്ഡ വിരുദ്ധമായ സ്ഥലം മാറ്റങ്ങളെ ന്യായീകരിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വഹിക്കുന്ന പദവിയുടെ അന്തസ്സിന് യോജിക്കാത്ത വിധം തരം താഴ്ന്നതും അപലപനീയവുമാണെന്ന് എഫ് എസ് ഇ ടി ഒ.

സെക്രട്ടറിയേറ്റിലെ ഭരണാനുകൂല സംഘടനയുടെ സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി തരംതാണ പ്രസ്താവന നടത്തിയത്. കഴിഞ്ഞ 10 വർഷക്കാലം ഇടതുപക്ഷ സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുകയായിരുന്നെന്നും അപ്പോൾ സംഘടനകൾ മൗനം പാലിച്ചുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.

വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പറയുന്നതിലുള്ള അദ്ദേഹത്തിൻ്റെ സ്വതസിദ്ധമായ കഴിവാണ് ഈ അഭിപ്രായപ്രകടനത്തിലും നിഴലിച്ചത്. കഴിഞ്ഞ 10 വർഷക്കാലം ജീവനക്കാരുടെ അവകാശാനുകൂല്യങ്ങൾ സമയബന്ധിതമായി അനുവദിക്കുന്നതിൽ മാതൃകപരമായ സമീപനമാണ് LDF സർക്കാർ സ്വീകരിച്ചത്. കേന്ദ്ര സർക്കാർ അടിച്ചേല്പിച്ച സാമ്പത്തിക ഉപരോധം ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലും ആനുകൂല്യങ്ങൾ അനുവദിക്കാൻ തയ്യാറായി. ഏറ്റവുമൊടുവിൽ 12ാം ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിച്ച് 3 മാസത്തിനുള്ളിൽ റിപ്പോർട്ട് വാങ്ങി നടപ്പാക്കാനിരുന്ന സന്ദർഭത്തിലാണ് ഭരണ മാറ്റം സംഭവിച്ചത്. എന്നാൽ പുതുതായി അധികാരത്തിൽ വന്ന UDF സർക്കാരാകട്ടെ ശമ്പള പരിഷ്കരണം 10 വർഷത്തിലൊരിക്കൽ മതിയെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് വിവിധ പ്രതികരണങ്ങളിലൂടെ വ്യക്തമാക്കിയിരിക്കുന്നു.

ഉത്തരവാക്കിയ ക്ഷാമബത്ത കുടിശ്ശിക , ഏൺഡ് ലീവ് സറണ്ടർ, അഷ്വേർഡ് പെൻഷൻ എന്നിവയുടെ കാര്യങ്ങളിലും നിഷേധ നിലപാടാണ് UDF സർക്കാരിനുള്ളത്. സർക്കാരുകളും ജീവനക്കാരും തുടർച്ചയാണെന്നും മുൻകാല UDF സർക്കാരുകൾ കുടിശ്ശിക വരുത്തിയ എണ്ണമറ്റ ആനുകൂല്യങ്ങൾ തുടർന്നു വന്ന LDF സർക്കാരുകളാണ് നൽകിയിരുന്നതെന്നുമുള്ള വസ്തുതകളെ മറച്ചു വച്ചാണ് മുഖ്യമന്ത്രി പ്രതികരിച്ചിരിക്കുന്നത്.

രാജ്യത്താകെയുള്ള കോൺഗ്രസ് ബിജെപി സർക്കാരുകൾ സിവിൽ സർവീസിനെ തകർത്തെറിഞ്ഞപ്പോൾ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നാല്പതിനായിരത്തിലധികം പുതിയ തസ്തികകൾ സൃഷ്ടിച്ചും 3,15,523 പേർക്ക് PSC വഴിനിയമനം നൽകിയും സിവിൽ സർവീസിനെ ചേർത്തുപിടിക്കുകയായിരുന്നു കേരളം. പകൽ പോലെ വ്യക്തമായ വസ്തുതകൾക്കു മേൽ നുണയുടെ കരിമ്പടം പുതക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

ഭരണമാറ്റത്തിൻ്റെ മറവിൽ പ്രത്യേക പരിഗണന അർഹിക്കുന്ന ജീവനക്കാരെപ്പോലും അന്യായമായും മനുഷ്യത്വ വിരുദ്ധമായും സ്ഥലം മാറ്റി അഴിമതി നടത്തുന്ന സിവിൽ സർവീസിലെ സ്വന്തം അണികളുടെ നിയമവിരുദ്ധ നടപടികൾക്ക് സംസ്ഥാന മുഖ്യമന്ത്രി തന്നെ പച്ചക്കൊടി കാണിക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. മാനദണ്ഡ വിരുദ്ധമായ സ്ഥലം മാറ്റങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങളെപ്പോലും താളം തെറ്റിച്ചിരിക്കുന്ന സാഹചര്യത്തിലും നിരുത്തരവാദപരമായ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് അങ്ങേയറ്റം അപലപനീയമാണ്. ജീവനക്കാരുടെ അവകാശങ്ങൾ സംബന്ധിച്ചും സംഘടനകളുടെ പ്രതിബദ്ധത സംബന്ധിച്ചും വിലകുറഞ്ഞ പ്രസ്താവന നടത്തിയ മുഖ്യമന്ത്രി തിരുത്താൻ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ജീവനക്കാരെ അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും പ്രസിഡൻ്റ് ടി കെ എ ഷാഫിയും ജനറൽ സെക്രട്ടറി എം വി ശശിധരനും പ്രസ്താവനയിൽ പറഞ്ഞു.

തിരുവനന്തപുരം: കണ്ണൂർപുളിങ്ങോം മീന്തുള്ളി തുരുത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ കല്ലിയൂർ കിഴക്കേ തെറ്റിവിള രാജേഷ...
04/08/2026

തിരുവനന്തപുരം: കണ്ണൂർ
പുളിങ്ങോം മീന്തുള്ളി തുരുത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ കല്ലിയൂർ കിഴക്കേ തെറ്റിവിള രാജേഷിന് ( നീന്തൽ പരിശീലകൻ )
കേരള ഗവ നഴ്‌സസ് അസോസിയേഷൻ്റെ ആദരാഞ്ജലികൾ.....

അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ സ്വന്തം ലൈഫ് ജാക്കറ്റ് ഊരി നൽകുകയും, തുടർന്ന് തിരിച്ചുനീന്തുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെടുകയും ചെയ്ത രാജേഷിൻ്റെ ജീവത്യാഗം മനുഷ്യസ്നേഹത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും ജ്വലിക്കുന്ന മാതൃകയായി എക്കാലവും ഓർമിക്കപ്പെടും..

02/08/2026
വിവാദ ഉത്തരവ് തിരുത്തണം : KGNA ആശുപത്രികളെ രോഗീ - സൗഹൃദമാക്കാനെന്ന പേരിൽ ഡോക്ടർമാരെ ഒഴിവാക്കിക്കൊണ്ട് മറ്റുജീവനക്കാർക്ക്...
01/08/2026

വിവാദ ഉത്തരവ് തിരുത്തണം : KGNA

ആശുപത്രികളെ രോഗീ - സൗഹൃദമാക്കാനെന്ന പേരിൽ ഡോക്ടർമാരെ ഒഴിവാക്കിക്കൊണ്ട് മറ്റുജീവനക്കാർക്ക് പരിശീലനം നൽകാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണം...

സർക്കാർ ആശുപത്രികൾക്കെതിരെ ഉയരുന്ന ആക്ഷേപങ്ങൾക്കെല്ലാം കാരണം ഡോക്ടർമാർ ഒഴികെയുള്ള ജീവനക്കാരാണെന്ന വ്യാഖ്യാനമാണ് ഈ ഉത്തരവ് സൃഷ്ടിക്കുന്നത് ഇത് ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ആത്മാർത്ഥമായി സേവനം ചെയ്യുന്ന ജീവനക്കാരെ അധിക്ഷേപിക്കുന്ന നടപടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. യഥാർത്ഥ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്നതിനു പകരം ജീവനക്കാരുടെ കൂട്ടായ്മയോടെ പ്രവർത്തിക്കേണ്ട വകുപ്പിൽ കാറ്റഗറി തിരിച്ച് ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ സംഘടനക്കുള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

സൂചന ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന പരിശീലന പരിപാടികളിൽ നേഴ്സുമാർ വിട്ടുനിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

ടി സുബ്രമണ്യൻ
ജന സെക്രട്ടറി KGNA

കാഞ്ഞങ്ങാട്:കേരള ഗവൺമെൻ്റ് നേഴ്‌സസ് അസോസിയേഷൻ( KGNA) യുടെ 69ാം സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി പിരിച്ച് വിട്ടു...പു...
25/07/2026

കാഞ്ഞങ്ങാട്:

കേരള ഗവൺമെൻ്റ് നേഴ്‌സസ് അസോസിയേഷൻ( KGNA) യുടെ 69ാം സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി പിരിച്ച് വിട്ടു...

പുതിയകോട്ട കോ- ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തിൽ സംഘാടക സമിതി ചെയർമാനും കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർമാനുമായ ശ്രീ വി.വി രമേശൻ ,
KGNA സംസ്ഥാന സെക്രട്ടറി
ശ്രീ : ടി.ടി ഖമറുസമാൻ,പുരോഗമന പ്രസ്ഥാനത്തിൻ്റെ നേതാക്കളായ
ശ്രീ രാജ്‌മോഹൻ,ശ്രീ പി കെ നിഷാന്ത്,
ശ്രീ കാറ്റാടി കുമാരൻ എന്നിവർ സംസാരിച്ചു..

ജില്ല പ്രസിഡന്റ്‌ പി.വി അനീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ കൺവീനർ
പവിത്രൻ പി വി സ്വാഗതവും അമ്പിളി പി പി നന്ദിയും പറഞ്ഞു..

കേരള ഗവ. നഴ്‌സസ് അസോസിയേഷൻ സംസ്ഥാന നേതാക്കൾ 2026 ജൂലായ് 20 ന് വൈകീട്ട് ബഹു. ആരോഗ്യ വകുപ്പ് മന്ത്രിയെ നേരിട്ട് കാണുകയും ന...
24/07/2026

കേരള ഗവ. നഴ്‌സസ് അസോസി
യേഷൻ സംസ്ഥാന നേതാക്കൾ 2026 ജൂലായ് 20 ന് വൈകീട്ട് ബഹു. ആരോഗ്യ വകുപ്പ് മന്ത്രിയെ നേരിട്ട് കാണുകയും നഴ്‌സുമാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള നിവേദനം നൽകുകയും ചർച്ചക്ക് തീയതി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു....

KGNA യുടെ ആവശ്യപ്രകാരം 2026 ജൂലായ് 23 ന് ഉച്ചയ്ക്ക് 12.30 ന് ബഹു. ആരോഗ്യ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തുകയും താഴെപ്പറയുന്ന ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു.

1.നഴ്‌സുമാരുടെ
റേഷ്യോ പ്രമോഷൻ നടപ്പിലാക്കുക.

2.ശബരിമല ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്ക്
ടി എ / ഡി എ സമയബന്ധിതമായി നൽകുക.

3.നഴ്‌സ് പ്രാക്ടീഷണർ സംവിധാനം നടപ്പിലാക്കുക.

4.നഴ്‌സിംഗ് ഇതര ജോലികളിൽ നിന്നും നഴ്‌സുമാരെ ഒഴിവാക്കുക.

5.ഡ്യൂട്ടീസ് ആൻ്റ് റെസ് പോൺസിബിലിറ്റീസ് പരിഷ്ക്കരിക്കുക.

6.ശൂന്യവേതനാവധി ചുരുങ്ങിയത് 10 വർഷമായെങ്കിലും ഉയർത്തുക.

7.സർക്കാർ നഴ്‌സിംഗ് വിദ്യാർത്ഥികളുടെ സ്‌റ്റെപ്പെൻ്റ്
വർദ്ധിപ്പിക്കുക.

KGNA ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി.

Address

Trivandrum
Trivandrum

Alerts

Be the first to know and let us send you an email when Kerala Govt Nurses Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Govt Nurses Association:

Shortcuts

Share

Category